Soundmate

Soundmate SOUND REINFORCEMENT TEAM REVOLUTION IN MALAYALAM SOUND INDUSTRY

08/04/2022
ചോതിയുടെ ചോറ്റുപാത്രം -------------------------മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രം ആണ് നാരദൻ എന്ന സിനിമയിലെ ഹൈലൈറ്റ് .വീ...
08/03/2022

ചോതിയുടെ ചോറ്റുപാത്രം
-------------------------
മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രം ആണ് നാരദൻ എന്ന സിനിമയിലെ ഹൈലൈറ്റ് .
വീട്ടിൽ നിന്നും ഭാര്യ ക്ഷമാപൂർവ്വം ഒരുക്കി വെച്ച ചോറും കുഞ്ഞു കറികളും ഒരു കഷ്ണം മീൻ വറുത്തതും -കഴിഞ്ഞു, ഒരു ന്യായാധിപന്റെ ഉച്ചഭക്ഷണം .
ഒരു സിനിമാ നിരൂപണം ഇങ്ങനെയല്ല എന്ന് പണ്ഡിതന്മാർ പറഞ്ഞേക്കാം .
എന്നാൽ ഒരു ഇന്ത്യൻ സിനിമയിലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ന്യായാധിപന്റെ ഈ ഉച്ചഭക്ഷണ രംഗം ജസ്റ്റീസുമാരുടെയും ജഡ്ജി ഏമാന്മാരുടെയും
തീൻ മേശകൾ കണ്ടു ശീലിച്ച തലകീഴായ
കാഴ്ചകളുടെ വഴക്കങ്ങൾക്ക് നൽകുന്ന പ്രഹരമാണ് .
"പോറ്റിയുടെ കോടതിയിൽ പുലയന് നീതികിട്ടില്ല "എന്ന് എഴുപതുകളിൽ കവി സച്ചിദാനന്ദൻ എഴുതിയിട്ടുണ്ടെങ്കിൽ അത് എഴുപതുകളുടെ യാഥാർഥ്യമായിരുന്നു .എന്നാൽ ഇന്ന് ചോതിമാരുടെ കോടതികളിൽ നീതി നടപ്പാക്കപ്പെടുന്നുണ്ട് എന്ന പ്രതീക്ഷ ഈ ഒരൊറ്റ സീനിലൂടെ നമുക്ക് ലഭിക്കുന്നു .ഇന്ത്യൻ ഭരണഘടനയുടെ അന്ത:സ്സത്ത ഉയർത്തിപ്പിടിക്കാൻ രാജ്യത്തിലെ ഏത് ഓണം കേറാമൂലയിലുമുള്ള
ഒരു മുൻസിഫ് വിചാരിച്ചാൽ മതിയെന്ന ബോധ്യം പ്രേക്ഷകന് ഈ ചിത്രം നൽകുന്നുണ്ട് .
വരേണ്യവർഗ്ഗങ്ങൾ മേയുന്ന ഇന്ത്യയിലെ നീതിപീഠങ്ങൾ
നടപ്പാക്കുന്ന
ന്യായവിധികളുടെ കരണത്തടിക്കുകയാണ് "നാരദനിലൂദെ "തിരക്കഥാകാരൻ ആർ ഉണ്ണിയും സംവിധായകൻ ആഷിക് അബുവും .
മാധ്യമ രംഗത്തെ കുതികാൽവെട്ടും
മൂല്യച്യുതിയുമൊക്കെ
സിനിമയിൽ പ്രധാന വിഷയമായി വരുന്നുണ്ടെങ്കിലും മുൻസിഫ് കെ പി
ചോതിയുടെ ചോറ്റുപാത്രമാണ് "നാരദൻ "സിനിമയുടെ ഹൈലൈറ്റ് എന്ന് പറയുവാനാണ് എനിക്കിഷ്ടം .
നമുക്കുണ്ടെന്ന് നാം അവകാശപ്പെടുന്നതോ നടിക്കുന്നതോ ആയ ഇന്ത്യൻ ജനാധിപത്യ ത്തെക്കുറിച്ചും ഇന്ത്യൻ ഭരണഘടനെയെക്കുറിച്ചും അഭിമാനിക്കാൻ കഴിയുന്ന ഒന്നായി മാറി "നാരദ"നിലെ
ചോതിയുടെ ചോറ്റുപാത്രം .
- © Joy Mathew

31/12/2021



  coming to cinemas near youon January 27th.
30/12/2021

coming to cinemas near you
on January 27th.






Address

Chittur-Cochin

Alerts

Be the first to know and let us send you an email when Soundmate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share