CvA Vision

CvA Vision Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CvA Vision, Digital creator, cochin.

13/04/2025

വിഷു എത്താറായി കണിക്കൊന്നയെ അടുത്തറിയാം 🙏
_______________________________________
എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
യെന്ന് കവി പാടി.
ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്
ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ?'
ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി.
അത് പിന്നീട് ""കൊന്ന"" മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ ""കൊന്ന"" മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
ഭഗവാന്‍ പറഞ്ഞു.
പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും.
സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക.
ഭഗവാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു.
കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീകൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂറൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല.ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല
അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല
കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
കണ്ണാനീ എന്‍റെ ചങ്ങാതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല.
അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു.
ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു ❤🙏

Digital creator

പ്രണാമം ❤🙏
26/03/2025

പ്രണാമം ❤🙏

ചാർളി ചാപ്ലിൻ 88 വർഷം ജീവിച്ചുഅദ്ദേഹം നമ്മൾക്ക് 4 പ്രധാനപ്പെട്ട പ്രസ്താവനകൾ നൽകിയിട്ടുണ്ട്.(1) ഈ ലോകത്ത് ഒന്നും ശാശ്വതമല...
20/03/2025

ചാർളി ചാപ്ലിൻ 88 വർഷം ജീവിച്ചു
അദ്ദേഹം നമ്മൾക്ക് 4 പ്രധാനപ്പെട്ട പ്രസ്താവനകൾ നൽകിയിട്ടുണ്ട്.

(1) ഈ ലോകത്ത് ഒന്നും ശാശ്വതമല്ല, നമ്മുടെ പ്രശ്നങ്ങൾ പോലും.

(2) മഴയിൽ നടക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം എന്റെ കണ്ണുനീർ ആരും കാണില്ലല്ലോ.

(3) ജീവിതത്തിൽ ഏറ്റവും കൂടുതൽ നഷ്ടപ്പെട്ട ദിവസങ്ങൾ നമ്മൾ ചിരിക്കാത്ത ദിവസങ്ങളാണ്.

(4) ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡോക്ടർമാർ...:

1. സൂര്യൻ
2. വിശ്രമം
3. വ്യായാമം
4. ഭക്ഷണക്രമം
5. ആത്മാഭിമാനം
6. നല്ല സുഹൃത്തുക്കൾ

നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ 6 കാര്യങ്ങളോട് പറ്റിനിൽക്കുകയും ആരോഗ്യകരമായ ജീവിതം ആസ്വദിക്കുകയും ചെയ്യുക...

ചന്ദ്രനെ കണ്ടാൽ ദൈവത്തിന്റെ സൗന്ദര്യം കാണാം...
സൂര്യനെ കണ്ടാൽ ദൈവത്തിന്റെ ശക്തി കാണാം...
കണ്ണാടി കണ്ടാൽ ദൈവത്തിന്റെ ഏറ്റവും നല്ല സൃഷ്ടി കാണാം. അതുകൊണ്ട് വിശ്വസിക്കുക.

നാമെല്ലാവരും വിനോദസഞ്ചാരികളാണ്, നമ്മളുടെ റൂട്ടുകളും ബുക്കിംഗുകളും ലക്ഷ്യസ്ഥാനങ്ങളും ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ള നമ്മളുടെ ട്രാവൽ ഏജന്റാണ് ദൈവം...

അവനെ വിശ്വസിച്ച് ജീവിതം ആസ്വദിക്കൂ.

ജീവിതം ഒരു യാത്ര മാത്രമാണ്! അതിനാൽ, ഇന്ന് ജീവിക്കുക!
നാളെ ആയിരിക്കണമെന്നില്ല,,,,

ചില തിരിച്ചിവുകൾ 👇🌟 തുടർച്ചയായി  രണ്ടു  തവണയിൽ  കൂടുതൽ  ഒരിക്കലും  ഒരു  ഫോണിലേക്കു  വിളിക്കരുത്.  അവർ  നമ്മുടെ  കാൾ  അറ്...
07/03/2025

ചില തിരിച്ചിവുകൾ 👇

🌟 തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..

🌟 കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ..

🌟 ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക.

🌟 ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക...

🌟 എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക.

🌟 ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക

🌟 പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. )

🌟 ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക.

🌟 ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

🌟 എപ്പോഴും, സഹായത്തിനു നന്ദി പറയുക

🌟 പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം.

🌟 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി.

🌟 ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്..

🌟 സുഹൃത്ത്‌, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്‌.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല

🌟 മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും.

🌟 നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല..

🌟 ഒരാൾ ആവശ്യപ്പെടാതെ , അയാളെ ഉപദേശിക്കരുത്.

🌟 മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ..

🌟 ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ്‌ മാറ്റുക... എപ്പോഴും നല്ലത് eye കോൺടാക്റ്റോട് കൂടിയുള്ളതാണ്.

🌟 നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..

04/03/2025

🥰🥰🥰

09/02/2025

Humanity ❤

08/06/2024

RabindranathTagore❤🙏

Address

Cochin

Website

Alerts

Be the first to know and let us send you an email when CvA Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share