Vibe hunter

Vibe hunter This page is for those who love travel. Traveling develops your self-esteem, So come let's Explore this world together.........

 #പുലിയണിപ്പാറDetailed Video:https://youtu.be/qZK4XtrBfw0മനംകുളിര്‍ക്കുന്ന പ്രകൃതിവര്‍ണങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കു...
18/10/2020

#പുലിയണിപ്പാറ
Detailed Video:https://youtu.be/qZK4XtrBfw0

മനംകുളിര്‍ക്കുന്ന പ്രകൃതിവര്‍ണങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പുലിയണിപ്പാറ. ഇതിന്റെ ഉച്ചിയില്‍നിന്നാല്‍ നോക്കെത്താദൂരം നീണ്ടുകിടക്കുന്ന മലനിരകളുടെ മനോഹരദൃശ്യം കാണാം. പാറയുടെ ഉച്ചിയിലുള്ള ഒരിക്കലുംവറ്റാത്ത കിണറിലാണ് ഈ ജലശേഖരം. കൈക്കുമ്പിളില്‍ കോരിയെടുത്തു കുടിക്കാവുന്നവിധം നിറഞ്ഞുകിടക്കുന്നു. അത്യുഷ്ണം അനുഭവപ്പെടാത്തവിധം ഇടവേളയില്ലാതെ തണുത്ത കാറ്റും സുലഭം. പുറംലോകം വേണ്ടത്ര കേട്ടറിഞ്ഞിട്ടില്ലാത്ത പ്രകൃതിയുടെ ഈ ഉദ്യാനം പെരിയാറില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ തെക്കുമാറിയാണ്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പാണിയേലി പോര് ഇവിടെനിന്ന് അഞ്ചു കിലോമീറ്റര്‍മാത്രം അകലെയാണ്. സര്‍ക്കാര്‍ പുറമ്പോക്കുഭൂമിയായ ഈ പാറയുടെ ഉച്ചിയില്‍ പുലിയണിപ്പാറ ഭഗവതിക്ഷേത്രവും സ്ഥിതിചെയ്യുന്നു. എല്ലാവര്‍ഷവും വിപുലമായ ഉത്സവാഘോഷം നടക്കുന്ന ഇവിടെ മന്ത്രിമാളികയില്‍ മനസ്സമ്മതം, മാണിക്യക്കൊട്ടാരം, മനുഷ്യമൃഗം എന്നീ സിനിമകളുടെ ചിത്രീകരണവും നടന്നിട്ടുണ്ട്. മലഞ്ചരക്കുവ്യാപാരികള്‍ ലോഡ്കണക്കിന് ഇഞ്ചി ഇവിടെ കൊണ്ടുവന്ന് ഉണക്കിയിരുന്നു. എന്നാല്‍, ഇത് കേടുവരാതിരിക്കാന്‍ സള്‍ഫര്‍ വിതറാന്‍ തുടങ്ങിയതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുത്തു. ഗ്രാമീണര്‍ ഇതിനെതിരെ പ്രതികരിച്ചതോടെ ഇഞ്ചിയുണക്കും നിലച്ചു.
Credits: deshabhimani

കുടുതൽ അറിയാൻ വീഡിയോ കാണുക ....
Link: https://youtu.be/qZK4XtrBfw0
🔴ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രയ്ബ് ചെയ്യണേ ...

 #പുലിയണിപ്പാറWatch n subscribe
18/10/2020

#പുലിയണിപ്പാറ
Watch n subscribe

Puliyanippara will give you a great trip with natural beauty around. Puliyanippara, a large swathe of granite, in Vengoor panchayat ernakulam, Kerala. The vi...

  |  #മഴLink: https://youtu.be/SZRC-W37AWIനമ്മൾ യാത്രികർക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്മഴക്കാലം..... ഓരോ മഴക്കാലവും നമ...
10/05/2020

| #മഴ
Link: https://youtu.be/SZRC-W37AWI

നമ്മൾ യാത്രികർക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്
മഴക്കാലം..... ഓരോ മഴക്കാലവും നമ്മുടെയൊക്കെ മനസ്സിൽ തരുന്ന അനുഭൂതി നമുക്ക് പലപ്പോഴും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
മഴയും മഴക്കാലവും എന്നും ഒരു കൗതുകം തന്നെയാണ്. ജനാലയ്ക്കിപ്പുറമിരുന്നു മഴകാണാത്തവരും മഴയത്തൊന്നു കളിക്കാത്തവരും ഉണ്ടാകില്ല, പ്രത്യകിച്ച് കുട്ടിക്കാലത്ത്.
മഴ..... മഴ മാത്രം...ഈ ഫ്രെയിമില്‍ പതിഞ്ഞ ഓരോ മഴത്തുള്ളികളും നിങ്ങൾക്കായി ഞാൻ പകർത്തിയതാണ്.

YouTube channel :
https://www.youtube.com/channel/UCMl7hv_hhUQ4Un1rGqDT95w

🔴ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രയ്ബ് ചെയ്യണേ ...

03/05/2020

#സുന്ദരപാണ്ഡ്യപുരം |
Link: https://youtu.be/riw3hE7bKnw

ഓരോ യാത്രികന്റെയും യാത്രയിൽ അവനൊരു ലക്ഷ്യസ്ഥാനം ഉണ്ടാകും ...ഇന്നത്തെ എന്റെ യാത്രയ്ക്ക് അങ്ങനെ ഒരു ലക്ഷ്യസ്ഥാനം ഉണ്ട് ...
അതെ പേരു സൂചിപികുന്നതുപോലെതന്നെ സുന്ദരമായ തമിഴ് കാർഷിക ഗ്രാമമാണ് 'സുന്ദരപാണ്ഡ്യപുരം'...

തിരുനെൽവേലി ജില്ലയിൽ തെങ്കാശിയിൽ നിന്നു 10 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് ഇ ഗ്രാമത്തിൽ എത്തിച്ചേരാനാകും.
നഗരത്തിന്റെ മടിപിക്കുന്ന കാഴ്ചകളിൽ നിന്നും കണ്ണിനും മനസിനും കുളിർമ നൽകുന്ന ഒരിടം അതാണ് സുന്ദരപാണ്ഡ്യപുരം.
തമിഴ് സിനിമ ഇൻഡസ്ട്രിയുടെ ഇഷ്ട്ട ലൊക്കേഷൻ ആണ് ഇവിടം. സൂര്യകാന്തിപൂക്കൾ പൂർണ്ണ വളർച്ചയിൽ കാണണമെങ്കിൽ ഓഗസ്റ്റ് പകുതിയോടെ ഇവിടം സന്ദർശിക്കണം

മണ്ണിന്റെ മാറിൽ വിശ്രമമില്ലാതെ പണിയെടുത്തു ഒരു കൂട്ടം കർഷക കുടുംബങ്ങളുടെ സ്വർഗ്ഗതുല്യമായ ഭൂമി. കണ്ണെത്താ ദൂരത്ത് നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങളുടെയും സൂര്യകാന്തി പൂക്കളുടെയും കൃഷിപാഠങ്ങൾ ആണ് ഇവിടുത്തെ ആകർഷണം....
കൂടുതൽ കാഴ്ചകൾ കാണാൻ വീഡിയോ കാണുക...

YouTube channel :
https://www.youtube.com/channel/UCMl7hv_hhUQ4Un1rGqDT95w

🔴ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രയ്ബ് ചെയ്യണേ ...

 #സുന്ദരപാണ്ഡ്യപുരം |  Link: https://youtu.be/riw3hE7bKnwഓരോ യാത്രികന്റെയും യാത്രയിൽ അവനൊരു ലക്ഷ്യസ്ഥാനം ഉണ്ടാകും ...ഇന്...
02/05/2020

#സുന്ദരപാണ്ഡ്യപുരം |
Link: https://youtu.be/riw3hE7bKnw
ഓരോ യാത്രികന്റെയും യാത്രയിൽ അവനൊരു ലക്ഷ്യസ്ഥാനം ഉണ്ടാകും ...ഇന്നത്തെ എന്റെ യാത്രയ്ക്ക് അങ്ങനെ ഒരു ലക്ഷ്യസ്ഥാനം ഉണ്ട് ...
അതെ പേരു സൂചിപികുന്നതുപോലെതന്നെ സുന്ദരമായ തമിഴ് കാർഷിക ഗ്രാമമാണ് 'സുന്ദരപാണ്ഡ്യപുരം'...

തിരുനെൽവേലി ജില്ലയിൽ തെങ്കാശിയിൽ നിന്നു 10 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് ഇ ഗ്രാമത്തിൽ എത്തിച്ചേരാനാകും.
നഗരത്തിന്റെ മടിപിക്കുന്ന കാഴ്ചകളിൽ നിന്നും കണ്ണിനും മനസിനും കുളിർമ നൽകുന്ന ഒരിടം അതാണ് സുന്ദരപാണ്ഡ്യപുരം.
തമിഴ് സിനിമ ഇൻഡസ്ട്രിയുടെ ഇഷ്ട്ട ലൊക്കേഷൻ ആണ് ഇവിടം. സൂര്യകാന്തിപൂക്കൾ പൂർണ്ണ വളർച്ചയിൽ കാണണമെങ്കിൽ ഓഗസ്റ്റ് പകുതിയോടെ ഇവിടം സന്ദർശിക്കണം

മണ്ണിന്റെ മാറിൽ വിശ്രമമില്ലാതെ പണിയെടുത്തു ഒരു കൂട്ടം കർഷക കുടുംബങ്ങളുടെ സ്വർഗ്ഗതുല്യമായ ഭൂമി. കണ്ണെത്താ ദൂരത്ത് നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങളുടെയും സൂര്യകാന്തി പൂക്കളുടെയും കൃഷിപാഠങ്ങൾ ആണ് ഇവിടുത്തെ ആകർഷണം....
കൂടുതൽ കാഴ്ചകൾ കാണാൻ വീഡിയോ കാണുക...

YouTube channel :
https://www.youtube.com/channel/UCMl7hv_hhUQ4Un1rGqDT95w

🔴ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രയ്ബ് ചെയ്യണേ ...

THE HORROR DREAM I SAWLink : https://youtu.be/-ChAVLV7Edkഎൻറെ സ്വപ്നത്തിൽ എപ്പോഴും കാണുന്ന ഒരു പേടിപ്പെടുത്തുന്ന സ്വപ്നം...
25/04/2020

THE HORROR DREAM I SAW
Link : https://youtu.be/-ChAVLV7Edk

എൻറെ സ്വപ്നത്തിൽ എപ്പോഴും കാണുന്ന ഒരു പേടിപ്പെടുത്തുന്ന സ്വപ്നം. അതൊരു ചിത്രീകരണത്തിലൂടെ നിങ്ങളുമായി പങ്കുവെക്കണം എന്ന് തോന്നി. സാങ്കേതികമായി എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ ദയവായി ക്ഷമിക്കൂക.

YouTube channel:
https://www.youtube.com/channel/UCMl7hv_hhUQ4Un1rGqDT95w

🔴ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രയ്ബ് ചെയ്യണേ ...

25/04/2020

ഈ വീഡിയോ രാത്രിയിൽ മാത്രം കാണാൻ പ്രത്യേകം ശ്രദ്ധിക്കുക | Watch this video exclusively at night. _____________________________________________________ എൻറെ സ്...

  |  #ആംസ്റ്റർഡാംCinematic Travel Video: https://youtu.be/NABqfQZnfQYനെതർലൻഡിന്റെ വാണിജ്യ തലസ്ഥാനമായും യൂറോപ്പിലെ മികച്ച...
25/04/2020

| #ആംസ്റ്റർഡാം
Cinematic Travel Video: https://youtu.be/NABqfQZnfQY

നെതർലൻഡിന്റെ വാണിജ്യ തലസ്ഥാനമായും യൂറോപ്പിലെ മികച്ച ധനകാര്യ കേന്ദ്രങ്ങളിലൊന്നായും ആംസ്റ്റർഡാമിനെ ആൽഫ-ലോക നഗരമായി ആഗോളവൽക്കരണവും ലോക നഗരങ്ങളും (GaWC) പഠനഗ്രൂപ്പ് കണക്കാക്കുന്നു. ആംസ്റ്റർഡാം നെതർലൻഡിന്റെ സാംസ്കാരിക തലസ്ഥാനം കൂടിയാണ്. നഗരം മുറിച്ചുകടക്കുന്ന അതിമനോഹരമായ കനാലുകൾ. അതിമനോഹരമായ വാസ്തുവിദ്യ.
1500 പാലങ്ങളും 50 കിലോമീറ്റർ കനാലുകളും ആളുകളേക്കാൾ കൂടുതൽ ബൈക്കുകളുമുള്ള ഒരു നഗരം, യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ് ആംസ്റ്റർഡാം, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നു. അതിമനോഹരമായ ഗേബിൾഡ് വീടുകൾക്കും പുഷ്പങ്ങളാൽ അലങ്കരിച്ച വാട്ടർസൈഡുകൾ. ആംസ്റ്റർഡാമിൽ കാണാനും ചെയ്യാനും ധാരാളം കാര്യങ്ങൾ ഉണ്ട്.
ഓരോ യാത്രക്കാരന്റെയും അഭിരുചിക്കായി ഇവിടെ ചിലത് ഉണ്ട്.
ആംസ്റ്റർഡാമിന് ആകർഷകമായ ചരിത്രമുണ്ട്, മാത്രമല്ല ഈ നഗരം നിരവധി യാത്രക്കാരുടെ ബക്കറ്റ് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്നു.

YouTube channel: https://www.youtube.com/channel/UCMl7hv_hhUQ4Un1rGqDT95w

🔴ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രയ്ബ് ചെയ്യണേ ...

25/04/2020

Amsterdam is such a beautiful city with its incredible canals. It is a photographers dream to catch the light and shadows and tones.... _____________________...

 #കാക്കത്തുരുത്ത്    Detailed Video: https://youtu.be/018qqtJ6B_cഎറൗണ്ട് ദ വേൾഡ് ഇൻ 24 അവേഴ്സ്' എന്ന ട്രാവൽ ഫോട്ടോ ഫീച്ച...
25/04/2020

#കാക്കത്തുരുത്ത്
Detailed Video: https://youtu.be/018qqtJ6B_c

എറൗണ്ട് ദ വേൾഡ് ഇൻ 24 അവേഴ്സ്' എന്ന ട്രാവൽ ഫോട്ടോ ഫീച്ചറിലാണ് ലോകത്തെ എണ്ണംപറഞ്ഞ മാഗസിനുകളിൽ ഒന്നായ നാഷണൽ ജ്യോഗ്രാഫിക് കേരളത്തിലെ കാക്കത്തുരുത്തിനെയും ഉൾപ്പെടുത്തിയത്. ഓരോ മണിക്കൂറിലും ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകളാണ് ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ വൈകിട്ട് ആറു മണിക്കുള്ള കാഴ്ചയാണ് കാക്കത്തുരുത്തിലെ മനോഹരമായ അസ്തമയം.

ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. വേമ്പനാട് കായലിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴും മോട്ടോർ വാഹനങ്ങൾ എത്തിച്ചേരാത്ത ഈ തുരുത്തിലേക്ക് കടത്തു കടന്നു മാത്രമേ ചെല്ലാനാകൂ. ആലപ്പുഴയിൽ നിന്നു ദേശീയ പാതയിൽ എരമല്ലൂർ എത്തി അവിടെ നിന്ന് ഒരു കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ച ശേഷം കടത്തു കടന്ന് കാക്കത്തുരുത്തിൽ എത്താം.
മുൻകാലങ്ങളിൽ കാക്കകൾ ചേക്കേറാൻ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു ഇവിടം എന്നാണ് പറയപ്പെടുന്നത്.

ഏതാണ്ട് മൂന്നു കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയും മാത്രമേ കാക്കത്തുരുത്തിനുള്ളൂ. എങ്കിലും ഹരിതാഭമായ ഒരു ഗ്രാമാന്തരീക്ഷമാണ് ദ്വീപിനുള്ളിൽ ലഭിക്കുക. ചെറിയകൃഷികളും ചെറുവഞ്ചികളിലെ മീൻപിടിത്തവും ഇവിടം സജീവമാക്കുന്നു. നീലപ്പൂവുകളണിഞ്ഞു നിൽക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാ സാന്നിധ്യമറിയിക്കുന്ന പക്ഷികളും ഈ തുരുത്തിന്റെ കാഴ്ചകള്‍ക്കു മാറ്റു കൂട്ടുന്നു. പ്രശാന്തമായ ഇവിടത്തെ സൂര്യാസ്തമനമാണ് ലോകശ്രദ്ധയാകർഷിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷണത്തിനും അനുയോജ്യമാണിവിടം.

YouTube channel :
https://www.youtube.com/channel/UCMl7hv_hhUQ4Un1rGqDT95w

🔴ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രയ്ബ് ചെയ്യണേ ...

25/04/2020

Visited date: March 2020 A walk through the beautiful island which is Natgeo's best destination for sunset. Kakkathuruthu, a tiny island in Kerala’s backwate...

 #പാരാസെയിലിംഗ്   Detailed video : https://youtu.be/z6VrqmEYWBY ഞാൻ ഗോവയിൽ പോയപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു ആക...
25/04/2020

#പാരാസെയിലിംഗ്
Detailed video : https://youtu.be/z6VrqmEYWBY

ഞാൻ ഗോവയിൽ പോയപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു ആക്ടിവിറ്റി ആണ് പാരാസെയിലിംഗ്.
ഒരു വ്യക്തിയെ ബോട്ടിനു പിന്നിൽ പാരച്യൂട്ട് ഉപയോഗിച്ച് പറത്തുന്ന ഒരു വിനോദമാണ് പാരാസെയിലിംഗ്.
ബോട്ട് വേണ്ടത്ര ശക്തമാണെങ്കിൽ, രണ്ടോ മൂന്നോ ആളുകൾക്ക് ഒരേ സമയം പാരാസൈൽ ചെയ്യാൻ കഴിയും. പാരച്യൂട്ടിൽ കാര്യമായ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ല.
കടലും കരയും ഒരേപോലെ ആസ്വദിക്കാം എന്നുള്ളതാണ് പാരാസെയിലിംഗ് ചെയ്യുന്നതിൻറെ ഗുണം. വെള്ളത്തിന് മുകളിലൂടെ ഉയരുമ്പോൾ ദ്വീപിന്റെ വിശാലമായ കാഴ്ചകൾ നമ്മുടെ മനസ്സ് നിറയ്ക്കും
പാരാഗ്ലൈഡിംഗിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ് പാരാസെയിലിംഗ്.
പാരാഗ്ലൈഡിംഗിൽ പാരച്യൂട്ടിൽ പൈലറ്റിന് കൂടുതൽ നിയന്ത്രണം ഉണ്ട്, എന്നാൽ പാരാസെയിലിംഗിൽ പാരച്യൂട്ടിൽ നിയന്ത്രണം ഇല്ല. പാരാസെയിലിംഗ് നിങ്ങൾ തീർച്ചയായും ചെയ്തിരിക്കേണ്ട ആക്ടിവിറ്റി ആണ്.
പാരാസെയിലിംഗ് എത്ര അടി ഉയരത്തിൽ പറക്കുന്നു, ദൈർഘ്യം എത്ര, ചിലവ് എത്ര?
കൂടുതൽ വിശേഷം അറിയാൻ വീഡിയോ കാണുക

YouTube channel:
https://www.youtube.com/channel/UCMl7hv_hhUQ4Un1rGqDT95w

🔴ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രയ്ബ് ചെയ്യണേ ...

Address

Cochin

Alerts

Be the first to know and let us send you an email when Vibe hunter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vibe hunter:

Share

Category