09/05/2025
“വേടനെ അറിയില്ല. കഴിഞ്ഞ 45 വർഷമായിട്ട് ഞാൻ ഇവിടെയുണ്ട് കേരളത്തിൽ പാട്ട് പാടാൻ പോകാത്ത സ്ഥലങ്ങളില്ല. എന്റെ ലഹരി എന്ന് പറയുന്നത് ഞാൻ പാടുമ്പോൾ ജനങ്ങൾ കൈയ്യടിക്കുമ്പോൾ കിട്ടുന്ന ലഹരിയാണ്.. സംഗീതം മാത്രമാണു് എന്റെ ലഹരി..... "
എന്ന് എം ജി ശ്രീകുമാർ പറഞ്ഞതിനെ തുടർന്നു....
"മൂക്കിലൂടെ പാട്ട് പാടുന്നവനു വായ കൊണ്ടു പാടുന്നവനെ കാണുമ്പോൾ ഉള്ള വിഷമം"....!
"വല്ലവനും താളമിട്ട്, എഴുതിയ വരികൾക്കു ഏ സി റൂമിൽ ഇരുന്നു പാടിയയൊരാൾ "!!
"കൂട്ടുകാരുടെ സഹായം കൊണ്ടു മാത്രം സിനിമയിൽ പിടിച്ചു നിന്നൊരാൾ.... "
" കുറെ ചാനലിൽ മ്യൂസിക് പ്രോഗ്രാമിന് ജഡ്ജ് ആയി പോയതു കൊണ്ടു മാത്രം പത്ത് പേര് അറിയുന്നവൻ!
'വേടന്റെ പേരും പെരുമയും കണ്ടു കണ്ണ് തള്ളിയതിന്റെ അസൂയയും ചൊരുക്കും! "
"ഇവൻ ഒരു പ്രോഗ്രാം നടത്തി പത്ത് പേരെ കൂട്ടി കാണിക്കട്ടെ...! "
തുടങ്ങി...
മണ്മറഞ്ഞു പോയ അദ്ദേഹത്തിന്റെ ചേട്ടനെക്കുറിച്ചും , വീട്ടിലിരിക്കുന്ന ഭാര്യയെ കുറിച്ച് വരെ വിമർശനങ്ങളും പരിഹാസങ്ങളുമായി സോഷ്യൽ മീഡിയയിൽ കമന്റ് ബോക്സുകളിൽ എം ജി വിദ്വേഷം വാരി വിതറുന്നവരോടാണ്......
"എടേയ് ആരെ കുറിച്ചാണ് എന്തിനെ കുറിച്ചാണ് പറയുന്നതെന്നു വല്ല വെളിവും വേണ്ടഡേയ്!!
ഇന്ത്യയിൽ പല ഭാഷകളിലായി 2500 ഇൽ അധികം പാട്ടുകൾ പാടിയിട്ടുള്ളൊരു ഗായകൻ.....
യേശുദാസിനു ശേഷം മലയാളത്തിൽ ഏറ്റവും അധികം ഹിറ്റുകൾ ഉള്ള മനുഷ്യൻ...
" ദാസേട്ടൻ, പി ജയചന്ദ്രൻ " എന്നീ വൻ മരങ്ങളോട് മത്സരിച്ചു വീഴാതെ പിടിച്ചു നിന്നൊരാൾ.....
രണ്ട് ദേശീയ അവാർഡുകളും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയ പാട്ടുകാരൻ...
സൗത്ത് ഫിലിം ഫെയർ അവാർഡുകൾ അഞ്ചെണ്ണം വാരിക്കൂട്ടിയ കലാകാരൻ.....
അതും പോരാഞ്ഞു
അടിച്ചുപൊളി പാട്ടു പാടി ആളുകളെ തുള്ളിക്കാൻ പറ്റുവോ ..??
മെലഡി സോങ് പാടി ആളുകളെ സന്തോഷിപ്പിക്കാൻ പറ്റുവോ ??
സാഡ് സോങ് പാടി ആളുകളെ കരയിക്കാൻ പറ്റുവോ .?
ശാസ്ത്രീയ സംഗീതത്തിൽ രാഗഭാവങ്ങൾ ചേർന്ന പാട്ടു പാടി ആളുകളെ അത്ഭുതപെടുത്താൻ പറ്റുവോ ???
വെള്ളമടിക്കുന്നവരുടെ സൗകര്യത്തിനു വേണ്ടി നാക്കു കുഴയുന്ന രീതിയിൽ പാട്ടു പാടാൻ പറ്റുവോ ?
ഒറ്റശ്വാസത്തിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉള്ള പാട്ടു പാടി പാടുന്നവരേ ബുദ്ധിമുട്ടിക്കാൻ പറ്റുവോ..??
നിങ്ങളുടെ ഏതെങ്കിലും ഒരു പാട്ടു എല്ലാരുടെയും ഫേവറേറ്റ് ലിസ്റ്റിൽ കൊണ്ടുവരാൻ പറ്റുവോ..??
പാട്ടു പാടി സ്റ്റേറ്റ് അവാർഡ് വാങ്ങിക്കാൻ പറ്റുവോ .?
പാട്ടു പാടി നാഷണൽ അവാർഡ് വാങ്ങിക്കാൻ പറ്റുവോ .?
ഭക്തി ഗാനങ്ങൾ പാടി അവക്ക് ഫാൻ ബേയ്സ് ഉണ്ടാക്കാൻ പറ്റുമോ?
ആൽബം സോങ്‌സ് പാടി ഹിറ്റ് ചാർട്ടിൽ കയറ്റുവാൻ പറ്റുമോ??
തുടങ്ങിയ ചോദ്യങ്ങളുമായി അയാളെ തേടി പാട്ടിനെ സ്നേഹിക്കുന്നവർ കടന്നു വന്നപ്പോഴെല്ലാം....
"ഒക്കെ ഞാൻ റെഡി അടി മോനെ പൂക്കുറ്റി'
എന്നും പറഞ്ഞു അയാൾക്ക് മാത്രം സാധ്യമായൊരു ചിരിയോടെ കടന്നു വന്നൊരാൾ.....
പ്രണയം, സങ്കടം , സന്തോഷം, ആഹ്ലാദം, ഭക്തി, വിരഹം തുടങ്ങി ഏതു ക്യാറ്റഗറിയും അനായാസം പിടിക്കുന്നൊരാൾ......
അങ്ങേരു നിങ്ങളുടെ വേടനെ അറിയില്ല എന്ന് പറഞ്ഞാൽ അയാൾക്ക് അറിയില്ല എന്ന് തന്നെയാണ് അർഥം.....
അതു ഉൾകൊള്ളുവാനാകാതെ അയാളുടെ ലെഗസിയെ പരിഹസിക്കുന്നതൊക്കെ എന്തൊരു അറു ബോറൻ പരിപാടിയാണ് ചങ്ങായിമാരെ.....!!
കമന്റ് ബോക്സിലെ വിപ്ലവം കഴിഞ്ഞു ക്ഷീണിക്കുമ്പോൾ അഥർവ്വം എന്ന ചിത്രത്തിലെ
"പൂവായ് വിരിഞ്ഞു" എന്ന ഗാനത്തിനിടയിൽ വരുന്ന "ചന്ദനമണിപ്പടിയിലുണ്ണിമലരാടി" എന്ന വരി ഒന്നു കേട്ടു നോക്കുക...
ആ വരിക്കു അതുപോലുള്ള ഫീൽ വേറെ ആര്
പാടിയാൽ കിട്ടും എന്ന് ഒന്നു ആലോചിച്ചു നോക്കുക.....
ആ ചോദ്യത്തിനു പ്രോപ്പർ ആയൊരു റീപ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ മാത്രം വാക്കുകൾ കൊണ്ടു വേദനിപ്പിച്ചതിനു അയാളോട് മനസ് കൊണ്ടൊരു സോറി പറഞ്ഞേക്കുക......
ഒരു തലമുറയുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം ആഘോഷമാക്കിയ മനുഷ്യനാണ്...... ❤️
അയാളത് അർഹിക്കുന്നുണ്ട്.....
©️ Sanalkumar Padmanaban