22/07/2025
ക്യാൻസർ മൂലം ഭർത്താവിന് ആയുസ് ഇനി 6 മാസം കൂടിയേ ആയുസ് ഉള്ളു എന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി . 😓
ഇങ്ങനെ ഒരു അവസ്ഥ മറ്റൊരു പെണ്ണിനും നൽകരുതേ ദൈവമേ എന്ന് കരഞ്ഞു പ്രാർത്ഥിച്ചു . സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പെൺകുട്ടിയുടെ കുറിപ്പാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് . യാതാർത്ഥ ജീവിതകഥകൾ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന പേജിലാണ് തന്റെ ജീവിത കഥ പെൺകുട്ടി പങ്കുവെച്ചിരിക്കുന്നത് ..പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ 😢
അവനെക്കുറിച്ച് പറഞ്ഞാൽ എത്ര പറഞ്ഞാലും തീരില്ല , എപ്പോഴും പോസിറ്റീവ് ആയി മാത്രമാണ് ഞാൻ അവനെ കണ്ടിട്ടുള്ളത് . ഞങ്ങൾ രണ്ടുപേരും ഒരേ കോളേജിലായിരുന്നു . ഞങ്ങൾ ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു , അവനു അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ അവൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നത് എന്നോടൊപ്പമായിരുന്നു . കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളും അവൻ കടന്നുപോകുന്ന അവസ്ഥകൾ എല്ലാം തന്നെ എന്നോട് പങ്കുവെക്കുമായിരുന്നു . ഞങ്ങൾ കൂടുതൽ അടുത്തു . അവനെ കാണാതെയും സംസാരിക്കാതെയും ഇരിക്കാൻ കഴിയാത്ത അവസ്ഥയായി .
അങ്ങനെ ഇരിക്കെ കുറച്ചുദിവസങ്ങളായി അവനെ വളരെ ഷീണിതനായി കാണപ്പെട്ടു . അവന്റെ ആരോഗ്യം വഷളായി മാറുന്നത് സ്രെദ്ധയില്പെട്ട ഞാൻ അവനോട് ഡോക്ടറെ കാണാൻ പറഞ്ഞു . പിന്നീട് കുറച്ചുദിവസത്തേക്ക് അവന്റെ വിവരം ഒന്നും ലഭിച്ചില്ല , എനിക്ക് ആകെ ടെൻഷനായി തുടരെ തുടരെ ഞാൻ അവനെ വിളിച്ചു . അവൻ നാട്ടിൽ എത്തിയ ശേഷം എന്നെ ഫോൺ വിളിച്ചു , ശേഷം എന്നോട് പറഞ്ഞു ഞാൻ ക്യാന്സറിന്റെ മൂന്നാം ഘട്ടത്തിലാണ് എന്ന് . അത് കേട്ടതും ഞാൻ സ്തംഭിച്ചുപോയി .
എനിക്ക് സംസാര ശേഷി നഷ്ടപെട്ടത് പോലെയും തല കറങ്ങുന്നത് പോലെയും ഒക്കെ തോന്നി .. പക്ഷെ ആ സമയത്ത് ഞാൻ തളർന്നുപോയാൽ അവൻ തകരും എന്ന് എനിക്ക് തോന്നി . ഞാൻ അവനു ധൈര്യം നൽകി ഒപ്പം നിന്നു . 24 മണിക്കൂറും അവനൊപ്പം ചിലവഴിച്ചു . അവനു ഞാൻ മാത്രേ കൂടെയുണ്ടായിരുന്നുള്ളു .
എന്നെ വിവാഹം കഴിക്കാൻ അവൻ ഏറെ ആഗ്രഹിച്ചിരുന്നു . അങ്ങനെ ഞങ്ങൾ വിവാഹം കഴിച്ചു . അമ്പലങ്ങളായ അമ്പലങ്ങൾ എല്ലാം കയറി ഇറങ്ങി അവനു വേണ്ടി പ്രാർത്ഥിച്ചു . ട്രീറ്റ്മെന്റ് തുടർന്നു . എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാന്നാക്കി ഡോക്ടർ പറഞ്ഞു ഇനി 6 മാസത്തിൽ കൂടുതൽ അവൻ ജീവിച്ചിരിക്കില്ല എന്ന് , ക്യാൻസർ അവന്റെ ശരീരം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു എന്ന് . അതോടെ എന്റെ പ്രതീക്ഷകൾ മുഴുവൻ ദൈവത്തിൽ മാത്രമായിരുന്നു . ഒരുപാട് അമ്പലങ്ങൾ കയറി ഇറങ്ങി പ്രാർത്ഥിച്ചു പക്ഷെ ഫലമുണ്ടായില്ല . ഒടുവിൽ അവൻ എന്നെ വിട്ട് യാത്രയായി .
അവനില്ലാതെയുള്ള ജീവിതം എനിക്ക് അത്ര എളുപ്പമായിരുന്നില്ല , ഞാൻ ഏറെ പ്രയാസപ്പെട്ടു , ഒറ്റപെടുന്നത് പോലെ ഒക്കെ തോന്നി , ജീവിതം കയ്യിൽ നിന്ന് പോകുന്നത് പോലെ തോന്നി . അവന്റെ ഓർമ്മകളിൽ നിന്നും രക്ഷ നേടാൻ തീർത്ഥാടനങ്ങൾ നടത്തി . ഇപ്പോൾ ക്യാൻസർ രോഗികളെ ചികിത്സയ്ക്കുന്ന ഡോക്ടർമാരുടെ സംഘത്തിനൊപ്പമാണ് ഞാൻ . ക്യാൻസർ രോഗികൾക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്നു . മറ്റൊരു ജന്മത്തിൽ ഒന്നിക്കാം കഴിയും എന്ന പ്രതീക്ഷയിലാണ് ഞാൻ . ഇതായിരുന്നു പെൺകുട്ടിയുടെ കുറിപ്പ് . മറ്റൊരു ജന്മത്തിൽ ഇരുവർക്കും ഒന്നിക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം