Forward vaartha

Forward vaartha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Forward vaartha, News & Media Website, edapal, cochin.

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അയ്യൂബ് ഖാൻ്റെ മകൾ മരണപ്പെട്ടു
08/09/2025

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അയ്യൂബ് ഖാൻ്റെ മകൾ മരണപ്പെട്ടു

മാണൂരില്‍  കെഎസ്ആർടിസിബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്ക്എടപ്പാൾ:സംസ്ഥാന പാതയിലെ മാണൂരില്‍  കെ.എസ്...
21/01/2025

മാണൂരില്‍ കെഎസ്ആർടിസി
ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്ക്

എടപ്പാൾ:സംസ്ഥാന പാതയിലെ മാണൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്കേറ്റു .
ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടം.
മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സും കാസര്‍ക്കോഡ് നിന്നും എറണാംകുളത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ എടപ്പാള്‍ ഹോസ്പിറ്റല്‍ ,കോട്ടക്കല്‍ മിംസ്,തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

എടപ്പാള്‍: ചരിത്ര പ്രസിദ്ധമായ കുളങ്കര ഭഗവതി ക്ഷേത്രത്തിലെ വേല നാളെ നടക്കും.മലപ്പുറം ,പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ നിന്ന...
18/01/2025

എടപ്പാള്‍: ചരിത്ര പ്രസിദ്ധമായ കുളങ്കര ഭഗവതി ക്ഷേത്രത്തിലെ വേല നാളെ നടക്കും.
മലപ്പുറം ,പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ നിന്നായി നൂറ് കണക്കിന് ഉത്സവ പ്രേമികളാണ് വേല കാണാന്‍ എത്തുക.
വിവിധ ദേശങ്ങളുടെ വരവുകള്‍ക്കൊപ്പം ഉത്സവ പ്രേമികള്‍ക്ക് ഏറ്റവും വലിയ വിനോദ കാഴ്ച്ചയൊരുക്കുന്നത് ഇവിടുത്തെ വെടിക്കെട്ട് ആണ്.
എന്നാല്‍ ഇത്തവണ വെടിക്കെട്ട് ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഉത്സവ പ്രേമികള്‍. ടീം നടുവട്ടവും ക്ഷേത്ര കമ്മറ്റിയുടേയും വെടിക്കെട്ടുകളാണ് ഇത്തവണയുള്ളത്.
എന്നാല്‍ ജില്ലാ ഭരണ കൂടം ഇതുവരേയും വെടിക്കെട്ടിന് അനുമതി നല്‍കിയിട്ടില്ല.
രണ്ട് കമ്മറ്റികളും അനുമതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമം ഇപ്പോഴും തുടരുകയാണ്.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

ബസ് ഡ്രൈവറെ ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കുറ്റിപ്പുറം: ബസ് ഡ്രൈവർ  ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.തൃശ്ശൂർ ക...
17/01/2025

ബസ് ഡ്രൈവറെ ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: ബസ് ഡ്രൈവർ ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.
തൃശ്ശൂർ കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുർഗ ബസ്സിലെ ഡ്രൈവർ തൃശ്ശൂർ മുളയം വലക്കാവ് സ്വദേശി മുണ്ടയൂർ വളപ്പിൽ
രാജേഷ് (44) നെ ആണ് ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ബസ് തവനൂര്‍ വൃദ്ധ മന്ദിരത്തിന് സമീപം നിര്‍ത്തിയിട്ടതിന് ശേഷം അതിനുള്ളില്‍ കിടന്നുറങ്ങിയതായിരുന്നു. രാവിലെ ബസ്സിലെ മറ്റു ജീവനക്കാർ എത്തി തട്ടി വിളിച്ചപ്പോൾ അനക്കം ഇല്ലായിരുന്നു.
ഉടനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചിരുന്നു.
20 വർഷമായി ബസ് ജീവനക്കാരനാണ് മരിച്ച രാജേഷ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ലഹരി മാഫിയയെ നിർമ്മാർജ്ജനം ചെയ്തു കൊണ്ട് കവചം മുന്നോട്ട് പൊന്നാനി : പോലീസും, പൊന്നാനി കോസ്റ്റൽ പോലീസും സംയുക്തമായി നടത്ത...
16/01/2025

ലഹരി മാഫിയയെ നിർമ്മാർജ്ജനം ചെയ്തു കൊണ്ട് കവചം മുന്നോട്ട്

പൊന്നാനി : പോലീസും, പൊന്നാനി കോസ്റ്റൽ പോലീസും സംയുക്തമായി നടത്തുന്ന ലഹരി നിർമ്മാർജ്ജന, ബോധവൽക്കരണ
പരിപാടിയായ കവചം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
മൂന്നു മാസം മുൻപ് ഉദ്ഘാടനം ചെയ്ത കവചം പദ്ധതിയുടെ ഭാഗമായി ഇരുപതോളം പ്രതികളെ അറസ്റ്റ് ചെയ്തു ജയിലിൽ അയക്കുകയും, അതിൽ കുറച്ചു പേരുടെ പേരിൽ കാപ്പ ചുമത്തുകയും ചെയ്തു.
ലഹരി ഉപയോഗം, വിൽപ്പന എന്നിവ സംബന്ധിച്ച് വിവരം അറിയിക്കാൻ കൊടുത്ത പ്രതേക നമ്പറിൽ ദിനം പ്രതി ഇൻഫർമേഷൻ വന്നു കൊണ്ടിരിക്കുകയാണ്.
പൊതു ജനങ്ങളുടെ ഇത്തരം ഇൻഫർമേഷന്റെ അടിസ്ഥാനത്തിൽ ആണ് ഇത്രയും പ്രതികളെ അറസ്റ്റ് ചെയ്തത്.
തുടർന്നും പൊതു ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളുകളിലും കവചം പരാതിപ്പെട്ടി സ്ഥാപിക്കുകയും, ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും, ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
കൂടാതെ മറ്റു പ്രാദേശിക കൂട്ടായ്കളുടെ സഹായത്തോടെ പൊന്നാനിയുടെ വിവിധ ഇടങ്ങളിൽ ബോധവൽക്കരണം നടത്തി.
പൊന്നാനി സ്റ്റേഷൻ ഇൻസ്‌പെക്ടർ ഓഫ് പോലീസ് അബ്ദുൽ ജലീൽ കറുത്തേടത്ത്, പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശശിധരൻ മേലെയിൽ പൊന്നാനി സ്റ്റേഷൻ ASI മധുസൂദനൻ, കവചം കോർഡിനേറ്റർ കർമ്മ ബഷീർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

കുറ്റിപ്പുറം തങ്ങൾപടിയിലുള്ള ലോഡ്ജിൽ വച്ച് എടപ്പാൾ സ്വദേശിയായ യുവാവിനെ വശികരിച്ച് വീഡിയോ എടുത്ത് ആയത് സോഷ്യൽ മീഡിയയിലൂടെ...
10/01/2025

കുറ്റിപ്പുറം തങ്ങൾപടിയിലുള്ള ലോഡ്ജിൽ വച്ച് എടപ്പാൾ സ്വദേശിയായ യുവാവിനെ വശികരിച്ച് വീഡിയോ എടുത്ത് ആയത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പല തവണകളായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അസം സ്വദേശികളായ ദമ്പതികളാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. യാസ്മിൻ ആലം ഖദീജ കാത്തുൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും. മൊബൈൽ ഫോൺ ബ്ലാക്ക് മെയിലിംഗിന് ചിത്രീകരിച്ച അശ്ലീല വീഡിയോകൾ , ബാങ്ക് അക്കൗണ്ട്സ് വിവരങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു, SHO നൗഫൽ കെ യുടെ നിർദ്ദേശ പ്രകാരം പ്രിസിപ്പൽ എസ് ഐ യാസിർ A M ന്റെ നേതൃത്വത്തിലുള്ള SI ശിവകുമാർ, Asi മാരായ സുധാകരൻ, സഹദേവൻ, SCPO മാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ് CPO മാരായ സരിത, അനിൽകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ തിരൂർ സ്വദേശി മരിച്ചു.തിരൂർ ഏഴൂർ സ്വദേശി പൊട്ട ചേലപ്പൊടി ...
10/01/2025

തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ തിരൂർ സ്വദേശി മരിച്ചു.തിരൂർ ഏഴൂർ സ്വദേശി പൊട്ട ചേലപ്പൊടി കൃഷ്ണൻകുട്ടി (54) ആണ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കേയാണ് കൃഷ്ണകുട്ടിയുടെ അന്ത്യം. നേർച്ചയുടെ സമാപന ദിനമായ ബുധനാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് പോത്തന്നൂരിൽ നിന്നും വന്ന വരവിലുണ്ടായിരുന്ന പാക്കത്ത് ശ്രീകുട്ടൻ എന്ന ആന ജാറം മൈതാനിയിൽ ഇടഞ്ഞത്. സംഭവത്തെ തുടർന്ന് ചിതറിയോടി നിലത്ത് വീണും മറ്റും 28 പേർക്ക് പരുക്കേറ്റിരുന്നു. ആനയുടെ പാപ്പാൻമാർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തിരുന്നു.തിരൂർ സി.ഐ കെ.ജെ ജിനേഷിനാണ് അന്വേഷണ ചുമതല.അതേസമയം പുതിയങ്ങാടി വലിയ നേർച്ചയ്ക്കിടെ ആനയിടഞ്ഞ സംഭവത്തിൽ ഹൈകോടതി റിപ്പോർട്ട് തേടി. തിരൂർ സബ് കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞതും ഒട്ടകത്തെ ഇറച്ചിക്കായി കൊണ്ടുവന്നതുമായ സംഭവങ്ങളിലാണ് കോടതി വിശദീകരണം തേടിയത്. പുതിയങ്ങാടിയിൽ ജനങ്ങളും ആനകളും തമ്മിൽ എത്ര അകലം പാലിച്ചിരുന്നുവെന്നതടക്കം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ആളുകൾ ആനയെ കൊമ്പിൽ പിടിക്കുകയും മറ്റും ചെയ്തിരുന്നതായും പല തവണ വിലക്കിയെങ്കിലും അതാവർത്തിച്ചുവെന്നും അതാവാം ആനയിടയാൻ കാരണമെന്നും ആന പാപ്പാൻമാർ പറയുന്നു.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

പി ജയചന്ദ്രൻ അന്തരിച്ചു
09/01/2025

പി ജയചന്ദ്രൻ അന്തരിച്ചു

വി പി അനിലിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇ.എൻ. മോഹൻദാസ്, വി.ശശികുമാർ, വി.എം.ഷൗക്കത്ത്, വി...
03/01/2025

വി പി അനിലിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഇ.എൻ. മോഹൻദാസ്, വി.ശശികുമാർ, വി.എം.ഷൗക്കത്ത്, വി.പി.സക്കറിയ,വി.പി.അനിൽ, ഇ ജയൻ,കെ.പി.സുമതി,വി.രമേശൻ,പി.കെ.ഖലീമുദ്ധീൻ,പി.കെ.അബ്‌ദുള്ള നവാസ്, കൂട്ടായി ബഷീർ, പി.ജ്യോതിഭാസ്,കെ.പി.അനിൽ,പി.ഹംസക്കുട്ടി,ഇ.പത്മാക്ഷൻ,കെ.ഭാസ്‌കരൻ,കെ.പി.ശങ്കരൻ ,ബി.മുഹമ്മദ് റസാഖ്, വി.പി.സോമസുന്ദരൻ, വി.ടി.സോഫിയ, കെ.ശ്യാംപ്രസാദ്, ഇ.സിന്ധു, ടി.സത്യൻ, ടി.രവീന്ദ്രൻ, എം.പി.അലവി,കെ.മജ്‌നു ,അഡ്വ.ഷീന രാജൻ, ഇ.രാജേഷ്, ടി.എം.സിദ്ധിഖ്, അഡ്വ.കെ .ഫിറോസ് ബാബു, ഇ.അഫ്സൽ, സി.പി.മുഹമ്മദ് കുഞ്ഞി ,കെ.മോഹനൻ, പി.കെ.മോഹൻദാസ്, കെ.ടി.അലവിക്കുട്ടി, ഗഫൂർ.പി. ലില്ലീസ്, പി.ഷബീർ ,എൻ ആദിൽ എന്നിവരാണ് ജില്ല കമ്മറ്റിയംഗങ്ങൾ.
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

മാറഞ്ചേരി കാഞ്ഞിരമുക്ക് പുലിയെ കണ്ടെന്ന നാട്ടുകാരുടെ സംശയത്തെ തുടർന്ന് ചൊവാഴ്ച്ച ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന ...
30/12/2024

മാറഞ്ചേരി കാഞ്ഞിരമുക്ക് പുലിയെ കണ്ടെന്ന നാട്ടുകാരുടെ സംശയത്തെ തുടർന്ന് ചൊവാഴ്ച്ച ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തും. തോട്ടുമുഖം ക്ഷേത്രത്തിന് സമീപമാണ് കണ്ടതായി സംശയിക്കുന്നത്. പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി. പുലിയുടെ കാൽപാടുകളൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തൂരിൽ പുലിയെ കണ്ടതായി സ്ഥിരികരിച്ചിരുന്നു. ഈ പുലിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല
കൂടുതൽ വാർത്തകൾക്ക്
https://chat.whatsapp.com/C13I8pjXnZWG3z8LmP77KD

Address

Edapal
Cochin

Telephone

9961807811

Website

Alerts

Be the first to know and let us send you an email when Forward vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share