E-Today News

E-Today News ‘E-today online ’ is an open access online Indian website published by e-today Multimedia .

hiiii
28/06/2024

hiiii

12/12/2023
12/12/2023
12/12/2023
12/12/2023
12/12/2023
07/12/2023
ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാരം : അനാദരവിന് മുഖ്യമന്ത്രി മാപ്പ് പറയണം : പുതുശ്ശേരി പത്തനംതിട്ട: പി.ആർ ഗ്രൂപ്പുകളുടെ ...
28/11/2023

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാരം : അനാദരവിന് മുഖ്യമന്ത്രി മാപ്പ് പറയണം : പുതുശ്ശേരി

പത്തനംതിട്ട: പി.ആർ ഗ്രൂപ്പുകളുടെ മിനിക്കുപണികളുടെ വലയം ഭേദിച്ച് തനി സ്വരൂപം പുറത്തു ചാടുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാരചടങ്ങിൽ മന്ത്രിമാരോ അത്തരത്തിലുള്ള സർക്കാർ പ്രതിനിധികളോ പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് കേരളാ കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
നവ കേരള സദസ്സിൽ നിന്ന് മന്ത്രിമാർക്ക് വിട്ടു നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് വരാഞ്ഞതെന്ന മുഖ്യമന്ത്രിയുടെ ന്യായവാദം യുക്തിക്കു നിരക്കാത്തതും പച്ചക്കളളവുമാണ്. കരുനാഗപ്പള്ളി മുൻ എം.എൽ എയുടെ സംസ്കാര ചടങ്ങിന് രണ്ടു മന്ത്രിമാരെ അയച്ചിരുന്നു. മറ്റു ചിലയിടങ്ങളിലും നവ കേരള സദസ്സിനിടയിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുത്തിട്ടുണ്ട്. എല്ലാവരും കണ്ട ഇക്കാര്യം മറച്ചുവെച്ചു കൊണ്ടാണ് മുഖ്യമന്ത്രി അവാസ്തവമായ ന്യായവാദം ഉന്നയിക്കുന്നത്.
പരിമിതിമായ സാഹചര്യങ്ങളിൽ നിന്ന് കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് എല്ലായിടങ്ങളിലും ഒന്നാമതായി വിളങ്ങി രാജ്യത്തെ ഉത്തുംഗപദവികൾ പലതും അലങ്കരിച്ചു അസാധാരണങ്ങളിൽ അസാധാരണമായ മഹത് വ്യക്തിത്വമായി നമ്മുടെ നാടിനെ അഭിമാനത്തിന്റെ നെറുകയിൽ പ്രതിഷ്ടിച്ച ജസ്റ്റിസിന് ആദരം അർപ്പിക്കാൻ മന്ത്രിമാർ എത്താതിരുന്നത് ഗുരുതാരമായ വീഴ്ചയും കുറ്റകരമായ കൃത്യവിലോപവുമാണ്. സ്ഥലം എം. എൽ. എ കൂടിയായ ആരോഗ്യമന്തി ഈ പ്രതിപട്ടികയിലെ ഒന്നാം പ്രതിതന്നെയാണ്. ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരിക്കലും അവർക്കാവില്ല.
അരിയും തിന്ന് വീട്ടുകാരിയെയും കടിച്ചു, എന്നിട്ടും നായ്ക്ക് മുറുമുറപ്പ് എന്നു പറയുന്നതുപോലെയാണ് ഇതു ചൂണ്ടിക്കാട്ടുന്നവരോട് അസഹിഷ്ണുതയും ആക്രോശവും പ്രകടിപ്പിക്കുന്നത്. ഇതു ജനാധിപത്യവിരുദ്ധവും ധാർഷ്ട്യവുമാണ്. ജമാഅത്ത് കമ്മിറ്റിയുടെ അഭിപ്രായ പ്രകടനത്തെ അധിക്ഷേ പിച്ച മുഖ്യമന്ത്രി അധികാരഗർവാണ് കാണിച്ചത്. ഇതിനും ജസ്റ്റിസ് ഫാത്തിമ ബീവിയോട് അനാദരവു കാട്ടിയതിനും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്ഭവന സന്ദർശനം 5 ന് ആരംഭിക്കുംമാവേലിക്കര: കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന...
25/11/2023

കേരള കോൺഗ്രസ്
ഭവന സന്ദർശനം 5 ന് ആരംഭിക്കും
മാവേലിക്കര: കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കേര കൃഷി വ്യാപന യജ്ഞത്തിലേക്കുള്ള കർഷകരെ കണ്ടെത്തുന്നതിലേക്കുള്ള ഭവന സന്ദർശനം ഡിസംബർ 5ന് ആരംഭിച്ച് ജനുവരി 5ന് സമാപിപ്പിക്കുവാൻ നിയോജക മണ്ഡലം പ്രവർത്തസമ്മേളനം തീരുമാനിച്ചു.
ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ യോഗം ഉദ്ഘാടം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ജോർജ് മത്തായി,ഉമ്മൻ ചെറിയാൻ, തോമസ് അലക്സാണ്ടർ കടവിൽ, സാജൻ നാടാവള്ളിൽ, അലക്സാണ്ടർ നൈനാൻ, ജേക്കബ് മൈക്കിൾ, ഈപ്പൻ ജോൺ എന്നിവർ പ്രസംഗിച്ചു.

റോബിൻ ബസിന്റെ കഥ സിനിമയാകുന്നു.അടുത്തിടെ കേരളത്തിൽ വിവാദമായ റോബിൻ ബസിന്റ ഐതിഹസികമായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത...
24/11/2023

റോബിൻ ബസിന്റെ കഥ സിനിമയാകുന്നു.

അടുത്തിടെ കേരളത്തിൽ വിവാദമായ റോബിൻ ബസിന്റ ഐതിഹസികമായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിലും തമിഴിലുമായി സിനിമ ഒരുങ്ങുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന റോബിൻ - ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം
"കൂൺ" എന്ന സിനിമയ്ക്ക് ശേഷം പ്രശാന്ത് മോളിക്കൽ ആണ് സംവിധാനം ചെയുന്നത്.
ആക്ഷൻ ത്രില്ലെർ ഴോണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ പത്തനംതിട്ട, എറണാകുളം, പാലക്കാട്‌, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണം സതീഷ്. പി ആർ ഒ, എം കെ ഷെജിൻ.

Address

E-Today Online 353 2nd Floor, Aravali Apartment, Alaknanda, Kalkaji
Delhi
110019

Alerts

Be the first to know and let us send you an email when E-Today News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E-Today News:

Share