24/10/2025
Re-telecast - വിലകൊടുത്തവർ (Vilakoduthavar) I Episode #60 | Pr. Sunny Samuel & Mrs. Lissy Sunny | Aug 18, 2021 | 6PM IST
സമ്പൂർണ ത്യാഗത്തിന്റെ സാക്ഷികളായ ദൈവ ദാസീ ദാസന്മാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രേഷിത പ്രവർത്തനങ്ങൾ ആരംഭിച്ചത് കാരണം ഗ്രാമ ഗ്രാമാന്തരങ്ങളിൽ യേശുവിന്റെ സ്നേഹം അലയടിക്കുന്നതിനു കാരണമായി. അബ്രഹാമിനെ പോലെ എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടവർക്ക് പരിശുദ്ധാത്മാവ് വഴികാട്ടിയും സഹായകനുമായി കൂടെയിരുന്നു. 3 ദശകങ്ങൾക്കു മുൻപ് പഞ്ചാബിലെ സംഗരൂർ നിവാസികൾക്ക് യേശു എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത നാമമായിരുന്നു. എന്നാൽ ദൈവദാസൻ സണ്ണി സാമുവേൽ ആത്മാവിന്റെ കൊടുങ്കാറ്റായി 1989 ൽ ഈ ഗ്രാമത്തിലെത്തിയത്
ആയിരക്കണക്കിന് ആത്മാക്കൾക്ക് വിടുതലിനും രക്ഷയ്ക്കും കാരണമായി. സംഗരൂർ പട്ടണവും ചുറ്റുപാടുമുള്ള ഗ്രാമങ്ങളും ഇന്ന് യേശു ആരെന്നു രുചിച്ചറിയുന്നു എന്നത് തന്റെ മേലുള്ള ദൈവവിളിയുടെ നിറവേറലായി നാം തിരിച്ചറിയുന്നു. കഷ്ടതകള്കും ഇല്ലായ്മകൾക്കും രോഗങ്ങൾക്കുമൊന്നും തന്നെ ആ ദൗത്യത്തിൽ നിന്നും വ്യതിചലിപ്പിക്കുവാനായില്ല. ഈ അത്ഭുതവാനായ ദൈവത്തിന്റെ മഹാ പ്രവർത്തികൾ നമ്മെ ഓരോരുത്തരെയും ചലിപ്പിക്കുമെന്നതിൽ സംശയമില്ല.
കഴിഞ്ഞ ദിവസം താന്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടത് ഉത്തരേന്ത്യന്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തീരാനഷ്ടം തന്നെയാണ്. വിലകൊടുത്തവര്‍ പ്രോഗ്രാമില്‍ താന്‍ പങ്കുവച്ച അനുഭവങ്ങള്‍ തുടർന്നു കാണുക.
Facebook: / word2allvoice
YouTube HD ക്വാളിറ്റിയിൽ കാണുവാനായി ഞങ്ങളുടെ യു ട്യൂബ് ചാനൽ ലൈക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക: / word2allvoice
GUEST: Pr. Sunny Samuel & Mrs. Lissy Sunny, Immanuel A.G Church, Sangrur, Punjab
HOST: Rev. Saji Varghese, Senior Minister, DOMA A.G Church, Mohali, Punjab
THEME SONG (Written, Composed, Music and Singing): Amin Yabes Rudra.
ALL RIGHTS RESERVED
UNAUTHORIZED REPRODUCTION, COPYING AND RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
DISCLAIMER This video doesn't contain any harmful or illegal matters. This is strictly YouTube guideline friendly. Do not upload or broadcast this episode without our permission. If you do so it will violate the YouTube terms of use or have to express permission from copyright owner to broadcast it.