Incub

Incub Redefining your ideas
(1)

We are specializes in influencer marketing campaign ex*****on and strategy, content creation, performance marketing, paid social, and integrated brand strategy.

ഏതാണ്ട് 2 മാസങ്ങൾക്ക് മുൻപ് എന്റെയും കൂടിയാണെന്ന് കരുതിയ സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങേണ്ടി വന്നപ്പോൾ ആകെ കയ്യിൽ ഉണ്ടായിര...
06/03/2026

ഏതാണ്ട് 2 മാസങ്ങൾക്ക് മുൻപ് എന്റെയും കൂടിയാണെന്ന് കരുതിയ സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങേണ്ടി വന്നപ്പോൾ ആകെ കയ്യിൽ ഉണ്ടായിരുന്നത് settlement ചെയ്ത വകയിൽ എല്ലാ കൂട്ടലും കുറയ്ക്കലും ഒക്കെ കഴിഞ്ഞു കയ്യിൽ വെച്ചു തന്ന ഈ ചെക്കും ഒരു ജ്യൂസ് മെഷീനും മാത്രമായിരുന്നു. എന്റെ സ്വപ്നങ്ങളും,

എന്റെ കൂടി വിയർപ്പ് വീണ 2 വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമായ ഷോപ്പും ഉപേക്ഷിച്ചു ഇറങ്ങി പോരുമ്പോൾ മനസ് ശൂന്യമായിരുന്നു. എല്ലാം നഷ്ടപ്പെട്ടു് എന്നു തോന്നിയ സമയങ്ങൾ.. ദിവസങ്ങളോളം mind ശൂന്യമായിരുന്നു. സങ്കടമോ , നിരാശയോ എന്തെന്നറിയാത്ത അവസ്ഥ.. ഇനിയെന്ത് എന്നു ചിന്തിക്കാൻ പോലും പറ്റാതെ നിരാശ ബാധിച്ചിരുന്നിട്ടുണ്ട് കുറെ ദിവസം.

പയ്യെ എല്ലാം നല്ലതിനായിരുന്നിരിക്കാം എന്നു തോന്നിത്തുടങ്ങി. ഒന്നിൽ നിന്നു വീണ്ടും തുടങ്ങാം എന്ന ആത്മവിശ്വാസം തന്നു കൂടെ നിക്കാൻ ഒരു സുഹൃത്ത് ഉണ്ടായിരുന്നു🙂
കയ്യിൽ കുറച്ചു രൂപയും ഒരു മെഷീനും ഇല്ലേ അത് വെച്ചു ഒരു റൂം എടുത്തു അങ്ങു തുടങ്ങടാ..

ബാക്കിയൊക്കെ വരുന്ന വഴിക്ക് നോക്കാം..
കയ്യിലുള്ള 80k കൊണ്ട് ഒന്നിനുമാവില്ല എന്നറിയാം. എങ്കിലും ഇറങ്ങാൻ തീരുമാനിച്ചു.

ആദ്യം വേണ്ടത് ഒരു റൂം ആയിരുന്നു. രാവിലെ ഓരോ ഏരിയ യിൽ പോയി shop for rent ബോർഡ് വെച്ചിട്ടുള്ള കടകളുടെ ഫോട്ടോ എടുത്തിട്ട് വന്നു ഓരോന്നായി വിളിച്ചു നോക്കും.

ആദ്യം നോക്കിയിരുന്നത് നല്ല sale നടക്കും എന്നുറപ്പുള്ള സിറ്റിയിലെ കടകൾ ആയിരുന്നു. മിക്കതും deposit തന്നെ ലക്ഷങ്ങൾ ചോദിച്ചു. പയ്യെ അത് നടപ്പുള്ള കാര്യമല്ലെന്നു മനസിലായി.

ഏതെങ്കിലും കുറഞ്ഞ deposit ഉള്ള ഉള്ളിലേക്കുള്ള ഇടത്തു ഷോപ് എടുത്തു പയ്യെ ബിസിനസ്സ് വന്നാൽ നല്ലൊരിടത്തേക്ക് മാറാം എന്നു ചിന്തിക്കേണ്ടി വന്നു. ഒടുവിൽ കിളിമാനൂറിനടുത്തു ഒരു ഷോപ് കിട്ടി. 20 k deposit, 5k വാടക. അഡ്വാൻസ് കൊടുത്തു ഷോപ് എടുത്തു.

അത്യാവശ്യം വലിയ റൂം ആണ് . ആകെ ഇനി കയ്യിലുള്ളത് 60k ആണ്. കടയിൽ അനാവശ്യ പണികൾ ഒന്നും ചെയ്യേണ്ട എന്നു വെച്ചു. Incase, ബിസിനസ്സ് വർക് ആയില്ലെങ്കിൽ ഇവിടെ നിന്നു വേറൊരിടത്തേക്ക് മാറേണ്ടി വന്നാൽ ഇളക്കി കൊണ്ട് പോവാവുന്ന വർക്കുകൾ മാത്രം ചെയ്യാൻ തീരുമാനിച്ചു.

5 ലിറ്റർ പെയിന്റ് വാങ്ങിച്ചു , 2 ദിവസം കൊണ്ട് ഞങ്ങൾ തന്നെ ചുവർ ഒക്കെ അടിച്ചു. വീട്ടിൽ കിടന്ന ഒരു പഴയ ബേക്കറി ഷെൽഫ് എടുത്തിട്ട് വന്നു റൂമിന്റെ സെന്ററിൽ ഇട്ട് വർക് ഏരിയ യും ഡൈനിങ്ങ് ഉം രണ്ടായി തിരിച്ചു.

കൂടെ പഠിച്ച ഒരു കൂട്ടുകാരനെ വിളിച്ചു അത്യാവശ്യം വയറിങ് , പ്ലംബിംഗ് പണികൾ ചെയ്യിപ്പിച്ചു.

വേറെ രണ്ടു സുഹൃത്തുക്കൾ ,square ട്യൂബ് ൽ വെൽഡ് ചെയ്തു ഫ്രെയിം ഉണ്ടാക്കി തന്നു. ടൈൽസ് ന്റെ പണിയെടുക്കുന്ന ഒരു കൂട്ടുകാരനെ വിളിച്ച് ഒരു മാർബിൾ പീസ് വാങ്ങി മുറിച്ചു അതിന്റെ മുകളിൽ ഇട്ട് വർക്കിങ് ഏരിയ സെറ്റ് ആക്കി.
ഇവരെല്ലാവരും ഉണ്ടായിരുന്ന കൊണ്ട് ചിലവുകൾ പരമാവധി കുറയ്ക്കാൻ പറ്റി🙂

വീടുവെയ്പ്പിന് പണിതെതിന്റെ ബാക്കി കുറെ തടികൾ വീട്ടിൽ കിടന്നത് കൊണ്ട് പോയി, കൂടെ പഠിച്ച കൂട്ടുകാരിയുടെ husband നെക്കൊണ്ടു 4 ടേബിൾ പണിയിപ്പിച്ചു. ഒരു പ്ളാസ്റ്റിക് wholesale shop ൽ നിന്നു കുറച്ചു കസേര വാങ്ങി.
അത്യാവശ്യം lights , കത്തികൾ, ടൂൾസ് ഒക്കെ ഓണ്ലൈനിന്ന് വാങ്ങി.

ഒരു വിധം പണിയൊതുങ്ങിയപ്പോൾ കയ്യിലെ ക്യാഷ് തീർന്നു. ചോദിക്കാൻ സ്വാതന്ത്രയവും അടുപ്പവും ഉണ്ടെന്നു കരുതുന്ന ചില കൂട്ടുകാരോട് കടം ചോദിച്ചു. ഒരുത്തനോട് ഒരു അയായിരം ചോദിച്ചപ്പോ ഇല്ലെന്ന് പറഞ്ഞു.
പിറ്റേന്ന് രാവിലെ അവന്റെ കാൾ, "അണ്ണാ, ഒന്നു ആറ്റിങ്ങലോട്ട് വരോ.." ചെന്നപ്പോ ഒരു മോതിരം കയിൽ വെച്ചു തന്നു, ഒരു 10 രൂപ ന്തായാലും കിട്ടും അണ്ണാ, കൊണ്ട് പണയം വെച്ചോ ..🙂❤️

ഞാൻ ചോദിക്കാതെ തന്നെ അച്ഛൻ ഒരു പതിനായിരം രൂപ തന്നു. ആരുടെടത്തും കടം ചോദിക്കാൻ പോവേണ്ടന്നു ഉപദേശവും.😌❤️
ഇത് വരെ 1 ലക്ഷത്തി എണ്ണായിരം രൂപ ചെലവായി എന്റെ കയ്യിൽ നിന്ന്. എല്ലാം എഴുതി വെച്ചിട്ടുണ്ട്. ഒരു രൂപയുടെ കണക്ക് സഹിതം.

അങ്ങനെ കടയുടെ വർക് ഏകദേശം കഴിഞ്ഞു.
ഇൻസ്റ്റായിൽ പരിചയമുള്ള ഒരു ഫുഡ് വലോഗർ ഒരു ഷോപ് inaugrate ചെയ്യുന്നത് കണ്ടു. നാട്ടുകാരിയാണ്, കൂടെ പഠിച്ച ഒരുത്തന്റെ അനിയത്തിയാണ്. അവനെ വിളിച്ചു, ആളോട് സംസാരിച്ചു. വരാമെന്നു പറഞ്ഞു🙂

അങ്ങനെ തീയതി ഫിക്സ് ആക്കി, ഈ വരുന്ന എട്ടാം തീയതി ഷോപ് ഓപ്പൺ ചെയ്യുകയാണ്.
ഈ എഴുത്തു എങ്ങനെ അവസാനിപ്പിക്കണമെന്ന് എനിക് അറിയില്ല. ഒരു പക്ഷെ എല്ലാം നന്നയി നടക്കുമായിരിക്കും, അല്ലേൽ ഞാൻ ഒന്നും ആവാതെ പോവുമായിരിക്കാം. പക്ഷെ , ഒന്നു കൂടി ട്രൈ ചെയ്യണം എന്ന് തോന്നി.. പണ്ട് ജീവിതത്തിൽ ഒരു ലക്ഷ്യമില്ലായിരുന്നു.

ഇപ്പോഴൊരു.ലക്ഷ്യമുണ്ട്, ഈ ബിസിനസ്സ് വിജയ്പ്പിച്ചു എടുത്തേ മതിയാവൂ.. ഒന്നു തല ഉയർത്തി നിന്നെ മതിയാവൂ..
എല്ലാരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാവുമെന്ന വിശ്വാസത്തോടെ..

വാൽ: നിങ്ങൾ ഒരു partnership ബിസിനസ്സ് ചെയ്യുമ്പോൾ ഏറ്റവും ആദ്യം ഒരു partnership agrrement സൈൻ ചെയ്തിട്ടെ തുടങ്ങാവു, അത് ഇപ്പൊ ഏറ്റവും അടുത്ത സുഹൃത്തോ സഹോദരനോ അച്ഛനോ അമ്മാവനോ ആണെങ്കിൽ പോലും. എത്ര അടുപ്പമുള്ള ബന്ധം ഉണ്ടെങ്കിലും ആ പേര് പറഞ്ഞു അഗ്രിമെന്റ് ചെയ്യാതെ ഇരുന്നാൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും🙂

എന്നെ സംബധിച്ചിടത്തോളം നഷ്ടപെട്ടത്തിന് ഒക്കെ അപ്പുറം, നഷ്ടപ്പെട്ടതിലേറ്റവും പ്രധാനം എന്റെ സൗഹൃദമായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ളൊരാളെ നഷ്ടപ്പെടുത്താൻ ഒരുമിച്ചു ഒരു ബിസിനസ്സ് ചെയ്താൽ മതിയെന്ന വലിയ പാഠം കൂടി പഠിച്ചതും ഈ നാളുകളിലാണ്..

Adarsh S R

*********

ഇത് ആദർശ് Kerala Startup Garage ഗ്രൂപ്പിൽ പങ്ക് വച്ച പോസ്റ്റാണ്. 12th fail എന്നൊരു സിനിമയുണ്ട്, കോപ്പി അടിക്കാൻ പറ്റാത്തത് കൊണ്ട് പ്ലസ് 2 പരീക്ഷയിൽ തോറ്റു പോയ മനോജ്‌ കുമാർ ശർമ്മ പിന്നീട് IPS നേടിയെടുത്ത കഥയാണ്,

വെറുതെ ഒരു സിനിമക്ക് വേണ്ടി എഴുതിയ കഥയല്ല, UPSC എന്ന നാല് അക്ഷരം പോലും എഴുതാനോ വായിക്കാനോ അറിയാത്ത മനോജ്‌ കുമാർ ശർമ്മ IPS ന്റെ ജീവിത കഥയാണ്.

ആ സിനിമ കാണുമ്പോൾ നമ്മൾക്ക് കിട്ടുന്ന ഒരു തരിപ്പുണ്ട്, നമ്മുടെ മുന്നിൽ ഉള്ള തടസങ്ങൾ ഒന്നും കാര്യമുള്ളതല്ല, അങ്ങ് ഇറങ്ങി പരിശ്രമിക്കട എന്ന് ഓരോ നിമിഷവും നമ്മുടെ ഉള്ളിൽ ആരോ പറഞ്ഞുകൊണ്ട് ഇരിക്കും.

ഏതാണ്ട് അതുപോലെ തന്നെയൊരു ഫീൽ ആയിരുന്നു ആദർശ് എഴുതിയ ഈ ഒരു കുറിപ്പ് വായിച്ചപ്പോൾ എനിക്ക് ഉണ്ടായത്.

പരാജയങ്ങൾ എന്നൊന്ന് ഇല്ല, നമ്മൾ ചിന്തിച്ചിട്ടില്ലാത്ത നല്ല കാര്യങ്ങളുടെ തുടക്കം മാത്രമാണ് പരാജയങ്ങൾ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും എഴുന്നേറ്റ് ഓടാൻ ശ്രമിക്കുന്ന ആദർശിന് എല്ലാവിധ ആശംസകളും നേരുന്നു.

ഈ വരുന്ന ഞായറാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം കിളിമാനൂരിൽ ആദർശിന്റെ പുതിയ ഷോപ്പ് ഉത്ഘാടനം ചെയ്യപ്പെടുകയുമാണ്.

തിരുവനന്തപുരം ഭാഗത്തുള്ള സുഹൃത്തുക്കൾ ഒന്ന് support ചെയ്യണം

ആദർശിന്റെ അനുഭവങ്ങൾ കൂടുതൽ പേർക്ക് പ്രചോദനം ആകുമെന്ന പ്രതീക്ഷയിൽ ഇവിടെ പങ്ക് വയ്ക്കുന്നു.

റെയിൽപാത അവസാനിക്കുന്ന കേരളത്തിലെ മനോഹരമായ ഒരു സ്ഥലം... ഏതാണെന്ന് കമന്റ് ചെയ്യാമോ
06/10/2025

റെയിൽപാത അവസാനിക്കുന്ന കേരളത്തിലെ മനോഹരമായ ഒരു സ്ഥലം... ഏതാണെന്ന് കമന്റ് ചെയ്യാമോ

പലപ്പോഴും ജോലി അല്ല പാഷനാണ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ഇതുവരെ നടന്നിട്ടില്ലാത്ത വഴികൾ വെട്ടുന്നത് അത്തരം ചില കൗതുകങ്ങളാ...
29/01/2025

പലപ്പോഴും ജോലി അല്ല പാഷനാണ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ഇതുവരെ നടന്നിട്ടില്ലാത്ത വഴികൾ വെട്ടുന്നത് അത്തരം ചില കൗതുകങ്ങളാണ്. ജോലി ആണെന്നറിയാതെ അടിത്തറ പാകുന്ന അത്തരം ചില ഇഷ്ടങ്ങളാണ് ലോകത്തെ മറ്റൊരു വഴിയിലേക്ക് ആനയിക്കുന്നത്.

ഹാർവാർഡിൽ പഠിക്കുന്ന കാലത്ത് സുക്കർബർഗിന്റെ ഒരു സൈഡ് പ്രൊജക്റ്റ് ആയിരുന്നു ഫേസ്‌ബുക്ക്. എന്നുവച്ചാൽ ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ലാത്ത എന്നാൽ ചെയ്യാതിരിക്കാൻ കഴിയാത്ത ഒരു കൗതുകം. ആദ്യം സ്വന്തം കോളേജിൽ മാത്രമായി ഇറക്കി പിന്നീട് മറ്റു കോളേജുകളിലേക്കും പടർന്നു കോളേജ് വിട്ടിറങ്ങിയപ്പോഴേക്കും ലോകം മുഴുവൻ പടർന്നു പന്തലിച്ച ഫേസ്‌ബുക്ക്.

അട്ടാരിയിലും എച്ച്പിയിലും ജോലി ചെയ്തിരുന്ന രണ്ടു എൻജിനീയറിങ് സുഹൃത്തുക്കൾ പണിയില്ലാത്ത ഒഴിവു സമയങ്ങളിൽ ഇരുന്നു ഒരു കംപ്യൂട്ടർ ഉണ്ടാക്കി. ആരുമറിയാതെ സ്വന്തം ഗരാജിൽ മുളപൊട്ടിയ പാഷന്റെ ഒരു വിത്ത്. ആ വിത്ത് പൊട്ടിമുളച്ചാണ് ആപ്പിൾ എന്ന ആൽമരം ഉണ്ടായത്. ലോകം മുഴുവൻ അതിന്റെ ചില്ലകൾ ചെന്നുതൊട്ടത്‌.

കെവിൻ സിസ്ട്രോം ഒരു സോഫ്ട്വെയർ കമ്പിനിയിൽ പ്രോഡക്റ്റ് മാനേജരായി ജോലി ചെയ്യുന്ന കാലത്ത് കോഡിങ് പഠിക്കാൻ ഒരു മോഹം തോന്നി, അങ്ങനെ രാത്രിയിലും വീക്കെന്റിലും ഇരുന്നു പഠിച്ചു എഴുതി ഉണ്ടാക്കിയതാണ് ഇന്നു നമ്മൾ പൂണ്ടുവിളയാടുന്ന ഇൻസ്റ്റഗ്രാം. ജാക്ക് ഡോർസിയുടെ ട്വിറ്ററും ജോലിക്കു അപ്പുറമുള്ള ഒരു പാഷന്റെ കുഞ്ഞായിരുന്നു. സ്വകാര്യമായ ഒരു ആശയത്തിന്റെയോ ആഗ്രഹത്തിന്റെയോ പിന്നാലെ പോയി മനുഷ്യർ പടച്ച പുതിയ ലോകങ്ങൾ.

ഡീപ്സീക്ക് (DeepSeek) എന്ന ഏറ്റവും പുതിയ എഐ അത്ഭുതത്തിന്റെയും വഴി മറ്റൊന്നല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നതായിരുന്നു ലിയാങ് വെൽഫെങ്ങിന്റെ ശരിക്കുള്ള പണി. എന്നുവച്ചാൽ ഏതൊക്കെ ഷെയർ എപ്പോൾ വാങ്ങണം എപ്പോൾ വിൽക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മനുഷ്യരല്ല, എഐ സെർവറുകൾ ആണ്. കൂടെ സൈഡായി തുടങ്ങിയ ഒരു കൗതുകമാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന, ഇതുവരെ കണ്ട ആർട്ടിഫിഷ്യൻ അത്ഭുതങ്ങളുടെയെല്ലാം ഏറ്റവും മുന്നിൽ വന്നുനിൽക്കുന്ന ഡീപ്സീക്ക്!

ചില കൗതുകങ്ങൾക്കു പിന്നിൽ കുത്തിയിരിക്കുമ്പോൾ മനുഷ്യർ സൃഷ്ടിക്കുന്ന അത്ഭുതങ്ങളാണ് നമ്മളെ അടുത്ത തലമുറയിലെ മനുഷ്യരാക്കി മാറ്റുന്നത്.

ഓട്ടോറിക്ഷ ഓടിക്കുന്ന ലക്ഷപ്രഭു !ഒരു വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്താണ് ആൾ കയറി വന്നത്. കയ്യിൽ ഒരു രേജിസ്റെർഡ് ...
05/10/2024

ഓട്ടോറിക്ഷ ഓടിക്കുന്ന ലക്ഷപ്രഭു !

ഒരു വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്താണ് ആൾ കയറി വന്നത്. കയ്യിൽ ഒരു രേജിസ്റെർഡ് പോസ്റ്റ് കവർ ഉണ്ട്. ആകെപ്പാടെ ഒരു പരിഭ്രാന്തി. കൈയ്യിലുള്ളത് ഇൻകം ടാക്‌സ് നോട്ടീസാണെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ആളെ ഒന്ന് ഒരു comfort zone ഇൽ ആക്കാൻ കുറച്ചു വെള്ളം കൊടുത്തു പതുക്കെ ആ നോട്ടീസ് വാങ്ങിച്ചിട്ടു പറഞ്ഞു "എവിട്യ സ്ഥലം ?" സ്ഥലപ്പേര് പറഞ്ഞു. ഇരിഞാലകുടയിൽ നിന്നും അഞ്ചാറു കിലോമീറ്റർ അപ്പുറത്തുള്ള ഒരു ഗ്രാമ പ്രദേശം.

കുറച്ചു മുഷിഞ്ഞ കാക്കി ഷർട്ടും വെള്ളമുണ്ടും ആണ് വേഷം; വേഷവും ഭാവവും കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചിരുന്നു, ഓട്ടോ ഡ്രൈവർ ആയിരിക്കുമെന്ന്. "എന്താ പേര്, എന്താ ചെയ്യുന്നേ ?" ....."സാറെ, എന്റെ പേര് മണിക്കുട്ടൻ (പേര് ഒറിജിനൽ അല്ല, ട്ടോ) ...ഞാൻ ഓട്ടോ ഓടിക്കാ ..."

"മണിക്കുട്ടാ, ടെൻഷൻ അടിക്കേണ്ട. ഞാൻ ഈ നോട്ടീസ് ഒന്ന് നോക്കട്ടെ ട്ടോ..."

പത്തുലക്ഷം രൂപയിൽ കൂടുതൽ ഒരാളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടായിട്ടു അയാൾ ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഇൻകം ടാക്‌സ് കാര് നോട്ടീസ് അയക്കും. മണികുട്ടന് അങ്ങനെ ഒരു നോട്ടീസ് ആണ് വന്നിരിക്കുന്നത്. പെട്ടന്ന് തന്നെ ലോഗിൻ ഉണ്ടാക്കി, വിശദമായി നോക്കിയപ്പോൾ മണികുട്ടന്റെ പേരിൽ ഒരു ബാങ്കിൽ തന്നെ 42 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾ !

ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ CA കാര് ചോദിക്കുന്ന കുറച്ചു സ്ഥിരം ചോദ്യങ്ങളുണ്ട്. അത് ഓരോന്നായി പുറത്തെടുത്തു.

മണികുട്ടന്റെ പേരിൽ എന്തെങ്കിലും പ്രോപ്പർട്ടി വിറ്റിരുന്നോ ?
ഇല്ല സാറെ …

മണിക്കുട്ടൻ മുൻപ് ഗൾഫിൽ ആയിരുന്നോ ?
അല്ല സാറെ…

ആരുടെയെങ്കിലും കയ്യീന്ന് കൊറേ പൈസ വാങ്ങിച്ചിരുന്നോ ?
ഇല്ല സാറെ...

മണികുട്ടന് കുടുംബസ്വത്തു ഭാഗം വെച്ചപ്പോ വലിയ amount കിട്ടിയിരുന്നോ ?
ഇല്ല സാറെ…

വേറെ എന്തെകിലും ബിസിനസ് ഇടപാടോ ഇൻഷുറൻസ് ക്ലെയ്‌മോ അങ്ങനെ എന്തെങ്കിലും കിട്ടിയിരുന്നോ ?
ഇല്ല സാറെ...

എന്റെ ആവനാഴിയിലെ ചോദ്യങ്ങളെല്ലാം കഴിഞ്ഞു !
പിന്നെ, ഒന്ന് അടുത്തേക്ക് ചേർന്നിരുന്നു പതിഞ്ഞ സ്വരത്തിൽ അറ്റ കൈക്ക് ചോദിച്ചു "മണികുട്ടന് ലോട്ടറി അടിച്ചിരുന്നോ...?"
ഇല്ല സാറെ..

ഞാൻ ഫ്ലാറ്റ് !

******
ഒരു ദീർഘശ്വാസം എടുത്തു പതുക്കെ മണികുട്ടനോട് ഞാൻ പറഞ്ഞു.
"മണിക്കുട്ടന്റെ പേരിൽ ബാങ്കിൽ 42 ലക്ഷം രൂപയുടെ ഡെപ്പോസിറ്റ് ഉണ്ട്. അതിന്റെ source ആണ് ഇൻകം ടാക്‌സ് കാര് ചോദിച്ചിരിക്കുന്നെ...മണികുട്ടന് ഇത്രേം പൈസ എവിടുന്നാ കിട്ടിയേ...? "

"സാറെ...ഞാൻ അത് ഓട്ടോറിക്ഷ ഓടിച്ചു ഉണ്ടാക്കിയ പൈസയാണ് ...."

ഒരു ഓട്ടോറിക്ഷക്കാരന് ഓട്ടോ ഓടിച്ചു അതിൽ നിന്നും കിട്ടുന്ന പണം FD ആയി നിക്ഷേപിക്കാൻ പറ്റുമെന്ന് ചിന്തിക്കാതിരുന്ന എന്റെ ഇടുങ്ങിയ ബുദ്ധിയെക്കുറിച്ചു ഓർത്തു ഞാൻ ലജ്ജിച്ചു.

മണിക്കുട്ടൻ തന്റെ കഥ പറഞ്ഞു.

സാറെ, വയസു നാല്പതിനു മേളിൽ ആയി. ഞാനും അമ്മയും മാത്രേ വീട്ടിൽ ഉള്ളു. എന്റെ ഭാഗ്യോ നിർഭാഗ്യോ എന്നറിയില്ല; ഞാൻ ഒരു ഉയർന്ന ജാതീയിലാ ജനിച്ചേ..... പത്തു കൊല്ലത്തിലും മേലെയായി പെണ്ണന്ന്വേഷണം, ഓട്ടോ ഓടിക്കുന്നത് കൊണ്ടാണോന്നറിയില്ല,..ഒന്നും ശരിയാവുന്നില്ല.. ഇപ്പോ ഞാൻ അതൊക്കെ ഏതാണ്ട് അവസാനിപ്പിച്ച പോലെയാ...

സാറെ, ഞാൻ ഏതാണ്ടു 22 കൊല്ലത്തിലും കൂടുതലായി ഓട്ടോ ഓടിക്കുന്നു. പിന്നെ കള്ളുകുടി, സിഗരറ്റു വലി, ചീട്ടുകളി...അങ്ങനെ കാശു പോകാനുള്ള ശീലങ്ങളൊന്നും ഇല്ല. എല്ലാമാസവും ചെലവ് കഴിച്ചു കിട്ടുന്ന പൈസ RD ഇൽ ഇടും. ഒരു വര്ഷം ഏകദേശം ഒന്ന് രണ്ടു ലക്ഷത്തിനടുത്തു സേവിങ്സ് ഇണ്ടാവും. RD വട്ടമെത്തുമ്പോൾ അത് FD ആക്കും. അങ്ങനെ കഴിഞ്ഞ 22 കൊല്ലത്തെ സേവിങ്‌സും അതിന്റെ പലിശയും ആണ് സാറെ, ഈ 42 ലക്ഷം.

അല്പസമയം ഞാൻ ഒന്നും മിണ്ടാതെ മണികുട്ടന്റെ മുഖത്തേക്ക് നോക്കിയിരുന്നു. ഞാൻ പഠിച്ച ഫിനാൻഷ്യൽ മാനേജ്മെന്റിലെ വലിയ വലിയ സൂത്രങ്ങളൊക്കെ ആ ചെറുപ്പക്കാരന്റെ തലയ്ക്കു ചുറ്റും വട്ടമിട്ടു കളിക്കുന്നതുപോലെ തോന്നി. ഞാൻ മനസ് കൊണ്ട് പറഞ്ഞു 'ഓട്ടോറിക്ഷ ഓടിക്കുന്ന എന്റെ ജേഷ്‌ഠ സോദരാ, ഞാൻ നമിക്കുന്നു...'

മണിക്കുട്ടൻ പറഞ്ഞ മറുപടി തന്നെ ഇൻകം ടാക്‌സിലേക്കു മറുപടിയായി കൊടുത്തു. ആ പ്രശനം അവിടെ തീർന്നു.

കേരളത്തിലെ ചെറുപ്പക്കാർക്ക് സാമ്പത്തിക അച്ചടക്കമില്ല, നാട്ടിൽ ജോലിചെയ്തു സമ്പാദിക്കാൻ അറിയില്ല....അങ്ങനെയുള്ള ഗീർവാണങ്ങളൊന്നും ഉന്നയിക്കുന്നില്ല. നമുക്കിടയിൽ നമ്മളാരും കാണാതെ പോവുന്ന ചില മാതൃകകളുണ്ട്. അതിലൊന്നിനെ പരിചയപ്പെടുത്തി എന്ന് മാത്രം.

സുബിൻ വി ആർ
ചാർട്ടേർഡ് അക്കൗണ്ടന്റ്.

ആട്ടൊ വെറും ഓട്ടോ അല്ല സാറെ,
ഗോൾഡൻ ഓട്ടോ ആണ്.

ഗവിയിലേക്ക് കേരളത്തിലെവിടെനിന്നും പോകാം.ഗവി അടവി പരുന്തുംപാറ യാത്രാ; കേരളത്തിലെവിടെനിന്നും പോകാം, പോക്കറ്റ് കീറാത്ത കെഎസ...
01/10/2024

ഗവിയിലേക്ക് കേരളത്തിലെവിടെനിന്നും പോകാം.

ഗവി അടവി പരുന്തുംപാറ യാത്രാ; കേരളത്തിലെവിടെനിന്നും പോകാം, പോക്കറ്റ് കീറാത്ത കെഎസ്ആർടിസി പാക്കേജ്
ഗവി ഇഷ്ടമല്ലാത്ത, ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസില് കയറി കാട്ടുവഴികളിലൂടെ ഗവിയുടെ കുളിർമയിലേക്ക് പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല. കാടിനുള്ളിലൂടെ അണക്കെട്ടുകളും കാട്ടുവഴികളും പച്ചപ്പും കാടിനുള്ളിലെ നാടും കണ്ടുള്ള യാത്രകൾ മലയാളികളെ പരിചയപ്പെടുത്തിയതും പോകാൻ സഹായിച്ചുമെല്ലാം കെഎസ്ആർടിസിയാണ്. ഇപ്പോഴിതാ, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്കായി ഗവി പാക്കേജ് ഒരുക്കുകയാണ് ബജറ്റ് ടൂറിസം സെൽ .

അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ചേർന്നുള്ള ഒറ്റ പാക്കേജാണിത്. ഒറ്റ യാത്രയിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി കിടക്കുന്ന ഈ കാഴ്ചകൾ കണ്ടു വരുവാൻ ഇനി പ്രയാസമൊട്ടുമില്ല. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള വിവിധ ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പാക്കേജ് തിരഞ്ഞെടുത്താൽ മാത്രം മതി.

ഈ മൂന്നിടങ്ങളും സന്ദർശിക്കുന്ന യാത്രയ്ക്ക് ഒരു പകൽ മാത്രം മതി. പത്തനംതിട്ടയിൽ നിന്നോ സമീപ ജില്ലകളിൽ നിന്നോ വരുന്നവർക്ക് ഒറ്റ പകലിൽ ഇത് പൂർത്തിയാക്കാമെങ്കിലും കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് രണ്ട് രാത്രി യാത്രകൂടി വേണ്ടി വന്നേക്കാം.

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും.
തിരുവനന്തപുരം : 9447479789
കൊല്ലം : 9747969768
പത്തനംതിട്ട : 9744348037
ആലപ്പുഴ : 9846475874
കോട്ടയം : 9447223212
ഇടുക്കി : 9446525773
എറണാകുളം : 9447223212
തൃശൂർ : 9747557737
പാലക്കാട്‌ : 8304859018
മലപ്പുറം : 8590166459
കോഴിക്കോട് : 9544477954
കണ്ണൂർ : 9526863675
വയനാട് : 8921185429

"തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്"ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത...
26/09/2024

"തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്"
ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്തമുത്ത്.
അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ. സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ചോദിച്ചു എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്. അവൻ പറഞ്ഞു ടീച്ചറെ കളിക്കാൻ പോയതല്ല . അരി വെന്തില്ലായിരുന്നു വീട്ടിൽ. അതെന്നാണെന്നു ചോദിച്ചപ്പോൾ അമ്മ എവിടുന്നെങ്കിലും കടം മേടിച്ചാണ് അരി വെച്ചിരുന്നത് . അതുകൊണ്ടാണ് താമസിച്ചത്.
പിന്നെ ടീച്ചർ അവന് വേണ്ടി ഒരു പൊതി കൊണ്ടുവരുമായിരുന്നു. അച്ഛൻ ഒരു ഹോട്ടലിൽ വിറകുവെട്ടുകാരൻ. അമ്മ ആക്രി പെറുക്കാൻ പോയി കുടുംബം നോക്കിയവൾ.ചെറുപ്പത്തിൽ അച്ഛൻ റേഷൻ കടയിൽ പോയി വരുമ്പോൾ സൈക്കിളിൽ ബസ്സ് ഇടിച്ചു മരണപ്പെട്ടു. പിന്നെ കുടുംബഭാരം മുഴുവൻ അമ്മയുടെ തലയിൽ . വിജയനും കൂലിപ്പണിക്ക് പോയി തുടങ്ങി.വിശപ്പായിരുന്നു ഏറ്റവും വലിയ പ്രശ്നം. 1982ല്‍ തൃശൂർ സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ പത്തു പൈസ കമീഷനിൽ സോഡ വിറ്റ് നടക്കുകയായിരുന്നു.

എന്നെ വളർത്താൻ ഈ തൃശൂരങ്ങാടി മുഴുവൻ അമ്മ ആക്രി പെറുക്കി നടന്നിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ആ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു.പഴയ കുപ്പിയും പാട്ടയും പത്രം ഇവ ചാക്കിൽ പെറുക്കി പട്ടാളം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ആ വരുമാനവും കൂടി ചേർത്താണ് പട്ടിണി മാറ്റിയത്. ഉച്ചക്ക് തേക്കിൻകാട് മൈതാനത്ത് അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നുണ്ടാവും. എല്ലാം വിറ്റ് അമ്മയെത്താൻ രാത്രി എട്ടുമണിയാകും. പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളിച്ച് നടക്കുന്നുണ്ടാവും വിജയൻ. പിന്നെ കൃഷ്ണഭവൻ ഹോട്ടലിനു മുന്നിൽ വിജയനും ജ്യേഷ്ഠൻ ബിജുവും ക്ഷീണിച്ചു അവശയായി വരുന്ന അമ്മയെ കാത്തിരിക്കും. ഭക്ഷണപ്പൊതിയുണ്ടാവും അമ്മയുടെ കൈയിൽ. അതായിരുന്നു ഒരു ദിവസത്തെ ഭക്ഷണം.
പാഴ്ത്തുണി കൊണ്ട് പന്തുണ്ടാക്കി കോളനിയിലെ കുട്ടികൾക്കൊപ്പം കളി തുടങ്ങി. പഠിത്തത്തിൽ വട്ടപൂജ്യം ആയിരുന്നെങ്കിലും ഫുട്ബാൾ കളിച്ച് ഹീറോയായി. സി.എം.എസിലായിരിക്കെ ജില്ലാ, സംസ്ഥാന തല സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ജോസ് പറമ്പനാണ് വിജയനിലെ ഫുട്ബാൾ താരത്തെ ആദ്യം തിരിച്ചറിയുന്നത്. മൂന്ന് വർഷ ക്യാംപിൽ ചേർത്തത് അദ്ദേഹമാണ്. മുൻ അന്താരാഷ്ട്ര താരം ടി.കെ ചാത്തുണ്ണിയായിരുന്നു ക്യാംപിലെ കോച്ച്. 1987ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കേരള പൊലീസിൽ ജോലി കിട്ടി. ഡി.ജി.പി കെ.ജെ ജോസഫിനായിരുന്നു പൊലീസ് ടീമിൻറെ ചുമതല. അന്ന് പതിനേഴര വയസ്സാണ് പ്രായം. ആറ് മാസം ഗസ്റ്റ് കളിച്ചു. 18 തികഞ്ഞപ്പോൾ പൊലീസിലും ടീമിലും ഔദ്യോഗികമായി ചേർന്നു. അങ്ങിനെയാണ് ഐ.എം വിജയൻ പൊലീസ് ആവുന്നത്.
കാലിനും കാലത്തിനുമപ്പുറം ഐ.എം വിജയൻ നന്ദി പറയുന്നത് ദൈവത്തിനാണ്. ഇതുപോലൊരാൾ ഇനിയുണ്ടാവില്ല.

പ്രിയപ്പെട്ടവരെ ഞാൻ എപ്പോഴും പറയുന്നത് പോലെ നമ്മളിൽ ഓരോരുത്തരിലും ഒരു അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്. അത് എല്ലാവരിലും ഉണ്ട്. നാം അത് കണ്ടെത്തിക്കഴിയുമ്പോൾ നമ്മുടെ അവസ്ഥ മാറും .വിദ്യാഭ്യാസം പ്രധാനമാണെങ്കിലും അത് മാത്രമല്ല വിജയത്തിന് അനിവാര്യം. നമ്മുടെ കഴിവിനെ മനസ്സിലാക്കി അതിനെ നാം വളർത്തി എടുക്കുമ്പോഴാണ് നാം വളരുന്നത്. പഴംതുണി കെട്ടി പന്തുണ്ടാക്കി കളിച്ച വിജയൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാണ്. നമ്മളുടെ കുഞ്ഞുങ്ങൾ ഒക്കെ വിവിധ കലകൾ ഉള്ളവരാണ്. പടം വരയ്ക്കുവാൻ, ക്രിക്കറ്റ് കളിക്കുവാൻ, ക്രാഫ്റ്റ് ചെയ്യുവാൻ, പാട്ടുപാടാൻ, നൃത്തം ആടാൻ , നീന്താൻ, സൈക്കിൾ ചവിട്ടുവാൻ അങ്ങനെ എന്തെല്ലാം. അവരിലുള്ള കഴിവുകളെ നാം വളർത്തി എടുക്കണം. നാല് ഭിത്തിക്കുള്ളിൽ പിള്ളാരെ അടച്ചിട്ടാൽ അവൻ വളർന്നു വരുമ്പോൾ അവന്റെ കഴിവുകളെ എല്ലാം നശിപ്പിച്ചു അവസാനം അവന് തന്നെ ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടിയ അവസ്ഥ വരും. നമ്മളുടെ കുട്ടികൾ ഒന്ന് തോറ്റതുകൊണ്ടോ പഠിക്കാൻ മണ്ടൻ ആയതുകൊണ്ടോ ഒന്നും അവന്റെ ഭാവി നശിക്കില്ല. ഈ ജയിച്ചവരെല്ലാം തോറ്റവൻമാരായിരുന്നു. അതുകൊണ്ട് നമ്മടെ കുഞ്ഞുങ്ങളുടെ സർഗാത്മ കഴിവുകളെ കണ്ടെത്തി അവരെ പുറത്ത് കൊണ്ടുവരുക. മിഡിൽ ക്ലാസ് ഭവനങ്ങളിൽ കുട്ടികൾക്ക് പലപ്പോഴും സ്വാതന്ത്ര്യം കൊടുക്കാറില്ല. വീടിനകത്ത് ഇരിക്കുന്നതാണ് സ്റ്റാറ്റസ് എന്ന് വിചാരിക്കുന്നവർ പോലും
ഉണ്ട് ഈ കാലത്ത്. അതെല്ലാം അവരുടെ ജീവിതത്തെ ഒരുപാട് ബാധിക്കും. നമ്മടെ കുട്ടികൾ ഗ്രൗണ്ടിൽ ഇറങ്ങട്ടെ . ചള്ള കുഴക്കട്ടെ, മരത്തിൽ കയറട്ടെ , അവരെ തളർത്തരുത്. ഭയപ്പെടുത്തരുത്. പിള്ളേരെ ഭയപ്പെടുത്തിയാൽ അവൻ ഭാവിയിൽ ഡിപ്രെഷൻ എന്ന രോഗങ്ങൾക്ക് അടിമയാകും. അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. നമ്മൾ ധൈര്യപ്പെടുത്തണം കുട്ടികളെ. നാട്ടുകാരുമായി നമ്മളുടെ കുട്ടികളെ താരതമ്യം ചെയ്യരുതേ. ഓരോത്തർക്കും ഓരോ കഴിവാണ്. തക്ക സമയത്ത് അവർ വളർന്നിരിക്കും.
നിങ്ങളുടെ മക്കൾ അനുഗ്രഹിക്കപ്പെടും, അവർ ലോക പ്രസിദ്ധരായി തീരും. ദേശത്തും, കുടുംബത്തും , സംസ്ഥാനത്തും , രാജ്യത്തും അവർ ഒരു അനുഗ്രഹമായി തീരും. അവരുടെ സമാധാനം വലുതായിരിക്കും. അവർ ഉയർച്ച തന്നെ പ്രാപിക്കും.നിങ്ങളുടെ മക്കളെ നോക്കി പറയണം അവൻ ഉയർച്ച തന്നെ പ്രാപിക്കും, അവരെ പ്രാകരുത് . നീ ഗുണം പിടിക്കത്തില്ല എന്ന് പറയരുതേ. നമ്മുടെ നാവ് കൊണ്ട് മക്കൾ അവർ എത്ര മണ്ടന്മാർ ആണെങ്കിലും നമ്മൾ പറയണം അവൻ/ അവൾ ഉയർച്ച തന്നെ പ്രാപിക്കും.ഒരു കാര്യം പറയട്ടെ , അതൊരു സത്യമാണ്. ഏറ്റവും മണ്ടന്മാർ എന്ന് നാം ധരികുന്നവർ മിടുക്കന്മാരേക്കാളിലും വിജയികളായിത്തീരും.
എഴുതിയത് :ജെറി പൂവക്കാല

01/08/2024

ബെയ്‌ലി പാലം (Bailey Bridge)

മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചു എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരാണ് ഇവ ആവിഷ്കരിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന ഡോണാൾഡ് ബെയ്‌ലിയുടെ ആശയമായിരുന്നു ഇത്. ഉരുക്കും തടിയുമാണു പാലത്തിന്റെ പ്രധാന ഘടകങ്ങൾ. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങൾ നിർമ്മാണ സ്ഥലത്തു ട്രക്കുകളിൽ എത്തിക്കാൻ എളുപ്പമാണ്. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങൾക്കു പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. . ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണു സാധാരണ നിർമ്മിക്കുന്നത്.

കേരളത്തിൽ ബെയ്ലി പാലം

ശബരിമല സന്നിധാനത്താണ് സംസ്ഥാനത്തു നിലവിലുള്ള ബെയ്‌ലി പാലം നിർമിച്ചിരിക്കുന്നത്. കരസേനയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് 90 ലക്ഷം ചെലവിൽ 2011 നവംബർ ഏഴിനായിരുന്നു പാലം പൂർത്തിയാക്കിയത്. പത്തനംതിട്ട ജില്ലയിലെ റാന്നി പാലം 1996 ജൂലൈ 29 ന് തകർന്നു വീണപ്പോൾ കരസേന പകരം നിർമിച്ച ബെയ്‌ലി പാലമായിരുന്നു ഉപയോഗിച്ചിരുന്നത്.

ഏനാത്തു ബെയ്‌ലി പാലം

കേരളത്തിലെ പത്തനംതിട്ടയിലെ ഏനാത്തിൽ കല്ലട നദിയിലൂടെ ഇന്ത്യൻ ആർമി നിർമ്മിച്ച ബെയ്‌ലി പാലമാണ് ഏനാത്തു ബെയ്‌ലി പാലം . ഇത് ഏനാത്തിനെ കൊട്ടാരക്കരയുമായി ബന്ധിപ്പിക്കുന്നു . 2017 ഏപ്രിൽ 10 ന് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പാലത്തിന് 54.50 മീറ്റർ നീളവും 3.5 മീറ്റർ വീതിയും ഉണ്ട്.

2017 സെപ്റ്റംബറിൽ, ഏനാത്തു പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം, ഇന്ത്യൻ സൈന്യം ബെയ്‌ലി പാലം പൊളിച്ചുനീക്കി.

02/05/2023

Anti-Drug Hackathon

13/03/2023

'സുപ്രിയ' എന്നാണ് ഈ പെൺകുട്ടിയുടെ പേര്. ബീഹാർ സംസ്ഥാനത്തെ സംസ്തിപൂർ ജില്ലയിലെ ഒരു സാധാരണ SC കുടുംബത്തിൽ നിന്നുള്ളവളാണ്. രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ്. ഈ പെൺകുട്ടിയുടെ ഈണവും ശബ്ദവും ശരിക്കും അത്ഭുതകരമാണ്. ഇന്ത്യൻ ഐഡൽ പ്രോഗ്രാമിൽ ഈ പെൺകുട്ടി നിരസിക്കപ്പെട്ടു, കാരണം അവളുടെ ആലാപനം ബോളിവുഡിലെ ചില ഗായകർ എന്ന് വിളിക്കപ്പെടുന്നവരെ വേദനിപ്പിക്കും - അവർക്ക് ജോലി ലഭിക്കുന്നത് പോലും നിർത്താം. അവളുടെ ശബ്‌ദത്തിലും കഴിവിലും നിങ്ങൾ മയങ്ങിപ്പോകും. വാഗ്ദാനമായ ഈ പെൺകുട്ടിക്ക് നീതി ലഭിക്കണം. അതിനാൽ ഈ വീഡിയോ കഴിയുന്നത്ര ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക, അതിലൂടെ ഇന്ത്യൻ ഐഡലിന്റെ വിധികർത്താക്കൾ അവരുടെ തീരുമാനം പുനഃപരിശോധിക്കാൻ നിർബന്ധിതരാകട്ടെ, ഈ പെൺകുട്ടിക്ക് നീതി ലഭിക്കട്ടെ .

ഫൂബാർ (fo**ar) എന്ന് കേട്ടാൽ സാധാരണക്കാരയവർ ഇതെന്ത് കുന്തമാണെന്ന് ചോദിച്ചേക്കാം. പക്ഷേ ഫൂബാറിനെക്കുറിച്ചറിയാത്ത കമ്പ്യൂട...
31/01/2023

ഫൂബാർ (fo**ar) എന്ന് കേട്ടാൽ സാധാരണക്കാരയവർ ഇതെന്ത് കുന്തമാണെന്ന് ചോദിച്ചേക്കാം. പക്ഷേ ഫൂബാറിനെക്കുറിച്ചറിയാത്ത കമ്പ്യൂട്ടർ ടെക്കീസ് കുറവായിരിക്കാം. പ്രോഗ്രാമേഴ്സ് അല്ലെങ്കിൽ കോഡേഴ്സ് പ്രോഗ്രാമുകൾ എഴുതുമ്പോൾ വ്യക്തമായി മുൻ ധാരണ ഇല്ലാത്തതും എന്നാൽ പിന്നീട് മാറ്റേണ്ടതുമായ വേരിയബിൾസ് (ചരങ്ങൾ) ന്റെ സ്ഥാനം ഒഴിച്ചിടുന്നതിനായി ഉപയോഗിക്കുന്ന 'ഫൂ' എന്നും 'ബാർ' എന്നുമുള്ള രണ്ട് വാക്കുകൾ ചേർന്നതാണ് ഫൂ ബാർ. ഈ ഫൂവും ബാറും തന്നെ ഇത്തരത്തിൽ ഉപയോഗിക്കേണ്ടതുണ്ടോ? അതായത് x =foo എന്നും y = bar എന്നും സങ്കൽപ്പിക്കുകയാണെങ്കിൽ x+y =fo**ar എന്ന് വേണമെങ്കിൽ പറയാം. ഇവിടെ foo നു പകരമായി യഥാർത്ഥ അപ്ലിക്കേഷനിൽ പ്രായോഗിക തലത്തിൽ മറ്റെന്തെങ്കിലും ആയിരിക്കാം ഉപയോഗിക്കപ്പെടൂക. കോഡ് എഴുതുന്ന സമയത്ത് പ്രോഗ്രാമർക്ക് അത് എന്താണെന്ന് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ താൽക്കാലികമായി foo, bar എന്നിങ്ങനെയുള്ളവ ഉപയോഗിക്കുന്നു എന്നേ ഉള്ളൂ. യഥാർത്ഥത്തിൽ വേണമെങ്കിൽ പ്രസ്തുത പ്രോഗ്രാമർക്ക് ഈ foo bar നു പകരമായി മറ്റ് ഏത് വാക്കുകൾ വേണമെങ്കിലും (കണ്ടീഷൻസ് അപ്ലൈഡ്) ഉപയോഗിക്കാം എങ്കിലും പൊതുവേ ചില കീഴ്‌വഴക്കങ്ങൾ പ്രകാരം പ്രോഗ്രാമേഴ്സ് കമ്യൂണിറ്റിയിൽ പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ ഈ വാക്കുകൾ പിന്നീട് മാറ്റാനുള്ളതാണെന്ന് ഇതിനെക്കുറിച്ച് ധാരണയുള്ള എല്ലാവർക്കും മനസ്സിലാകുന്നു. Metasyntactic variables എന്നാണ് ഇത്തരം വാക്കുകളെ വിളിക്കുന്ന പേര്. Wibble,baz, quz, corg തുടങ്ങി 'പ്ലേസ് ഹോൾഡേഴ്സ് '' ആയി ഉപയോഗിക്കുന്ന ഇത്തരം മറ്റ് വേരിയബിളുകളും ഉണ്ട്. പക്ഷേ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് fo**ar ആണെന്ന് മാത്രം. ഫൂ ബാർ പ്ലേസ് ഹോൾഡേഴ്സ് വേരിയബിൾ ആണെങ്കിൽ പ്രോഗ്രാമേഴ്സ് അല്ലാത്ത സാധാരണ വെബ് യൂസേഴ്സ് ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും 'ഇതെന്ത് ചാദനം ' പലപ്പോഴും അത്ഭുതപ്പെടാറുമൂള്ള ഒരു പ്ലേസ് ഹൊൾഡർ ടേക്സ്റ്റ് ആണ് "​​​​Lorem ipsum..blah blah blah” എന്ന് തുടങ്ങുന്ന ഖണ്ഡികകൾ. സംഗതി ഒന്നുമല്ല ഒരു വെബ് പേജ് ഉണ്ടാക്കുമ്പോൾ അവിടെ ഒരു ടെക്സ്റ്റ് ആണ് വരുന്നത് എന്നും അത് ഖണ്ഡികകൾ ഒക്കെ ആക്കുമ്പോൾ എങ്ങിനെ ഇരിക്കും എന്നുമൊക്കെ കാണിക്കാനായി എന്തെങ്കിലുമൊക്കെ നിറച്ച് വയ്കേണ്ടേ? അങ്ങനെ കുത്തി നിറയ്കാൻ പൊതുവായി ഉപയോഗിക്കുന്ന ഒരു ടെക്സ്റ്റ് ആണ് Lorem ipsum blah.blah blah.. യഥാർത്ഥ വെബ് പേജിൽ ഇത് മാറ്റി പിന്നീട് യഥാർത്ഥ ടെക്സ്റ്റ് വയ്ക്കുന്നു. പ്ലേസ് ഹോൾഡർ വേരിയബിളിനെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടാനാണ് ഇത്രയും കത്തി വച്ചത്. സാധാരണക്കാർക്ക് ആലീസ്, ബോബ് , ഈവ് തുടങ്ങിയവയൊക്കെ വെറും പേരുകൾ ആണെങ്കിൽ ക്രിപ്റ്റോഗ്രാഫേഴ്സിന് അവ അങ്ങനെ അല്ല. അതിനു ഭയങ്കരമാന അർത്ഥങ്ങൾ വേറേ ഉണ്ട്. വിഷയം അതല്ലാത്തതിനാൽ ഫൂബാറിലേക്ക് തന്നെ തിരിച്ച് വരാം. ഈ ഫൂ-ബാർ പ്രോഗ്രാമേഴ്സ് ഉപയോഗിക്കാൻ തുടങ്ങിയതിനു പിന്നിൽ ചില കഥകൾ ഉണ്ട്.

1930 കളിൽ തന്നെ പ്രചാരത്തിലുണ്ടായിരുന്ന അതിപ്രശസ്തമായ കാർട്ടൂൺ സ്ട്രിപ് ആയിരുന്നു സ്മോക്കി സ്റ്റോവർ. നമ്മുടെ ശിക്കാരി ശംഭുവിനെപ്പോലെയൊക്കെയുള്ള മരമണ്ടനായ ഒരു അഗ്നി ശമന ഉദ്യോഗസ്ഥന്റെ മണ്ടത്തരങ്ങളും സാഹസങ്ങളുമെല്ലാമാണ് ഇതിന്റെ തീം. ഈ കഥയിൽ നമ്മുടെ സ്മോക്കി ഉപയോഗിച്ചിരുന്ന പ്രത്യക തരം വാഹനത്തിനെ ഫൂ-മൊബൈൽ എന്നും സ്മോക്കി സ്വയം ഫൂ-ഫൈറ്റർ എന്നുമൊക്കെ ആണ് വിശേഷിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ഈ കോമിക് സിരീസിൽ ഉടനീളം 'ഫൂ' എന്ന വാക്ക് ഒരു 'സവാരി ഗിരിഗിരി' പോലെ ഉപയോഗിച്ച് പോന്നിരുന്നു. ഇതിന്റെ സൃഷ്ടാവായ കാർട്ടൂണിസ്റ്റ് ബിൽ ഹോൾമാൻ തന്നെ പല അവസരങ്ങളിൽ ഇതിന്റെ ഉല്പത്തിയെക്കുറിച്ച് പല അഭിപ്രായങ്ങൾ ആണ് പറഞ്ഞിട്ടുള്ളത്. ഫ്രഞ്ച് വാക്കായ Feu എന്നാൽ ഫയർ എന്നർത്ഥം വരുന്നതിനാൽ അങ്ങനെ ഉപയോഗിച്ചു എന്നും ചൈനീസ് ഭാഷയിൽ Fu എന്നാൽ ഭാഗ്യത്തെ സൂചിപ്പിക്കുന്നതായതിനാൽ അങ്ങനെ ആണെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. എന്തായാലും ഈ പറഞ്ഞ foo പ്രഫിക്സും സഫിക്സുമൊക്കെയായുള്ള വാക്കുകൾ അക്കാലത്ത് കാർട്ടൂണിനോടൊപ്പം തന്നെ പ്രചാരം നേടിയിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അമേരിക്കൻ ബോംബർ വിമാനങ്ങളുടെ നോസ് ഗ്രാഫിക്സിൽ ഈ കാർട്ടൂൺ സീരീസിലെ കഥാപാത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അതേ സമയം തിരിച്ചറിയാൻ കഴിയാത്ത വിമാനങ്ങളെ പൊതുവേ 'ഫൂ-ഫൈറ്റേഴ്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രീതിയും നിലവിൽ ഉണ്ടായിരുന്നു. അങ്ങനെ ആയിരിക്കണം അമേരിക്കൻ പട്ടാളക്കാരുടെ ഇടയിൽ വളരെ സർവ്വ സാധാരണമായി ഉപയോഗിച്ച് വന്ന ഒരു ചുരുക്ക എഴുത്തായ FUBAR ഉണ്ടായത് അതായത് fouled up beyond all repair എന്നോ അല്ലെങ്കിൽ Fu***d up beyond all recognition. 'ഫൂ ഫൈറ്റേഴ്സ് ' വന്ന് സകലതും തരിപ്പണമാക്കി പോയി എന്ന് ഇങ്ങനെയും റിപ്പോർട്ട് ചെയ്യാമല്ലോ. പട്ടാളക്കാർ പൊതുവേ ഇതുപോലെ ഷോർട്ട് ഫോംസ് ഉണ്ടാക്കുന്നതിൽ മിടുക്കന്മാരാണ്. അതിനു കാരണമുണ്ട്, മിലിട്ടറി കമ്യൂണിക്കേഷൻസിൽ പണ്ടൊക്കെ മോഴ്സ് കോഡ് ഉപയോഗിച്ചിരുന്നതിനാൽ പരമാവധി കുറഞ്ഞ വാക്കുകളിൽ ആശയം കൈമാറുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സിഗ്നലിംഗ് ഭാഷകൾ തന്നെ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. അതുപോലെ കുറച്ച് പേർക്ക് മാത്രമേ കാര്യം മനസ്സിലാകൂ എന്ന ഗുണം കൂടി ഉണ്ട്. എന്തായാലും അങ്ങനെ ഫുബാർ ടെക്കികൾ ഉപയോഗിക്കാൻ തൂടങ്ങുന്നതിന്റെ മുൻപേ തന്നെ ഈ പറഞ്ഞ കോമിക് സ്ട്രിപ്പിലൂടെയും പട്ടാള ഭാഷാ പ്രയോഗങ്ങളിലൂടെയുമെല്ലാം പ്രചാരത്തിൽ വന്നിരുന്നു. ഇനി ഇതെങ്ങിനെയാണ് ടെക്കികളിലേക്ക് എത്തിയതെന്ന് കൂടി പറഞ്ഞാലേ കഥ പൂർണ്ണമാകൂ.

സാങ്കേതിക ലോകത്തെ മാറ്റി മറിച്ച പല കണ്ടുപിടുത്തങ്ങൾക്കും തുടക്കമിട്ട ലോകം കണ്ട പ്രമുഖരായ ശാസ്ത്രജ്ഞന്മാരെയും എഞ്ചിനീയേഴ്സിനെയുമെല്ലാം സംഭാവന ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ Massachusetts Institute of Technology (MIT) യിലേക്ക് ഒന്ന് പോയി തിരിച്ച് വരാം. നമ്മുടെയെല്ലാം സ്കൂളുകളിലും കോളേജുകളിലുമൊക്കെ വിദ്യാർത്ഥികൾ താല്പര്യാനുസരണം പല തരം കൂട്ടായ്മകൾ ഉണ്ടാക്കുന്നതുപോലെ അവിടെ നിലവിലുണ്ടായിരുന്ന ഒരു ക്ലബ് ആണ് ടെക് മോഡൽ റയിൽ റോഡ് ക്ലബ്. അതായത് പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ ട്രയിനുകളുടെയും റയിൽവേ സാങ്കേതിക വിദ്യകളുടെയുമൊക്കെ പ്രവർത്തന മാതൃകകൾ ഉണ്ടാക്കുകയും അവ പരിപാലിക്കുകയും പുതിയ ആശയങ്ങൾ പരീക്ഷിക്കുകയുമൊക്കെ ചെയ്യുന്ന മിടുക്കന്മാരായ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ. എന്തിനെയും അഴിച്ച് പണിയുന്നതും പൊളിച്ചടുക്കുന്നതുമായ ഹാക്കേഴ്സ് ആയാണ് അവർ സ്വയം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വർഷങ്ങളുടെ പ്രവർത്തന ഫലമായി ഈ ക്ലബ് കെട്ടിടത്തിൽ തലങ്ങും വിലങ്ങും പായുന്ന കൊച്ച് ട്രയിനുകളും സിഗ്നലിംഗ് സംവിധാനങ്ങളും റയിൽവേ സ്റ്റേഷനുകളും ലവൽ ക്രോസുകളും ജംഗ്‌ഷനുകളും എല്ലാം ഉൾപ്പെടുന്ന യഥാർത്ഥ റയിൽവേ നെറ്റ്‌വർക്കിനു സമാനമായ ഒരു സങ്കീർണ്ണമായ പ്രവർത്തന മാതൃക തന്നെ ഉരുത്തിരിഞ്ഞ് വന്നിരുന്നു. ഈ പ്രവർത്തന മാതൃകയുടെ നിയന്ത്രണത്തിനായുള്ള കണ്ട്രോൾ പാനലുകളിൽ പലയിടങ്ങളിൽ ആയി 'എമർജൻസി സ്റ്റോപ്' സ്വിച്ചുകൾ ഉണ്ടായിരുന്നു. അതായത് സങ്കീർണ്ണമായ ഈ സിസ്റ്റത്തിൽ എന്തെങ്കിലുമൊക്കെ തകരാർ സംഭവിച്ച് തരിപ്പണമാകുന്നതിനു മുൻപ് പെട്ടന്ന് പ്രവർത്തനം നിർത്താനായുള്ള നമ്മൂടെ ട്രയിനുകളിലെ അപായച്ചങ്ങലക്ക് ഒക്കെ സമാനമായ സ്വിച്ചുകൾ. അതുപോലെത്തന്നെ ഒരു പ്രത്യേക തരം ഡിജിറ്റൽ കൗണ്ടർ ക്ലോക്കും അവിടെ ഉണ്ടായിരുന്നു. എല്ലാം നോർമ്മൽ ആണെങ്കിൽ ഈ ഡിജിറ്റൽ ക്ലോക്കിൽ സാധാരണ പോലെ കൗണ്ടർ കാണിച്ചുകൊണ്ടിരിക്കും. പക്ഷേ ആരെങ്കിലും എന്തെങ്കിലും അത്യാഹിതം തടയുന്നതിനായി എമർജൻസി സ്വിച്ച് അമർത്തിയാൽ കൗണ്ടറിനു പകരം “FOO’ എന്ന വാക്ക് തെളിയുമായിരുന്നു. എന്താണ് ഈ 'FOO’ നേരത്തേ പറഞ്ഞ 'സംഗതി കുളമായി' എന്ന് സൂചിപ്പിക്കാനായി ടെക്കികൾ ഉപയോഗിച്ച വാക്ക് ആകാം. ഈ ക്ലോക്കിനെ ഫൂ കൗണ്ടർ എന്നും എമർജൻസി സ്വിച്ചുകളെ ഫൂ സ്വിച്ചുകൾ എന്നും ആയിരുന്നു വിളീച്ചിരുന്നത്. പട്ടാളക്കാരെപ്പോലെ തന്നെ കോളേജുകളിലും ഇത്തരം പല പദപ്രയോഗങ്ങളും നടത്താറുണ്ടല്ലോ. കാമ്പസ്സിലുള്ളവർക്ക് മാത്രം പരിചിതമായ ഇത്തരം പദപ്രയോഗങ്ങൾ എല്ലാം ചേർത്ത് കോളേജ് മാഗസിനുകളിൽ 'കാമ്പസ് ഡിക്‌ഷണറി' പോലും ഉൾപ്പെടുത്താറുണ്ടല്ലോ. അതുപോലെ ഈ പറഞ്ഞ റയിൽ റോഡ് ക്ലബ്ബും ഇതുപോലെ പ്രത്യേക പദപ്രയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലബ് ഡിക്‌ഷ്ണറിയും പുറത്തിറക്കിയിട്ടുണ്ട്. അതിൽ അവർ വളരെ രസകരമായ വിശദീകരണമാണ് ഈ പ്രയോഗത്തിനു നൽകിട്ടുള്ളത് . ബുദ്ധമതക്കാർ എപ്പോഴും ചൊല്ലിക്കൊണ്ടിരിക്കാറുള്ള പ്രശസ്തമായതും പവിത്രമായതുമായ ശ്ലോകം ആയ 'ഓം മണി പദ്മേ ഹം' മിക്കവരും കേട്ടിട്ടുണ്ടാകും ( ബുദ്ധിസ്റ്റ് മൊൺസ്റ്ററികളിലും മറ്റും ഒരിക്കലെങ്കിലും പോയിട്ടുള്ളവർ തീർച്ചയായും ഇത് കേട്ടിട്ടുണ്ടാകും. കേൾക്കാത്തവർ യൂടൂബിൽ ഒന്ന് സേർച്ച് ചെയ്താൽ കേൾക്കാം). ബുദ്ധിസ്റ്റ് പ്രയർ വീലുകളിലും പ്രയർ ഫ്ലാഗുകളിലുമെല്ലാം ഈ ശ്ലോകം കാണാം. ഇതിന്റെ ഒരു പാരഡി ആയി ഈ പറഞ്ഞ ടെക്കികൾ റയിൽ ക്ലബ്ബിനകത്ത് 'ഫു മണി പദ്മേ ഹം' ആണ് പാടി നടന്നിരുന്നത് . അതായത് അവർ അർത്ഥമാക്കിയത് ഫൂ കൗണ്ടർ എന്ന ക്ലോക്ക് നിർത്താതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് നമ്മുടെ പരമമായ ലക്ഷ്യം അതായിരിക്കണം നമ്മുടെ മന്ത്രം എന്നായിരുന്നു. അങ്ങനെ ടെക്കീസിനിടയിൽ 'ഫൂ' വളരെ പ്രചാരം നേടിയതുപോലെത്തന്നെ ഫൂവിനോടൊപ്പം പണ്ടു തൊട്ടേ തന്നെ പ്രയോഗത്തിലിരുന്ന ബാറും എങ്ങിനെയൊക്കെയോ കയറി വന്നിരിക്കണം. അതുകൊണ്ട് തന്നെ ഇതേ റയിൽ ക്ലബ്ബിൽ പുതിയ ആശയങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് സൂചിപ്പിക്കാനായി 'ഫൂ' എന്നും 'ബാർ' എന്നും പേരായ രണ്ട് സ്വിച്ചുകളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇങ്ങനെ ടെക്കികൾക്കിടയിൽ പ്രചാരം നേടിയ ഫൂ ബാർ പ്രോഗ്രാമേഴ്സിന്റെ ഇടയിലേക്ക് എല്ലാവർക്കും സുപരിചിതമായ ഒരു പ്ലേസ് ഹൊൾഡർ വേരിയബിൾ എന്ന നിലയിലേക്ക് പതുക്കെ നടന്ന് കയറി.

കഥ കഴിഞ്ഞിട്ടില്ല. പ്രഅമേരിക്കൻ പ്രസാധകരായ O'Reilly Media യുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ​Sara Winge നു എന്തുകോണ്ട് ശരിക്കും ഒരു 'ഫു-ബാർ' ആയിക്കൂടാ എന്ന ആശയം തോന്നിയത്. അതായത് ഒരു ടെക് പ്രസാധകർ ആയ കമ്പനിയുമായി ചേർന്ന് പോകുന്ന കുറേ ടെക്കീസിന് ഒത്തു ചേർന്നുകൊണ്ട് അത്യാവശ്യം മദ്യമൊക്കെ നുണഞ്ഞ് ആശയങ്ങൾ പങ്കുവയ്ക്കാനും സൗഹൃദം പുതുക്കാനുമൊക്കെ ഒരു 'ബാർ'. അങ്ങനെ 2003 ഒക്ടോബറിൽ ആദ്യത്തെ കോൺഫറൻസ് പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരുനൂറിനടുത്ത് പ്രമുഖ ടെക്കീസിനെ ഉൾപ്പെത്തിക്കൊണ്ട് 'ഫു ക്യാമ്പ്' എന്ന പേരിൽ നടത്തപ്പെടുകയുണ്ടായി. ഇവിടെ FOO എന്നതിനെ (Friends Of O’Reilly) എന്നും സൂചിപ്പിച്ചിരുന്നു. പ്രത്യേക അജണ്ടകൾ ഒന്നുമില്ലായിരുന്നെങ്കിലും വിവിധ ആശയങ്ങളും വിഷയങ്ങളുമെല്ലാം അവിടെ ചർച്ചചെയ്യപ്പെട്ടു. അങ്ങനെ തുടർന്ന് കൂടുതൽ ഫൂ ക്യാമ്പുകൾ പലയിടങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ഫു ക്യാമ്പുകൾ എല്ലാം ക്ഷണിക്കപ്പെട്ട അടഞ്ഞ സ്വഭാവമുള്ളവയാണെന്നും പ്രമുഖർക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ അവസരമുള്ളൂ എന്നുമൊക്കെയുള്ള വിമർശനങ്ങളുടെ വെളിച്ചത്തിൽ ഇതിനൊരു ബദൽ ആയി അതായത് Foo ന്റെ ബദൽ ആയി കുറേ ടെക്കികൾ Bar Camp എന്നൊരു ആശയവുമായി മുന്നോട്ട് വന്നു. അതായത് പ്രത്യേക ക്ഷണമോ ഒരു വ്യക്തിയുടേയോ സംഘടനയുടേയോ മാത്രം ലേബലോ ഒക്കെയുള്ള അടഞ്ഞ സ്വഭാവമുള്ള ഫൂ ക്യാമ്പിനൊരു പബ്ലിക് ഓപ്പൺ ബദൽ. ഈ ആശയപ്രകാരം സമാന ചിന്താഗതിയുള്ള ആർക്കും ഒരു കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ട് ഏത് വിഷയവും ചർച്ച ചെയ്യാമെന്ന നിലയ്ക് പ്രത്യേകം അജണ്ടകൾ ഒന്നുമില്ലാതെ തികഞ്ഞ ജനാധിപത്യ സ്വഭാവത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഒരു കോൺഫറൻസ് എന്ന നിലയിൽ 2005 ആഗസ്റ്റിൽ കാലിഫോർണിയയിൽ ഇരുനൂറോളം പേർ പങ്കെടുത്ത ആദ്യ ബാർ ക്യാമ്പ് നടക്കുകയുണ്ടായി. തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ബാർ ക്യാമ്പുകൾ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഇപ്പോഴും പലയിടങ്ങളിലുമായി പ്രത്യേക അജണ്ടകളോ മുൻ നിശ്ചയിക്കപ്പെട്ടതുപോലെയുള്ള പരിപാടികളോ ഒന്നും ഇല്ലാതെ 'നടക്കുന്ന വഴിയേ തെളിക്കുന്ന' തരത്തിലുള്ള ഫോർമാലിറ്റികൾ കൂടുതൽ ഇല്ലാത്ത കമ്യൂണിറ്റി ഡ്രിവൺ കോൺഫറൻസുകൾ ആണ് ബാർ ക്യാമ്പുകൾ. അപ്പോൾ സ്വാഭാവികമായും സംശയം തോന്നും ആരെങ്കിലുമൊക്കെ ഇത് ഓർഗനൈസ് ചെയ്യാൻ മുന്നിൽ നിൽക്കണ്ടേ എന്ന്. മനുഷ്യന്റെ പൊതു സ്വഭാവം വച്ച് ഏത് കൂട്ടായ്മയിലും - അത് ഫോർമൽ ആയവ ആണെങ്കിലും അല്ലെങ്കിലും ചിലരെങ്കിലും അവസരത്തിനൊത്ത് ഉയർന്ന് ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കുന്നവർ ഉണ്ടായിരിക്കും. അത്തരക്കാർ തന്നെയാണ് ബാർ ക്യാമ്പുകളും നന്നായി നടത്താൻ മുൻകൈ എടുക്കുന്നവർ. ടെക്കികളാൽ സംഘടിപ്പിക്കപ്പെടുന്നത് എന്ന കാരണത്താൽ സ്വാഭാവികമായും അവരുടെ സൗഹൃദവലയങ്ങളിൽ ടെക്കികൾ ആയിരിക്കും കൂടുതൽ എന്നതിനാലും കൂടുതൽ ടെക്നോളജി അനുബന്ധ വിഷയങ്ങൾ ആയിരിക്കാം ചർച്ചകളിൽ ഉണ്ടാവുക എന്നാണെങ്കിൽ കൂടി സാങ്കേതികമല്ലാത്ത സാമൂഹിക, സാംസ്കാരിക വിഷയങ്ങളും ബാർ ക്യാമ്പുകളിൽ ചർച്ചയാകാറുണ്ട്.

ബാർ ക്യാമ്പ് എന്താണെന്ന് വർഷങ്ങൾക്ക് മുൻപേ തന്നെ അറിയാമായിരുന്നു എങ്കിൽ കൂടി ഞാൻ ആദ്യമായി പങ്കെടുക്കുന്നത് കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിക്കപെട്ട ബാർ ക്യാമ്പിൽ ആണ്. ഫു ക്യാമ്പിൽ ബാറുണ്ടായിരുന്നെങ്കിലും ബാർ ക്യാമ്പിൽ ബാർ ഇല്ലായിരുന്നു

-- ഇനി ബാർ ക്യാമ്പ് എന്താണെന്ന് ചോദിച്ചുകൊണ്ടും ബാർ ക്യാമ്പ് എന്താണെന്ന് അറിയില്ലെന്നും പറഞ്ഞുകൊണ്ട് അളിയൻ ഈ വീട്ടീലേക്ക് വരരുത് :)

Address

Delhi

Alerts

Be the first to know and let us send you an email when Incub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Incub:

Share