21/10/2025
എടപ്പാള്‍ : തിരു നബിയുടെ 1500-ാമത് ജന്മദിനാചരണ ഭാഗമായി എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സ്നേഹ ലോകം' പ്രവാചക പഠന സംഗമം 23 ന് രാവിലെ 9 മുതൽ രാത്രി 9 വരെ മാണൂരിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വ്യാഴാഴ്ച കാലത്ത് 8.30 ന് സ്വാഗത സംഘം ചെയർമാൻ എം ഹൈദർ മുസ്ലിയാർ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും എടപ്പാൾ സോൺ പ്രസിഡണ്ട് മുഹമ്മദ് നജീബ് അഹ്സനിയുടെ അധ്യക്ഷതയിൽ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ഹാഫിള് അബ്ദുൽമജീദ് അഹ്സനി ചെങ്ങാനി ഉത്ഘാടനം ചെയ്യും. സയ്യിദ് എസ്.ഐ. കെ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ്,
മലബാർ അക്കാദമിക് സിറ്റി ചെയർമാൻ ഡോ സി.പി ബാവ ഹാജി അതിഥികളാവും. സയ്യിദ് സീതിക്കോയ തങ്ങൾ, അബ്ദുറസാഖ് ഫൈസി മാണൂർ , ഹസൻ അഹ്സനി കാലടി, ജലീൽ അഹ്സനി കാളാച്ചാൽ, അബ്ദുൾ ഹയ്യ് അഹ്സനി, ഹുവൈസ് തണ്ടിലം പങ്കെടുക്കും
12 മണിക്കൂർ നീണ്ടു നിൽക്കുന്ന പഠന സംഗമത്തിൽ .
സോൺ പരിധിയിലെ വിവിധ യൂണിറ്റുകളിൽ നിന്നും തെരെത്തെടുക്കപ്പെട്ട മുന്നൂറ് സ്ഥിരം പ്രതിനിധികൾക്ക് പുറമെ 50 സൗഹൃദ പ്രതിനിധികളും പങ്കെടുക്കും.
രിസാലത്ത്, മധ്യമനിലപാടിൻ്റെ സൗന്ദര്യം. തിരുനബി -സ്വയുടെ കർമ ഭൂമിക,നബി സ്നേഹത്തിൻ്റെ മധുരം ,ഉസ് വത്തുൻ ഹസന, പൂർണ്ണതയുടെ മനുഷ്യ കാവ്യം, സ്നേഹ സന്ദേശം തുടങ്ങിയ പഠനങ്ങൾക്ക് യഥാക്രമം സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ.പി മുഹമ്മദ് മുസ്ലിയാർ,എൻ എം സ്വാദിഖ് സഖാഫി, എം അബ്ദുൽ മജീദ് അരിയല്ലൂർ, കെ.ബി ബശീർ മുസ്‌ലിയാർ, അലി ബാഖവി ആറ്റുപുറം, ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക്, എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം 4 മണിക്ക് പൂർണ്ണതയുടെ മനുഷ്യ കാവ്യം എന്ന പേരിൽ നടക്കുന്ന സൗഹൃദ സെമിനാറിൽ എഴുത്തുകാരനും സാംസ്കാരിക പ്രഭാഷകനുമായ ശ്രീ ചിത്രൻ എം.ജെ മുഖ്യ പ്രഭാഷണം നിർവഹിക്കും. രിസാല അപ്ഡേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിഎൻ ജാഫർ സാദിഖ്, സിറാജുദ്ദീൻ സഖാഫി കൈപമംഗലം, സിദ്ധീഖ് മൗലവി അയിലക്കാട്, റഫീഖ് അഹ്സനി കാലടി സംസാരിക്കും.
രാത്രി നടക്കുന്ന സ്നേഹ സമ്മേളനത്തോടെ പരിപാടികൾക്ക് സമാപനമാകും
സയ്യിദ് അൻവർ സാദത്ത് തങ്ങൾ പ്രഭാഷണത്തിനും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകും
പത്ര സമ്മേളനത്തിൽ
മുഹമ്മദ് നജീബ് അഹ്സനി,
മുഹമ്മദ് സുഹൈൽ കാളാച്ചാൽ
മുഹമ്മദ് ഹബീബ് അഹ്സനി കാലടി
പി.ടി ശുക്കൂർ അബ്ദുല്ല
ആസിഫ് തണ്ടലം എന്നിവര്‍ പങ്കെടുത്തു.