15/08/2024
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിൽ സ്വാതന്ത്ര്യ ദിനാഘോഷം
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഇന്ത്യയുടെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യ ദിനം സമൂചിതമായി ആഘോഷിച്ചു.
പ്രിൻസിപ്പാൾ എസ്. പ്രതീഭ പതാകയുയർത്തി. പ്രധാനാധ്യാപകൻ പി. റഹ്മത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.പി. ടി. എ. എക്‌സിക്യുട്ടീവ് അംഗം പി. അബ്ദുൽ സലാം, സീനിയർ അസിസ്റ്റന്റ് സി.പി. മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി കെ. ശിവദാസൻ, അധ്യാപകരായ വി.പി. അബുബക്കർ, സി. ബഷീർ, വിദ്യാർഥികളായ കെ.എസ്. ദേവനന്ദന, എൻ. റിഷ എന്നിവർ പ്രസംഗിച്ചു.
വി.ടി. മുഹമ്മദ് അഷ്‌റഫ്, അധ്യാപകരായ ബി.ബി. ഹരിദാസ്, എം. നിജേഷ്, ആരിഫ, പി.പി. അബ്ദുൽ ലത്തീഫ്, കെ. ജി. സുനീഷ്, ടി.യു. അഹമ്മദ് സാബു, എം. അഷ്റഫ്, കെ. അബ്ദുള്ള, കെ.ടി. സിദ്ദീഖ്, കെ. ഭാസ്കരൻ, കെ. യൂനുസ് സലീം, കെ. റഫീഖ്, ടി. സാജി, സി.ജി. വിമൽ, റീന, കെ.ടി. സക്കീന, പി. റിസ് വാന, പി. എൻ. ധന്യ, ടി. കെ. സുനിത, എ. സാലിഹ, ഷെമി വി. ദാസ്, രാധാ കൃഷ്ണൻ, സി. അഷ്‌റഫ്, പി. ജിജേഷ്, പി. അബ്ദുസ്സലാം, ഓഫീസ് ജീവനക്കാരായ സി. ഷഫീന, കെ. രാധ, പി. ലക്ഷി തുടങ്ങിയവർ നേതൃത്വം നൽകി.
സ്‌കൂളിലെ എൻ.എസ്.എസ്., എസ്.പി.സി., സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വിദ്യാർഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു.
ഫോട്ടോ: എടത്തനാട്ടുകര ജി. ഒ.എച്ച്.എസ്.എസ്സിൽ പ്രിൻസിപ്പാൾ എസ്. പ്രതീഭ പതാകയുയർത്തുന്നു.