09/10/2025
പാമ്പാക്കുട : പാമ്പാക്കുട പഞ്ചായത്തിൽ മാലിന്യമുക്ത, വലിച്ചെറിയൽ സംസ്കാരം തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബയോബിൻ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകാന്ത് നന്ദനൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ് അധ്യക്ഷതയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രൂപ രാജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീനാമ്മ മെമ്പർമാരായ തോമസ് തടത്തിൽ, റീജ മോൾ ജോബി, രാധാ നാരായണൻകുട്ടി, വി.ഇ.ഒ ദിവ്യ എന്നിവർ സംസാരിച്ചു.