19/11/2025
വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിന്റെ മുറ്റത്ത് ഉണ്ടായ സ്കൂൾ ബസ് അപകടത്തിൽ ജീവൻ നഷ്ടമായ പ്ലേസ്‌കൂൾ വിദ്യാർത്ഥി ഹെയ്‌ഡൽ ബെൻന്റെ വേർപാട് അതീവ ദുഃഖകരം. പുഞ്ചിരിയാൽ നിറഞ്ഞ ഒരു കുഞ്ഞിന്റെ ജീവിതം ഇങ്ങനെ പെട്ടെന്നെടുത്തുകളഞ്ഞ ഈ സംഭവം ഹൃദയം തകർത്ത് വേദനിപ്പിക്കുന്നു.
ചിരിയും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കെ നമ്മെ വിട്ടുപോവേണ്ടി വന്ന ഹെയ്‌ഡലിന് അർപ്പണജ്ഞലികൾ… 🕯️
ദൈവം തന്റെ കൊച്ചുമാലാഖയെ കരുതലോടെ ചേർത്തുപിടിക്കട്ടെ.
ഈ അപ്രതീക്ഷിത നഷ്ടത്തിൽ ദുഃഖത്തിൽ മുങ്ങുന്ന കുടുംബത്തിനും സ്‌കൂൾ സമൂഹത്തിനും ആത്മവിശ്വാസവും ശക്തിയും നല്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻