01/08/2026
*വിശ്വാസികളുടെ സ്വന്തം വല്യച്ചൻ*
(A tribute to eramangalath late very.rev.john corepiscopa)
വൈദീകനായും അധ്യാപകനായും മലങ്കരയിലെ സുറിയാനിക്കാരൻ്റെ ചരിത്ര ഭൂമിയായ മുളന്തുരുത്തിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വൈദീക ശ്രേഷ്ഠനാണ് വിശ്വാസികൾ എരമംഗലത്ത് വല്യച്ചനെന്നും .... ഒരു കാലത്ത് വെട്ടിക്കൽ സെമിനാരിയിൽ നിന്ന് പഠിച്ചിറങ്ങിയ സഭയിലെ അഭി . പിതാക്കന്മാരും വൈദിക ശ്രേഷ്ഠരും ബാവാച്ചൻ .... എന്നും സ്നേഹത്തോടും ആദരപൂർവ്വവും വിളിച്ചിരുന്ന ദിവംഗതനായ എരമംഗലത്ത് വന്ദ്യ ജോൺ കോർഎപ്പിസ്കോപ്പ ....
അച്ചൻ വിടപറഞ്ഞിട്ട് 4)o വർഷം ആയിരിക്കുന്നു.... മുളന്തുരുത്തി - വെട്ടിക്കൽ -കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിക്കും സഭയ്ക്കും പ്രത്യേകിച്ച് വെട്ടിക്കൽ വൈദീക സെമിനാരിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി അച്ചൻ നൽകിയ സേവനങ്ങളും പിന്തുണയും കേവലം വാക്കുകളിൽ ഒതുക്കാവുന്നതല്ല ....
1929 മാർച്ച് 30 ന് എരമംഗത്ത് പൈലി- മറിയം ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവനായാണ് അച്ചൻ്റെ ജനനം .... പൗലൂസ്,വർക്കി തോമസ് , എന്നീ സഹോദരന്മാരും മറിയം എന്ന ഏക സഹോദരിയുമാണ് അച്ചനുണ്ടായിരുന്നത്... SSLC പാസായ ശേഷം അച്ചൻ ടി. ടി. സി പഠനം പൂർത്തിയാക്കുകയും ആദ്യം തുരുത്തിക്കര സ്കൂളിലും പിന്നീട് വെട്ടിക്കൽ സെൻ്റ് തോമസ് സ്കൂളിലും അധ്യപകനായി ജോലിയിൽ പ്രവേശിച്ചു ...( പ്രസ്തുത സ്കൂളിലെ പ്രധാന അധ്യാപകനായാണ് അച്ചൻ സർവ്വീസിൽ നിന്നും വിരമിച്ചത് ) അധ്യാപകവൃത്തിക്കൊപ്പം തന്നെ വൈദീക പഠനം പൂർത്തിയാക്കുകയും 1959 ൽ അന്നത്തെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയായിരുന്ന പൗലൂസ് മോർ സേവേറിയോസ് തിരുമേനിയിൽ ( മുളയിരിക്കൽ) നിന്ന് കശീശ്ശ സ്ഥാനം സ്വീകരിച്ചു... തുടർന്ന് വാകത്താനം മോർ ഇഗ്നാത്തിയോസ് പള്ളിയിലും പിന്നീട് വെള്ളൂത്തുരുത്തി പള്ളിയിലും വികാരിയായി അച്ചൻ ശുശ്രൂഷ നിർവ്വഹിച്ചു വന്നിരുന്നു . അ ആ കാലയളവിൽ തന്നെ വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ മാനേജർ കൂടിയായി അച്ചൻ സേവനമനുഷ്ഠിച്ചിരുന്നു.1965ലാണ് അച്ചൻ മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൻ്റെ വികാരിയായി നിയമിതനായത്. .അന്നുമുതൽ 1998 വരെ നീണ്ട 33 വർഷക്കാലം മുളന്തുരുത്തി പള്ളിയുടെ വികാരിയായി വന്ദ്യ അച്ചൻ തൻ്റെ പൗരോഹിത്യ ശ്രുശ്രൂഷ നിർവ്വഹിച്ചു....
മുളന്തുരുത്തി പള്ളി വികാരിയായിരിക്കെ തന്നെയാണ് ബഹു അച്ചൻ്റെ നേതൃത്വത്തിൽ വെട്ടിക്കൽ കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിക്ക് (വെട്ടിക്കൽ കുന്നേപ്പള്ളി ) ആരംഭം കുറിക്കുന്നത്.... വെട്ടിക്കൽ കുന്നേപള്ളിയുടെ ആരംഭം മുതൽ അച്ചൻ്റെ ഈ ലോകജീവിത ദൗത്യം അവസാനിക്കുന്ന ദിവസം വരെ വികാരിയായിരുന്നു അച്ചൻ ....
മുളന്തുരുത്തി പള്ളിയെ സംബന്ധിച്ച് എടുത്ത് പറയത്തക്കതാണ് അച്ചൻ്റെ സേവനങ്ങൾ 72 ൽ ഉടലെടുത്ത രണ്ടാം സഭാ തർക്കവും അതൊടനുബന്ധിച്ച് മുളന്തുരുത്തി പള്ളിയിലുണ്ടായ സംഘർഷവും പ്രതിസന്ധികളും അതെ തുടർന്നു പള്ളി അധികാരികൾ പൂട്ടുന്ന സാഹചര്യവും മുളന്തുരുത്തിയിൽ ഉടലെടുത്തപ്പോൾ ...... ഇടപ്പങ്ങാട്ടിൽ വന്ദ്യ യാക്കോബ് കോർ എപ്പിസ് കോപ്പായുടെയും , കുഴിക്കാട്ടിൽ വന്ദ്യ ദാവീദ് കശ്ശീശയുടെയും , വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോർ - എപ്പിസ്കോപ്പായുടെയും നമ്മുടെ സ്മര്യനായ എരമംഗലത്തെ വല്യച്ചൻ്റെയും നേതൃത്വത്തിൽ വിശ്വാസികൾ ചിതറി പോകാതെയും അവരുടെ ആത്മവീര്യം നഷ്ടപ്പെടാതെ കൊണ്ട് അവർക്ക് വേണ്ട പിന്തുണയും ധീരമായ നേതൃത്വവും നൽകി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ വിശ്വാസികളെ നിലനിർത്താൻ നടത്തിയ പ്രവർത്തനങ്ങൾ വാക്കുകൾക്ക് അതീതമാണ് .....പൂട്ടിയ പള്ളിക്ക് സമീപം തന്നെ ചാപ്പൽ വച്ച് കെട്ടി ... ആരാധന ആരംഭിക്കാനും വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ മുടക്കം വരാതെ കൊണ്ടുപോകാൻ അതുമൂലം സാധിച്ചു..... മുളന്തുരുത്തിപ്പള്ളിയുടെ കീഴിലുള്ള ദയറാ പള്ളിയായിരുന്ന വെട്ടിക്കൽ ദയറാ മറുവിഭാഗം കൈവശപ്പെടുത്തിയപ്പോൾ ജൂബിലി പെരുന്നാളിൻ്റെ മൂന്നാമത് ദിവസo വൈകിട്ടത്തെ പ്രദക്ഷീണത്തിന് തടസ്സം വരാതെ.... താൻ വികാരിയയായിരിക്കുന്ന വെട്ടിക്കൽ കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിയിൽ നിന്ന് ക്രമീകരിച്ചത് അച്ചനാണ് .... മോർ കൂറിലോസ് കമ്മ്യൂണിറ്റി ഹാളിൻ്റെ പിന്നിലെ അണിയറ ശിൽപികളിൽ ഒരാൾ കൂടിയാണച്ചൻ ....
മുളന്തുരുത്തി പള്ളിയുടെ വികാരിയായുള്ള തൻ്റെ ശുശ്രൂഷാകാലയിളവിൽ പരി.സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ മലങ്കരയിലേക്കുള്ള പ്രഥമ ശ്ലൈഹീക സന്ദർശന വേളയിൽ മുളന്തുരുത്തി പള്ളിയിലേക്ക് ബാവായെ സ്വീകരിക്കാനും ..... മുളന്തുരുത്തി ഇടവകയ്ക്ക് അമൂല്യനിധിയായി ലഭിച്ച ഇടവകയുടെ കാവൽ പിതാവായ മോർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് മുളന്തുരുത്തി പള്ളിയിൽ സ്ഥാപിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുവാനും അച്ചന് സാധിച്ചിട്ടുണ്ട്....
കേവലം മുളന്തുരുത്തി പള്ളിയിലോ മുളന്തുരുത്തിയിലോ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല അച്ചൻ്റെ സേവനങ്ങൾ .... അച്ചൻ്റെ കൈയ്യോപ്പ് പതിഞ്ഞ മറ്റൊരു സഭയുടെ പ്രസ്ഥാനമാണ് വെട്ടിക്കലെ വൈദീക സെമിനാരി .... സഭാ പിളർപ്പിന്റെ അതീവ പ്രതിസന്ധി നിറഞ്ഞ 70കളുടെ കാലഘട്ടത്തിൽ പെരുമ്പിള്ളി പള്ളിയിലും മലേക്കുരിശ് ദയറായിലുമാണ് അക്കാലത്ത് പരിമിതമായ സാഹചര്യങ്ങളിൽ സെമിനാരികൾ പ്രവർത്തിച്ചിരുന്നത് ..... ആയതിനാൽ വെട്ടിക്കൽ പ്രദേശത്ത് സഭയ്ക്ക് ഒരു സെമിനാരി സ്ഥാപിക്കണമെന്ന ശ്രേഷ്ഠ പൗലൂസ് ദ്വീതീയൻ കാതോലിക്കബാവയ്ക്ക് ഏറെ ആഗ്രഹിച്ചിരുന്നു.... ആയത് പൂർത്തീകരിക്കാൻ അഞ്ചോളം വ്യക്തികളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി അവരോട് സംസാരിച്ച് സഭയ്ക്കായി വാങ്ങുന്നതിന് വേണ്ട ക്രമീകരണങ്ങളും പ്രാരംഭ നടപടികളും ഒരുക്കിയത് ശ്രേഷ്ഠ പൗലൂസ് ദ്വീതീയൻ ബാവായുടെ നിർദേശ പ്രകാരം ശ്രേഷ്o ബാവായുടെ ഇഷ്ട പുരോഹിതരായ വന്ദ്യ. വല്യച്ചനും ജേക്കബ് പറമ്പാത്ത് അച്ചനും ചേർന്നാണ് .... വെട്ടിക്കൽ സെമിനാരിയിൽ വൈദിക വിദ്യാഭ്യാസത്തിനായി വരുന്ന വൈദിക വിദ്യാർത്ഥികളോട് ഏറെ ഹൃദ്യമായ സ്നേഹവും കരുതലും ബന്ധവും മറ്റും ഉണ്ടായിരുന്നു ... ബാവാച്ചൻ എന്ന പേരിലാണ് പഠിച്ചവരായ സഭയിലെ പിതാക്കന്മാരും വൈദിക ശ്രേഷ്ഠരും അച്ചനെ വിളിച്ചിരുന്നത്
വൈദികനായും അധ്യാപകനായും തൻ്റെ ശുശ്രൂഷ അത്മാർത്ഥമായി നിർവഹിച്ച അച്ചനെ പരി.സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ കൽപ്പന പ്രകാരം സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത അഭി.കുര്യാക്കോസ് മോർ ദിയസ്കോറോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തി ....
സാമൂഹിക സാംസ്കാരിക ജാതിമത വർഗ്ഗ-വർണ്ണ- കക്ഷി രാഷ്ട്രീയ ഇടവക വ്യത്യാസമില്ലാതെ മുളന്തുരുത്തിക്കാർ അവരുടെ ആത്മീയ പിതാവായി കരുതിയിരുന്ന, എന്നും തെളിഞ്ഞ ചിരിയോടെയും സ്നേഹ നിർഭരമായ പെരുമാറ്റത്തോടുകൂടെ മാത്രം ഏവരോടും പെരുമാറിയിരുന്ന, എന്നും കർമ്മനിരതനായിരുന്ന എരമംഗലത്ത് വല്യച്ചൻ തൻ്റെ 94-ാം വയസ്സിൽ2023 ഓഗസ്റ്റ് മാസം രണ്ടാം തീയതി ഈ ലോകത്തിലെ തന്റെ ദൗത്യങ്ങളെ പൂർത്തിയാക്കി തന്റെ നാഥങ്കലേക്ക് വാങ്ങിപ്പോയി....അച്ചൻ ഏറെക്കാലം വികാരിയായി സേവനമനുഷ്ഠിച്ച കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിയിൽ
അച്ചനെ കബറടക്കിയിരിക്കുന്നു
പെരുമ്പാവൂർ കാഞ്ഞിരവേലിൽ പരേതയായ ശൈനാമ്മയാണ് അച്ചൻ്റെ ബസ്കിയാമ്മ...
എരമംഗലത്ത് ബഹു . ഷമ്മി ജോൺ കശ്ശീശ,ഷല്ലി, ഷാന്റി, ഷിജു എന്നിവർ മക്കളും
മിനി അമ്പഴച്ചാലിൽ കുടുംബം , പോൾ കൂമുള്ളിൽ , അബ്രഹാം മറ്റപ്പള്ളിൽ (Late), ലാൽ കാവനാതോട്ടം . മരുക്കളുമാണ് ....
ബഹു. അച്ചൻ്റെ ഓർമ്മ കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിയിൽ ആഗസ്റ്റ് മാസം 2-ാം തിയ്യതി കൊണ്ടാടുന്നു....