Kerala Media

Call Directions

Kerala Media media

27/08/2026
10/08/2026

Celebrating my 7th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് വിക്...
13/07/2026

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
Kerala Media 13/07/2026

ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ഹൈക്കോടതി ഉത്തരവിൽ 'തിരുത്തൽ' ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളെയോ അറക്കുന്നത് തടയണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. പാൽ ഉൽപ്പാദനം സംരക്ഷിക്കുന്നതിനും ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് നിരോധനം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 1976-ലെ ഒരു സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ടാണ് മെയ് 27-ന് ഹൈക്കോടതി ഈ നിരോധനം ഏർപ്പെടുത്തിയത്. ഭരണഘടനയുടെ 48-ാം അനുച്ഛേദം പശുക്കളെ അറക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, സംസ്ഥാന സർക്കാർ ഇതിനെ ചോദ്യംചെയ്തു. പത്ത് വർഷത്തിലധികം പ്രായമുള്ള, ജോലി ചെയ്യിപ്പിക്കാനോ പ്രജനനത്തിനോ ശേഷിയില്ലെന്ന് സർട്ടിഫിക്കറ്റുള്ള കന്നുകാലികളെ വധത്തിന് വിധേയമാക്കാമെന്നാണ് തമിഴ്‌നാട് മൃഗസംരക്ഷണ നിയമം 1958 പറയുന്നത്. എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ ഗോവധനിരോധന ഉത്തരവ് ഇതിന് വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

ചില പ്രത്യേക വിഭാഗത്തിലുള്ള പശുക്കളെ നിശ്ചിത സ്ഥലങ്ങളിൽ അറക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി ഉത്തരവ് ഈ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും സർക്കാർ വാദിച്ചു. തുടർന്നാണ് വിജയ് സർക്കാരിന് അനുകൂലമായ വിധിയുണ്ടായത്. ഹൈക്കോടതി ഉത്തരവിൽ 'തിരുത്തൽ' ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മുതിർന്ന അഭിഭാഷകനായ ഡോ. അഭിഷേക് മനു സിങ്‌വി ആണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായത്.

‘പൗരത്വനിർണയം നീതിപൂർവമായിരിക്കണം’; 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി‘പൗരത്വനിർണയം നീതിപൂർവമായിരിക്...
13/07/2026

‘പൗരത്വനിർണയം നീതിപൂർവമായിരിക്കണം’; 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
‘പൗരത്വനിർണയം നീതിപൂർവമായിരിക്കണം’; 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി: 27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവുകൾ ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. പൗരത്വ നിർണയത്തിൽ നീതിപൂർവമായ നടപടിക്രമങ്ങൾ വേണമെന്ന് വ്യക്തമാക്കിയാണ് അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഉത്തരവുകൾ സുപ്രീം കോടതി റദ്ദ് ചെയ്തത്.Kerala Media 13/07/2026

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസുകൾ പുതിയ വാദത്തിനായി ബന്ധപ്പെട്ട ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളിലേക്ക് കോടതി തിരിച്ചയച്ചു. പൗരത്വം എന്നത് ഭരണഘടനാപരമായി വലിയ പ്രാധാന്യമുള്ള കാര്യമാണെന്നും അത് നീതിയുക്തമായ രീതിയിൽ മാത്രമേ തീരുമാനിക്കാവൂ എന്നും കോടതി ഊന്നിപ്പറഞ്ഞു.

അനധികൃതമായി ഇന്ത്യൻ പൗരത്വം നേടാൻ ശ്രമിക്കുന്നവരെ തടയാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി അംഗീകരിച്ചു. എന്നാൽ, ഈ ലക്ഷ്യം നേടുന്നതിനായി നടപടിക്രമങ്ങളിലെ നീതി ബലികഴിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ട്രൈബ്യൂണൽ വീണ്ടും കേസ് കേൾക്കുന്നതുവരെ വിദേശികൾ എന്ന് മുദ്രകുത്തപ്പെട്ട 27 പേർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു.

പഴയ വോട്ടേഴ്സ് ലിസ്റ്റുകളിലെ പേരുകളിലെ അക്ഷരത്തെറ്റുകൾ, ചെറിയ പൊരുത്തക്കേടുകൾ തുടങ്ങിയ കാരണങ്ങളാൽ തങ്ങളെ വിദേശികളായി പ്രഖ്യാപിച്ചതായി 27 പേരിൽ ചിലർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സബിത്രി ദേ, അജ്ബഹാർ അലി, എം.ഡി. അക്ബർ അലി, അബേദ ഖാതൂൻ, അനവാര ഖാതൂൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സുപ്രീംകോടതി ഇവർക്ക് താത്കാലിക ആശ്വാസം നൽകിയെങ്കിലും ഹർജിക്കാരുടെ പൗരത്വം ഉറപ്പാക്കുന്നതിനുള്ള തെളിവുകൾ തങ്ങൾ പരിശോധിച്ചിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

നാല് മാസം മുമ്പ് വിവാഹം; ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ച നിലയില്‍ Kerala Media...
13/07/2026

നാല് മാസം മുമ്പ് വിവാഹം; ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ച നിലയില്‍
Kerala Media 13/07/2026
നാല് മാസം മുമ്പ് വിവാഹം; ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ച നിലയില്‍
ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ(27) രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഇതറിഞ്ഞ ഭര്‍ത്താവ് സനുക്കുട്ടന്‍(30) ദോഹയില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ബെംഗളുരുവിലെ ലോഡ്ജിലാണ് തൂങ്ങിമരിച്ചത്.

നാല് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ഹരീഷ്മ. സനു ദോഹയിലേക്ക് പോയിട്ട് ഒരുമാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണവിവരം അറിഞ്ഞാണ് സനു നാട്ടിലേക്ക് തിരിച്ചത്. കണക്ഷന്‍ ഫ്‌ളൈറ്റില്‍ ബെംഗളൂരുവില്‍ ഇറങ്ങിയ ശേഷം നെടുമ്പാശേരിയില്‍ എത്തുമെന്നാണ് സനുക്കുട്ടന്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് സഹോദരനും ബന്ധുവും നെടുമ്പാശേരിയില്‍ കാത്തുനിന്നു. എന്നാല്‍ സനുക്കുട്ടനെത്തിയില്ല. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സനുക്കുട്ടന്‍ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചത്.

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഇതിനിടെ ലോഡ്ജില്‍ ഒരു മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തിയുള്ള പരിശോധനയിലാണ് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചത്.

10/07/2026

I got over 20 reactions on one of my posts last week! Thanks everyone for your support! 🎉

Address

Kuttilanji
Eranakulam
��

Telephone

+918547644709

Website

Alerts

Be the first to know and let us send you an email when Kerala Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share