
09/08/2025
രാഹുൽ ഗാന്ധി ഇന്നുയർത്തിയ ശബ്ദം ജനാധിപത്യത്തിന്റെ ശവമടക്ക് നടക്കാതിരിക്കുന്നതിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിന്റെ ശബ്ദമാണ്...
അത് ഇന്ത്യ മുഴുക്കെ പ്രതിധ്വനിക്കേണ്ടതുണ്ട്...
വോട്ടെടുപ്പ് പ്രക്രിയയെ ഇവ്വിധം അട്ടിമറിക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ വെറും കാഴ്ചക്കാരായി നോക്കിയിരിക്കുന്നവൻ ജനാധിപത്യത്ത്തിന്റെ ശത്രുവാണ്...
വെറും വാചകക്കസർത്തായിരുന്നില്ല രാഹുലിന്റെ പത്രസമ്മേളനം. ഒരു നിയോജക മണ്ഡലത്തെ ഉദാഹരണമായി എടുത്ത് കൃത്യമായ ഗവേഷണവും പഠനവും നടത്തി കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ. തെളിവുകളും ഡാറ്റയും കോപ്പികളും കൃത്യമായി കാണിച്ചും പ്രദർശിപ്പിച്ചും നടത്തിയത്...
ഒരൊറ്റ ഉദാഹരണം പറയാം. ഒരു സിംഗിൾ റൂം വീട്ടിൽ എൺപത് വോട്ടർമാർ.. അവിടെ അന്വേഷിച്ചു പോയി നോക്കിയപ്പോൾ ഒരൊറ്റ വോട്ടറില്ല. അവരുടെ ഫോട്ടോകളും അഡ്രസ്സുമൊക്കെ പ്രദർശിപ്പിച്ചാണ് രാഹുലിന്റെ പത്രസമ്മേളനം. ഒരേ ഐഡിക്ക് നിരവധി പോളിംഗ് ബൂത്തുകളിൽ വോട്ട്. ഒരു ഉദാഹരണം രാഹുൽ കാണിക്കുന്നുണ്ട്, ഗുർക്കിറാത് സിങ് എന്ന ഇരുപത്തിയാറുകാരൻ. അയാൾക്ക് നാല് ബൂത്തുകളിൽ വോട്ട്.. ബൂത്ത് നമ്പർ 116, 124, 125, 126.. മറ്റൊന്ന് കാണിച്ചത്, ഒരേ ഫോട്ടോ, ഒരേ അഡ്രസ്, അയാൾക്ക് നിരവധി സംസ്ഥാനങ്ങളിൽ വോട്ട്.. ഇങ്ങനെയുള്ള ആയിരക്കണക്കിന് ആളുകൾ. വെറുതെ വായുവിൽ ഉയർത്തുന്ന ആരോപണമല്ല, പേരും അഡ്രസ്സും വീട്ടുനമ്പറുമെല്ലാം കാണിച്ചിട്ടാണ് രാഹുൽ പറയുന്നത്...
ഒരൊറ്റ നിയോജക മണ്ഡലത്തിൽ പതിനൊന്നായിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ച് ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ, നാല്പത്തിനായിരത്തിലധികം ഫേക്ക് അഡ്രസ്സുകൾ, സിംഗിൾ റൂമുകളുടെ അഡ്രസുകളിൽ പതിനായിരത്തിലേറെ ബൾക്ക് വോട്ടുകൾ, നാലായിരത്തിലധികം വ്യാജ ഫോട്ടോകൾ, ഫോമിൽ തിരിമറി നടത്തിയ മുപ്പത്തിമുവ്വായിരം വോട്ടുകൾ വേറെ.. ഒരൊറ്റ നിയോജകമണ്ഡലത്തിലെ അവസ്ഥയാണിത്...
ഏതാണ്ട് ഒന്നേകാൽ മണിക്കൂർ എടുത്ത് രാഹുൽ നടത്തിയ ഈ പത്രസമ്മേളനം ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാറും ഒരു ടീമായി നടത്തുന്ന നഗ്നമായ 'വോട്ട് ചോരി'യെ തുറന്നു കാട്ടുന്നു...
രാഹുലിനെ നിശ്ശബ്ദമാക്കുവാൻ സുപ്രിം കോടതി വരെ ശ്രമിക്കുന്ന ഒരു കാലത്ത് അദ്ദേഹത്തിൻറെ ഈ ശബ്ദവും ഈ പത്രസമ്മേളനവും ഇന്ത്യ മുഴുക്കെ പ്രചരിക്കേണ്ടതുണ്ട്. ആദ്യ കമന്റിൽ ലിങ്കുണ്ട്. അത് കഴിയുന്നത്ര പേരിലേക്ക് എത്തിക്കണം. ശബ്ദമുയർത്തണം...
ഇപ്പോൾ ശബ്ദിച്ചില്ലെങ്കിൽ ഇനി ഇന്ത്യ ഉണ്ടാവില്ല...
പോസ്റ്റ് കടപ്പാട്: ബഷീർ വള്ളിക്കുന്ന്