14/06/2026
വന്യമൃഗങ്ങളെ അകറ്റാൻ മഞ്ഞൾ കൃഷി; വനംവകുപ്പിന്റെ പുതിയ പരീക്ഷണം
മനുഷ്യ-വന്യമൃഗ സംഘർഷം കുറയ്ക്കാൻ പ്രകൃതി സൗഹൃദ മാർഗവുമായി വനംവകുപ്പ്. കാസർകോട് റാണിപുരത്തെ നാല് ഏക്കർ വനഭൂമിയിലാണ് മഞ്ഞൾ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നത്. മഞ്ഞളിന്റെ ശക്തമായ ഗന്ധവും രുചിയും കാരണം കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയ വന്യമൃഗങ്ങൾ ഈ പ്രദേശങ്ങളിലേക്ക് കടക്കുന്നത് കുറയുമെന്നാണ് പ്രതീക്ഷ