Celespot Media

Celespot Media Welcome to the official page of Celespot Media. www.celespot.in Cinema!
(27)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന വധശ്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും രാഷ്ട്രീയ നേതാവുമായ ദേവ...
04/09/2026

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന വധശ്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും രാഷ്ട്രീയ നേതാവുമായ ദേവൻ. തൃശ്ശൂർ വടക്കാഞ്ചേരിയിൽ വെച്ച് പ്രചാരണം കഴിഞ്ഞ് അർദ്ധരാത്രി മടങ്ങുമ്പോൾ വടിവാളുമായി നാലംഗ സംഘം ആക്രമിക്കാൻ എത്തിയെന്നും, കളരിപ്പയറ്റ് അറിയാവുന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും താരം വെളിപ്പെടുത്തി. 'മൈൽസ്റ്റോൺ മേക്കേഴ്സിന്' നൽകിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് കാലത്തെ ഞെട്ടിക്കുന്ന സംഭവം അദ്ദേഹം പങ്കുവെച്ചത്.

'ഇലക്‌ഷൻ സമയത്ത് ഒരാക്രമണമുണ്ടായിട്ടുണ്ട്. കളരി അറിയാവുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. അവർ എന്നെ വെട്ടാൻ വാളൊക്കെ എടുത്ത് വന്നിരുന്നു, വടക്കാഞ്ചേരിയിൽ വച്ച്. രാത്രി ഒരു 12 മണിയൊക്കെ ആയിട്ടുണ്ട്. ഇലക്‌ഷൻ പ്രചരണം കഴിഞ്ഞതിന്റെ ക്ഷീണത്തിൽ ഞാൻ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്റെ കൂടെയുള്ള പിള്ളേരോട് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാമെന്ന് പറഞ്ഞു.

കാറിന്റെ മിററിൽ നോക്കുമ്പോൾ പിന്നിൽ രണ്ട് സ്കൂട്ടറിൽ നാല് പേര് ഫോളോ ചെയ്യുന്നത് കണ്ടു. ആദ്യം എനിക്ക് സംശയം ഒന്നും തോന്നിയില്ല. പിന്നെ എനിക്ക് ഫോളോ ചെയ്യുന്നതാണെന്ന് മനസിലായി. അപ്പോൾ ഞാനൊരു സൈഡിൽ വണ്ടി നിർത്തി. അപ്പോൾ അവരും നിർത്തി. എന്നിട്ട് അവരിറങ്ങി. പിന്നിൽ ആയിരുന്നു അവർ വാൾ വച്ചിരുന്നത്. എനിക്ക് മിററിലൂടെ അതൊക്കെ കാണാം. വാൾ എടുത്തിട്ട് അവർ എന്റെ അടുത്തേക്ക് വന്നു. എന്റെ കയ്യിൽ ഒരു സ്റ്റിക്ക് ഉണ്ട്. അതെടുത്ത് ഞാനും വണ്ടിയിൽ നിന്നിറങ്ങി നിന്നു. ഇയാൾ ഇങ്ങനെ ചെയ്യുമെന്ന് അവർ അത് തീരെ പ്രതീക്ഷിച്ചില്ല. സ്ക്രീനിൽ ഹീറോ പരിവേഷമുണ്ടെങ്കിലും റിയൽ ലൈഫിൽ ശക്തമായിട്ടുള്ള ആളുകളുണ്ടോയെന്ന് എനിക്ക് സംശയമാ, അതും നടൻമാരിൽ. പക്ഷേ ഞാനങ്ങനെ ശക്തനായ ഒരാളാണ്.

അതായത് കളരിയെന്ന ശക്തി എന്റെ ഉള്ളിൽ ഉള്ളതു കൊണ്ടാണത്. ഞാൻ സ്റ്റിക്ക് എടുത്ത് ഇറങ്ങി കഴിഞ്ഞ ഉടനെ അവർ വണ്ടിയെടുത്ത് ഓടിപ്പോയി. ഞാൻ പിന്നെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. അവർ എന്റെ പരാതി എടുക്കാൻ തയാറായില്ല. അത് എന്റെ എതിർ പാർട്ടിക്കാർ ചെയ്തതാണെന്ന് അവർക്കും അറിയാമായിരുന്നു. എസ്ഐ എന്നോട് പറഞ്ഞു, ‘ഇതിപ്പോൾ നാളെയും വരും, മറ്റന്നാളും വരും. നിങ്ങളിത് അവസാനിപ്പിച്ച് പോകാൻ വേണ്ടി പേടിപ്പിക്കുന്നതാണ്’എന്ന്. അതാണ് കളരിയുടെ ​ഗുണം,’ ദേവന്‍ പറഞ്ഞു.

സിനിമയിലെ മാസ് ഡയലോഗുകൾക്കും ഗ്ലാമറസിനുമപ്പുറം, മണ്ണറിഞ്ഞ് ജീവിക്കുന്ന ഒരു നടനുണ്ട് തെന്നിന്ത്യയിൽ-ആർ. മാധവൻ. വയലിലും ടെ...
04/09/2026

സിനിമയിലെ മാസ് ഡയലോഗുകൾക്കും ഗ്ലാമറസിനുമപ്പുറം, മണ്ണറിഞ്ഞ് ജീവിക്കുന്ന ഒരു നടനുണ്ട് തെന്നിന്ത്യയിൽ-ആർ. മാധവൻ. വയലിലും ടെറസിലും കൃഷിപ്പണി ചെയ്യുന്ന മാധവന്റെ ചിത്രങ്ങൾ ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. മുംബൈയിലെ അതിസമ്പന്ന മേഖലയായ ബാന്ദ്ര കുർള കോംപ്ലക്സിലെ 17.5 കോടി രൂപ മൂല്യമുള്ള, 4,182 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര അപ്പാർട്മെന്റിലാണ് താരം താമസിക്കുന്നത്. എന്നാൽ, ഈ അപ്പാർട്മെന്റിന്റെ പ്രധാന ആകർഷണം അതിന്റെ വിലയോ ആഡംബരമോ അല്ല, മറിച്ച് അവിടത്തെ ബാൽക്കണിയിലും ടെറസിലും മാധവൻ ഒരുക്കിയിരിക്കുന്ന പച്ചക്കറിത്തോട്ടമാണ്! തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് കുടുംബത്തിന് ആവശ്യമായ 70 ശതമാനത്തോളം വിഷരഹിത പച്ചക്കറികളാണ് താരം സ്വന്തമായി ഉൽപാദിപ്പിക്കുന്നത്.

മലയാളി സംഗീതാസ്വാദകർക്ക് പ്രിയങ്കരരായ നന്ദഗോവിന്ദം ഭജൻസ് പുതിയ സംഗീത ആൽബവുമായി എത്തുന്നു. ‘ഏകം ശിവം’ എന്ന സംഗീത ആൽബം ഉടൻ...
04/09/2026

മലയാളി സംഗീതാസ്വാദകർക്ക് പ്രിയങ്കരരായ നന്ദഗോവിന്ദം ഭജൻസ് പുതിയ സംഗീത ആൽബവുമായി എത്തുന്നു. ‘ഏകം ശിവം’ എന്ന സംഗീത ആൽബം ഉടൻ ആസ്വാദകരിലേക്ക് എത്തും. എം ജയചന്ദ്രനാണ് ഗാനത്തിന് സംഗീതമൊരുക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികൾ. സെപ്റ്റംബർ പകുതിയോടെ ഗാനം ആസ്വാദകരിലേക്ക് എത്തും.

‘ഏകം ശിവം’ ആൽബത്തിലെ ആദ്യ ഗാനമാണ് ഈ മാസം പുറത്തിറങ്ങുന്നത് എന്നും ആൽബത്തിന്റെ ഭാഗമായി വേറെയും പാട്ടുകൾ ഒരുക്കാൻ പദ്ധതിയുണ്ടെന്നും ‘ഏകം ശിവം’ സംവിധായകൻ അപ്പു പറ‍ഞ്ഞു. ഡ്രംസ്, ബേസ് ഗിത്താർ, ലീഡ് ഗിത്താർ തുടങ്ങിയ വാദ്യോപകരണങ്ങളുടെയെല്ലാം അകമ്പടിയിൽ തീർത്തും നവ്യമായൊരു അനുഭൂതി സമ്മാനിക്കുന്ന പാട്ടാണ് ഒരുക്കുന്നതെന്നും അപ്പു സൂചിപ്പിച്ചു.

04/09/2026

ജപ്പാനിൽ നിന്ന് എത്തിയ DAIKIN ടീമിനെ കൈ നിറയെ സമ്മാനങ്ങളുമായി ഗോപു നന്ദിലത്ത്🔥🥰

04/09/2026

DAIKIN സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡീലറായ ഗോപു നന്തിലത്തിന്റെ വീട്ടിൽ പ്രത്യേക സന്ദർശനത്തിനായി എത്തി 🔥🥰

Address

Eranakulam
682028

Website

Alerts

Be the first to know and let us send you an email when Celespot Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Celespot Media:

Shortcuts

Share