11/09/2025
വാഷിങ്ടൺ ∙ യുഎസ് തൊഴിൽ വിപണിയിൽ മുൻപ് രേഖപ്പെടുത്തിയതിനേക്കാൾ 9,11,000 തൊഴിലവസരങ്ങൾ കുറഞ്ഞതായി ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതുക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൊഴിൽ മേഖലയിൽ സംഭവിച്ചിരിക്കുന്ന ഈ ഇടിവ് സമ്പദ്വ്യവസ്ഥയിൽ മാന്ദ്യം രൂപപ്പെടുന്നതിന്റെ സൂചനയായാണ് വിദഗ്ധർ കാണുന്നത്.
മുമ്പ് പുറത്തുവിട്ട കണക്കുകളിൽ തൊഴിൽ വളർച്ച ശക്തമാണെന്ന് വിലയിരുത്തിയിരുന്നെങ്കിലും, വിശദമായ പരിശോധനയ്ക്കുശേഷം പുറത്തുവിട്ട തിരുത്തിയ കണക്കുകൾ അതിന് ഭിന്നമായ യാഥാർഥ്യമാണ് പ്രതിപാദിക്കുന്നത്. പ്രതിമാസ തൊഴിൽ വിവരങ്ങൾ സാമ്പത്തിക നയരൂപീകരണത്തിൽ നിർണായകമാണ് എന്നതിനാൽ, ഈ തിരുത്തൽ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ധാരണകളിൽ മാറ്റം വരുത്തും.
വിദഗ്ധരുടെ വിലയിരുത്തലിൽ, തൊഴിൽ വിപണിയിലെ ഈ തിരിച്ചടി ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്തിന്റെ യഥാർത്ഥ ചിത്രം കൂടുതൽ വ്യക്തമായ സാഹചര്യത്തിൽ വരും മാസങ്ങളിൽ യുഎസ് സാമ്പത്തിക രംഗത്തിന് പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നത് ആശങ്കയായി ഉയർന്നിരിക്കുകയാണ്.
വാഷിങ്ടൺ ∙ യുഎസ് തൊഴിൽ വിപണിയിൽ മുൻപ് രേഖപ്പെടുത്തിയതിനേക്കാൾ 9,11,000 തൊഴിലവസരങ്ങൾ കുറഞ്ഞതായി ബ്യൂറോ ഓഫ് ലേബർ സ്റ...