11/07/2025
തന്നെ കല്യാണം കഴിച്ചത് ഭർതൃപിതാവിന് വേണ്ടിയും കൂടിയാണെന്ന് പറഞ്ഞു, സ്ത്രീ ധനത്തിന്റെ പേരിൽ ക്രൂരമായി പീ.ഡിപ്പിച്ചു: ഷാര്‍ജയില്‍ ജീവ.നൊടുക്കിയ വിപഞ്ചികയുടെ ആ.ത്മഹത്യാ കുറിപ്പ്, മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
യുഎഇയിലെ ഷാര്‍ജയില്‍ ജീവ.നൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആ.ത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ആ.ത്മഹത്യ കുറിപ്പിൽ പറയുന്നത്.
ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീ.ഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്.
മരി.ക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
തന്റെ മര.ണത്തില്‍ ഒന്നാം പ്രതികള്‍ നാത്തൂനായ നീതു, നിതീഷ് മോഹന്‍ എന്നിവരും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനായ മോഹനന്‍ ആണെന്നും വ്യക്തമായി വിപഞ്ചിക രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നാണ് വിപഞ്ചിക കുറിപ്പില്‍ പറയുന്നത്.
ഭര്‍തൃപിതാവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് കത്തിലുള്ളത്. എന്നെ കല്യാണം ചെയ്തത് ഭർതൃപിതാവിന് കൂടി വേണ്ടിയാണ് എന്നാണ് ഭർത്താവ് പറയുന്നത് എന്ന് – കുറിപ്പില്‍ വിപഞ്ചിക പറയുന്നു.
ഭർതൃ സഹോദരി തന്നെ ജീവിക്കാൻ അനുവദിച്ചില്ല എന്നും കത്തിൽ പറയുന്നു. കാർ കിട്ടിയില്ല. പണം കിട്ടിയില്ലസ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാ.ക്കൊ.ല ചെയ്തുവെന്നും കത്തിൽ പറയുന്നു.
വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചുവെന്നും കത്തില്‍ പറയുന്നു.
കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
ഗര്‍ഭിണിയായിരുന്നപ്പോള്‍ അവളുടെ പേരും പറഞ്ഞ് എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല – വിപഞ്ചിക കുറിപ്പില്‍ പറയുന്നു.നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ഒരേകയറില്‍ തൂ.ങ്ങി മരി.ച്ച നിലയില്‍ കണ്ടത്.