
06/02/2025
ദേവമാത ബസ്സിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ പിഎംസി ഹോസ്പിറ്റലിൽ എത്തിച്ച് ജീവനക്കാർ..
കോട്ടയം പൂഞ്ഞാർ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാത ബസ്സിൽ പാലായിൽ നിന്ന് കയറിയ വിദ്യാർത്ഥിനിയായ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബസ് ഈരാറ്റുപേട്ടയിലെ പിഎംസി ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി. ബസ്സിലുള്ള യാത്രക്കാരൻ ഫോണിൽ അറിയിച്ചതിനെ തുടർന്ന് ടീം എമർജൻസി പ്രവർത്തകർ ബസ്സിന് കടന്നുപോകാൻ വഴിയൊരുക്കുകയും ഹോസ്പിറ്റലിൽ വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു. ബസ് ജീവനക്കാരായ പ്രണവ്, അമ്പാടി, ജോമോൻ എന്നിവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അതിൽ ഒരാളെ ഹോസ്പിറ്റലിൽ കുട്ടിയുടെ കൂടെ നിർത്തിയ ശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചത്.