E news

E news E news is an online news company.
(1)

06/08/2026

ഈരാറ്റുപേട്ടയിലെ ദുരിതബാധിതർക്ക് അജ്മി ഫുഡ്സിന്റെ 50 ലക്ഷം രൂപയുടെ കൈത്താങ്ങ്

05/08/2026

ദുരിതാശ്വാസ ക്യാമ്പിൽ കുട്ടികൾക്കൊപ്പം ചുവടുവെച്ച് കോട്ടയം മൗണ്ട് കാർമൽ വിദ്യാർഥികൾ; വീഡിയോ കാണാം

05/08/2026

ഈരാറ്റുപേട്ട യു.എ.ഇ അസോസിയേഷന്റെ ഉപഹാരം; ടീം നന്മക്കൂട്ടത്തിന് ജനറേറ്റർ കൈമാറി

05/08/2026

രക്ഷാദൗത്യത്തിന് ആവശ്യ ഉപകരണങ്ങളുമായി യു.എ.ഇ അസോസിയേഷൻ: ടീം എമർജൻസിക്ക് ഈരാറ്റുപേട്ട യു.എ.ഇ അസോസിയേഷൻ മെഷീൻ വാളും ബ്രൈറ്റ് ലൈറ്റുകളും കൈമാറി

05/08/2026

പ്രളയബാധിതർക്കായി ആരോഗ്യസേവനവുമായി എംഎസ്എഫ് മെഡിഫെഡ് സംസ്ഥാന മെഡിക്കൽ സംഘം ഈരാറ്റുപേട്ടയിൽ

05/08/2026

ഈരാറ്റുപേട്ടയിലെ പ്രളയബാധിത മേഖലയും വിഭവസമാഹരണ കേന്ദ്രവും സന്ദർശിച്ച് പി.ഡി.പി നേതാക്കൾ

കോട്ടയം താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധികോട്ടയം: കോട്ടയം താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ...
05/08/2026

കോട്ടയം താലൂക്കില്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: കോട്ടയം താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നാളെ(ഓഗസ്റ്റ് 6 വ്യാഴം) അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

05/08/2026

ഈരാറ്റുപേട്ടയിലേക്ക് ഒരു ലോഡ് വസ്ത്രവുമായി തൊടുപുഴയിലെ മഹാറാണി വെഡിങ് കളക്ഷൻ

05/08/2026

കള്ളൻ കപ്പലിൽ തന്നെ'.- പാലാ ഗവ ആശുപത്രിയിലെ രോഗി തന്നെ കള്ളനായപ്പോൾ. രസകരമായ സിസിടിവി ദൃശ്യങ്ങൾ

10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ജീവൻരക്ഷാ ശസ്ത്രക്രിയകളും; പ്രളയബാധിതർക്ക് താങ്ങായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽഈരാ...
05/08/2026

10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ജീവൻരക്ഷാ ശസ്ത്രക്രിയകളും; പ്രളയബാധിതർക്ക് താങ്ങായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട: പ്രളയബാധിതരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി.പി. നാസർ നിർവഹിച്ചു.

കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായ ഈരാറ്റുപേട്ടയിലെ ജനങ്ങൾക്കായി സൺറൈസ് ഹോസ്പിറ്റൽസ് പ്രഖ്യാപിച്ച സൗജന്യ ചികിത്സാ പദ്ധതിയിലൂടെ ഇതുവരെ 10 lലക്ഷം രൂപയുടെ സേവനങ്ങളാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ സൗജന്യമായി ഉറപ്പാക്കിയിട്ടുള്ളത്.

ഉരുൾപൊട്ടലിൽപ്പെട്ട് കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ പെരിങ്ങുളം സ്വദേശി മാർട്ടിൻ, പ്രളയവുമായി ബന്ധപ്പെട്ട രക്ഷാ/ശുചീകരണ പ്രവർത്തനങ്ങൾക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ അനസ് വി.കെ., ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ മോട്ടോർ കാലിൽ വീണ് പരിക്കേറ്റ യഹിയ കെ.എ., പാമ്പുകടിയേറ്റ അനാസ് എന്നിവരാണ് നിലവിൽ സൗജന്യ ചികിത്സയിലുള്ളത്.

ഉരുൾപൊട്ടലിൽപ്പെട്ട് കാലിലെ പേശികൾക്ക് ഗുരുതരമായി പരിക്കേറ്റ മാർട്ടിന് അഞ്ച് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ സൗജന്യമായി ചെയ്തുനൽകിയിരിക്കുന്നത്. ദുരന്തത്തിൽ പരിക്കേറ്റ് കാലുകളിലെ പേശികൾ നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ എമർജൻസി ആൻഡ് ട്രോമാ കെയർ വിഭാഗത്തിൽ എത്തിച്ചേർന്ന മാർട്ടിന് ആവശ്യമായ പ്രാഥമിക ചികിത്സ ഉറപ്പാക്കുകയും, പ്ലാസ്റ്റിക് സർജൻ ഡോ. അനീറ്റ കുര്യന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ അനസ് വി.കെ., വിദഗ്ദ്ധ ചികിത്സയ്ക്കായി ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജന്റെ നിരീക്ഷണത്തിൽ ഐ.സി.യുസിലും പാമ്പുകടിയേറ്റ അനാസിനെ ജനറൽ മെഡിസിൻ ഡോക്ടറുടെ നിരീക്ഷണത്തിൽ വാർഡിലും പ്രവേശിച്ച് സൗജന്യ ചികിത്സ നൽകിവരുന്നു.

ഇവർക്ക് പുറമെ, പ്രളയബാധിത മേഖലകളിൽ നിന്നും പുതിയതായി എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന വിവിധ പരിക്കുകളുള്ള മറ്റ് രോഗികൾക്കും ഹോസ്പിറ്റലിന്റെ സൗജന്യ ചികിത്സാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കി വരുന്നു.

എമർജൻസി & ട്രോമാ കെയർ, റേഡിയോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്സ് & ജോയിന്റ് റീപ്ലേസ്‌മെന്റ്, ന്യൂറോ സർജറി, ജനറൽ സർജറി, യൂറോളജി തുടങ്ങിയ വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ കരുത്തുറ്റ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ 24 മണിക്കൂറും സജ്ജമാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

Address

Erattupetta

Alerts

Be the first to know and let us send you an email when E news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E news:

Shortcuts

Share

Category