Poonjar News

Poonjar News സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക്
(2)

സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്ദേശിച്ചു പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ വാർത്താ ചാനൽ ആണ് പൂഞ്ഞാർ ന്യൂസ്,ഈ ചാനലിൽ വാർത്താധിഷ്ടിത കാര്യങ്ങൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്..

ഓപ്പറേഷൻ തൂഫാൻ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷൻ തല ഉദ്‌ഘാടനം നടന്നു.സംസ്ഥാന ഗവൺമെൻറിൻറെ ലഹരി മുക്ത കേരളം എന്ന പോരാട്ടത്തിന്...
06/06/2026

ഓപ്പറേഷൻ തൂഫാൻ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷൻ തല ഉദ്‌ഘാടനം നടന്നു.
സംസ്ഥാന ഗവൺമെൻറിൻറെ ലഹരി മുക്ത കേരളം എന്ന പോരാട്ടത്തിന്റെ ഭാഗമായി കലാലയങ്ങളിൽ നിന്ന് ലഹരി തുടച്ചുമാറ്റുന്നതിന് വേണ്ടി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രോജക്ടിന്റെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഈരാറ്റുപേട്ട SHO B S ശ്രീജിത്ത് തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പ്രിൻസിപ്പൽ ജോസ് തോമസിനെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനംസ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ് സ്വാഗതവും കുമാരി : സ്‌റ്റെനി ജെയിംസ് കൃതജ്ഞതയും പറഞ്ഞു ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് മുഖ്യപ്രഭാഷണവും റവ. ഫാ ദേവസ്യാച്ചൻ വട്ടപ്പലം , PTA പ്രസിഡൻറ് ജോമോൻ ജോസഫ് എന്നിവർ ആശംസ പ്രസംഗം നടത്തി.കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയും മലയോര മേഖലയുമായ തീക്കോയി സെൻ്റ് മേരിസ് സ്കൂളിൽ സംഘടിപ്പിച്ച പ്രോഗ്രാം ഉദ്ഘാടനം കുട്ടികൾക്ക് ആവേശമായി തുടർന്ന് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാനും ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചതായി SHO അറിയിച്ചു.

ലോക പരിസ്ഥിതിദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് കോ ഓപ്പറേറ്റീവ് അർബൻസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫലവൃക്...
05/06/2026

ലോക പരിസ്ഥിതിദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് കോ ഓപ്പറേറ്റീവ് അർബൻസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫലവൃക്ഷ തൈ വിതണ ഉദ്ഘാടന ഈരാറ്റുപേട്ട മുൻസിപ്പൽ കൗസിലർ ഷിയാസ് മുഹമ്മദ് CCM നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് പി.എച്ച് നൗഷാദ് .വൈസ് പ്രസിഡൻ്റ് തോമസുകുട്ടി മൂന്നാനപ്പള്ളിൽ , സെക്രട്ടറി ദീപ്‌തി ജി. മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.

ലഹരി വ്യാപനം നിയന്ത്രണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം - അഡ്വ. സെബാസ്റ്റ്യൻ എം ജെ എം എൽ എ. അരുവിത്തുറ കോളേജിൽ ലോക പുകയില വി...
05/06/2026

ലഹരി വ്യാപനം നിയന്ത്രണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം - അഡ്വ. സെബാസ്റ്റ്യൻ എം ജെ എം എൽ എ. അരുവിത്തുറ കോളേജിൽ ലോക പുകയില വിരുദ്ധ ദിനാചരണം .

ഈരാറ്റുപേട്ട :സംസ്ഥാനത്തെ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നതെന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ സെബാസ്റ്റ്യൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ അനധികൃത ലഹരിയുടെ അടിവേരറക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നടന്ന പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി നാസർ അധ്യക്ഷനായിരുന്ന ചടങ്ങിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ എം.ഡി പ്രസാദ് മുഖ്യപ്രഭാഷണവും ലഹരി വിരുദ്ധ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സന്ദേശം നൽകി. പാലാ റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ.ജി, ഈരാറ്റുപേട്ട റേഞ്ച് പ്രിവെൻറീവ് ഓഫീസർ ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുമോദ്. കെ എസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിരുദ്ധ സന്ദേശ റാലിയും കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ചു.ചടങ്ങുകൾക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്,ഡോ. അഞ്ചു തോമസ് എന്നിവർ നേതൃത്വം നൽകി.

05/06/2026

പ്രതിപക്ഷത്തെ പൊളിച്ചടുക്കി മുഖ്യമന്ത്രി

04/06/2026

ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു.

റാങ്ക് തിളക്കം : കൂടപ്പുലത്തിന്റെ കൂട്ടുകാരിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്റെ ആദരം.രാമപുരം. മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റി...
04/06/2026

റാങ്ക് തിളക്കം : കൂടപ്പുലത്തിന്റെ കൂട്ടുകാരിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്റെ ആദരം.

രാമപുരം. മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റി B.Sc zoology ക്ക് മൂന്നാം റാങ്ക് നേടി കൂടപ്പുലത്തിൻ്റെ അഭിമാനമായി മാറിയ നന്ദന എസ് നായർ കുഴിക്കപ്പാറയിലിനെ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചു.കൂടപ്പുലം വാർഡ് മെമ്പറും ബിജെപി രാമപുരം പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ M P ശ്രീനിവാസ്, ബിജെപി രാമപുരം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബിജുകുമാർ, മുൻ വാർഡ് മെമ്പർ സുശീലകുമാരി മനോജ്‌,ബൂത്ത് പ്രസിഡന്റ്‌ സുരേഷ് ആറുകാക്കൽ, സെക്രട്ടറി രാജീവ്‌ A C, ശ്രീ മധു പെരുമ്പനാക്കുഴിയിൽ എന്നിവർ പങ്കെടുത്തു. തൊടുപുഴ കോപ്പറേറ്റീവ് കോളേജ് ഓഫ് ലോ അധ്യാപകനായ Dr. ശൈലേഷ് എസ് നായരുടെയും, കുടക്കച്ചിറ വിദ്യാധിരാജ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രമ്യ ശൈലേഷിൻ്റെയും മകൾ ആണ് നന്ദന.

കാരുണ്യം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.കാരുണ്യം സാംസ്കാരിക സമിതിയുടെ ആഭി...
04/06/2026

കാരുണ്യം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കാരുണ്യം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സണൽ.ദിയ ബിനു ഉദ്ഘാടനം ചെയ്തു.കാരുണ്യം സാംസ്കാരിക സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ഷൈല ബാലു. സെക്രട്ടറി ഷെഫീന കബീർ. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് പാലാ. രക്ഷാധികാരി സന്തോഷ് മണർകാട്. ട്രഷറർ ജോളി. എന്നിവർ പ്രസംഗിച്ചു.ർഷങ്ങളായി പാലായിൽ കാരുണ്യം സാംസ്കാരിക സമിതി നിരവധിയായ സേവനങ്ങൾക്കു മുന്നിട്ടിറങ്ങുന്ന സംഘടനയാണ് . ഡയാലിസിസ് കിറ്റ് വിതരണംവിവാഹം; ഭവനങ്ങൾ നിർമ്മിച്ചു നൽകുക എന്നീ സേവനങ്ങളും ചെയ്തു കൊണ്ട് ജനമനസുകളിൽ ലബ്ധ പ്രതിഷ്ഠ നേടിയിട്ടുണ്ട് .

03/06/2026

നിയമസഭയിൽ തീപ്പൊരിയായി പുതിയ എംഎൽഎ മാര്

ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിൽ രണ്ട്‌ വെള്ളിമെഡൽ നേടി പൂഞ്ഞാർ തണ്ണിപ്പാറ സ്വദേശിനിപൂഞ്ഞാർ: ഗുജറാത്...
02/06/2026

ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിൽ രണ്ട്‌ വെള്ളിമെഡൽ നേടി പൂഞ്ഞാർ തണ്ണിപ്പാറ സ്വദേശിനി

പൂഞ്ഞാർ: ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വി ഭാഗത്തിൽ കേരളത്തിന് വേണ്ടി രണ്ടു വെള്ളിമെഡൽ നേടി വേൾഡ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പൂഞ്ഞാർ തണ്ണിപ്പാറ സ്വദേശിനി.

80 കിലോഗ്രാം (80 KG) വിഭാഗത്തിൽ റൈറ്റ്, ലെഫ്റ്റ് ഹാൻഡ് (വലതു, ഇടതു കൈ) ഇനങ്ങളിലാണ് താരം രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കിയത്. പൂഞ്ഞാർ പനച്ചിപ്പാറ അർച്ചന ബേക്കറി ഉടമയായ ജോസിന്റെ ഭാര്യ മിനി ജോസ് ആണ് കേരളത്തിന് അഭിമാനമായി മാറിയത്.

Address

C/o T M YOUSUF, 20/361, THATTAMPARMBIL
Erattupetta
686581

Alerts

Be the first to know and let us send you an email when Poonjar News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Poonjar News:

Share