Kuttilanji MEDIA

Kuttilanji MEDIA media

രണ്ട് പേരും മരിച്ചു: പൈങ്ങോട്ടൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച അപകടത്തിൽ ഓട്ടോ യാത്രക്കാരി കോതമംഗലം കോഴിപ്പിള്ളി പാറച്...
06/07/2025

രണ്ട് പേരും മരിച്ചു: പൈങ്ങോട്ടൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച അപകടത്തിൽ ഓട്ടോ യാത്രക്കാരി കോതമംഗലം കോഴിപ്പിള്ളി പാറച്ചാലപ്പടി സ്വദേശിനി വീട്ടമ്മ മരിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യംഓട്ടോ ഡ്രൈവർ പൈങ്ങോട്ടൂർ മലേക്കുടിയിൽ ബിജു ജോസഫ് (48) മരിച്ചു.ഭാര്യ: മേരി ' മക്കൾ: മെബിൻ , മെറിൻ. രാവിലെ മരിച്ച ബ്രസിയുടെ മകളുടെ ഭർത്താവാണ് ബിജു ' ( 5-7-2025 )

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, ഗർഭാവസ്ഥ മറച്ചത് വയറിൽ തുണി കെട്ടി30/06/202...
30/06/2025

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, ഗർഭാവസ്ഥ മറച്ചത് വയറിൽ തുണി കെട്ടി
30/06/2025 Kuttilanji Media
തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് മൊഴി. ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറ‍ഞ്ഞു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി. പ്രതികളായ മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്.

2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി. ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.

27/06/2025

Kuttilanji Media

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പിയില്‍ നിന്ന്26/06/2025  Kuttilanji Mediaമഞ്...
26/06/2025

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പിയില്‍ നിന്ന്
26/06/2025 Kuttilanji Media
മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഉഡുപ്പി കുന്ദാപുരയിൽ വച്ച് മെൽവിനെ പിടികൂടി. 200 കിലോമീറ്റർ പൊലീസ് പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഹിൽഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകൻ മെൽവിൻ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു. അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൻ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

പിടിച്ചത് പിണറായിസത്തിനെതിരായ വോട്ട്; ചോർന്നത് എൽഡിഎഫിൽ നിന്ന്: പി വി അൻവർKuttilanji Media 26/06/2025മലപ്പുറം: നിലമ്പൂര...
26/06/2025

പിടിച്ചത് പിണറായിസത്തിനെതിരായ വോട്ട്; ചോർന്നത് എൽഡിഎഫിൽ നിന്ന്: പി വി അൻവർ
Kuttilanji Media 26/06/2025
മലപ്പുറം: നിലമ്പൂരിൽ താൻ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പി വി അൻവർ. അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നുവെന്നാണ് വാർത്തകൾ വരുന്നതെന്നും എന്നാലത് തീർത്തും അടിസ്ഥാന രഹിതമാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പിണറായിസത്തിനെതിരായ വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഭൂരിപക്ഷവും പിടിച്ചുകൊണ്ടിരിക്കുന്നത് എൽഡിഎഫ് ക്യാമ്പിൽ നിന്നാണ്. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.

മലയോര ജനതയുടെ പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ 2026-ൽ അത്ര എളുപ്പത്തിൽ വിജയിച്ച് സർക്കാർ രൂപീകരിക്കാമെന്ന് കരുതിയാൽ നടക്കില്ല. വിഷയത്തിൽ കൃത്യമായ പരിഹാരം ഉണ്ടാവുന്നരീതിയിൽ ഇടപെടലുണ്ടായാൽ യുഡിഎഫിനൊപ്പം മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, പി വി അന്‍വറിനെ യുഡിഎഫിലേക്ക് പ്രവേശിപ്പിക്കുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. അന്‍വര്‍ ശക്തമായ ഫാക്ടറല്ലെങ്കിലും ചെറിയ ഫാക്ടറാണെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി നേടിയതിനേക്കാള്‍ വോട്ട് അന്‍വര്‍ പിടിച്ചെന്നും അത് യാഥാര്‍ത്ഥ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

'അന്‍വര്‍ ഒമ്പത് വര്‍ഷക്കാലം എംഎല്‍എയായിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉയര്‍ത്തി രാജിവെച്ചു. അന്‍വറിന് കുറച്ച് ആളുകളുമായി ബന്ധമുണ്ടെന്ന് ജനങ്ങള്‍ തെളിയിച്ചു', അദ്ദേഹം പറഞ്ഞു. അന്‍വറിനെ യുഡിഎഫിലേക്ക് കൂട്ടാതിരുന്നതല്ലല്ലോ, കൂടാതിരുന്നതല്ലേയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി നൽകി.അന്‍വറിന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇത്രയും വോട്ട് കിട്ടുന്നയാളെ തള്ളാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അന്‍വറിനെ തള്ളുമോ, കൊള്ളുമോയെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വാതിലിന് താക്കോല്‍ തുറക്കാനും അടയ്ക്കാനുമുള്ളതാണ്. എല്‍ഡിഎഫ് രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തില്‍ നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുകയാണന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് പ്രതീക്ഷിച്ച വോട്ടിനെക്കാള്‍ വലിയ വ്യത്യാസമില്ലെന്നും ഭരണവിരുദ്ധ ജനവികാരത്തിന്റെ ശക്തമായ പ്രതിഫലനമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍; പകര്‍ച്ചവ്യാധി പേടിയി...
11/06/2025

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍; പകര്‍ച്ചവ്യാധി പേടിയില്‍ കുട്ടികള്‍

പകര്‍ച്ചവ്യാധി സാധ്യതയുള്ള ഈ കാലവര്‍ഷക്കാലത്ത്, ചെറിയ കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലൊരു പ്രാഥമികാരോഗ്യകേന്ദ്രം. വയനാട് സുഗന്ധഗിരി വൃന്ദാവന്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ക്ലാസ് മുറിയാണ് പിഎച്ച്‌സി ആക്കി മാറ്റിയത്. സ്‌കൂളിലെ ശുചിമുറി ഉള്‍പ്പെടെ പിഎച്ച്‌സിയിലെത്തുന്ന രോഗികള്‍ ഉപയോഗിക്കുന്നു. സ്‌കൂള്‍ തുറന്നിട്ടും ആരോഗ്യകേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.

ഒരുഭാഗത്ത് ചികിത്സയ്ക്കായി ആളുകള്‍ എത്തുമ്പോള്‍ മറുഭാഗത്ത് ക്ലാസ് നടക്കുന്ന സാഹചര്യമാണെന്ന് പിടിഎ പ്രസിഡന്റ് അബനീഷ് സുഗന്ധഗിരി പറഞ്ഞു. പല അസുഖങ്ങളുമായി വരുന്നവരുണ്ട്. ഞങ്ങള്‍ക്ക് അതിന്റേതായ പേടിയുമുണ്ട്. ആരോഗ്യ കേന്ദ്രവും സ്‌കൂളും ആവശ്യമാണ്. എന്നാല്‍ ആരോഗ്യകേന്ദ്രം സ്‌കൂളിലേക്ക് മാറ്റിയത് പേടിയുള്ള കാര്യമാണ് – അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പിഎച്ച്‌സി കെട്ടിടമുണ്ടായിരുന്നത് പൊളിച്ചുമാറ്റിയിരുന്നു. പുതിയ കെട്ടിട നിര്‍മാണത്തിന് കരാറായിട്ടുണ്ട്. ഒരു വീട്ടിലാണ് താത്കാലികമായി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആ വീടിന് സമീപം കഴിഞ്ഞ മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. തുടര്‍ന്നാണ് രേഖാമൂലം അറിയിപ്പ് പോലും നല്‍കാതെയാണ് സ്‌കൂളിലേക്ക് മാറ്റുന്നത്. സ്‌കൂളിലെ ക്ലാസ് മുറിയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ക്ലാസ് മുറിയില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തിയാണിപ്പോള്‍ പഠനം നടത്തിയത് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്, കലക്ടര്‍ എന്നിവര്‍ ചേര്‍ന്ന് എടുത്ത തീരുമാനമാണെന്നും അവര്‍ തന്നെയാണ് മാറ്റാനുള്ള തീരുമാനമെടുക്കേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു. പിഎച്ച്‌സി സ്‌കൂളില്‍ നിന്ന് മാറ്റാനുള്ള നടപടിയെടുത്തിട്ടില്ലെന്ന് മനസിലായതോടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ഇതിന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. ഏഴാം തിയതിക്കകം മാറ്റുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെയും മാറ്റിയിട്ടില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാറ്റാനുള്ള നിര്‍ദേശം ആരോഗ്യ വകുപ്പിന് കൊടുത്തു – അദ്ദേഹം വ്യക്തമാക്കി.

09/06/2025
08/05/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

......മരണപ്പെട്ടു.....നെല്ലിക്കുഴി കമ്പനിപ്പടിയിൽ താമസിക്കുന്ന തോട്ടത്തിക്കുളം (മംഗലത്ത്) T S ഹസ്സൻ (73) (അഡ്മിനിസ്ട്രേറ...
18/04/2025

......മരണപ്പെട്ടു.....

നെല്ലിക്കുഴി കമ്പനിപ്പടിയിൽ താമസിക്കുന്ന തോട്ടത്തിക്കുളം (മംഗലത്ത്)
T S ഹസ്സൻ (73) (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പോലീസ് ഡിപ്പാർട്മെന്റ്) മരണപ്പെട്ടു

18/04/2025.

With Mathrubhumi News – I'm on a streak! I've been a top fan for 3 months in a row. 🎉
18/04/2025

With Mathrubhumi News – I'm on a streak! I've been a top fan for 3 months in a row. 🎉

പെൺകുട്ടിയെ       കാണ്മാനില്ല...ഷെയർ ചെയ്താലും...!!കോതമംഗലം നെല്ലിക്കുഴി പീസ് വാലിയിൽ നിന്നും ഇന്നലെ വൈകിട്ട് 4.30 മണി മ...
18/04/2025

പെൺകുട്ടിയെ
കാണ്മാനില്ല...
ഷെയർ ചെയ്താലും...!!

കോതമംഗലം നെല്ലിക്കുഴി പീസ് വാലിയിൽ നിന്നും ഇന്നലെ വൈകിട്ട് 4.30 മണി മുതൽ ചെറിയ മാനസിക പ്രയാസം അനുഭവിക്കുന്ന "ഫാത്തിമ മിൻഷാ"
പെൺ കുട്ടിയെ കാണ്മാനില്ലാ.

കാണാതാകുമ്പോൾ
ധരിച്ചിരുന്ന വസ്ത്രം
ചുവപ്പ് നിറമാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക..
+91 81569 14113

Address

Ernakulam

Telephone

+918547644709

Website

Alerts

Be the first to know and let us send you an email when Kuttilanji MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share