Movie World Originals

Movie World Originals Movie World Visual Media Pvt Ltd is a fast growing content aggregator with ownership
and distribution of media content on various platforms globally
(4)

The Vision of Movie World Visual Media Pvt Ltd is to gather the largest and most desirable audience with its broadcast and digital platforms. INSHAD NAZIM – Managing Director
The founder of Movie World Visual Media Pvt Ltd started in 2003. Initially the firm was manufacturing, marketing and buying copyrights of audio programs and later expanded, and became a leading business in video & audio CD la

bels. Also know for DVD Manufacturing, Religious video CD Dealers, English Video CD Dealers, Audio CD Manufacturing, Video CD Dealers and much more. Today the company has ventured into not only acquiring audio contents but also in new media revenue streams along with producing films and programs and he has produced 150 films in different languages. Apart from this, in 2018, the possibilities of the digital age will be understood and started a digital academy called Digimark Academy to bring digital courses to others. Now former Indian cricket captain Sourav Ganguly is the brand ambassador and more than 2000 students are currently studying in it. Movie World Visual Media Pvt Ltd has the most number of Youtube creator awards in south india (Youtube creator Awards are awards given by Youtube for crossing 1,00,000 subscribers- Silver button and for 1 Million subscribers- Gold play button). The firm have a total of 110 Play buttons, of which 5 are golden and the rest are silver buttons. Now the firm has 10,000 Exclusive Audio Contents and 3500 exclusive and non-exclusive movie content and promote these through social media platforms and the firm has expanded to dubbing south Indian films into all other Indian Languages including English. It has always been his endeavour to reach the audience and offer them the best quality contents. He also promotes new talent and his commitment to infuse fresh bloods into the industry.

17/07/2025

ഞാൻ ഭയങ്കര സിമ്പു ഫാനാണ്

17/07/2025
എന്റെ ആഗ്രഹം പോലെ ഒരു പാർട്ണറെ കിട്ടാത്തതിൽ വിഷമമുണ്ട്
17/07/2025

എന്റെ ആഗ്രഹം പോലെ ഒരു പാർട്ണറെ കിട്ടാത്തതിൽ വിഷമമുണ്ട്

17/07/2025

സ്ട്രെയ്ഞ്ചർ തിങ്സ് ..അവസാന സഞ്ചാരം തുടങ്ങുന്നു; നെറ്റ്ഫ്ലിക്‌സിൻ്റെ സ്ട്രീമിങ് റെക്കോർഡുകൾ വീണ്ടും തിരുത്തപ്പെടാൻ; സീസൺ ഫൈവ് ടീസർ റിലീസ് ചെയ്തു

ആരാധകരുടെ കാത്തിരിപ്പിന് അവസാനം നൽകികൊണ്ട് സ്ട്രെയ്ഞ്ചർ തിങ്സ് സീസൺ ഫൈവ് ടീസർ റിലീസ് ചെയ്തു. 2016ൽ സ്ട്രീമിങ് ആരംഭിച്ച നെറ്റ്ഫ്ലിക്സിന്റെ മെഗാഹിറ്റ് ടിവി സീരീസ് സയൻസ് ഫിക്‌ഷൻ സീരീസിൻ്റെ അവസാന സീസണാണിത്. നെറ്റ്ഫ്ലിക്‌സിൻ്റെ സ്ട്രീമിങ് ചരിത്രത്തിൽ റെക്കോർഡുകൾ തിരുത്തി എഴുതിയ സീരീസിൻ്റെ അഞ്ചാം സീസണിന് ആഗോള തലത്തിൽ സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. മൂന്ന് വോളിയമായാണ് സീരീസ് സ്ട്രീം ചെയ്യുക, ആദ്യ വോളിയം നവംബർ 26നും രണ്ടാം വോളിയം ഡിസംബർ 25നും, മൂന്നാം വോളിയം ഡിസംബർ 31നുമാണ് റിലീസ് ചെയ്യുക. നെറ്റ്ഫ്ലിക്സിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള സീരീസുകളിലൊന്ന് കൂടിയാണ് സ്ട്രെയ്ഞ്ചർ തിങ്സ്. സീരിസിൻ്റെ സൃഷ്ടാക്കളായ ഡഫർ സഹോദരന്മാർക്കൊപ്പം ഡെഡ്‌പൂൾ വേഴ്‌സസ് വുൾവെറിൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷോൺ ലെവിയും സീരീസിന്റെ ചില എപ്പിസോഡുകൾ സംവിധാനം ചെയ്യുന്നുണ്ട്. ആദ്യ സീസണിൽ കുട്ടികളായിരുന്ന പ്രധാന അഭിനേതാക്കളെല്ലാം അവസാന സീസണെത്തിയപ്പോൾ വലിയ ഹീറോസായതും ഏറെ ശ്രദ്ധേയമാണ്. ഇലവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മില്ലി ബോബി ബ്രൗണിൻ്റെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു. ഫിൻ വോൾഫ്ഹാർഡ്, ജോ കീറി, നോഹ ഷ്നാപ്പ്, കെലാബ് മാഫിൻ, ഗേറ്റൻ മറ്ററാസൊ, സാഡി സിങ്ക്, വിനോന റൈഡർ, ഡേവിഡ് ഹാർബർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

17/07/2025

പ്രണയം നിറച്ച്‌ ഒരു ഓൺസ്ക്രീൻ കെമിസ്ട്രി; 'നദിവേ' യിൽ ചുവടുവച്ച് രശ്മികയും ദീക്ഷിത് ഷെട്ടിയും; ഹിഷാമിന്റെ പ്രണയാർദ്രമായ മെലഡിയുമായി 'ദി ഗേൾഫ്രണ്ട്'

പ്രേക്ഷകനിൽ പ്രണയത്തിന്റെ പെരുമഴക്കാലം നിറച്ച്‌ രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും.
രശ്മികയും ദീക്ഷിതും പ്രധാന വേഷങ്ങളിലെത്തുന്ന 'ദി ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്‌ദുൾ വഹാബ് സംഗീതം നൽകി ആലപിച്ച 'നദിവേ' എന്ന പ്രണയാർദ്രമായ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും കാഴ്ചക്കാരിൽ പ്രണയം നിറച്ച്‌ മികച്ച ഓൺസ്ക്രീൻ കെമിസ്ട്രിയിലാണ് 'നദിവേ' യിൽ ചുവട് വച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള രശ്മികയുടെ ഡാൻസാണ് ഈ ഗാനത്തിലെന്ന് കമന്റുകൾ പറയുന്നു. രശ്മികയും ദീക്ഷിത് ഷെട്ടിയും തമ്മിലുള്ള മനോഹരമായ ഓൺസ്ക്രീൻ കെമിസ്ട്രി ഗാനത്തിൻ്റെ ആകർഷണീയത വർധിപ്പിക്കുന്നെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ആണ് ഗാനം റിലീസ് ചെയ്തത്. രാകേന്ദു മൗലി ആണ് ഗാനത്തിന്റെ തെലുങ്ക് പതിപ്പിന് വരികൾ രചിച്ചത്. ഗാനത്തിലെ മനോഹരമായ നൃത്തം സംവിധാനം ചെയ്‌തിരിക്കുന്നത് വിശ്വകിരൺ നമ്പിയാണ്. നൃത്തവും സംഗീതവും വരികളും ദൃശ്യങ്ങളും ഒരുമിച്ച് ചേർന്ന് പ്രേക്ഷക ഹൃദയങ്ങളെ ആഴത്തിൽ സ്‌പർശിക്കുന്ന പ്രണയനുഭവമാണ് ഗാനം സൃഷ്ടിക്കുന്നത്. നിലവിൽ പോസ്‌റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള 'ദി ഗേൾഫ്രണ്ട്' ഉടൻ തന്നെ തിയറ്ററുകളിലെത്തും. ഗീത ആർട്സും ധീരജ് മൊഗിലിനേനി എൻ്റർടൈൻമെന്റും സംയുക്‌തമായി നിർമിക്കുന്ന ഈ ചിത്രം പ്രശസ്‌ത നിർമാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ദി ഗേൾഫ്രണ്ട്' മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

17/07/2025

കൈ തുടി താളം തട്ടി ....സോഷ്യൽ മീഡിയ; സ്വന്തമാക്കാൻ കഴിഞ്ഞിട്ടും വിട്ടുകൊടുത്തവനായി രാമനുണ്ണി; സോഷ്യൽ മീഡിയയിൽ തരംഗമായി കല്യാണരാമൻ

ജനപ്രിയ നായകന്റെ 2002- ൽ പുറത്തിറങ്ങിയ കല്യാണരാമന് പുറകെയാണ് സോഷ്യൽ മീഡിയ . കൈ തുടിയിൽ താളം തട്ടി ....പെരുമഴയാണ് സോഷ്യൽ മീഡിയയിൽ. പാട്ടിന് താഴെ വന്ന ഒരു കമന്റ് ആണ് ആരാധകരെ വീണ്ടും ആ പാട്ടിന് പിറകെ അയച്ചത്. ജനപ്രിയനായകൻ ദിലീപ് പ്രേക്ഷക മനം കവർന്ന കഥാപാത്രമാണ് രാമനുണ്ണി. ചിരിപ്പിച്ചും കരയിപ്പിച്ചും ഒടുവിൽ സ്വന്തമാക്കിയും രാമനുണ്ണി പ്രേക്ഷക ഹൃദയങ്ങൾ കിഴടക്കി. നഷ്ട്ടപ്പെട്ടവന്റെയോ വിട്ടുകൊടുത്തവന്റെയും പാട്ടല്ല , സ്വന്തമാക്കാൻ കഴിയുമായിരുന്നിട്ടും വിട്ടുകൊടുത്തവന്റെ പാട്ട്. അതായിരുന്നു പ്രേക്ഷകരെ ആ പാട്ടിന് പുറകെ അയച്ച വരികൾ. പാട്ടില്ലേ ഓരോ വരികളും പ്രേക്ഷകന് അത്രമേൽ ആത്മബന്ധം തോന്നിയിരിക്കണം. 23 വർഷങ്ങൾക്ക് ശേഷവും കാലത്തിനൊത്ത് അനുഭവവേദ്യമായ പാട്ടാണ് കൈ തുടി താളം തട്ടി. നമ്മുക്ക് തമ്മിൽ ചേരാനില്ല ......കാത്തിരിക്കാം ഒരു മറുജന്മം. ആ വരികളിൽ എല്ലാം സ്വന്തമാക്കാൻ കഴിയുമായിരുന്നിട്ടും വിട്ടുകൊടുത്തവന്റെ ആത്മസംഘർഷങ്ങളാണ് തെളിഞ്ഞത്. പ്രേക്ഷകനും അതിനോട് താദാത്മ്യം പ്രാപിക്കാൻ അതിവേഗം കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് കാലത്തേ അതിജീവിച്ച് രാമനുണ്ണി തന്റെ വിജയ തേരോട്ടം തുടരുന്നത്. കൈ തുടിയ്ക്ക് അവസാനം രാമനുണ്ണി ഹൃദയം നിറയെ സ്നേഹം വച്ചിട്ടും ഇറങ്ങിപോവാൻ നോക്കുമ്പോ പ്രേക്ഷകന്റെ ഉള്ളിലും ഒരു പെരുമഴ പെയ്യ്തു. എവിടെയൊക്കയോ രാമനുണ്ണിയിൽ തന്നേ തന്നെ കണ്ടവരുണ്ട്. കല്യാണരാമൻ പ്രേക്ഷകന് വിളമ്പിയത് പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ചിരിയുടെയും കണ്ണീരിന്റെയും സന്തോഷത്തിന്റെയും രുചി നിറച്ച സദ്യയാണ്. ആ ജനപ്രിയ നായകന്റെ തിരിച്ചു വരവായിരുന്നു പ്രിൻസ് ആൻഡ് ഫാമിലി എന്നാണ് ആരാധകർ പറയുന്നത്. പ്രിൻസിൽ ആ പഴയ ദിലീപേട്ടൻ തിരിച്ചു വരുന്നുവെന്നണ് സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച.

17/07/2025

ഹോമറിൻ്റെ ഇതിഹാസ കാവ്യവുമായി ക്രിസ്റ്റഫർ നോളൻ...; നോളൻ ആരാധകർക്കായി ഒരു വർഷം മുന്നേ ടിക്കറ്റ് വിൽപ്പന; 'ദി ഒഡീസി ടിക്കറ്റ് നാളെ മുതൽ

സിനിമ പ്രേമികളെ അത്ഭുതത്തിന്റെയും അവിസ്മരണീയതയുടെയും ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് പോയ ക്രിസ്റ്റഫർ നോളൻ ഇതിനോടകം ഒരു ചരിത്രം ആണ്. ഓരോ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ നോളൻ ഒരു സിനിമ പ്രഖ്യപിക്കുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. 'ഓപ്പൺഹൈമർ' ഉണ്ടാക്കിയ ഓളം ഇപ്പോഴും പകരം വെക്കാനില്ലാത്ത തുടരുകയാണ്. ആരാധകർക്ക് കാത്തിരിപ്പിന് ഒരു വിരാമം നൽകികൊണ്ട് നോളൻ അടുത്ത സിനിമ ഒരുക്കുകയാണ്. ഗ്രീക്ക് മഹാകവി ഹോമറിൻ്റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കി നോളൻ ഒരുക്കുന്ന 'ദി ഒഡീസി' എന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിൻ്റെ നിർണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ്റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തിൽ പറയുന്നത്. ഇപ്പോഴിതാ റിലീസിന് ഒരു വർഷത്തിന് മുൻപ് സിനിമയുടെ ടിക്കറ്റ് വില്പന ആരംഭിച്ചെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ജൂലൈ 17 മുതലാണ് 'ഒഡീസി'യുടെ ടിക്കറ്റ് വില്പന ആരംഭിക്കുന്നത്. ഐമാക്സ് 70 എംഎം സ്ക്രീനുകളുള്ള സിനിമാ തിയേറ്ററുകളിൽ മാത്രമേ ടിക്കറ്റുകൾ ലഭ്യമാകൂ. നിശ്ചിത ഷോ ടൈമുകളുടെ ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ വില്പന ആരംഭിച്ചിരിക്കുന്നത്. മറ്റ് ഫോർമാറ്റുകളുടെയും പ്രദർശനങ്ങളുടെയും ടിക്കറ്റുകൾ സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാകും തുടങ്ങുക. സിനിമയുടെ ടീസർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ ലീക്കായിരുന്നു. ഒരു മിനിറ്റ് 19 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ ലീക്കായത്. ടീസറിൻ്റെ എച്ച്‌ഡി വേർഷനുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹോളിവുഡ് ചിത്രം ജുറാസിക് വേൾഡ് റീബെർത്തിനൊപ്പം വിദേശ രാജ്യത്തെ തിയേറ്ററുകളിൽ ഒഡീസിയുടെ ടീസർ പ്രദർശിപ്പിച്ചിരുന്നു. ഇതാണ് ടീസർ ലീക്ക് ആകാനുള്ള കാരണമെന്നാണ് പലരും ട്വിറ്ററിൽ കുറിക്കുന്നത്. ടീസറിന്റെ ഒറിജിനൽ പതിപ്പ് ഉടൻ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ടോം ഹോളണ്ട് അവതരിപ്പിക്കുന്ന ടെലിമാക്കസ് എന്ന കഥാപാത്രത്തെയാണ് ഈ ടീസറിലൂടെ അവതരിപ്പിക്കുന്നത്. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ഐമാക്‌സ്‌ ഫിലിം ക്യാമറകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. 2026 ജൂലൈ 17 നാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. 24 പുസ്‌തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി.

17/07/2025

ടർബോയ്ക്ക് ശേഷം വൈശാഖിന്റെ ഖലീഫ വരുന്നു..; കർക്കശക്കാരനായ സൈനിക ഉദ്യോഗസ്ഥനായി പൃഥ്വിരാജ്; 15 വർഷത്തിന് ശേഷം വൈശാഖ് - പൃഥ്വി കോമ്പോ

മെഗാസ്റ്റാർ ആരാധകരെ ആവേശം കൊണ്ട് നിറച്ച ടർബോയ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന സിനിമയാണ് ഖലീഫ. ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണും കഴിഞ്ഞു. അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും നിർമാതാക്കൾ പുറത്തുവിട്ടു. ആഗസ്റ്റ് ആറിന് ലണ്ടനിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 15 വർഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. വൈശാഖിന്റെ ആദ്യ സിനിമ മെഗാസ്റ്റാർ-പൃഥ്വി കോമ്പോയിൽ ചേട്ടൻ -അനിയൻ ബന്ധത്തിന്റെ മാസ് കഥ പറഞ്ഞ 'പോക്കിരിരാജ' യാണ്. പ്രണയവും കുടുംബ ബന്ധങ്ങളും അവസമരണീയമാക്കിയ ആ ചേട്ടൻ അനിയൻ കോമ്പോ മലയാളിക്ക് പകരം വെയ്ക്കാനില്ലാത്ത പ്രിയപ്പെട്ടതാണ്. വൈശാഖിന് ഒപ്പം പൃഥ്വി വീണ്ടും ഒന്നിക്കുന്ന ഖലീഫയിൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ജിനു വി എബ്രഹാം ആണ് ചിത്രത്തിൻ്റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്‌ജ്, മാസ്റ്റേഴ്‌സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. ജേക്സ് ബിജോയ് ആണ് ഖലീഫയ്ക്ക് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ എഡിറ്റിംഗും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ നിർമാതാക്കൾ വഴിയേ പുറത്തുവിടും. സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കൈകൊണ്ട് മുഖം മറച്ച തരത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻസ് ആണ് സിനിമ നിർമിക്കുന്നത്. അതേസമയം, ബോളിവുഡ് ചിത്രമായ സർസമീൻ ആണ് ഇനി പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രം ജൂലൈ 25 ന് ജിയോഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങും. കജോളും ഇബ്രാഹിം അലി ഖാനും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതേസമയം, രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന ഒരു കർക്കശക്കാരനും സത്യസന്ധനുമായ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

17/07/2025

വിനീതിന്റെ മലർവാടി കൂട്ടത്തിന് 15 വയസ്സ് ...; പുതിയ ചിത്രം സസ്നേഹത്തിൽ നിന്ന് ത്രില്ലറിലേക്ക് ; ചെന്നൈ ബന്ധമില്ലാത്ത ത്രില്ലർ മൂഡിൽ വിനീത് സംവിധാനം

മലയാളസിനിമയിൽ അഭിനയം തിരക്കഥ സംവിധാനം സംഗീതം ഇതെല്ലാം ചേരുന്ന സകലകല വല്ലഭന്മാരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ. നരൻ സിനിമയിൽ പ്രേക്ഷകനെ കരയിപ്പിച്ച ഓമൽ കൺമണി ....എന്നാ ഒറ്റ ഗാനത്തിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ വിനീത് പലരുടെയും പ്രിയ ഗായകനാണ്. വിനീത് സംവിധാനം മലയാളിക്ക് സമ്മാനിച്ചത് പ്രണയവും ,കുടുംബവും,സൗഹൃദവും ഇഴ ചേർന്ന സിനിമകൾ ആണ്‌. അതിൽ മലയാളി എക്കാലവും ഓർത്തു വെയ്ക്കുന്നതാണ് തട്ടത്തിൽ മറയത്ത്. സംവിധായകനും നായകനും തമ്മിലുള്ള കെമിസ്‌ട്രി ആയിരുന്നു ആ മനോഹര സിനിമ. സൗഹൃദത്തിന്റ കഥ പറഞ്ഞ മലർവാടി ആർട്സ് ക്ലബിലെ മലർവാടി കൂട്ടത്തെ കണ്ടാണ് വിനീത് സംവിധാനം മലയാളി അറിയുന്നത്. ആ സിനിമയ്ക്ക് 15 വയസ്സ് പൂർത്തിയാകുമ്പോൾ വിനീത് തന്റെ പതിവ് സിനിമ ജോണർ മാറ്റി പിടിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബുധനാഴ്‌ച വൈകീട്ട് പുറത്തിറക്കും. '2010 ജൂൺ 16-നാണ് 'മലർവാടി ആർട്‌സ് ക്ലബ്' പുറത്തിറങ്ങിയത്. '2010 ൽ 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ഞാൻ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വർഷം. ഒരുപാട് നല്ല ഓർമ്മകൾ, മറക്കാനാവാത്ത അനുഭവങ്ങൾ... സംവിധായകൻ എന്ന നിലയിൽ എൻ്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇന്നു വൈകുന്നേരം റിലീസ് ചെയ്യുകയാണ്. ഈ സിനിമ, എൻ്റെ പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണർ ത്രില്ലറാണ്. കൂടുതൽ അപ്ഡേറ്റ്സ് പിന്നാലെ', വിനീത് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ബുധനാഴ്ച അർധരാത്രി ഒരുമണിക്കാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് വിനീത് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം തന്നെ കമൻ്റുകളുമായി ആരാധകരുമെത്തി. വിനീത് സിനിമകളിലെ ചെന്നൈ ബന്ധം ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ നടക്കാറുണ്ട്. ഇക്കാര്യം കമൻ്റ് ചെയ്‌ത ഒരു ആരാധകന് വിനീത് മറുപടിയും നൽകി. 'ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ', എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ചെന്നൈ ഇല്ല, ഉറപ്പിക്കാം', എന്നായിരുന്നു വിനീതിന്റെ മറുപടി. 'ഹൃദയം', 'വർഷങ്ങൾക്കുശേഷം' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. നോബിൾ ബാബുവിനെ നായകനാക്കിയാണ് ചിത്രമെന്നായിരുന്നു വിവരം. സംവിധാനത്തിനൊപ്പം വിശാഖുമായി ചേർന്ന് നിർമാണത്തിലും വിനീത് പങ്കാളിയാണ്. മെറിലാൻഡ് സ്റ്റുഡിയോസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. 'ആനന്ദം', 'ഹെലൻ' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയുന്നത്. പൂജ റിലീസായി സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ ആണ്. ഷാൻ റഹ്മാനാണ് സംഗീതം. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത്.

JSKക്ക് മികച്ച അഭിപ്രായം
17/07/2025

JSKക്ക് മികച്ച അഭിപ്രായം

‘ഡി54’ പൂജ വിഡിയോ എത്തി #ᴋᴏʟʟʏᴡᴏᴏᴅ
17/07/2025

‘ഡി54’ പൂജ വിഡിയോ എത്തി

#ᴋᴏʟʟʏᴡᴏᴏᴅ

ബാക്ക് ബെഞ്ചുകൾ ഒഴിവാക്കി ക്ലാസ്റൂമുകൾ
17/07/2025

ബാക്ക് ബെഞ്ചുകൾ ഒഴിവാക്കി ക്ലാസ്റൂമുകൾ

Address

Ernakulam

Alerts

Be the first to know and let us send you an email when Movie World Originals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie World Originals:

Share