14/12/2025
ഇത്തവണ എന്റെ വാർഡിൽ ബിജെപിക്ക് സ്ഥാനാർഥിയുണ്ട് ഇതൊരു ചരിത്രമാണ് എല്ലാവരും വരട്ടെ. വോട്ട് ചെയ്യാനെത്തിയ ഉണ്ണി രാജ മാധ്യമങ്ങളോട് പറഞ്ഞ കാര്യം വളരെ പ്രാധാന്യത്തോടെയാണ് ചാനലുകൾ റിപ്പോർട്ട് ചെയ്തത്.
ഇത് കൂടാതെ ഉണ്ണി രാജ മറ്റൊരു കാര്യം കൂടി പറഞ്ഞു അയ്യപ്പനെ തൊട്ടവരൊക്കെ അനുഭവിക്കുമെന്ന്.
ഈ വാർത്തകളുടെ കമന്റ് ബോക്സിൽ ഉണ്ണി രാജയെ സംഘിയാക്കി ചാപ്പ കുത്തുന്ന സാധാരണ കാണാറുള്ള കാഴ്ചയും നമ്മൾ കണ്ടു.
തിരഞ്ഞെടുപ്പ് വിധി വന്നപ്പോൾ എൽഡിഎഫ് തകർന്നടിഞ്ഞു. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും കേരളത്തിൽ ഉള്ളത് സാധാരണക്കാരായ വിശ്വാസികളാണ് അവരെ വേദനിപ്പിച്ചാൽ എന്നും അത് സഹിച്ച് കൂടെ നിൽക്കില്ലെന്ന് ഇവിടുത്തെ ഇടതുപക്ഷം മനസിലാക്കിയാൽ നല്ലത്.