Jeevanaadam - ജീവനാദം

Jeevanaadam - ജീവനാദം JEEVANAADAM to empower all those for whom justice is denied even delayed.

*വടക്കന്‍ മഹിതഗാഥ*വടക്കന്‍ കേരളത്തിലെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, രാഷ് ട്രീയ മുന്നേറ്റത്തില്‍ കോഴിക്കോട് അതിരൂ...
22/05/2025

*വടക്കന്‍ മഹിതഗാഥ*

വടക്കന്‍ കേരളത്തിലെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, രാഷ് ട്രീയ മുന്നേറ്റത്തില്‍ കോഴിക്കോട് അതിരൂപത വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിദ്വേഷപ്രചാരണങ്ങളുടെയും ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും ഇരുണ്ട നാളുകളില്‍, പുണ്യം മധ്യസ്ഥായിയാണ്, അന്യോന്യം സംവദിക്കുന്നതിലാണ് ദൈവകൃപ എന്നു പഠിപ്പിക്കുന്ന പാരമ്പര്യമാണ് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റേത്. കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തിയതിലുള്ള ആഘോഷങ്ങളിലും പ്രഥമ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണത്തിലും നന്മയുടെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും കീര്‍ത്തനങ്ങളില്‍ നമുക്കേവര്‍ക്കും പങ്കുചേരാം!

- എഡിറ്റോറിയൽ

https://jeevanadam.com/2025/05/22/the-great-northern-saga/

കൂട്ടപ്രതിജ്ഞ കൊണ്ട് തീരുന്ന കളിയല്ല - പക്ഷം

കുറുമ്പന്‍ കുഞ്ഞാട് - പുസ്‌തകം

ഒരു കുമ്പസാര പാട്ട് - പുരാണം

കൃപയുടെ കഥ വന്ന റോഡ് - പടം

ദാനങ്ങളുടെ മഹാവിസ്മയം - സെന്റർ സ്റ്റോറി

*ജീവനാദം മാനേജിംഗ് എഡിറ്ററായി ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സ്ഥാനമേറ്റു*എറണാകുളം: കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്...
22/05/2025

*ജീവനാദം മാനേജിംഗ് എഡിറ്ററായി ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സ്ഥാനമേറ്റു*

എറണാകുളം: കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സ്ഥാനമേറ്റു. പുനലൂര്‍ രൂപതാംഗമായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമാണ്. ജീവനാദം ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ജീവനാദം ചെയര്‍മാനും കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുത്തത്. കെആര്‍എല്‍സിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, ജീവനാദം മുന്‍ മാനേജിംഗ് എഡിറ്റര്‍ ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, പിഒസി പബ്ലിക്കേഷന്റെ ജനറല്‍ എഡിറ്റര്‍ റവ. ഡോ. ജേക്കബ് പ്രസാദ് എന്നിവരും ജീവനാദം ജീവനക്കാരും സന്നിഹിതരായിരുന്നു.

https://jeevanadam.com/2025/05/22/fr-stephen-chalakara-took-charge-as-managing-editor-of-jeevanadam/

18/05/2025

ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ തിരുകർമ്മങ്ങൾ വത്തിക്കാനിൽ നിന്ന് തത്സമയം

*ജാതി സെന്‍സസില്‍ മിന്നല്‍ തന്ത്രം*സംസ്ഥാനത്തെ ഒബിസി പട്ടികയില്‍ 84 ജാതികളുണ്ട്. സംസ്ഥാനത്ത് ഈഴവര്‍ക്ക് 14 ശതമാനവും മുസ്...
15/05/2025

*ജാതി സെന്‍സസില്‍ മിന്നല്‍ തന്ത്രം*

സംസ്ഥാനത്തെ ഒബിസി പട്ടികയില്‍ 84 ജാതികളുണ്ട്. സംസ്ഥാനത്ത് ഈഴവര്‍ക്ക് 14 ശതമാനവും മുസ് ലിംകള്‍ക്ക് 12 ശതമാനവും ലത്തീന്‍ കത്തോലിക്കര്‍ക്ക് നാലു ശതമാനവുമാണ് ഒബിസി സംവരണ വിഹിതം. സര്‍ക്കാര്‍ നിയമസഭയില്‍ വച്ച രേഖകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ 22,542 ലത്തീന്‍ കത്തോലിക്കരാണുള്ളത്. മുന്നാക്ക ക്രൈസ്തവര്‍ 73,713 പേരും. സംസ്ഥാനത്ത് അധികാരത്തിലും ഉദ്യോഗത്തിലും കേരളത്തിലെ ജാതിസമൂഹങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ള യഥാര്‍ഥ സ്ഥിതി വിലയിരുത്തേണ്ടത് അനിവാര്യമാണ്.

- എഡിറ്റോറിയൽ

https://jeevanadam.com/2025/05/15/caste-census-in-india/

യോസയുടെ മണ്ണില്‍ച്ചവിട്ടിനിന്ന് ലിയോ പാപ്പാ പറയുന്നു - പക്ഷം

വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും - പുസ്‌തകം

പെരുനാൾ പ്രദക്ഷിണത്തിൽ അർജുനൻ മാസ്റ്ററിനെന്തു കാര്യം ? - പുരാണം

കൗണ്ട് ഓണ്‍ 'ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' - പടം

ലിയോ: ഒന്ന് മുതൽ പതിനാലു വരെ - സെന്റർ സ്റ്റോറി

*ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം: പാപ്പാ*''നമ്മള്‍ ആശയവിനിമയം നടത്തുന്ന രീതി അടിസ്ഥാനപരമായി പ്രധാ...
13/05/2025

*ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം: പാപ്പാ*

''നമ്മള്‍ ആശയവിനിമയം നടത്തുന്ന രീതി അടിസ്ഥാനപരമായി പ്രധാനമാണ്. വാക്കുകളിലും ഇമേജുകളിലും യുദ്ധത്തോട് നാം 'ഇല്ല' എന്നു പറയണം; യുദ്ധത്തിന്റെ മാതൃക നാം നിരസിക്കണം. ആക്രമണാത്മക വാക്കുകള്‍ ഉപയോഗിക്കാത്ത, മത്സര സംസ്‌കാരം പിന്തുടരാത്ത, സത്യത്തിനായുള്ള അന്വേഷണത്തെ സ്‌നേഹത്തില്‍ നിന്ന് ഒരിക്കലും വേര്‍തിരിക്കാത്ത, എന്തുവിലകൊടുത്തും സമവായം ഉണ്ടാക്കാന്‍ ശ്രമിക്കാത്ത വ്യത്യസ്തമായ ഒരു കമ്യൂണിക്കേഷന്‍ ശൈലി പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം മാധ്യമവിദഗ്ധരെ ക്ഷണിച്ചു.

https://jeevanadam.com/2025/05/13/pope-leo-meets-media/

*വീണ്ടെടുപ്പിന്റെ പ്രത്യാശയില്‍*അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ, ലിയോ പതിനാലാമന്‍, പുതിയ ലോകക്രമത്ത...
09/05/2025

*വീണ്ടെടുപ്പിന്റെ പ്രത്യാശയില്‍*

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ, ലിയോ പതിനാലാമന്‍, പുതിയ ലോകക്രമത്തിലേക്കുള്ള സഭയുടെ പരിവര്‍ത്തനത്തിന്റെ പ്രേഷിത മധ്യസ്ഥനാകുന്നു. ഭൂമുഖത്തെ വന്‍ശക്തിയുടെ രാഷ്ട്രീയ ആധിപത്യത്തിന്റെ ജിയോപൊളിറ്റിക്കല്‍ ഡൈനാമിക്സും ലൗകിക സംസ്‌കാര പ്രതിഛായയും സൃഷ്ടിക്കുന്ന ഉതപ്പില്‍ നിന്ന് നയതന്ത്രപരമായ അകലം പാലിച്ചുവന്ന റോമിലെ പരിശുദ്ധ സിംഹാസത്തില്‍ ഒരു അമേരിക്കന്‍ പാപ്പാ ആരൂഢനാകുന്നത് ഒരു വീണ്ടെടുപ്പിന്റെ പ്രത്യാശയുണര്‍ത്തുന്നു.

എഡിറ്റോറിയൽ

https://jeevanadam.com/2025/05/09/in-the-hope-of-retrieval/

ഫ്രാന്‍സിസീസിന്റെ വഴിയിലോ ലിയോ പാപ്പ ? - പക്ഷം

തീരജീവിതത്തിന് ഒരു ഒപ്പീസ് - പുസ്‌തകം

വത്തിക്കാനിൽ മുഴങ്ങിയ മലയാളം പാട്ട് - പുരാണം

ഹോളിവുഡ് 'കോണ്‍ക്ലേവ്' ത്രില്ലര്‍
കെട്ടുകഥകള്‍ക്കു പിന്നില്‍ - പടം

തുടരും ആ കാരുണ്യകാലം - സെന്റർ സ്റ്റോറി

*ലിയോ പതിനാലാമന്‍ പുതിയ പാപ്പ*സിസ്റ്റീന്‍ ചാപ്പലിന്റെ പരിസരത്ത് ശുഭ്രവെള്ളച്ചുരുളുകള്‍ക്കായി കാത്തു നിന്ന ആയിരക്കണക്കിനു...
09/05/2025

*ലിയോ പതിനാലാമന്‍ പുതിയ പാപ്പ*

സിസ്റ്റീന്‍ ചാപ്പലിന്റെ പരിസരത്ത് ശുഭ്രവെള്ളച്ചുരുളുകള്‍ക്കായി കാത്തു നിന്ന ആയിരക്കണക്കിനു പേരെ ആഹ്‌ളാദത്തിലാറാടിച്ച് ആഗോളകത്തോലിക്കാ സഭയുടെപുതിയ തലവന്‍ ആഗതനായി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ പാപ്പയാണ് അദ്ദേഹം.

https://jeevanadam.com/2025/05/08/new-pope-leo-xiv/

*കോണ്‍ക്ലേവ്: ഒരു താക്കോല്‍ ചരിതം*CON-CLAVE (ലത്തീനില്‍ CUM-CLAVE) അക്ഷരാര്‍ഥത്തില്‍ WITH KEYS അഥവാ 'താക്കോല്‍ കൊണ്ട്' എ...
07/05/2025

*കോണ്‍ക്ലേവ്: ഒരു താക്കോല്‍ ചരിതം*

CON-CLAVE (ലത്തീനില്‍ CUM-CLAVE) അക്ഷരാര്‍ഥത്തില്‍ WITH KEYS അഥവാ 'താക്കോല്‍ കൊണ്ട്' എന്നാണ് അര്‍ഥമാക്കുന്നത്. പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെ കര്‍ദിനാള്‍മാരെ അകത്തുനിന്നും പുറത്തുനിന്നും അടച്ചുപൂട്ടുന്ന കാര്യമാണ് അതിനു പിന്നില്‍. രഹസ്യ സമ്മേളനം എന്നുമൊക്കെ അതിന് അര്‍ഥവ്യാപ്തി നല്‍കാം. എന്നാല്‍ ചരിത്രപരമായി പാപ്പായെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ സമ്മേളനത്തെയാണ് കോണ്‍ക്ലേവ് എന്നു വിളിക്കുന്നത്. പക്ഷേ, താക്കോല്‍കൊണ്ട് എന്നര്‍ഥമുള്ള കോണ്‍ക്ലേവ് എന്തെന്നു മനസ്സിലാക്കാനുള്ള താക്കോല്‍ തന്നെ നഷ്ടപ്പെട്ട രീതിയിലാണ് ആധുനിക ലോകം അതിനെ അവതരിപ്പിക്കുന്നത് എന്ന സത്യം പറയാതെ വയ്യ!

ഡെല്‍റ്റസ് തെക്കേയാലുങ്കല്‍, റോമില്‍ നിന്ന്

https://jeevanadam.com/2025/05/07/conclave-a-key-history/

*പാപ്പായുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ തടവുകാര്‍ക്ക്*ജയില്‍ ശുശ്രൂഷയ്ക്കായി വത്തിക്കാനിലെ സാമ്പത്തിക സ്രോതസുകള്‍ ക...
05/05/2025

*പാപ്പായുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ തടവുകാര്‍ക്ക്*

ജയില്‍ ശുശ്രൂഷയ്ക്കായി വത്തിക്കാനിലെ സാമ്പത്തിക സ്രോതസുകള്‍ കുറവാണെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് പരിശുദ്ധ പിതാവ് പറഞ്ഞത്: ''സാരമില്ല, എന്റെ അക്കൗണ്ടില്‍ കുറച്ചു പണമുണ്ട്, അതെടുക്കാം.'' തടവുകാര്‍ക്കായി ചെലവഴിക്കാനായി തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 200,000 യൂറോ (1.94 കോടി രൂപ) പാപ്പാ ജയില്‍ ശുശ്രൂഷാ കാര്യാലയത്തിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു.

https://jeevanadam.com/2025/05/05/pope-francis-donated-his-entire-personal-bank-account-to-prisoners/

*വിഴിഞ്ഞവും മുതലപ്പൊഴിയും*തീരശോഷണത്തിന് ശാസ്ത്രീയ പ്രതിവിധികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ഒന്നും ചെയ്തതായി ...
01/05/2025

*വിഴിഞ്ഞവും മുതലപ്പൊഴിയും*

തീരശോഷണത്തിന് ശാസ്ത്രീയ പ്രതിവിധികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ഒന്നും ചെയ്തതായി കാണുന്നില്ല. തീരദേശത്തെ പാവപ്പെട്ട ജനങ്ങള്‍ പാര്‍പ്പിടങ്ങളും സാമൂഹികജീവിതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന സങ്കേതങ്ങളും നഷ്ടപ്പെട്ട് പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നും കൂട്ടായ്മയില്‍ നിന്നും പറിച്ചെറിയപ്പെട്ടപ്പോള്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തിയ സഭാമേലധ്യക്ഷരെയും സമുദായ നേതാക്കളെയും രാജ്യദ്രോഹികളും അക്രമികളും ക്രിമിനല്‍ ഗൂഢാലോചനക്കാരുമെന്നു മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി, കൊടിയ ക്രിമിനല്‍ കേസുകളില്‍ കുടുക്കിയ സര്‍ക്കാര്‍ ഇന്നും ശത്രുതാപരമായ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

എഡിറ്റോറിയൽ

- https://jeevanadam.com/2025/04/30/viyinjam-the-broken-promises/

പൊന്തുവഞ്ചി നിരോധിക്കരുത്; നിലനിര്‍ത്തണം, സംരക്ഷിക്കണം - പക്ഷം

'ലൗ ദാത്തേ ദോമിനും ഓണസ് ജെന്റി
ലൗ ദാത്തേ കുമ്മോനസ് പോപ്പുലി....' - പുസ്‌തകം

വെട്ടം കാണാത്തൊരു സിനിമയും; വെട്ടത്തിൽ കുളിച്ചൊരു പാട്ടും - പുരാണം

സോര്‍ബ ദി ഗ്രീക്ക് - പടം

നാല് പതിറ്റാണ്ടാകുന്ന കേരളത്തിലെ
പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷനും ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരിയെന്ന തീക്ഷ്ണമതിയായ പ്രേഷിതനും - സെന്റർ സ്റ്റോറി

*ഇലക്തോര്‍മാരുടെ വൈവിധ്യം; കോണ്‍ക്ലേവ് പ്രവചനം ദുഷ്‌കരം*പാപ്പാബിലെ എന്ന പേരില്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്...
30/04/2025

*ഇലക്തോര്‍മാരുടെ വൈവിധ്യം; കോണ്‍ക്ലേവ് പ്രവചനം ദുഷ്‌കരം*

പാപ്പാബിലെ എന്ന പേരില്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രവചിക്കാറുള്ള 'വത്തിക്കാന്‍ നിരീക്ഷകര്‍' 2025-ലെ കോണ്‍ക്ലേവിലെ കാര്യങ്ങള്‍ 'പ്രവചനാതീതമാണ്' എന്നു സമ്മതിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവാണ് മേയ് ഏഴിന് ആരംഭിക്കുന്നത്. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഏറെ വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്നു വരുന്ന 134 കര്‍ദിനാള്‍മാര്‍ സിസ്റ്റൈന്‍ ചാപ്പലില്‍ ഒരുമിച്ചുകൂടി രഹസ്യ വോട്ടെടുപ്പിലൂടെ ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുമ്പോള്‍, യൂറോപ്പിലോ പാശ്ചാത്യലോകത്തോ കേന്ദ്രീകരിക്കാതെ, ആഫ്രിക്കയിലും ഏഷ്യയിലും 'ലോകത്തിന്റെ അതിരുകളിലും' കഴിയുന്ന ദരിദ്രരുടെ സഭയ്ക്കു പ്രാമുഖ്യം നല്‍കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ സിനഡാത്മക നവീകരണ നയങ്ങള്‍ പിന്തുടരുന്ന പുരോഗമനവാദികളോ, അതോ ഫ്രാന്‍സിസിനെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന യാഥാസ്ഥിതികപക്ഷമോ ആരാകും വിജയം ആഘോഷിക്കുക?

https://jeevanadam.com/2025/04/30/who-will-be-the-next-pope/

Address

Lucky Star Bldng, Market Road Ernakulam, India
Ernakulam
682035

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914842361616

Alerts

Be the first to know and let us send you an email when Jeevanaadam - ജീവനാദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jeevanaadam - ജീവനാദം:

Share

Jeevanaadam

A Voice You Can Trust