
18/08/2025
യൂറോപ്പ്: ഐ ഓ സി ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 18, ശനിയാഴ്ച) ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. യൂറോപ്പ് സമയം വൈകിട്ട് 6.30PM, യു കെ, അയർലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യൻ സമയം രാത്രി 10.00PM എന്നിങ്ങനെയാണ് സമയക്രമം. ഓൺലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എം പി, റോജി എം ജോൺ എം എൽ എ, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, വീക്ഷണം എംഡി അഡ്വ. ജെയ്‌സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി റിസർച്ച് & പബ്ലിക് പോളിസി വിംഗ് ചെയർമാനുമായ ജെ എസ് അടൂർ, ഉമ്മൻ ചാണ്ടിയുടെ പുത്രിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയ്, കെപിസിസി മാധ്യമ വക്താവ് ഡോ. ജിന്റോ ജോൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്,
ഐ ഓ സി ഗ്ലോബൽ കോഡിനേറ്റർ അനുരാ മത്തായി, ഐ ഓ സി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് തുടങ്ങിയവർ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും.
യൂറോപ്പ്: ഐ ഓ സി ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇ.....