
04/05/2025
ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ്സ് കൈകാര്യം ചെയ്തു, എന്ന വിഭാഗത്തിൽ ലോക റെക്കോർഡിലേക്ക് എത്തുന്ന 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും, എന്ന മലയാള ചലച്ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ലോക സഞ്ചാരിയും സഫാരി ചാനൽ എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു.
ആനുകാലികമായ പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയുന്ന സിനിമ ഏറെ പ്രത്യേകതകളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരാഗത ചിത്രീകരണ രീതിയിൽ നിന്ന് വ്യത്യസ്ത മായി Nano ടെക്നോളജിയിൽ വളരെ ചെറിയ Crew മെംബേർസിനെ വച്ചാണ് സിനിമ പൂർത്തികരിച്ചിരിക്കുന്നത്. Etsa Creation ൻ്റെ ബാനറിൽ സുഹൃത്തുക്കൾ ചേർന്ന് നിർമിച്ചിരിക്കുന്ന "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന ചലച്ചിത്രത്തിൽ കഥ, തിരക്കഥ, സിനിമോട്ടോഗ്രാഫി, എഡിറ്റിംഗ്, സംവിധാനം ഉൾപ്പെടെ മുപ്പതോളം കാര്യങ്ങളാണ് ആൻ്റണി എബ്രഹം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഈ മാസം തീയേറ്ററുകളിൽ എത്തും....