The ReaL Times on Line News

The  ReaL Times on Line News വാർത്തകൾ കൃത്യമായും വ്യക്തതയോടും ........

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു......കോട്ടയം ജില്ലയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് Dec 9 ന്നോമിനേഷൻ Nov 21നോമിനേഷൻ ...
10/11/2025

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു......
കോട്ടയം ജില്ലയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് Dec 9 ന്
നോമിനേഷൻ Nov 21
നോമിനേഷൻ പിൻവലിക്കൽ Nov 24
വോട്ടെടുപ്പ് സമയം 7 am- to - 6 pm
വേട്ടെണ്ണൽ Dec 13 ന്

09/11/2025

പ്രകൃതി ......

മുക്കൂട്ടുതറ..ജോസ് [വാന്തിയിൽ - കൊല്ലമുള ] നിര്യാതനായി കഴിഞ്ഞ ദിവസം മുക്കൂട്ടുതറയിൽ ഉണ്ടായ വാഹന അപകടത്തിൽ ഗുരുതര പരിക്കു...
08/11/2025

മുക്കൂട്ടുതറ..
ജോസ്
[വാന്തിയിൽ - കൊല്ലമുള ]
നിര്യാതനായി

കഴിഞ്ഞ ദിവസം മുക്കൂട്ടുതറയിൽ ഉണ്ടായ വാഹന അപകടത്തിൽ ഗുരുതര പരിക്കുകളോടെ പാലാ മാർ സ്ലീവാ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു..

ആദരാഞ്ജലികൾ 🌹

08/11/2025
19/10/2025

വാൽപ്പാറ റൂട്ടിൽ ഒറ്റയാൻ്റെ വിളയാട്ടം

26/08/2025

എരുമേലി സ്വദേശിയായ രഞ്ജിത്തിന്റെ പുതിയ സംരംഭം. ആംബുലൻസിന്റെ സേവനം ആവശ്യമുള്ളവർ ഈ നമ്പരിൽ ഉടമ രഞ്ജിത്തിനെ ബന്ധപ്പെടാവുന്നതാണ്
(+917736672517)...... വീഡിയോ സുഭാഷ് എരുമേലി

തിരികെ .....❤️❤️❤️❤️
26/08/2025

തിരികെ .....❤️❤️❤️❤️

11/11/2024

എരുമേലിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ Atm ഗ്ലാസ്സ് തകർത്ത് പട്ടാപകൽ കാട്ടുപന്നി.കഷ്ടിച്ച് രക്ഷപെട്ട് ഉപഭോക്താവായ വ്യദ്ധൻ

കടുത്ത അവഗണനയിൽ പൊട്ടിത്തെറിച്ച് ബി ജേപ്പി നേതാവ് സന്ദീപ് ജി വാര്യർ  ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ......കഴിഞ്ഞ ...
04/11/2024

കടുത്ത അവഗണനയിൽ പൊട്ടിത്തെറിച്ച് ബി ജേപ്പി നേതാവ് സന്ദീപ് ജി വാര്യർ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ......
കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ.

ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നിൽ ഞാൻ നമസ്കരിക്കുകയാണ്.

പുറത്തു വന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ് . കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ.

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല. Sorry to say that.

ഈ അവസരത്തിൽ ആ കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ ഞാൻ തയ്യാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ . കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലിൽ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതൽക്ക് ഒരുമിച്ച് പ്രവർത്തിച്ചതാണെന്ന്. ഏട്ടാ, നമ്മൾ ഒരിക്കലും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. ഏട്ടൻ എപ്പോഴെങ്കിലും എൻ്റെ വീട് കണ്ടിട്ടുണ്ടോ?

എൻറെ അമ്മ രണ്ടുവർഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ , അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോൾ പ്രകാരം വേദിയിൽ ഇരിക്കേണ്ട ആൾ. എൻ്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങൾക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയിൽ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നൽകിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോൾ പോലും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായ നിങ്ങൾ വന്നില്ല. ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടിൽ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബൽറാം, മുകേഷ് എംഎൽഎ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചപ്പോൾ ഒരു ഫോൺകോളിൽ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങൾ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എൻ്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതൽ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.

സന്ദീപ് വാര്യർ മാറിനിൽക്കരുത് എന്ന്
നിങ്ങൾ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തിൽ ഒന്ന് സംസാരിക്കാൻ ഒരാൾ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആൾക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതൽ ഒന്നും പറയാനില്ല. കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

എന്നാൽ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്രമാത്രം പങ്കുവെക്കുന്നത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത . കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജലജാ രതീഷ് ...
03/11/2024

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത . കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജലജാ രതീഷ് . 16 വീലുള്ള വലിയ ട്രക്കിലാണ് ജലജ ഭർത്താവ് രതീഷുമൊത്ത് യാത്ര പോകുന്നത് .

പുരുഷന്മാർ മാത്രം നിറഞ്ഞു നിന്ന ചരക്ക് ഗതാഗത മേഖലയിലേയ്ക്കാണ് ഒരു സാധാരണ വീട്ടമ്മ ആയിരുന്ന ജലജ ധൈര്യ സമേതം ഇറങ്ങിത്തിരിച്ചത്. ആ യാത്രകൾ ഒക്കെയും പുത്തേട്ട് ട്രാവൽ ബ്ലോഗ് എന്ന തൻ്റെ യൂട്യൂബ് ചാനൽ വഴി ലോകത്തിന് മുന്നിൽ എത്തിക്കുക കൂടി ചെയ്തതോടെയാണ് ജലജ താരമായി മാറിയത്.രസകരമായ ആ വീഡിയോകൾക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഉള്ളത്. ഭാഷ - ദേശ അതിർവരമ്പുകൾക്കപ്പുറം നിരവധി ആരാധകരാണ് അവർക്കുള്ളത്. ഇപ്പോൾ തമിൾനാട്ടിൽ നിന്നും കാശ്മീരിലേയ്ക്കുളള ഒരു ചരക്ക് നീക്കത്തിലാണ് ജലജ യും ഭർത്താവും .

ഒരു ട്രക്ക് ഡ്രൈവറായി കരിയർ തുടങ്ങിയ ഭർത്താവ് രതീഷ് പിന്നീട് ഘട്ടം ഘട്ടമായ മുപ്പതോളം ട്രക്കുകൾ സ്വന്തമാക്കി. അങ്ങനെ 2019 ലെ വിവാഹവാർഷിക ദിനത്തിലാണ് ജലജ കശ്മീരിലേക്ക് ഭർത്താവിൻ്റെ കൂടെ ട്രക്കിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് . 2018ൽ ഹെവി ഡ്രൈവിംഗ് ലൈസൻസ് നേടിയതാണ്. പക്ഷേ ഓടിക്കാൻ പേടി. ഓടിച്ചാൽ കൊണ്ടുപോകാം എന്നു രതീഷ് പറഞ്ഞതോടെ ജലജ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.

19 വർഷം വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ജലജ രതീഷിന്റെ ട്രക്ക് ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചരക്ക് നീക്കം നടത്തി കൊണ്ട് ട്രക്ക് ജീവിതം തുടരുകയാണ് ജലജ .
തൻ്റെ രണ്ട് പെൺമക്കൾക്കും ലോറി ഓടിക്കാനുള്ള പ്രചോദനം ആകുകയും ചെയ്തിട്ടുണ്ട് അവർ. സ്ത്രീകൾക്ക് ഏത് തൊഴിൽ മേഖലയിലേയ്ക്കും കടന്ന് ചെല്ലാൻ സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണം ആയി മാറിയിരിക്കുകയാണ് ട്രക്ക് ഡ്രൈവറായ ജലജ .......

*ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്, പ്രീമിയം തുക മുഴുവനായും ദേവസ്വം ബോര്‍ഡ് അടയ്ക്കും*.03-11-2024 ...
03/11/2024

*ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്, പ്രീമിയം തുക മുഴുവനായും ദേവസ്വം ബോര്‍ഡ് അടയ്ക്കും*.

03-11-2024

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ അറിയിച്ചുഎല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീർഥാടകർ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുൻപ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.

മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്‌ലറ്റ് സൗകര്യവുമുണ്ടാകും.

ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ക്കായി നിയോഗിക്കും.

ഭക്ഷ്യ-സാധനവില ആറു ഭാഷകളില്‍ പ്രദർശിപ്പിക്കും. കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എല്‍. 22 മൊബൈല്‍ ടവറുകള്‍ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങള്‍ നീക്കുന്നതിന് ഗ്രീൻ ഗാർഡുകളെ നിയോഗിക്കും.

വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്‌നർ അരവണ ബഫർ സ്‌റ്റോക്കുണ്ടാകും. അരണവണയും അപ്പവും തീർഥാടകർക്കും യഥേഷ്ടം ലഭ്യമാക്കും. എസ്.എം.എസ്. മുഖേന തീർഥാടകർക്ക് വിവരങ്ങള്‍ നല്‍കാൻ ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതല്‍ സൗകര്യമൊരുക്കി 2500 വാഹനങ്ങള്‍ക്ക് കൂടി പാർക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലില്‍ പാർക്കിങ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്ബ ഹില്‍ടോപ്പ് , ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാർക്കിങ്ങിന് കോടതി അനുമതി നല്‍കിയിരുന്നു. ഇവിടെ 2000 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാർക്കിങ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയില്‍ ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും.

വെർച്വല്‍ ക്യു വിനെ പുറമെ പതിനായിരം തീർത്ഥാടകാരെ പ്രവേശിപ്പിക്കുംവരുന്ന തീർത്ഥാടകരെ ആരെയും മടക്കി അയക്കില്ല. മൂന്ന് കേന്ദ്രങ്ങളില്‍ രേഖകള്‍ പരിശോധിക്കാൻ സംവിധാനം ഒരുക്കിയെന്നും മന്ത്രി അറിയിച്ചു.

Address

Erumely

Alerts

Be the first to know and let us send you an email when The ReaL Times on Line News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share