Agri TV

Agri TV Agri TV is the Kerala based Malayalam online media exclusively focusing on agriculture related videos and news updates
https://www.instagram.com/agritvindia/
(1)

നാളികേരത്തിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾക്ക് മൂന്ന് കോടി വരെ സബ്സിഡി നൽകാൻ ദേശീയ നാളികേര വ...
26/07/2025

നാളികേരത്തിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾക്ക് മൂന്ന് കോടി വരെ സബ്സിഡി നൽകാൻ ദേശീയ നാളികേര വികസന ബോർഡ് തീരുമാനിച്ചു. 50 ലക്ഷം രൂപ വരെ ഉണ്ടായിരുന്ന സബ്സിഡിയാണ് പരമാവധി മൂന്ന് കോടി രൂപയാക്കി വർദ്ധിപ്പിച്ചത്. തേങ്ങയുടെ സംസ്കരണം, മൂല്യവർധന, തോപ്പുകളിലെ കീടരോഗ നിയന്ത്രണം എന്നിവയ്ക്കുള്ള ഗവേഷണത്തിന് 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം അനുവദിക്കും. കൂടുതൽ വിവരങ്ങൾ കമന്റിൽ

വെള്ളരി വർഗ്ഗവിളകളിലെ പ്രധാന പ്രശ്നമായ കായീച്ചയെ  തുരുത്താൻ കഞ്ഞി വെള്ള കെണി ഉപയോഗിക്കാം ചിരട്ടകളിൽ കാൽഭാഗം പുളിച്ച കഞ്ഞ...
25/07/2025

വെള്ളരി വർഗ്ഗവിളകളിലെ പ്രധാന പ്രശ്നമായ കായീച്ചയെ തുരുത്താൻ കഞ്ഞി വെള്ള കെണി ഉപയോഗിക്കാം ചിരട്ടകളിൽ കാൽഭാഗം പുളിച്ച കഞ്ഞിവെള്ളവും 10ഗ്രാം ശർക്കരയും അതോടൊപ്പം ഒരു മില്ലി മണ്ണെണ്ണയും ചേർത്ത് ഇളക്കി കൃഷി സ്ഥലത്ത് പലഭാഗങ്ങളിലായി കെട്ടിത്തൂക്കിട്ടാൽ ആ കെണിയിൽ ആകർഷിക്കപ്പെടുന്ന കായീച്ചകൾ അതിൽ വീണ് നശിച്ചോളും

രാജ്ഭവനെ കാർഷിക ഉദ്യാനമാക്കി മാറ്റാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. രാജ്ഭവനിലെ 50 ഏക്കർ ഭൂമിയിൽ വ്യാപകമായി കൃഷിയിറക്കാൻ നടപടി...
25/07/2025

രാജ്ഭവനെ കാർഷിക ഉദ്യാനമാക്കി മാറ്റാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. രാജ്ഭവനിലെ 50 ഏക്കർ ഭൂമിയിൽ വ്യാപകമായി കൃഷിയിറക്കാൻ നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം കൃഷിയിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ 'മെയ്ഡ് ഇൻ രാജ്ഭവൻ' എന്ന പേരിൽ വിപണിയിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു. ഇതിനോട് അനുബന്ധിച്ച് കല്ലാർ കൃഷിഭവനിൽ നിന്ന് പാളയംകോടൻ, രസകദളി, ഏത്തൻ തുടങ്ങി വിവിധ ഇനങ്ങളിലായി 150ലധികം വാഴ രാജ്ഭവനിൽ എത്തിച്ചു. എല്ലാത്തരത്തിലുള്ള പച്ചക്കറികളും കൃഷി ചെയ്യും. ഇതു മാത്രമല്ല ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന സമയത്ത് ആരംഭിച്ച ഗോശാല ആർലേക്കർ വന്നശേഷം വിപുലീകരിക്കുകയും ചെയ്തിരുന്നു.

നമ്മുടെ തൊടികളിലും വഴിയരികിലും ഒരുകാലത്ത് സമൃദ്ധമായി കണ്ടിരുന്ന ഔഷധസസ്യം.. കർക്കിടകത്തിൽ ഇതിന്റെ ഇല കറിയായി ഉപയോഗിക്കാറു...
24/07/2025

നമ്മുടെ തൊടികളിലും വഴിയരികിലും ഒരുകാലത്ത് സമൃദ്ധമായി കണ്ടിരുന്ന ഔഷധസസ്യം.. കർക്കിടകത്തിൽ ഇതിന്റെ ഇല കറിയായി ഉപയോഗിക്കാറുണ്ട്. ഈ സസ്യത്തെ കണ്ടിട്ടുണ്ടോ?

പിഎം കിസാൻ എന്ന ലേബലിൽ പിഡിഎഫ് വാട്സ്ആപ്പ് ലഭിച്ചാൽ  തുറക്കാൻ ശ്രമിക്കരുതെന്ന് നിർദ്ദേശം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച...
24/07/2025

പിഎം കിസാൻ എന്ന ലേബലിൽ പിഡിഎഫ് വാട്സ്ആപ്പ് ലഭിച്ചാൽ തുറക്കാൻ ശ്രമിക്കരുതെന്ന് നിർദ്ദേശം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ചുള്ള പരാതി സൈബർ സെല്ലിൽ ലഭിച്ചത്. പിഎം കിസാൻ എപികെ എന്ന പേരിൽ 13 MB സൈസുള്ള ഫയലാണ് വാട്സാപ്പിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച വാർത്തകളോ ഇ-ഫയലുകളോ കണ്ടാൽ ആരും നോക്കരുത്. പി എം കിസാൻ ലോഗോ തന്നെയാണ് നിലവിലെ ഇതിന്റെ പ്രൊഫൈൽ ചിത്രം.

23/07/2025

പുല്ലും വൈക്കോലുമെല്ലാം ഈസിയായി അരിഞ്ഞെടുക്കാം .. Chaaf Cutter
ചെറിയ ക്ഷീരകർഷകർക്കും ഫാമുകൾക്കും ഉപയോഗിക്കാം

ഏലത്തോട്ടങ്ങളിൽ  വ്യാപകമാകുന്ന കുമിൾ രോഗമാണ് ഇലകരിച്ചിൽ അഥവാ ചെന്താൾ. കോളിറ്റോട്രൈക്കം ഗ്ലിയോസ്പോറിയോഡ്സ് എന്ന കുമിളാണ് ...
23/07/2025

ഏലത്തോട്ടങ്ങളിൽ വ്യാപകമാകുന്ന കുമിൾ രോഗമാണ് ഇലകരിച്ചിൽ അഥവാ ചെന്താൾ. കോളിറ്റോട്രൈക്കം ഗ്ലിയോസ്പോറിയോഡ്സ് എന്ന കുമിളാണ് രോഗ ഹേതു. ഇലകളെ ബാധിക്കുന്ന ഈ രോഗം കാലവർഷം പിൻ വാങ്ങുന്നതോടുകൂടി ശക്തമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മഴക്കാലത്തിനു ശേഷം ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ ഒരു ചെടിക്ക് ശരാശരി 0.5- മുതൽ 1ലിറ്റർ എന്ന കണക്കിൽ തളിച്ചു കൊടുക്കണം. ഇതുകൂടാതെ രോഗലക്ഷണങ്ങൾ കാണുന്ന സമയത്ത് കാർബന്റാസിയം പോലുള്ള കുമിൾ നാശിനി തളിച്ചാൽ രോഗം തടയാനും മറ്റു ചെടികളിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

കാർഷികോല്പന്ന കയറ്റുമതിയിൽ മുൻപന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. കഴിഞ്ഞ വർഷത്തേക്കാൾ 175.54 കോടി രൂപ അധികനേടി.. ഈ വർഷത്തെ ...
23/07/2025

കാർഷികോല്പന്ന കയറ്റുമതിയിൽ മുൻപന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. കഴിഞ്ഞ വർഷത്തേക്കാൾ 175.54 കോടി രൂപ അധികനേടി.. ഈ വർഷത്തെ മൊത്തം കണക്ക് നോക്കിയാൽ 4699.02 കോടി രൂപ. വിവിധ രാജ്യങ്ങൾക്ക് 6.86 ലക്ഷം ടണ്ണിൽ അധികം കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തതിലൂടെയാണ് ഈ നേട്ടം കേരളം കരസ്ഥമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും അധികം കയറ്റുമതി ചെയ്തത് കശുവണ്ടിയാണ്.

കർക്കിടകത്തിൽ കഴിക്കാം പത്തിലകൾ.. ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന ഋതുവാണ് കേരളത്തിലെ മഴക്കാലം. അതുകൊണ്ടുതന്നെ മനസ്സും ശ...
23/07/2025

കർക്കിടകത്തിൽ കഴിക്കാം പത്തിലകൾ.. ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന ഋതുവാണ് കേരളത്തിലെ മഴക്കാലം. അതുകൊണ്ടുതന്നെ മനസ്സും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ കാലഘട്ടവും ഇതുതന്നെ. അതുകൊണ്ടുതന്നെയാണ് നമ്മുടെ പൂർവികർ പത്തില പെരുമയെ കുറിച്ച് പറയുന്നത്. ആരോഗ്യപരിപാലനത്തിനായി കർക്കിടക കഞ്ഞി കുടിക്കുന്നത് ഇന്നൊരു വലിയ വിപണി തന്നെയായിട്ടുണ്ട്. എന്നാൽ കർക്കിടക കഞ്ഞി പോലെ തന്നെ പ്രധാനമാണ് പത്തിലക്കറിയും ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കറിയാണ് പത്തില തോരൻ. 10 ഇലകൾ ചേർത്തുണ്ടാക്കുന്ന ഈ തോരൻ ഔഷധഗുണങ്ങളാൽ ശ്രേഷ്ഠമാണ്. താള്,തകര, തഴുതാമ,ചേമ്പ്,പയറില, ചേനയില, കുമ്പളം, മത്തൻ, മുള്ളൻ ചീര,നെയ്യുണ്ണി തുടങ്ങിയവയാണ് പത്തിലകൾ.. പത്തിലകൾ ഒരുമിച്ച് കറിവെച്ച് കഴിക്കുന്നതാണ് ഉത്തമം. എന്നാൽ പത്തില്ലെങ്കിൽ കിട്ടിയ ഒന്നെങ്കിലും കറിവച്ച് കഴിക്കാം..

22/07/2025

കുറഞ്ഞ പരിചരണം, മികച്ച ആദായം . മലവേപ്പ്‌ കൃഷിയുടെ സാദ്ധ്യതകൾ Malaveppu Krishi Kerala

സോളാപൂർ സ്വദേശിയായ 27 വയസ്സുകാരൻ മഹേഷ് അസബെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ മികച്ച വരുമാനം നേടി ഒട്ടേറെ പേർക്ക് പ്രചോദനമായ കഥ...
21/07/2025

സോളാപൂർ സ്വദേശിയായ 27 വയസ്സുകാരൻ മഹേഷ് അസബെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ മികച്ച വരുമാനം നേടി ഒട്ടേറെ പേർക്ക് പ്രചോദനമായ കഥയാണിത്.. കർഷക കുടുംബത്തിൽ ജനിച്ച വളർന്ന മഹേഷിന് പണ്ട് തൊട്ടേ കൃഷിയോട് ആയിരുന്നു താല്പര്യം. അതുകൊണ്ടുതന്നെ കൃഷിയാണ് പഠന വിഷയമായി തിരഞ്ഞെടുത്തത്. കോലാപ്പൂരിലെ ഡോ. ഡി വൈ പാട്ടീൽ കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കി. അതിനുശേഷം ഉദയപ്പൂരിലെ മഹാറാണ പ്രതാപ് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിൽ നിന്ന് ഫുഡ് പ്രോസസിങ്ങിൽ എംടെക്കും നേടി. അതിനുശേഷമാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞു. അങ്ങനെ മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തന്റെ കുടുംബ ഫാമിൽ ഒമ്പതിനായിരം ഡ്രാഗൺ ഫ്രൂട്ട് തൈകൾ നട്ടുപിടിപ്പിച്ചു. ആദ്യവർഷം ഏക്കറിന് ഏകദേശം 5 ടൺ വിളവ് ലഭിച്ചു. നല്ലൊരു വരുമാനവും കിട്ടി. അതിനുശേഷം വൈറ്റ് ഫ്ലഷ്, യെല്ലോ ഫ്ലഷ്, സിയാം റെഡ് തുടങ്ങി വൈവിധ്യമാർന്ന ഡ്രാഗൺ ഫ്രൂട്ടിനങ്ങൾ കൃഷി ചെയ്യാൻ തുടങ്ങി. കൂടാതെ തന്റെ കൃഷി 20 ഏക്കറിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇപ്പോൾ 20 ഏക്കറിൽ നിന്ന് രണ്ടു കോടി രൂപയാണ് മഹേഷിന്റെ വരുമാനം. മുംബൈ,പൂന,ഡൽഹി കൊൽക്കത്ത എന്നിവിടങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് പഴങ്ങൾ അദ്ദേഹം വിറ്റഴിക്കപ്പെടുന്നുണ്ട്. ഇതിനൊപ്പം രുക്മണി ഫാംസ് ആൻഡ് നഴ്സറി എന്ന സ്ഥാപനത്തിലൂടെ കർഷകർക്ക് ആവശ്യമായ ഡ്രാഗൺ ഫ്രൂട്ട് തൈകളും വിൽക്കുന്നു.

ഇത് എന്തൊരു വില! ഒരെണ്ണത്തിന് 13 രൂപയോ.. പഴുത്ത അടയ്ക്ക ഉണ്ടെങ്കിൽ ഇപ്പൊ വിൽക്കാം. കിലോയ്ക്ക്  260 രൂപയ്ക്കാണ് മൊത്ത വിൽ...
21/07/2025

ഇത് എന്തൊരു വില! ഒരെണ്ണത്തിന് 13 രൂപയോ.. പഴുത്ത അടയ്ക്ക ഉണ്ടെങ്കിൽ ഇപ്പൊ വിൽക്കാം. കിലോയ്ക്ക് 260 രൂപയ്ക്കാണ് മൊത്ത വിൽപ്പനക്കാർ അടയ്ക്ക വാങ്ങുന്നത്. നാടൻ അടയ്ക്കയുടെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചു ഉയർന്നത്. ഇതുകൂടാതെ കാലാവസ്ഥ വ്യതിയാനം മൂലം അടയ്ക്ക മൂപ്പ് എത്തുന്നതിലും പഴുക്കുന്നതിലും കാലതാമസം നേരിട്ടതും അടയ്ക്കയുടെ വില വർദ്ധനവിന് കാരണമായി എന്ന് വ്യാപാരികൾ പറയുന്നു

Address

Erumely

Alerts

Be the first to know and let us send you an email when Agri TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Agri TV:

Share