ചരിത്രം VISGO - Vu3xbz- one world one language"".

  • Home
  • India
  • Erumely
  • ചരിത്രം VISGO - Vu3xbz- one world one language"".

ചരിത്രം VISGO - Vu3xbz- one world one language"". Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ചരിത്രം VISGO - Vu3xbz- one world one language""., Publisher, ERUMELY, Erumely.

https://www.facebook.com/VU3XBZHISTORY/ *Vu3XBZ* _*one world one language*_. *ചരിത്രം* ഫേസ്ബുക്ക് പേജ്... ചരിത്രത്തെയും കൗതുക ലോകത

+------+------+------+------+------+------+------+*സെപ്റ്റംബർ 27**ലോക വിനോദസഞ്ചാര ദിനം*+-------+-------+-------+-------+...
27/09/2024

+------+------+------+------+------+------+------+

*സെപ്റ്റംബർ 27*

*ലോക വിനോദസഞ്ചാര ദിനം*

+-------+-------+-------+-------+------+------+

യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.

വിനോദസഞ്ചാരമേഖലയിൽ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ 1925-ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടർന്ന് 1947-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്.

സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു. 2012-ലെ ദിനാചരണത്തിനു ആതിഥേയത്വം വഹിച്ചതു സ്പെയിനാണ്.

യാത്രകള്‍ കൊണ്ടു വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനുമുണ്ടാവുന്ന നേട്ടങ്ങള്‍ വിശദീകരിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍. രാജ്യാന്തര തലത്തില്‍ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് ഒരു ദിവസം മാറ്റിവയ്ക്കുന്നതോടെ രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ കൂടിയാണ് മറികടക്കുന്നത്. ദേശങ്ങള്‍ക്കപ്പുറത്തെ പരസ്പര ബഹുമാനത്തിന്റെയും വൈവിധ്യത്തിന്റെയും മൂല്യങ്ങളുടേയും അടിസ്ഥാനത്തിലുള്ള ബന്ധിതമായ ലോകത്തെക്കുറിച്ചാണ് ഓരോ വിനോദസഞ്ചാര ദിനവും വിളിച്ചു പറയുന്നത്.

പല രാജ്യങ്ങളുടേയും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമാണ് വിനോദസഞ്ചാരം. അതുകൊണ്ടുതന്നെ ഒരു വ്യവസായമെന്ന നിലയില്‍ വിനോദസഞ്ചാര മേഖലയ്ക്കുള്ള പ്രാധാന്യത്തെ ഓര്‍മിപ്പിച്ചുള്ള പരിപാടികളും ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി നടക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും മുതല്‍ പ്രാദേശിക കരകൗശല വിദഗ്ധരും കലാകാരന്മാരും ഗൈഡുകളും വരെ ഇന്ന് വിനോദസഞ്ചാര മേഖലയുടെ ഭാഗമാണ്. ഓരോ യാത്രകളും വ്യക്തിപരമായ ഓര്‍മകളും അനുഭവങ്ങളുമാണ് ഓരോ യാത്രികര്‍ക്കും സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തികള്‍ക്ക് യാത്രയിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിപാടികളും വിനോദ സഞ്ചാര ദിനത്തില്‍ നടക്കും.

+------+------+------+------+------+-----+-----+-----+*സെപ്തംബര്‍ 26**ലോക ബധിര ദിനം*+-----+------+------+------+------+-...
26/09/2024

+------+------+------+------+------+-----+-----+-----+

*സെപ്തംബര്‍ 26*

*ലോക ബധിര ദിനം*

+-----+------+------+------+------+-----+-----+-----+

സെപ്തംബര്‍ 26 ലോക ബധിര ദിനമാണ്. കേള്‍ക്കാനാവാത്തവര്‍ക്ക് അനുഭവങ്ങളുടെയും അറിവിന്‍റെയും ഒരു ലോകമാണ് നഷ്ടപ്പെടുന്നത്.

വാക്കുകളിലൂടെയും ഭാഷയിലൂടെയും ലഭിക്കുന്ന അറിവാണ് ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ഭാഷ കേള്‍ക്കാതെ വരുമ്പോള്‍ സംസാരിക്കാനും കഴിയാതെ വരുന്നു. അതുകൊണ്ടാണ് ജ-ന്മനാ കേള്‍ക്കാനാവാത്തവര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ പോകുന്നത്.

അന്ധയും ബധിരയും മൂകയുമായ ഹെലന്‍ കെല്ലറുടെ വാക്കുകള്‍ ബധിരത ഉണ്ടാക്കുന്ന തീരാനഷ്ടത്തെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അന്ധത എന്നെ ഭൂമിയിലെ വസ്തുക്കളില്‍ നിന്നും അകറ്റി നിര്‍ത്തി. എന്നാല്‍ ബധിരത എന്നെ വ്യക്തികളില്‍ നിന്നും ഈ ലോകത്തില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തി എന്നവര്‍ പറഞ്ഞു.

ശാരീരികവും മാനസികവുമായ ഒട്ടേറെ കാരണങ്ങള്‍ ബധിരതയുണ്ടാക്കാം. ഗര്‍ഭാവസ്ഥയിലോ ജ-നിച്ചു വീണ ശേഷമോ കേള്‍വി നശിച്ചു പോകാം. . അമ്മമാരിലുണ്ടാകുന്ന ചില രോഗങ്ങളും പാരമ്പര്യ ഘടകങ്ങളും ബധിരതയ്ക്ക് വഴിയൊരുക്കുന്നു.

*കുട്ടികളില്‍ ബധിരതാ ചികിത്സ :*

കുട്ടികളിലെ ബധിരത : ചേരുപ്പത്തിലേ കണ്ടുപിടിച്ചാല്‍ വലിയൊരളവു വരെ പരിഹരിക്കാനാവും. ആന്തരിക കര്‍ണ്ണപുടങ്ങള്‍ മാറ്റി കൃത്രിമ കര്‍ണ്ണപുടങ്ങള്‍ - കോക്ളിയ - വച്ചു പിടിപ്പിക്കാനുള്ള ചികിത്സാ രീതി ഇന്ന് എല്ലാ നഗരങ്ങളിലും ലഭ്യമാണ്.

കുട്ടികളില്‍ ബധിരത ഉണ്ടോ എന്ന് ജ-നിച്ച് ആറാഴ്ചയ്ക്കകം പരിശോധന നടത്തണമെന്നും വേണ്ടിവന്നാല്‍ ആ പ്രായത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുതിര്‍ന്നവരിലും കോക്ളിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ ഗുണം ചെയ്യും.

________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

+---------+--------+---------+--------+--------+*സെപ്റ്റംബർ 25**ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ദിനം*+--------+------...
25/09/2024

+---------+--------+---------+--------+--------+

*സെപ്റ്റംബർ 25*

*ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ദിനം*

+--------+--------+-------+-------+-------+

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഒരു സാമൂഹ്യക്ഷേമ പദ്ധതിയാണ് ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന . ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പാവപ്പെട്ടവർക്കുള്ള നൈപുണ്യ പരിശീലനമാണ് (Skill training) ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2014 സെപ്തംബർ 25 നാണ് ഈ പദ്ധതി ആരംഭിച്ചത്. പണ്ഡിറ്റ്‌ ദീൻ ദയാൽ ഉപാദ്ധ്യായയുടെ ജന്മദിനമായ സെപ്തംബർ 25 അന്ത്യോദയ ദിനം ആയി അറിയപ്പെടുന്നു.

2011 ൽ നിലവിൽവന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (അജീവിക) ആണ് ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആയി മാറിയത്. ഈ പദ്ധതിക്ക് രണ്ട് ഘടകങ്ങളുണ്ട്. നഗരപ്രദേശങ്ങളിൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തുനു കീഴിൽ വരുന്ന ഒരു ഘടകവും, ഗ്രാമീണ മേഖലയിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തുനു കീഴിൽ വരുന്ന മറ്റൊരു ഘടകവും. ഗ്രാമീണ മേഖലയിൽ ഈ പദ്ധതി അറിയപ്പെടുന്നത് ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൌശല്യ യോജന എന്നാണ്.

+------+------+------+------+------+------+------+*സെപ്റ്റംബർ 25**ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം.*+-------+-------+------...
25/09/2024

+------+------+------+------+------+------+------+

*സെപ്റ്റംബർ 25*

*ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം.*

+-------+-------+------+-------+------+------+

ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം. നിങ്ങള്‍ക്കായി ഫാര്‍മസിസ്റ്റിന്‍റെ കരുതല്‍ എന്നാണ് ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ദിനത്തിലെ മുദ്രവാക്യം. ഫാര്‍മസിസ്റ്റുകള്‍ക്ക് മാന്യമായ ശമ്പളം പോലും കേരളത്തില്‍ ലഭിക്കുന്നില്ല.

രോഗികളെ കൂടുതല്‍ സേവിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഫാര്‍മസിസ്റ്റിന്‍റെ കരുതല്‍ നിങ്ങള്‍ക്കായി എന്ന മുദ്രവാക്യം. സുരക്ഷിതമായി മരുന്നുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സംസ്ഥാനത്ത് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ രോഗം കണ്ടെത്തുന്നത് ഡോക്ടറാണെങ്കിലും മരുന്നുകള്‍ തീരുമാനിക്കുന്നത് ഫാര്‍മസിസ്റ്റാണ്. കേരളത്തിലെ ഔഷധ വ്യാപാരമേഖല കുത്തഴിഞ്ഞു കിടക്കുന്നതിനു കാരണം വ്യാജ ഫാര്‍മസിസ്റ്റുകളുടെ ഇടപെടലാണ്.

ലോക ഫാര്‍മസി ദിനം ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും ഔഷധ വ്യാപാരമേഖലയിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഫാര്‍മസിസ്റ്റുകളുടെ ആവശ്യം.

+------+-------+--------+-------+-------+------+-------+*സെപ്റ്റംബർ 25**ലോക ശ്വാസകോശ ദിനം*+------+-------+--------+-----...
25/09/2024

+------+-------+--------+-------+-------+------+-------+

*സെപ്റ്റംബർ 25*

*ലോക ശ്വാസകോശ ദിനം*

+------+-------+--------+-------+-------+------+-------+

എല്ലാ വർഷവും സെപ്റ്റംബർ 25 ലോക ശ്വാസകോശ ദിനം ആചരിച്ച് വരുന്നു. ശ്വാസകോശാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഏത് പ്രശ്‌നവും അത് ശരിയായി പ്രവർത്തിക്കുന്നതിൽ നിന്ന് തടയുന്നു.
ശ്വാസകോശ രോഗങ്ങളെ മൂന്ന് പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു - ശ്വാസനാള രോഗങ്ങൾ, ശ്വാസകോശ കോശ രോഗങ്ങൾ, ശ്വാസകോശ രക്തചംക്രമണ രോഗങ്ങൾ. ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തെയും പോലെ ശ്വാസകോശത്തിനും കാലക്രമേണ പ്രായമാകുന്നു. അതിനാൽ അവയ്ക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

*ആസ്ത്മ*

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമാണ് ആസ്ത്മ. ശ്വാസംമുട്ടൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ആസ്ത്മയുടെ ലക്ഷണങ്ങളാണ്.

*സിഒപിഡി*

പുകവലിയോ പൊടിയോ തുടർച്ചയായി ശ്വസിക്കുന്നത് മൂലം കാലക്രമേണ വഷളാകുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗമാണ് സിഒപിഡി. തുടർച്ചയായി ചുമ, ശ്വാസതടസ്സം (പ്രത്യേകിച്ച് കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ), അമിതമായ മ്യൂക്കസ് ഉൽപാദനം എന്നിവയാണ് സിഒപിഡിയുടെ ലക്ഷണങ്ങൾ. COPD ബ്രോങ്കോഡിലേറ്ററുകൾ, കോർട്ടികോസ്റ്റീറോയിഡുകൾ തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാനാകും.

*ന്യുമോണിയ*

ശ്വാസകോശത്തിനുള്ളിലെ വായു സഞ്ചികളിൽ ഒന്നോ രണ്ടോ വശങ്ങളിലായി വീക്കം ഉണ്ടാക്കുന്ന ഒരു അണുബാധയാണ് ന്യുമോണിയ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലമാകാം. രോഗലക്ഷണങ്ങൾ സാധാരണമാണ്, പനി, ശ്വാസകോശത്തിൽ നിന്ന് കഫം ചുമ, നെഞ്ചുവേദന, ശ്വാസം മുട്ടൽ എന്നിവ ഉൾപ്പെടാം.

*ബ്രോങ്കൈറ്റിസ്*

ശ്വാസകോശത്തിലെ ശ്വാസനാളത്തിന്റെ വീക്കമാണ് ബ്രോങ്കൈറ്റിസ്. അക്യൂട്ട് ബ്രോങ്കൈറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണം വൈറൽ അണുബാധയാണ്, ചുമ, കഫം ഉത്പാദനം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് പലപ്പോഴും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

*✨ ഇന്ന് കൊല്ലം ജില്ലക്ക് 75-ാം പിറന്നാൾ ദിനം ✨*കാടും കായലും കടലും മലനിരകളും ഉൾപ്പെടെ എല്ലാ പ്രകൃതി സൗഭാഗ്യങ്ങളും ദൈവം ക...
01/07/2024

*✨ ഇന്ന് കൊല്ലം ജില്ലക്ക് 75-ാം പിറന്നാൾ ദിനം ✨*

കാടും കായലും കടലും മലനിരകളും ഉൾപ്പെടെ എല്ലാ പ്രകൃതി സൗഭാഗ്യങ്ങളും ദൈവം കനിഞ്ഞ് അനുഗ്രഹിച്ചു നൽകിയ... 1949 ജൂലൈ 1ന് രൂപീകൃതമായ കൊല്ലം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാൾ.

കേരളത്തിന്‍റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് കൊല്ലം. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ലയും ആലപ്പുഴയും, കിഴക്ക് തമിഴ്‌നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്‍റെ അതിർത്തികൾ. കശുവണ്ടി സംസ്‌കരണവും കയർ നിർമ്മാണവുമാണ് പ്രധാന വ്യവസായങ്ങൾ. പോർച്ചുഗീസ് കാലം മുതല്‍ കശുവണ്ടി വ്യവസായത്തിന് പേരുകേട്ട കൊല്ലത്ത് ഇപ്പോഴും നൂറുകണക്കിന് കശുവണ്ടി സംസ്‌കരണ ഫാക്‌ടറികളാണ് പ്രവർത്തിക്കുന്നത്. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ നമകരണം ചെയ്‌തു. വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് കൊല്ലം ജില്ല. തീരപ്രദേശം, ഇടനാട്‌, മലനാട് എന്നിങ്ങനെ മൂന്നായി കൊല്ലം ജില്ലയിലെ ഭൂപ്രകൃതി വേര്‍തിരിക്കാന്‍ കഴിയും.

കൊല്ലം ബീച്ചില്‍ തുടങ്ങി പാലരുവി വെള്ളച്ചാട്ടം വരെ ബീച്ചുകള്‍ക്കും വനാന്തരമേഖലകള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ജില്ലയാണ്. തെന്മല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, പുനലൂർ, മൺറോത്തുരുത്ത് തുടങ്ങിയവ ഈ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയര്‍ന്ന... ആകാശത്തേക്ക് തലയുയര്‍ത്തി ചിറകു വിടര്‍ത്തി കിടക്കുന്ന ജഡായു പക്ഷിയുടെ ഭീമാകാരമായ ശില്‍പ്പം സ്ഥാപിച്ചിരിക്കുന്ന ജഡായുപ്പാറ. ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ് ചടയമംഗലത്തിലേത്. പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിര്‍മ്മിച്ച കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും ഹെലികോപ്റ്റര്‍ റൈഡുമൊക്കെ ഇവിടത്തെ വിനോദങ്ങളില്‍ ചിലത് മാത്രമാണ്. ഓഫ് റോഡിംഗ് പ്രേമികളുടെ ഇഷ്ട ഡെസ്റ്റിനേഷനായ റോസ്മല. പുനലൂരില്‍ നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ച് ആര്യങ്കാവ് വനത്തിനുള്ളിലൂടെ 9 കിലോമീറ്റര്‍ യാത്ര ചെയ്താൽ റോസ്മലയിലെത്താം. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മല, പാലിന്റെ നിറമുള്ള പാലരുവി വെള്ളച്ചാട്ടം, അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍കാടും പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന വെള്ളത്താല്‍ ചുറ്റപ്പെട്ട് അനവധി ചെറു തോടുകളാല്‍ സമ്പന്നമാക്കപ്പെട്ട മണ്‍റോതുരുത്ത്, 8 കൈവഴികളായി ഒഴുകുന്ന അഷ്‌ടമുടി കായലില്‍ ചെറുതും വലുതുമായ അനേകം ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ തങ്കശേരിയിൽ ആണ്.
കൃഷിയോഗ്യവും ചെമ്മണ്ണ് നിറഞ്ഞതും വനസമൃധവുമാണ് കൊല്ലം ജില്ല. കൊല്ലത്തിന്‍റെ ഏകദേശം 30 ശതമാനം ഭാഗം അഷ്‌ടമുടി കായൽ ആണ്. തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ അതിന്‍റെ വാണിജ്യ തലസ്ഥാനമായിരുന്നത് കൊല്ലമായിരുന്നു. പ്രാചീനകാലം മുതലേ പ്രധാന തുറമുഖമായിരുന്നു കൊല്ലം. ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നു കൊല്ലം തുറമുഖം എന്നും അവിടത്തെ അങ്ങാടികൾ ഇന്ത്യയിൽ വച്ച് ഏറ്റവും മികച്ചതായിരുന്നു എന്നുമാണ് ആദ്യകാല സഞ്ചാരികൾ രേഖപ്പെടുത്തിയിരുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍പ്പാത കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈനായിരുന്നു. രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങളും സ്ഥാപിച്ചിട്ടുണ്ട്. തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ 1949 ജൂലായ് ഒന്നിനാണ് കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്ത് കൊല്ലം ജില്ല രൂപീകൃമായത്. 1956ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്‌നാടിനോട് ചേർക്കപ്പെട്ടു. തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു. പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും കൂട്ടിച്ചേർത്തു. 1957ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ താലൂക്കുകൾ ആലപ്പുഴയോട് ചേർത്തു. പത്തനംതിട്ടയും കുന്നത്തൂർ താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ലയും 1982-ൽ നിലവിൽ വന്നു.
*Saji Abhiramam ✨*

+-------+-------+-------+-------+-------+------+-------+*അന്താരാഷ്ട്ര തമാശ,നർമ്മ/ഫലിത ദിനം* *(International Joke Day)*+-...
01/07/2024

+-------+-------+-------+-------+-------+------+-------+

*അന്താരാഷ്ട്ര തമാശ,നർമ്മ/ഫലിത ദിനം*

*(International Joke Day)*

+-------+-------+-------+-------+-------+------+-------+

```" ബാർബർ ഷോപ്പാണെന്ന് കരുതി ചായക്കടയിൽ കയറിയ വൃദ്ധൻ ...."

ശോഭ ചിരിക്കുന്നില്ലേ ........... 😂😂😂😂```

തമാശകൾ ആസ്വദിക്കാനും തമാശകൾ പറയാനും ഇഷ്‌ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ.."ചിരിയാണ് ഏറ്റവും നല്ല മരുന്ന്" എന്ന്‌ പൂർവികർ പറയുന്നത്‌ വെറുതെയല്ല. നമ്മുടെ ജീവിതത്തിൽ തമാശയ്‌ക്കും വളരെയധികം പ്രാധാന്യമുണ്ട്‌. എല്ലാ വർഷവും ജൂലൈ ഒന്ന്‌ നമ്മൾ അന്താരാഷ്ട്ര തമാശ ദിനമായി ആചരിക്കുന്നു.

*ചിരിയിലൂടെ ചിന്ത*

നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളുമായി ചിരിയും തമാശയും പങ്കിടുക എന്നതാണ് ഈ ദിവസത്തിന്‍റെ പ്രധാന ലക്ഷ്യം. തമാശ ആളുകളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് സഹായിക്കുന്നുവെന്ന ഒന്നിലധികം ഗവേഷണങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്‌. മനുഷ്യനിലെ സമ്മർദ്ദങ്ങളെ ഒരു പരിധി വരെ കുറക്കാൻ തമാശയ്‌ക്കാകും.

ഉറക്കെ ചിരിക്കാൻ മനുഷ്യരെന്ന നിലയിൽ നാമെല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്‌. തമാശകൾ ആസ്വദിക്കുന്നതിന്‌ പ്രായഭേദമില്ല..എല്ലാവരിലും ഒരു തമാശക്കാരനുണ്ട്‌ അല്ലെങ്കിൽ ഒരു തമാശക്കാരിയുണ്ട്‌. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുക എന്നത്‌ തന്നെ വലിയ ഒരു ഭാഗ്യമാണ്‌.

*തമാശയിലെ പഠനങ്ങൾ*

ചിരിക്കുക എന്നത്‌ ആരോഗ്യത്തിനും മനസിനും വലിയ ഒരു മരുന്നാണ്‌. പഠനങ്ങൾ പറയുന്നത്‌ ചിരി സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്‌.

ആധുനിക ലോകത്ത് മനുഷ്യന്‍ ചിരിക്കാന്‍ പോലും മറന്നു പോകുന്ന അവസ്ഥയാണുള്ളത്. പണമുണ്ടാക്കാനുള്ള തത്രപാടില്‍ ഒന്നു പുഞ്ചിരിക്കാന്‍ പോലും അവര്‍ക്ക് സമയം കിട്ടാറില്ല. ഇതു നമ്മുടെ മാനസികാവസ്ഥയിലും ശരീരത്തിലും വന്‍ പ്രത്യാഘാ‍തങ്ങളാണ് ഉണ്ടാക്കുന്നത്. മാനസിക സംഘര്‍ഷങ്ങള്‍ ശരീരത്തിന്‍റെ ആരോഗ്യസ്ഥിതിയെ താറുമാറാക്കും.

*അന്താരാഷ്ട്ര തമാശ ദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും*

അന്താരാഷ്ട്ര തമാശ ദിനം ആഘോഷിക്കുന്നതിന്‌ പ്രത്യേക ചരിത്രമോ പ്രാധാന്യമോ ഇല്ല. മനുഷ്യൻ ഉണ്ടായ കാലം മുതൽ തമാശകൾ പറയുന്നതും ഉണ്ട്‌. എന്നിരുന്നാലും തമാശ പറയുന്നതിന്‍റെ ഉത്ഭവത്തെപ്പറ്റിയും ചില കഥകൾ ഉണ്ട്‌. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ് സുമേറിയക്കാരിൽ നിന്ന് തമാശ കണ്ടെത്തിയതായാണ്‌ ചിലർ പറയുന്നത്‌.

എന്നാൽ മറ്റ്‌ ചില ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ആദ്യത്തെ തമാശകൾ പറഞ്ഞത്‌ പുരാതന ഗ്രീക്കുകാരാണെന്നാണ്‌. പുരാതന ഈജിപ്തിൽ നിന്ന്‌ ആദ്യമായി പറഞ്ഞ തമാശ എഴുതിയ ഒരു ചുരുളും കണ്ടെത്തിയതായും ചരിത്രകാരൻമാർ പറയുന്നുണ്ട്‌.

തമാശ പറയുന്നവർക്കും ആസ്വദിക്കുന്നവർക്കും മസിൽ പിടിച്ച് ചിരിക്കാതിരിക്കുന്നവർക്കും ചിരിക്കുന്നവർക്കും നേരുന്നു തമാശ ദിനാശംസകൾ...

+------+------+------+------+------+------+------+*ജൂലായ് -01**ഇന്ന് ഡോക്ടര്‍മാരുടെ ദിനം*+------+------+------+------+--...
01/07/2024

+------+------+------+------+------+------+------+

*ജൂലായ് -01*

*ഇന്ന് ഡോക്ടര്‍മാരുടെ ദിനം*

+------+------+------+------+------+------+------+

ജൂലായ് ഒന്ന് ഡോക്ടര്‍മാരുടെ ദിനമാണ്. തിരിക്ക് പിടിച്ച ജീവിതത്തില്‍ ഡോക്ടര്‍മാര്‍ ആചരിക്കുന്ന ഒരേയൊരു ദിനമായിരിക്കും ഇത്.

പ്രമുഖ ചികിത്സകനും സ്വാതന്ത്ര്യസമര നായകനുമായ ഡോക്ടര്‍ ബി.സി. റോയിയുടെ ജന്മദിനമാണ് ജൂലായ് ഒന്ന്.

രോഗിക്ക് മുന്നില്‍ ഡോക്ടര്‍ ഇന്നും ദൈവമാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. ഈ ദിനമാണ് സമൂഹത്തില്‍ പകരം വയ്ക്കാനാവാത്ത സേവനങ്ങള്‍ നല്‍കുന്ന ഡോക്ടര്‍മാരുടെ മാതൃകാ ജീവിതം ഉയര്‍ത്തിക്കാട്ടാനും അവരെയെല്ലാം അനുസ്മരിക്കാനുമായി ഉപയോഗിക്കുന്നത്.

ആര്യ വൈദ്യന്മാരും പാരമ്പര്യ വൈദ്യന്മാരും നാട്ടു ചികിത്സകരും ഹോമിയോപ്പതിക്കാരും യുനാനി ചികിത്സകരും പല്ലു ചികിത്സകരും അലോപ്പതി ഡോക്ടര്‍മാരുമടക്കം ആരോഗ്യ പരിപാലന ചികിത്സാരംങ്ങളില്‍ മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന ലക്ഷക്കണക്കിന് ഡോക്ടര്‍മാരുമാണുളളത്.

ഡോക്ടര്‍മാര്‍ തൊഴില്‍ ചെയ്യുന്നതോടൊപ്പം മാനവരാശിക്ക് വലിയ സേവനം കൂടിയാണ് ചെയ്യുന്നത്. ഇന്ന് ഡോക്ടര്‍-രോഗി ബന്ധം പല കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ വഴി വൈദ്യ ശാസ്ത്ര വിവരങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് ലഭ്യമാണ്.

ജനങ്ങള്‍ രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ബോധവാന്മാരാണ്. ആശുപത്രികളുടെയും ശസ്ത്രക്രിയയുടെയും മറ്റും വീഡിയോകളും സിനിമകളും ജനങ്ങള്‍ കാണുന്നു. ആതുകൊണ്ടവര്‍ക്ക് ആരോഗ്യത്തെയും ചികിത്സയെയുംക്കുറിച്ച് അവബോധമുണ്ട്.

ഡോക്ടര്‍മാര്‍ ഇന്ന് രോഗികളുടെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും തുറന്ന് സംസാരിക്കുന്നു.

ജനങ്ങളുടെ ആരോഗ്യപരിരക്ഷകരായ തൊഴിലുടമകളും ഇന്‍ഷൂറന്‍സ് കമ്പനികളും സദാ സന്നദ്ധരാണ് .

1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയില്‍ ജനിച്ച ഡോ. ബി.സി.റോയ് കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1911ല്‍ ലണ്ടനില്‍ എം.ആര്‍.സി.പിയും എഫ്.ആര്‍.സി.എസും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.

ഇന്ത്യയില്‍ ചികിത്സകനായ അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും പിന്നീട് കാംബെല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി.

പിന്നീടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന അദ്ദേഹം പശ്ഛിമ ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്നു.

രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. 1976 മുതല്‍ ബി.സി.റോയ് ദേശീയ അവാര്‍ഡും നല്‍കി വരുന്നു. 1962 ജൂലായ് ഒന്നിന് ജന്മദിനത്തിലാണ് ആതുരബന്ധുവായ ഡോ.റോയി അന്തരിച്ചത്.

അമേരിക്കയിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും മാര്‍ച്ച് 30ആണ് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്. 1842 മാര്‍ച്ച് 30ന് അമേരിക്കയിലെ ഡോ.ക്രോഫോര്‍ഡ് ഡബ്ള്യു.സി.ലിംഗ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ ഉപയോഗിച്ചതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിനാചരണം.

ചുവന്ന കാര്‍ണേഷന്‍ പുഷ്പമാണ് ഈ ദിവസത്തിന്‍രെ ചിഹ്നം ത്യാഗം സ്നേഹംകാരുണ്യം ധീരത എന്നിവ സൂചിപ്പിക്കുന്ന ഈ പൂവ് വാസ്തവത്തില്‍ ഡോൿടർമാരുടെ പ്രവർത്തനത്തിന്റെ സമഗ്രതതയേയും ആകെത്തുകയേയുമാണ് സൂചിപ്പിക്കുന്നത്.

*ലോക ബ്രെയിൽ ദിനം*ബ്രെയ്‌ലിയുടെ കണ്ടുപിടുത്തക്കാരനായ ലൂയിസ് ബ്രെയിലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ജനുവരി 4 ലോക ബ്രെയിൽ ...
04/01/2023

*ലോക ബ്രെയിൽ ദിനം*

ബ്രെയ്‌ലിയുടെ കണ്ടുപിടുത്തക്കാരനായ ലൂയിസ് ബ്രെയിലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ജനുവരി 4 ലോക ബ്രെയിൽ ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള അന്ധരോ കാഴ്ച വൈകല്യമുള്ളവരോ ആയ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന് ബ്രെയിലിന്റെ സമ്മാനം തിളക്കമാർന്നതാണ്, മാത്രമല്ല അവർ അവന്റെ ജോലിയിൽ നിന്ന് എല്ലാ ദിവസവും പ്രയോജനം നേടുകയും ചെയ്യുന്നു. കാഴ്ച വൈകല്യമുള്ളവർ എല്ലാവരേയും പോലെ മനുഷ്യാവകാശങ്ങളുടെ അതേ നിലവാരം അർഹിക്കുന്നുവെന്നും ഈ ദിനം അംഗീകരിക്കുന്നു.

ലോക ബ്രെയിൽ ദിനത്തിന്റെ ചരിത്രം

'ബ്രെയ്ലി' എന്ന പദം അതിന്റെ സ്രഷ്ടാവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ലൂയിസ് ബ്രെയിൽ ഒരു ഫ്രഞ്ചുകാരനായിരുന്നു, കുട്ടിക്കാലത്ത് തന്റെ പിതാവിന്റെ ആൾ ഉപയോഗിച്ച് അബദ്ധത്തിൽ കണ്ണിൽ കുത്തുമ്പോൾ കാഴ്ച നഷ്ടപ്പെട്ടു. 10 വയസ്സ് മുതൽ, ഫ്രാൻസിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്ലൈൻഡ് യൂത്ത് എന്ന സ്ഥാപനത്തിൽ അദ്ദേഹം സമയം ചെലവഴിച്ചു, അവിടെ അദ്ദേഹം ഉയർത്തിയ ഡോട്ടുകളുടെ സമ്പ്രദായം രൂപപ്പെടുത്തുകയും മികച്ചതാക്കുകയും ചെയ്തു, അത് ഒടുവിൽ ബ്രെയിൽ എന്ന് അറിയപ്പെട്ടു.

ബ്രെയ്‌ലി തന്റെ ജോലി പൂർത്തിയാക്കി, ആറ് ഡോട്ടുകളുള്ള സെല്ലുകളെ അടിസ്ഥാനമാക്കിയുള്ള ഒരു കോഡ് വികസിപ്പിച്ചെടുത്തു, ഒരു സ്പർശനത്തിലൂടെ മുഴുവൻ സെൽ യൂണിറ്റും ഒരു സെല്ലിൽ നിന്ന് അടുത്ത സെല്ലിലേക്ക് വേഗത്തിൽ നീങ്ങുന്നത് ഒരു വിരൽത്തുമ്പിന് സാധ്യമാക്കി. ക്രമേണ, അന്ധരായ ആളുകൾക്കുള്ള രേഖാമൂലമുള്ള വിവരങ്ങളുടെ പ്രധാന രൂപമായി ബ്രെയിൽ സാവധാനം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. നിർഭാഗ്യവശാൽ, ബ്രെയിലിന് തന്റെ കണ്ടുപിടുത്തം എത്രത്തോളം ഉപയോഗപ്രദമാണെന്ന് കാണാൻ അവസരം ലഭിച്ചില്ല. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ബ്രെയിലി പഠിപ്പിക്കാൻ തുടങ്ങുന്നതിന് രണ്ട് വർഷം മുമ്പ് 1852-ൽ അദ്ദേഹം അന്തരിച്ചു.

അന്ധർക്കും കാഴ്ച വൈകല്യമുള്ളവർക്കും പ്രാപ്യതയുടെ ഒരു ലോകം തുറന്നുകൊടുത്ത ബ്രെയിലിന്റെ അത്ഭുതകരമായ സഹായം യുഎൻ ജനറൽ അസംബ്ലി (UNGA) അംഗീകരിച്ചു. 2018 നവംബറിൽ ജനുവരി 4 ലോക ബ്രെയിൽ ദിനമായി പ്രഖ്യാപിച്ചു. ആദ്യത്തെ ലോക ബ്രെയിൽ ദിനം അടുത്ത വർഷം അനുസ്മരിക്കുകയും അത് ഒരു അന്താരാഷ്ട്ര അവധി ദിനമായി ആഘോഷിക്കുകയും ചെയ്തു.

UNGA ഒരു വിളംബരത്തിലൂടെ തിരഞ്ഞെടുത്ത പരിപാടിയുടെ തീയതി, ലൂയിസ് ബ്രെയിലിന്റെ ജന്മദിനം അടയാളപ്പെടുത്തുന്നു. സംഭവങ്ങളും നല്ല കാര്യങ്ങളും ആഘോഷിക്കാൻ ആളുകൾ ഒത്തുചേരുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു, കൂടാതെ ജനുവരി 4 ലെ ലോക ബ്രെയിൽ ദിനം അത്തരത്തിലുള്ള ഒരു ഇവന്റാണ്!

⭐ഏപ്രിൽ ഫൂളിന്റെ തമാശയിൽ ജന്മമെടുത്ത ഒരു കുഞ്ഞുരാജ്യം. Uzupis Ripublic.⭐👉21 വർഷം മുൻപ് ലോക വിഡ്ഢിദിനത്തിൽ ബാൾട്ടിക് രാജ്...
04/01/2023

⭐ഏപ്രിൽ ഫൂളിന്റെ തമാശയിൽ ജന്മമെടുത്ത ഒരു കുഞ്ഞുരാജ്യം. Uzupis Ripublic.⭐

👉21 വർഷം മുൻപ് ലോക വിഡ്ഢിദിനത്തിൽ ബാൾട്ടിക് രാജ്യമായ ലിത്തുവാനിയയുടെ തലസ്ഥാനമായ വിലി നിയസിലെ ഒരു കവലയിൽ കുറച്ചു ചെറുപ്പക്കാർ കൂടി തങ്ങളുടെ പ്രദേശം ഒരു പ്രത്യേക രാജ്യമായി പ്രഖ്യാ പിച്ചു. ആളുകളെ വിഡ്ഢികളാക്കാൻ തമാശരൂപേണ അവർ നടത്തിയ ഈ പ്രഖ്യാപനം കാര്യമായി. ഇന്ന് ഒരു കിലോമീറ്ററിൽത്താഴെ വിസ്തൃതിയുള്ള ആ പ്രദേശം ഒരു പ്രത്യേക രാഷ്ട്രമാണ്. അന്ന് പ്രഖ്യാപനം നടത്തിയ യുവാക്കളാണ് ആ രാജ്യത്തിന്റെ പ്രസിഡന്റും ,
മന്ത്രിമാരുമൊക്കെ.

രാജ്യത്തിന്റെ പേരാണ് Uzupis Ripublic.ലിത്തുവാനിയയുടെ തലസ്ഥാനമായ വിലിനിയ സിലെ ഒരു ചെറു പ്രദേശമായ Uzupis Ripublic നു സ്വന്തമായ ഭരണഘടനയും , സർക്കാരും , കറൻസിയും പതാകയുമുണ്ട്.ഈ രാജ്യത്തിന്റെ പ്രവേശനകവാടത്തിൽ പിച്ചള ലോഹത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു ജലകന്യകയുടെ പ്രതിമ ഇവിടുത്തെ ആകർഷണവും അഭിമാന സ്തംഭവുമാണ് . ലോകമെമ്പാടുനിന്നും വരുന്ന വിനോദസഞ്ചാരി കളുടെ ശ്രദ്ധാകേന്ദ്രമാണ് ഈ ജാലകന്യക.ഇതിനടുത്തുകൂടെ ഒരരുവിപോലെ ബീയർ ഒഴുകുന്നുണ്ട്.

പണമടച്ചാൽ നമുക്കവിടെനിന്ന് തുകയ്ക്ക നുസരിച്ച ബിയർ കോരിയെടുക്കാവുന്നതാണ്.
രാജ്യം വളരെ ചെറുതാണെങ്കിലും ഇവർക്ക് സ്വന്തമായി കറൻസിയുണ്ട് ,രാഷ്ട്രപതിയും മന്ത്രിസഭയുമുണ്ട്. സ്വന്തം നേവിയുമുണ്ട്. നേവിക്കാകട്ടെ 4 ബോട്ടുകളുമുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പുവരെ Uzupis Ripublic നു 10 പേരടങ്ങുന്ന ഒരു സൈന്യമുണ്ടായിരുന്നു. നൂറു ശതമാനവും സമാധാനപ്രിയരായ ജനങ്ങൾ താമസി ക്കുന്ന രാജ്യമായതിനാൽ സൈന്യത്തിന്റെ ആവശ്യമില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് അവരെ പിരിച്ചുവിടു കയായിരുന്നു.1997 ൽ തന്നെ ഉസൂപ്പിസ് രാജ്യത്തെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയായിരുന്നു.148 ഏക്കർ വിസ്തൃതിവരുന്ന 7000 ജനസംഖ്യയുള്ള ഒരു ചെറു ടൌൺ പോലെയുള്ള സ്ഥലമാണീ രാജ്യം. ഇവരിൽ 1000 ത്തോളം പേർ പലതരം കലാകാരന്മാരാണ്.പ്രതിമനിർമ്മാണത്തിലും, ചിത്രകലയിലും, വാദ്യസംഗീത ങ്ങളിലും നിപുണരായവർ. ഇവരുടെ കരവിരുതുകളും പ്രതിഭയും അവിടുത്തെ തെരുവുകളിളിലും കെട്ടി ടങ്ങളുടെ ചുവരുകളിലുമൊക്കെ നമുക്ക് ദൃശ്യമാണ്...എന്നാൽ ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ Uzupis Ripublic. നെ ലോകത്തൊരു രാജ്യവും അംഗീകരിച്ചിട്ടില്ലെങ്കിലും അതൊരു വിഷയമോ,സമസ്യയോ ആയി ഇവിടുത്തുകാർ കണക്കാക്കുന്നതേയില്ല.

എന്നാൽ ലിത്തുവാനിയൻ ജനത Uzupis Ripublic നെ ഒരു സ്വതന്ത്ര രാജ്യമായാണ് കണക്കാക്കുന്നത്. അവർ എല്ലാ അർത്ഥത്തിലും ഉസൂപ്പിസ് ജനതയെ അന്തസ്സും അഭിമാനവുമുള്ള ജനസമൂഹമായാണ് വിലയിരുത്തുന്നത്.ഉസൂപ്പിസ് എന്നാൽ ലിത്തുവാനിയൻ ഭാഷയിൽ നദിയുടെ അപ്പുറം എന്നാണർത്ഥം. 'വിൽനിലെ' നദിയുടെ കരയിലാണ് ഉസൂപ്പിസ് രാജ്യം നിലകൊള്ളുന്നത്. എല്ലാ വർഷവും ലോകവിഡ്ഢിദിനമായ ഏപ്രിൽ 1 ന് ഉസൂപ്പിസ് തങ്ങളുടെ റിപ്പബ്ലിക് ദിനമാഘോഷിക്കുന്നു. ഇതിന് Uzupis Day എന്നാണ് പേര്.

ഇവിടെയെത്തുന്ന അന്യരാജ്യക്കാർക്കു അതിർത്തിയിലെ പാലത്തിലാണ് Uzupis പാസ്പ്പോർട്ട് നൽകുന്നത്.ഈ രാജ്യത്തെ ഭരണഘടന പല ഭാഷകളിലായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.20 മത് നൂറ്റാണ്ടിന്റെ പകുതിവരെ യഹൂദരായിരുന്നു ഇവിടുത്തെ ഭൂരിഭാഗം താമസക്കാരും.നാസികൾ അവരെയൊക്കെ കൊന്നൊടുക്കിയശേഷം പിന്നീട് റഷ്യാക്കാരായിരുന്നു ഇവിടെ ആധിപത്യം പുലർത്തിയിരുന്നത്.

Uzupis Ripublic ലെ പാർലമെന്റ് ഇവിടെയുള്ള ഒരു കഫേയിലാണ് കൂടുന്നത്.ഒരു ഡസനോളമാണ് മന്ത്രിമാർ. രാഷ്ട്രീയത്തിൽ വരാനാഗ്രഹിക്കുന്നവർ ഇവിടെ നിർബന്ധമായും സാമൂഹ്യസേവനം നടത്തിയിരിക്കണം എന്ന് നിയമമുണ്ട്.എല്ലാ തിങ്കളാഴ്ചയും മന്ത്രിസഭായോഗം നടത്തപ്പെടാറുണ്ട്.Uzupis Ripublic. ന്റെ രാഷ്ട്രപതിയാണ് റോമാസ് ലിലേയ്ക്കിസ്.അന്ന് ഏപ്രിൽ ഫൂൾ ദിനത്തിൽ ഒത്തുകൂടിയ യുവാക്കളിൽ പ്രധാനി ഇദ്ദേഹമായിരുന്നു.

റോമൻ ഭാഷയാണ് ഔദ്യോഗികഭാഷയായി അംഗീകരിച്ചിരിക്കുന്നത് . രാജ്യത്തിന്റെ പതാകയിൽ വിരല കത്തിപ്പിടിച്ചിരിക്കുന്ന കൈപ്പത്തിചിഹ്നം കാണാം. ഇതിനർത്ഥം തങ്ങൾക്ക് യാതൊന്നും ഒളിക്കാനില്ല എന്നാണ്‌. ഉള്ളംകൈയിലെ ദ്വാരത്തിനർഥം അഴിമതിയും കൈക്കൂലിയും ഇല്ല എന്നാണത്രെ. 2002 ൽ രാജ്യത്തിന്റെ സിംബലായി Uzupis Ripublic നഗരകവാടത്തിൽ ഗബ്രിയേൽ മാലാഖയുടെ പ്രതിമ ( THE ANGEL OF UZOUPIS) സ്ഥാപിക്കുകയുണ്ടായി.

ഉസൂപ്പീസിലെ വിദേശകാര്യമന്ത്രി ടോമാസിന്റെ അഭിപ്രായത്തിൽ Uzupis Ripublic അതിസമ്പന്നമായ രാജ്യമാണ്. ഒപ്പം ശാന്തിയും, സമാധാനവുമുള്ള പ്രകൃതിസുന്ദരമായ നാട്. ഒച്ചപ്പാടും, ബഹളവും, തിരക്കുകളും, ട്രാഫിക്കും ഒന്നുമില്ലാത്ത സ്വഛന്ദസുന്ദരമായ ഈ നാട് എല്ലാവർക്കും ഇഷ്ടപ്പെടും. മാർപ്പാപ്പ ഈ രാജ്യം സന്ദർശിക്കുകയും ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. ദലൈലാമയെ Uzupis ആദരിക്കുകയും അദ്ദേഹത്തിന് രാജ്യത്തെ പൗരത്വം നൽകുകയും ചെയ്തത് ചൈനയുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു. നഗരസൗന്ദര്യവൽക്കരണമാണ് സർക്കാരിന്റെ മുഖ്യ ലക്‌ഷ്യം. അതുമൂലം ഇവിടെ വസ്തുവകകൾക്കും കെട്ടിടങ്ങളും ദിനം പ്രതി വിലവർദ്ധിക്കുകയാണ്.
ഒരു ഏപ്രിൽ ഫൂൾ ദിനത്തിൽ ഒരുകൂട്ടം യുവാക്കളുടെ മനസ്സിലുടലെടുത്ത ഒരു നൂതനമായ ഫലിതം അവർപോലുമറിയാതെ യാഥാർഥ്യമായി. 21 വർഷമായി ഒരു തടസ്സവുമില്ലാതെ Uzupis Ripublic എന്ന രാജ്യം സ്വതന്ത്രമായി പ്രവർത്തിക്കുന്നു.

✨ കടപ്പാട്

💢ശുഭം💢

+-------+--------+------+-------+------+-------+*04-01- 2010**ബുർജ്‌ ഖലീഫ ഇന്ന് പതിനാലാം  വയസ്സിലേക്ക്‌*+------+-------+...
04/01/2023

+-------+--------+------+-------+------+-------+

*04-01- 2010*

*ബുർജ്‌ ഖലീഫ ഇന്ന് പതിനാലാം വയസ്സിലേക്ക്‌*

+------+-------+------+---------+-----+------+

അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ ("ഖലീഫ ടവർ"). 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്.

ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ‌ ടൌൺ ബുർജ് ഖലീഫ എന്ന 2 കി.m2 (0.8 sq mi) വിസ്താരത്തിലുള്ള വികസനപദ്ധതിയുടെ ഭാഗമാണ് ബർജ് ദുബായ്. ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റൻ എടുപ്പിന്റെ ശില്പി അഡ്രിയാൻ സ്മിത്ത് ആണ്. ബർജു ദുബായിയുടെ പ്രധാന നിർമ്മാണ കരാറുകാർ സാംസങ്ങ്, ബേസിക്സ്, അറബ്ടെക് എന്നീ കമ്പനികളാണ്. നിർമ്മാണ മേൽനോട്ടം ടർണർ എന്ന കമ്പനിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്.

ഇതിന്റെ മൊത്തം നിർമ്മാണ ചെലവ് ഏകദേശം US$1.5 ബില്ല്യൺ ആണ്. കൂടാതെ മൊത്തം വികസനപദ്ധതിയായ ഡൌൺ‌ ടൌൺ ദുബായിയുടെ നിർമ്മാണ ചെലവ് US$20 ബില്ല്യൺ ആണ്.

*നിർമ്മാണം*

ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറിൽ (Skidmore, Owings, and Merrill) എന്ന സ്ഥാപനമാണ് ഈ സൌധത്തിന്റെ എഞ്ചിനീയറിംഗും ആർക്കിടെക്ചറും ചെയ്തിരിക്കുന്നത്. ലോകപ്രശസ്തരായ ബിൽ ബേക്കർ എന്ന ചീഫ് സ്ട്രക്ച്വറൽ എഞ്ചിനീയറും, അഡ്രിയൻ സ്മിത്ത് എന്ന ചീഫ് ആർക്കിടെക്റ്റും ചേർന്നാണ് ഇതിന്റെ രൂപകൽ‌പ്പന നിർവ്വഹിച്ചത്. ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്ങ് C&T ആണ് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കോൺ‌ട്രാക്റ്റർ. ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്പേയ് 101, മലേഷ്യയിലെ ട്വിൻ ടവറുകൾ എന്നിവ നിർമ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. അവരോടൊപ്പം Samsung, BESIX, Arabtec തുടങ്ങിയ യൂ.എ.ഇ കമ്പനികളും നിർമ്മാണപ്രവർത്തനങ്ങളിൽ തുല്യ പങ്കു വഹിച്ചു. ഹൈദർ കൺസൾട്ടിംഗ് കമ്പനിയാണ് നിർമ്മാണത്തിലെ എഞ്ചിനീയറിംഗ് സൂപ്പർവൈസറായി നിയോഗിക്കപ്പെട്ടത്. 12000 ൽ അധികം നിർമ്മാണ തൊഴിലാളികൾ ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ അധ്വാ‍നിച്ചിട്ടുണ്ട് എന്നുകണക്കാക്കപ്പെടുന്നു. ഇതുകൂടാതെ അത്രതന്നെ എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർ ഇതിന്റെ വിവിധ എഞ്ചിനീയറിംഗ് ജോലികളിൽ പങ്കെടുത്തു.

2004 ജനുവരി മാസത്തിലാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷൻ ജോലികൾ ആരംഭിച്ചത്. ഫൌണ്ടേഷൻ നിർമ്മാണത്തിനായി മാത്രം എട്ടുമാസങ്ങൾ വേണ്ടിവന്നു. 2004 സെപ്റ്റംബർ മാസത്തിൽ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. റാഫ്റ്റ് (ചങ്ങാടം) ഫൌണ്ടേഷൻ രീതിയിലാണ് ഇതിന്റെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇതിനായി ആദ്യം സൈറ്റിലെ മേൽ മണ്ണ് അൻപതോ അറുപതോ മീറ്റർ ആഴത്തിൽ എടുത്തുമാറ്റി ഉറപ്പുള്ള ഒരു തലത്തിലേക്ക് എത്തുന്നു. അവിടെനിന്ന് താഴേക്ക് കോൺക്രീറ്റ് പൈലുകൾ ഇറക്കുന്നു. സിലിണ്ടർ ആകൃതിയിലുള്ള കുഴികൾ കുഴിച്ച് അതിൽ കോൺക്രീറ്റും കമ്പിയും ചേർത്ത് തൂണുകൾ വാർത്താണ് പൈലുകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള 192 പൈലുകളാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷന്റെ അടിസ്ഥാനം. ഒന്നരമീറ്റർ വ്യാസവും 47 മീറ്റർ നീളവുമുള്ള ഈ പൈലുകൾ ഓരോന്നും വളരെ ഉറപ്പുള്ള മണ്ണിലേക്ക് ആഴ്ന്നിറങ്ങിയാണ് ഉറച്ചിരിക്കുന്നത്. ഈ പൈലുകൾക്ക് മുകളിലായി മുപ്പതു മീറ്ററോളം കനമുള്ള കോൺക്രീറ്റ് റീ‍ഇൻഫോഴ്സ്ഡ് സ്ലാബ്. 45000 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചിരിക്കുന്ന ഫൌണ്ടേഷന്റെ ആകെ ഭാരം 1,10,000 ടൺ. ഫൌണ്ടേഷനു വേണ്ടി വളരെ കുറഞ്ഞ ജലാഗിരണശേഷിയുള്ളതും, അതേസമയം അതീവ സാന്ദ്രതയുള്ളതുമായ കോൺക്രീറ്റ് മിശ്രിതം പ്രത്യേകമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനുമുകളിലാണ് ഈ അംബരചുംബി പടുത്തുയർത്തിയിരിക്കുന്നത്. റാഫ്റ്റ് രീതിയിലുള്ള ഫൌണ്ടേഷന്റെ പ്രത്യേകത, അത് ഒരു ചങ്ങാടം പോലെ ഒറ്റക്കെട്ടായി അതിനുമുകളിലുള്ള കെട്ടിടത്തെ താങ്ങി നിർത്തുന്നു എന്നതാണ്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 3,30,000 ക്യുബിക് മീറ്റർ കോൺക്രീറ്റും, 55,000 ടൺ സ്റ്റീൽ കമ്പിയും ഉപയോഗിച്ചു.

2005 മാർച്ച് ആയപ്പോഴേക്കും കെട്ടിടം അതിന്റെ ആകൃതി കൈവരിച്ച് ഉയരുവാൻ തുടങ്ങിയിരുന്നു. ഇംഗീഷ് അക്ഷരമായ Y യുടെ ആകൃതിയിൽ മൂന്ന് ഇതളുകളോടുകൂടിയ ഒരു പൂവിന്റെ ആകൃതിയാണ് ഈ കെട്ടിടത്തിന്റെ തിരശ്ചീനഛേദതലത്തിനുള്ളത്. ഈ ആകൃതിയാണ് ഇത്രയധികം ഉയരത്തിലേക്ക് പോകുമ്പോഴും അതിന് ആവശ്യമായ സ്റ്റബിലിറ്റി നൽകുന്നത്. മരുഭൂമിയിൽ കാണപ്പെടുന്ന Hymenocallis എന്ന പൂവിന്റെ ആകൃതിയിൽനിന്നാണ് ഇതിന്റെ ആശയം ഉൾക്കൊണ്ടിട്ടുള്ളത്.

*രൂപകൽ‌പ്പന*

കെട്ടിടത്തിന്റെ മധ്യഭാഗം (core) ഫൌണ്ടേഷൻ മുതൽ ഏറ്റവും മുകളിലെ നിലവരെ നീളുന്ന, ആറുവശങ്ങളോടുകൂടിയ ഒരു ഭീമൻ hexagonal കുഴലാണ്. ഈ കുഴലിനു ചുറ്റുമായി നന്നാല് അടുക്കുകളായി ഉയരുന്ന രീതിയിൽ ആണ് കെട്ടിടത്തിന്റെ മറ്റു നിലകൾ പടുത്തുയർത്തിയിരിക്കുന്നത്. മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ചില പ്രത്യേക ഉയരങ്ങളിൽ വച്ച് നന്നാല് അടുക്കുകളിൽ ഏറ്റവും പുറമേഉള്ളതിന്റെ ഉയരം വിപരീത-ഘടികാരദിശയിൽ തിരിയുന്ന ഒരു സ്പൈറൽ രീതിയിൽ കുറഞ്ഞുകുറഞ്ഞു വരുന്നു. ഉയരത്തിന്റെ പകുതിക്കു താഴെ ഭാഗങ്ങളിൽ മുന്നും നാലും ബെഡ് റൂമുകളോടുകൂടിയ റസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉൾപ്പെടുത്തുവാൻ ഈ ഡിസൈൻ മൂലമാണ് സാധിക്കുന്നത്. മുകളിലേക്ക് പോകുംതോറും ഓഫീസുകൾ, സ്വീറ്റുകൾ തുടങ്ങിയവയാണുള്ളത്. Central core നെ മൂന്നുവശങ്ങളിൽ നിന്ന് സപ്പോർട്ട് ചെയ്യുന്ന sheer wall buttresses താങ്ങി നിർത്തുന്നു. ഈ രീതിയിലുള്ള ഒരു എഞ്ചിനീയറീംഗ് രീതി തന്നെ ഇതിനായി പ്രത്യേകം വികസിപ്പിച്ചതാണ്.

കെട്ടിടം മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, ഇങ്ങുതാഴെ അതിന്റെ പുറംചട്ടയുടെ പണികൾ ആരംഭിച്ചിരുന്നു. 2006 മാർച്ച് മാസം ആയപ്പോഴേക്കും 50 നിലകൾ പിന്നിട്ടു. 2007 ഫെബ്രുവരിയിൽ നിലവിലുണ്ടായിരുന്ന ഏറ്റവും അധികം നിലകളോടുകൂടിയ സിയേഴ്സ് ടവറിന്റെ ഉയരവും കവിഞ്ഞിരുന്നു ബുർജ് ഖലീഫ. 2007 സെപ്റ്റംബർ ആയപ്പോഴേക്കും 150 നിലകളും പൂർത്തീകരിച്ചു. ഒരാഴ്ചയിൽ ഒരു നില എന്ന ആവറേജ് വേഗതയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം അപ്പോൾ പുരോഗമിച്ചുകൊണ്ടിരുന്നത്

156 നില വരെ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ബാക്കി നാലു നിലകളും അതിനുശേഷം മുകളിലേക്കുള്ള ഭാഗങ്ങളും സ്ട്രക്ചറൽ സ്റ്റീലിൽ ആണു നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സ്പൈർ (ഏറ്റവും മുകളിലുള്ള ഭാഗം) മാത്രം 4000 ടണ്ണിലധികം ഭാരമുള്ള സ്റ്റീൽ സ്ട്രക്ചറാണ്. ഇതിൽ 46 സർവീസ് ലെവലുകൾ ഉണ്ട് - ഇവ ആൾതാമസത്തിനായി ഉദ്ദേശിച്ചുള്ളവയല്ല.

ഈ കെട്ടിടത്തിന്റെ പുറംചട്ട (Facade) 1,528,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. അലുമിനം, സ്റ്റീൽ, ഗ്ലാസ് എന്നിവയാൽ നിർമ്മിച്ചിരിക്കുന്ന ഈ പുറംചട്ടയും ഒട്ടനവധി പ്രത്യേകതകളുള്ളതുതന്നെ. ദുബായിയിലെ അത്യുഷ്ണത്തിൽ കേടുപാടുകൾ കൂടാതെ വർഷങ്ങളോളം പിടിച്ചു നിൽക്കുവാൻ ശേഷിയുള്ള പൌഡർ കോട്ടിംഗുകൾ ഈ ഫ്രെയിമുകളിൽ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 24,348 പാനലുകളാണ് കെട്ടിടത്തിന്റെ പ്രധാനഭാഗങ്ങളെ പൊതിഞ്ഞിരിക്കുന്നത്. ഓരോ പാനലുകളുടെയും വലിപ്പം : 6.4 മീറ്റർ ഉയരം, 1.2 മീറ്റർ വീതി, 750 കിലോ ഭാരം! ഈ ഗ്ലാസ് ഷീറ്റുകൾ എല്ലാം കൂടി നിരത്തിവച്ചാൽ 14 ഫുഡ്ബോൾ ഗ്രൌണ്ടുകൾ മറയ്ക്കാൻ മതിയാമെന്നു കണക്കാക്കപ്പെടുന്നു. ഇവകൂടാതെ രണ്ടായിരത്തോളം ചെറു ഗ്ലാസ് പാനലുകൾ കൂടി ചേരുന്നതാണ് കെട്ടിടത്തിന്റെ പുറംചട്ട. ചൈനയിൽനിന്നെത്തിയ മുന്നൂറോളം വിദഗ്ദ്ധരാണ് ഈ പാനലുകളെ യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചത്.

മുകളിലേക്ക് ഉയർന്നു പോകുന്ന ഒരു വിർച്വൽ സിറ്റി തന്നെയായാണ് ബുർജ് ഖലീഫ വിഭാവനം ചെയ്തിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആയിരത്തോളം ലക്ഷ്വറി റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, റിക്രിയേഷൻ സൌകര്യങ്ങൾ, തുടങ്ങി ഒരു ആധുനിക നഗരത്തിൽ വേണ്ടതെല്ലാം ഈ പടുകൂറ്റൻ സൌധത്തിനുള്ളിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ ഹോട്ടൽ ഗ്രൂപ്പായ അർമ്മാനി ആണ് ബുർജ് ഖലീഫയിലെ 5 സ്റ്റാർ ഹോട്ടൽ നടത്തുന്നത്. സൌധത്തിന്റെ കോൺകോഴ്സ് മുതൽ ആദ്യ എട്ടുനിലകളും 38, 39 നിലകളും ഈ ഹോട്ടലിനായി മാറ്റി വേർതിരിച്ചിരിക്കുന്നു. ഇതുകൂടാതെ 9 മുതൽ 16 വരെ നിലകളിൽ അർമാനി റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉണ്ട്. ഇതും ഹോട്ടലിന്റെ തന്നെ ഫർണിഷ്ഡ് ഫ്ലാറ്റ് സേവനമാണ്.

19 മുതൽ 108 വരെ നിലകളിലായി 900 ലക്ഷ്വറി ഫ്ലാറ്റുകളാണ്. സ്റ്റുഡിയോ ഫ്ലാറ്റുകൾ മുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് ബെഡ് റൂം ഫ്ലാറ്റുകൾ വരെ ഇക്കൂട്ടത്തിൽ പെടും. 43, 76, 123 എന്നീ നിലകളിൽ ഓരോ സ്കൈ ലോബികൾ സജീകരിച്ചിരിക്കുന്നു. ഓരോ സ്കൈലോബിലും ഒരു ഇടത്താവളമാണ് എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ലോകോത്തര നിലവാരത്തിലുള്ള ജിംനേഷ്യം, ഇൻ‌ഡോർ / ഔട്ട് ഡോർ സ്വിമ്മിംഗ് പൂളുകൾ, മീറ്റിംഗ് / റിക്രിയേഷൻ ഹാളുകൾ, ലൈബ്രറി, ഒരു ചെറിയ ഷോപ്പിംഗ് സെന്റർ, മീറ്റിംഗ് പോയിന്റുകൾ എന്നിവയെല്ലാം ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.

*ലിഫ്റ്റ് സംവിധാനങ്ങൾ*

58 ലിഫ്റ്റുകളുള്ള ഈ ടവറിലെ ഒരു ലിഫ്റ്റ് പോലും ഗ്രൌണ്ട് ഫ്ലോർ മുതൽ 160 മത്തെ നിലവരെ സഞ്ചരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എക്പ്രസ് ലിഫ്റ്റുകൾ സ്കൈലോബി കൾക്കിടയിലാണു സഞ്ചരിക്കുക. ഇതിനിടയിലുള്ള ഫ്ലോറുകളിലേക്ക് പോകേണ്ടവർ സ്കൈലോബിയിൽ നിന്ന് മറ്റൊരു ലോക്കൽ ലിഫ്റ്റിലേക്ക് മാറിക്കയറേണ്ടതുണ്ട്. ലിഫ്റ്റുകളുടെ മറ്റൊരു പ്രത്യേകത, ഏതു ഫ്ലോറിലേക്കാണ് പോകേണ്ടതെന്ന് ലിഫ്റ്റിൽ കയറുന്നതിനു മുമ്പ് തന്നെ ഒരു ടച്ച് സ്ക്രീൻ പാഡിൽ വിവരം നൽകണം എന്നതാണ്. ഈ ടച്ച് സ്ക്രീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ വിവിധ നിലകളിൽ കാത്തുനിൽക്കുന്ന യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങൾ അവലോകനം ചെയ്യുകയും, ഏറ്റവും കുറഞ്ഞ വെയിറ്റിംഗ് സമയം ലഭിക്കത്തക്ക വിധത്തിൽ വിവിധ ഫ്ലോറുകളിലുള്ളവരെ സ്വയമേവ വിവിധ ലിഫ്റ്റുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നരീതിയിലാണ് ലിഫ്റ്റുകളുടെ സംവിധാനം. പ്രധാന സർവ്വീസ് ലിഫ്റ്റ് കെട്ടിടത്തിന്റെ മധ്യഭാഗത്താണുള്ളത്. ആ ലിഫ്റ്റ് ഒറ്റയടിക്ക് 504 മീറ്റർ ഉയരം വരെ പോകാൻ തക്കവിധം നിർമ്മിച്ചിട്ടുള്ളതാണ്. കൂടാതെ ലിഫ്റ്റുകളോരോന്നും ഡബിൾ ഡക്കർ കാ‍ബുകളാണ് - ഓരോന്നിലും 14 യാത്രക്കാർ വരെ ഒരുമിച്ച് യാത്രചെയ്യാം. സെക്കന്റിൽ 10മീറ്റർ വേഗത്തിലാണ് പ്രധാന ലിഫുകളുടെ സഞ്ചാരം. പ്രശസ്തമായ ഓറ്റിസ് കമ്പനിയാണ് ബുർജ് ഖലീഫയിലെ എല്ലാ ലിഫ്റ്റുകളും നിർമ്മിച്ചിരിക്കുന്നത്.

*പരിപാലനം*

ഈ സൌധത്തിന്റെ പുറംചട്ടയിൽ പറ്റിപ്പിടിക്കുന്ന പൊടി കഴുകിമാറ്റി, ഗ്ലാസ് പാനലുകൾ വൃത്തിയായി സൂക്ഷിക്കുവാനായി ഉള്ള സംവിധാനങ്ങളും ബുർജ് ഖലീഫയുടെ പുറംചട്ടയിൽ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. 40, 73, 109 എന്നി നിലകളിൽ ഒരു തിരശ്ചീന ട്രാക്ക് ഉറപ്പിച്ചിരിക്കുന്നു. ഇവയിൽ ഒന്നരടൺ ഭാരം വരുന്ന ഓരോ ബക്ക്റ്റ് മെഷീനുകൾ ഉറപ്പിച്ചിരിക്കുന്നു. ഈ മെഷീനുകൾ ജനാ‍ലകൾക്കുമുമ്പിൽ തിരശ്ചീനമായും ലംബമായും നീങ്ങി അവ വൃത്തിയാക്കും. 109 നു മുകളിലുള്ള നിലകൾ കഴുകിവൃത്തിയാക്കുന്നത് ധൈര്യശാലികളായ ജോലിക്കാർ, കേബിളുകളിൽ തൂങ്ങിയിറങ്ങുന്നതരത്തിലുള്ള ബക്കറ്റുകളിൽ ഇരുന്നുകൊണ്ടാണ്. ഏറ്റവും മുകളിലെ സ്പൈർ കുഴൽ മനുഷ്യ സഹായമില്ലാതെ സ്വയം കഴുകി വൃത്തിയാക്കുന്ന മറ്റൊരു സംവിധാനവും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.

*വീക്ഷണതലം*

“അറ്റ് ദി ടോപ്” എന്ന വിഗഹവീക്ഷണ തലം നിർമ്മിച്ചിരിക്കുന്നത് 124 മത്തെ നിലയിലാണ്. ഇവിടെ പൊതുജനങ്ങൾക്ക് ടിക്കറ്റോടുകൂടി പ്രവേശിക്കാം. പ്രസന്നമായ അന്തരീക്ഷമുള്ള ദിവസങ്ങളിൽ അവിടെനിന്നുള്ള കാഴ്ച അത്യന്തം മനോഹരമാണ്. ആധുനിക ബൈനോക്കുലർ സംവിധാനങ്ങളിലൂടെ വളരെ അകലെയുള്ള കാഴ്ചകൾ കാണാം. ബുർജ് ഖലീഫയുടെ മുകളറ്റം 95 കിലോമീറ്റർ അകലെ നിന്ന് കാണാം എന്നാണ് കണക്കാക്കിയിരിക്കുന്നത് (അന്തരീക്ഷം പ്രസന്നമാണെങ്കിൽ!).

*ഇറിഗേഷൻ സിസ്റ്റം*

പ്രത്യേക രീതിയിലുള്ള ഒരു ഇറിഗേഷൻ സിസ്റ്റമാണ് ബുർജ് ഖലീഫയുടെ ചുറ്റുപാടുമായി ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന പുൽത്തകിടിയേയും ഉദ്യാനത്തേയും പരിപാലിക്കുവാൻ ഉപയോഗിക്കുന്നത്. ഈ മരുഭൂമിയിലെ പച്ചപ്പിനെ പരിപാലിക്കുവാനായി ഉപ്പുവെള്ളം ഉപയോഗിക്കുവാൻ സാധിക്കില്ല എന്നറിയാമല്ലോ. റോഡ് സൈഡിലുള്ള പച്ചപ്പുകളെ നനയ്ക്കുന്നത് ശുദ്ധീകരിച്ച ഡ്രെയിനേജ് വെള്ളം കൊണ്ടാണ്. എന്നാൽ ഇവിടെ മറ്റൊരു സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ കെട്ടിടത്തിലെ എയർകണ്ടീഷനിംഗ് സിസ്റ്റത്തിൽ നിന്ന് ശേഖരിക്കുന്ന ഘനീഭവിച്ച (condensed) അന്തരീക്ഷ ബാഷ്പം ശേഖരിക്കുവാനായി പ്രത്യേക ടാങ്കുകൾ കെട്ടിടത്തിന്റെ അടിയിൽ നിർമ്മിച്ചിട്ടുണ്ട്. ഇത്രയും വലിയ കെട്ടിടത്തിനെ ശീതീകരിക്കുവാൻ വേണ്ട എയർ കണ്ടീഷനറിൽ നിന്ന് ലഭിക്കുന്ന വെള്ളം പ്രതിവർഷം 56 ദശലക്ഷം ലിറ്റർ ആയിരിക്കുമെന്നു കണക്കാക്കുന്നു.

*എഞ്ചിനീയറിംഗ് വെല്ലുവിളികൾ*

മിക്കവാറും എല്ലാ വലിയ ഡെവലപ്മെന്റ് പ്രോജക്റ്റുകളിലും കാണാവുന്ന എഞ്ചിനീയറിംഗ് വെല്ലുവിളികൾ ഈ സൌധത്തിന്റെ നിർമ്മാണത്തിലും ഉണ്ടായിരുന്നു. 606 മീറ്റർ ഉയരത്തിലേക്ക് കോൺക്രീറ്റ് പമ്പു ചെയ്യുക,സ്പൈറിന്റെ ഭാഗമായ 350 ടണ്ണോളം ഭാരമുള്ള ഇരുമ്പു പൈപ്പ് ഈ കെട്ടിടത്തിന്റെ ഉള്ളിൽ വച്ചു തന്നെ ഉണ്ടാക്കി 200 മീറ്ററോളം ജായ്ക്ക് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുക, ഇത്രയധികം ഭാരവും അതിന്റെ സമ്മർദ്ദവും താങ്ങാനാവുന്ന ഒരു കോൺക്രീറ്റ് മിശ്രിതം ഫൌണ്ടേഷനു വേണ്ടി കണ്ടുപിടിക്കുക, അതിന്റെ താപനില ശരിയായി നിയന്ത്രിച്ചുനിർത്തിക്കൊണ്ട് നിർമ്മാണവേളയിൽ കോൺക്രീറ്റ് കട്ടിയായിപ്പോകാതെ സൂക്ഷിക്കുക, ശക്തമായ കാറ്റിനെ അതിജീവിച്ച് സ്ഥിരതയോടെ നിൽക്കാനാവുന്ന ഡിസൈൻ കണ്ടുപിടിക്കുക, കെട്ടിടത്തിന്റെ പുറംചട്ടയായ 24348 അലുമിനം ഗ്ലാസ് പാനലുകൾ ഈ കെട്ടിടത്തിനു ചുറ്റും വിജയകരമായി ഉറപ്പിക്കുക തുടങ്ങി സിവിൽ എഞ്ചീനിയറിംഗിനു മുമ്പിലുള്ള വെല്ലുവിളികൾ അസംഖ്യമായിരുന്നു. ഇവയിൽ പലതും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഈ വെല്ലുവിളികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതാണ് ഒരുപക്ഷേ ഈ സൌധത്തിന്റെ നിർമ്മാണത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം. ബുർജ് ഖലീഫയുടെ നിർമ്മാണത്തെ സംബന്ധിച്ചിടത്തോളം അന്നേവരെ അസാധ്യമെന്നു തോന്നിയിരുന്ന ഓരോഎഞ്ചിനീയറിംഗ് സന്നിഗ്ദ്ധതകൾക്കും ഒരു പരിഹാരമായി പുതിയ പുതിയ ടെക്നോളജികൾ ആവിഷ്കരിക്കുകയും കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് .

*പ്രത്യേകതകൾ*

Burj Khalifa compared to some other well-known tall structures

ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടം
താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം
കൂടുതൽ നിലകളുള്ള കെട്ടിടം
കൂടുതൽ ഉയരത്തിൽ പാർപ്പിടങ്ങളുള്ള കെട്ടിടം
എറ്റവും ഉയരത്തിൽനിന്ന് പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന കെട്ടിടം
കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ
നീളം കൂടിയ എലിവേറ്റർ
ഈ എഞ്ചിനീയറീംഗ് അത്ഭുതത്തിന്റെ പേരിൽ ഇപ്പോൾ തന്നെ ലോക റിക്കോർഡുകൾ അനവധി. മനുഷ്യ നിർമ്മിതമായ ഏറ്റവും ഉയരം കൂടിയ നിർമ്മിതി (ഇതിൽ കെട്ടിടങ്ങളും ടി.വി / റേഡിയോ ടവറുകളും പെടുന്നു), ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും ഉയരമേറിയ അംബരചുംബികളിൽ റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉൾപ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റിൽ 18 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 മത്തെ നിലയിൽ സ്വിമ്മിംഗ് പൂൾ ഉള്ള ഏക കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റിക്കോർഡുകൾ ഒട്ടനവധിയാണ്.

Address

ERUMELY
Erumely
686509

Telephone

+919947986677

Website

Alerts

Be the first to know and let us send you an email when ചരിത്രം VISGO - Vu3xbz- one world one language"". posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ചരിത്രം VISGO - Vu3xbz- one world one language"".:

Share

Category