08/08/2025
അന്നമോൾ ജീവനോടെയുണ്ട്, അഭ്യൂഹം പരത്തരുതേ🙏🙏🙏
പാലാ മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന അന്നമോളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു അഭ്യൂഹം പ്രചരിക്കുന്നതിനിടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി✍️
കഴിഞ്ഞ മൂന്നു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അന്നമോളുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് എന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. കുട്ടി മരിച്ചതായി വ്യാജ പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരിക്കുന്നത്.
പാലാ മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ധന്യാ സന്തോഷ് (38), പ്രവിത്താനം അല്ലാപ്പാറ പാലക്കുഴക്കുേന്നല്‍ ജോമോള്‍ സുനില്‍ (35) എന്നിവരാണ് സംഭവ സ്ഥലത്ത് മരിച്ചത്. എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട സ്‌കൂട്ടറിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അന്നമോൾ. ഈ അപകടത്തിൽ പരിക്കേറ്റ അന്നയെ അഞ്ചാം തീയതിയാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
പാലാ പ്രവിത്താനത്തെ വാഹനാപകടത്തില്‍
ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍. അപകടത്തില്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ച ജോമോളുടെ സംസ്കാരം ഇന്നലെയായിരുന്നു.
ഇക്കഴിഞ്ഞ ദിവസം മുണ്ടാങ്കലിൽ അധ്യാപക വിദ്യാർത്ഥിയുടെ മരണപ്പാച്ചിലിൽ രണ്ട് സ്കൂട്ടറുകളിലായി കാറിടിച്ച് മരിച്ച രണ്ടു പേരിൽ ഒരാളായ ജോമോള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്നു അന്നമോൾ. ✍️
പാലാ- തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിക്കുസമീപം ചൊവ്വാഴ്ച രാവിലെ 9.20-നായിരുന്നു അപകടം. വളവുതിരിഞ്ഞ് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ അമിതവേഗത്തിൽ എതിരേവന്ന സ്‌കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജോമോളും മകളും റോഡിന്റെ ഇടതുവശത്തേക്കും ധന്യ സ്‌കൂട്ടറിനൊപ്പം വലതുവശത്തേക്കും വീണു.
അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിയതിന് പാലാ പോലീസ് കേസെടുത്തു. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥി നെടുങ്കണ്ടം ചെറുവിള ചന്തൂസ് ത്രിജിയെ (24) അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.