JJ Vision Channel

JJ Vision Channel Cable T.V channel

19/07/2026

സ്പെയിൻ കപ്പടിച്ചു, ഏറ്റുമാനൂർ: കടപ്പൂര് പ്ലെയേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ നിന്നുമുള്ള ദൃശ്യങ്ങൾ.

19/07/2026

ഏറ്റുമാനൂർ: കടപ്പൂര് പ്ലെയേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ നിന്നുമുള്ള ദൃശ്യങ്ങൾ.

19/07/2026

ലോകമെമ്പാടും ഫുട്ബോൾ ഫൈനൽ ലഹരിയിൽ, കടപ്പൂര് നിന്നുമുള്ള ദൃശ്യങ്ങൾ.

15/07/2026
ഇലയ്ക്കാട് ശങ്കരമംഗലത്ത് എൻ കെ തങ്കമണിയമ്മ (72) അന്തരിച്ചു. സംസ്ക്കാരം നാളെ (12 -7-2026 ഞായർ) വൈകുന്നേരം മൂന്ന് മണിക്ക് ...
11/07/2026

ഇലയ്ക്കാട് ശങ്കരമംഗലത്ത് എൻ കെ തങ്കമണിയമ്മ (72) അന്തരിച്ചു. സംസ്ക്കാരം നാളെ (12 -7-2026 ഞായർ) വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ സഹോദരങ്ങൾ . എൻ കെ നാരായണൻ നായർ . എൻ കെ രാധാമണിയമ്മ എൻ കെ ലക്ഷ്‌മി കുട്ടിയമ്മ . പരേതരായ എൻ കെ ലളിതാബിക അമ്മ എൻ കെ ബാബു . എൻ കെ കൃഷ്‌ണൻ കുട്ടി നായർ

02/07/2026

'എന്റെ ദേശാടനക്കുറിപ്പുകൾ ' പുസ്തക പ്രകാശനവും സെമിനാറും 5-ന്

ഏറ്റുമാനൂർ : സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും പ്രമുഖ യാത്രികനുമായ ജെയിംസ് പുളിക്കൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം 'എന്റെ ദേശാടനക്കുറിപ്പുകൾ '
ജൂലൈ അഞ്ച് ഞായറാഴ്ച വൈകുന്നേരം മൂന്നിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതോടൊപ്പം സെമിനാറും നടക്കും.
സമ്മേളനം നാട്ടകം സുരേഷ് എം.എൽ.എ .ഉദ്ഘാടനം ചെയ്യും.
മുൻ മന്ത്രി വി. എൻ. വാസവൻ എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസിന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിക്കും.

ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ അധ്യക്ഷത വഹിക്കും.
എസ്. എം. എസ്. എം .പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് പുസ്തകം പരിചയപ്പെടുത്തും.
തുടർന്ന് 'പുസ്തക വായന കുറയുന്നോ ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ
ഡോ. കുര്യാസ് കുമ്പളക്കുഴി, ഹരിയേറ്റുമാനൂർ , ഡോ.രാജു വള്ളികുന്നം, മീനടം ബാബു, എലിക്കുളം ജയകുമാർ, ഡോ. വിദ്യ ആർ. പണിക്കർ തുടങ്ങിയവർ പങ്കെടുക്കും. ഗ്രന്ഥകർത്താവ് ജെയിംസ് പുളിക്കൻ മറുപടി പ്രസംഗവും, സതീഷ് കാവ്യാധാര നന്ദിയും രേഖപ്പെടുത്തും.
പത്രസമ്മേളനത്തിൽ ജി. പ്രകാശ്, കൺവീനർ എം. കെ. സുഗതൻ , ജെയിംസ് പുളിക്കൻ , സതീഷ് കാവ്യാധാര എന്നിവർ പങ്കെടുത്തു.

കടപ്പൂര് മാളോല ഭാഗത്ത് 'സ്‌നേക്ക് ബേർഡ് ' എത്തി ചാരപ്പക്ഷി അല്ലെങ്കിൽ നീർക്കാക്ക വർഗ്ഗത്തിൽപ്പെട്ട Snakebird അഥവാ Darter...
29/06/2026

കടപ്പൂര് മാളോല ഭാഗത്ത് 'സ്‌നേക്ക് ബേർഡ് ' എത്തി

ചാരപ്പക്ഷി അല്ലെങ്കിൽ നീർക്കാക്ക വർഗ്ഗത്തിൽപ്പെട്ട Snakebird അഥവാ Darter ആണ് ഇത്.​ഇതിന്റെ നീളമുള്ള കഴുത്ത് കാരണം ഇതിനെ പലപ്പോഴും 'സ്‌നേക്ക് ബേർഡ്' (Snakebird) എന്ന് വിളിക്കാറുണ്ട്. വെള്ളത്തിൽ നീന്തുമ്പോൾ ഇതിന്റെ ശരീരത്തിന്റെ ബാക്കി ഭാഗം വെള്ളത്തിനടിയിലാവുകയും കഴുത്ത് മാത്രം പുറത്തുകാണുകയും ചെയ്യുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിലും മറ്റും ഇവയെ സാധാരണയായി കാണാറുണ്ട്.

"രാ..... മായണം , എന്റെ മഹാഭാരതത്തിൽ " പുസ്തക ചർച്ച 23ന്  ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ   ഏറ്റുമാനൂർ : സതീഷ് തര്യൻ എഴുതി...
18/06/2026

"രാ..... മായണം , എന്റെ മഹാഭാരതത്തിൽ " പുസ്തക ചർച്ച 23ന് ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ

ഏറ്റുമാനൂർ : സതീഷ് തര്യൻ എഴുതിയ രാ..... മായണം , എന്റെ മഹാഭാരതത്തിൽ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച
ജൂൺ 23 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും.
എസ്.പി. .പിള്ള സ്മൃതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുസ്തകത്തെക്കുറിച്ച് ധാരാളം അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുസ്തക ചർച്ച സംഘടിപ്പിക്കുന്നത്.
മഹാഭാരതയുദ്ധം നടക്കേണ്ടത് മനുഷ്യരുടെ മനസ്സിലാണ്, ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തിലും ആണ് മാറേണ്ടത് മതമല്ല മനമാണ് എന്ന് സന്ദേശമാണ് എഴുത്തിലൂടെ നൽകുന്നത് എന്ന് നോവൽ രചയിതാവ് സതീഷ് തര്യൻ പറഞ്ഞു .
സതീഷ് തര്യൻ, തിരക്കഥാകൃത്ത് രാജീവ് ശേഖർ, ആറന്മുള സത്യവൃത സ്മാരക ട്രസ്റ്റ് പ്രസിഡന്റ്
സതീഷ് കാവ്യധാര, മധു തമ്പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

Address

Ettumanoor

Alerts

Be the first to know and let us send you an email when JJ Vision Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JJ Vision Channel:

Shortcuts

Share

Category