Misbah Media

Misbah Media ansar nanmanda, Islamic poster, Dr Muhammad shan, PMA gafoor, Quran recitation

29/05/2026

വിശ്വാസത്തിന്റെ കനൽവഴികളും ബലിപെരുന്നാളിന്റെ സന്ദേശവും.

​ജീവിതത്തിന്റെ തീരങ്ങളിലേക്ക് വീണ്ടുമൊരു ബലിപെരുന്നാൾക്കൂടി ആഗതമാവുകയാണ്. വെറുമൊരു ആഘോഷത്തിനപ്പുറം, ഇസ്‌ലാമിലെ ഓരോ അനുഷ്ഠാനങ്ങൾക്കും പിന്നിൽ അർത്ഥപൂർണ്ണമായ ചില ലക്ഷ്യങ്ങളുണ്ട്. ഈ വിശുദ്ധ ദിനത്തിൽ നമ്മുടെ മനസ്സുകളിൽ പ്രകാശിച്ചു നിൽക്കുന്നത് ഇബ്രാഹീം നബി (അ), ഇസ്മാഈൽ (അ), ഹാജറ (റ) എന്നിവരുടെ ഉജ്ജ്വലമായ വ്യക്തിത്വവും അവർ ലോകത്തിന് പകർന്നുനൽകിയ നന്മകളുമാണ്. അചഞ്ചലമായ ഏകദൈവ വിശ്വാസത്തിന്റെ ആഴങ്ങളിൽ നിന്നാണ് മനോഹരമായ ആ ഇസ്‌ലാമിക സംസ്കാരം രൂപപ്പെടുന്നത്. 'അല്ലാഹുവിന്റെ ഉറ്റമിത്രം' അഥവാ 'ഖലീലുല്ലാഹ്' എന്നാണ് ഖുർആൻ ഇബ്രാഹീം നബിയെ വിശേഷിപ്പിച്ചത്; ആ വാക്കുകളെ അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും.

​തൗഹീദിന്റെ പ്രകാശം പരത്താൻ പരീക്ഷണങ്ങളുടെ കനൽവഴികളിലൂടെയായിരുന്നു ആ പ്രവാചകന്റെ യാത്ര. ബിംബങ്ങൾ വിറ്റ് ജീവിക്കുന്ന പിതാവ്, വിഗ്രഹങ്ങൾക്ക് മുന്നിൽ ആയുസ്സ് ഹോമിക്കുന്ന ജനത, അതിനെല്ലാം ഒത്താശ ചെയ്യുന്ന നംറൂദ് ചക്രവർത്തി. എന്നിട്ടും ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി വന്ന ഇബ്രാഹീം നബിയെ ജനങ്ങൾ വെറുത്തു, പിതാവ് ഇറക്കിവിട്ടു, ഭരണാധികാരി തീച്ചൂളയിലേക്ക് എറിഞ്ഞു. എന്നാൽ, ആ പ്രതിസന്ധികളിലൊന്നും തളരാതെ അദ്ദേഹം ഒറ്റയ്ക്ക് ആ ജനതയെ നേരിട്ടു. അതുകൊണ്ടാണ് അല്ലാഹു അദ്ദേഹത്തെ ഒരു വ്യക്തിയെയല്ല, മറിച്ച് ഒരൊറ്റ 'സമൂഹം' - ഉമ്മത്ത് - എന്ന് ഖുർആനിലൂടെ അനശ്വരനാക്കിയത്. ആദർശ വഴിക്കായി ലോകത്തിന്റെ സകല സുഖഭോഗങ്ങളെയും തൃണവൽക്കരിച്ച്, ഇസ്‌ലാമിന്റെ ശാന്തിയിലൂടെ ജീവിതത്തിൽ നിർഭയത്വം നേടിയെടുത്ത മഹാനായ പിതാവായിരുന്നു അദ്ദേഹം.

​ഹാജറ എന്ന ധീരമാതാവിന്റെ കണ്ണീരും ത്യാഗവും ഓർക്കാതെ ബലിപെരുന്നാളിന്റെ ചരിത്രം ഒരിക്കലും പൂർണ്ണമാകില്ല. പ്രിയതമന്റെ ദൗത്യങ്ങൾക്ക് മനസ്സുകൊണ്ടും ശരീരംകൊണ്ടും തണലായവരാണവർ. മരുഭൂമിയിലെ വന്യമായ ഏകാന്തതയിൽ, വാവിട്ടു കരയുന്ന കുഞ്ഞു ഇസ്മാഈലുമായി ഒരിറ്റ് ദാഹനീരിനായി സഫാ-മർവ കുന്നുകൾക്കിടയിലൂടെ അവർ നെട്ടോട്ടമോടി. ഒടുവിൽ വിതുമ്പുന്ന ഹൃദയത്തോടെ സർവ്വതും അല്ലാഹുവിൽ അർപ്പിച്ച് പ്രാർത്ഥിച്ച ആ മാതാവ്, ഇന്നും ലോക മുസ്‌ലിം സഹോദരിമാരുടെ നെഞ്ചിലെ ജ്വലിക്കുന്ന മാതൃകയാണ്. ഭർത്താവിന്റെ അസാന്നിധ്യത്തിലും മകനെ ദീനീനിഷ്ഠയിൽ വളർത്തിയ, പ്രതികൂല സാഹചര്യങ്ങളിലും ഒളിമങ്ങാതെ ശോഭിച്ച സ്ത്രീരത്നമാണ് ഹാജറ ബീവി.

​ആ മകന്റെ കഥകൂടി കേൾക്കുമ്പോഴേ ത്യാഗത്തിന്റെ ഈ ചിത്രം പൂർണ്ണമാകൂ. വാർദ്ധക്യത്തിന്റെ ഒടുവിൽ മരുഭൂമിയിൽ പൂത്ത അരുമ സന്താനമായിരുന്നു ഇസ്മാഈൽ.
ഉമ്മയുടെ മടിത്തട്ടിൽ നിന്ന് ക്ഷമയുടെയും അനുസരണയുടെയും പാഠങ്ങൾ പഠിച്ച പ്രിയപ്പെട്ട മകൻ. ഒരുനാൾ, പ്രപഞ്ചനാഥന്റെ കൽപ്പനയെന്നോണം തന്റെ കൈകൊണ്ട് മകനെ ബലിയറുക്കാൻ പിതാവ് സ്വപ്നം കാണുന്നു. ദൈവകൽപ്പനയ്ക്ക് മുന്നിൽ ആ പിതാവും മകനും ഒരുപോലെ തലകുനിച്ചു. ആദർശത്തിന്റെ തണലിൽ വളരുന്ന ഒരു കുടുംബത്തിന്റെ സമർപ്പണം ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ്! ഒടുവിൽ, ഓമനമകന്റെ ഇളംകഴുത്തിലേക്ക് മൂർച്ചയുള്ള കത്തി വെക്കുമ്പോഴും ആ പിതാവിന്റെ വിശ്വാസമാണ് വിജയിച്ചത്. "വേണ്ട ഇബ്രാഹീം, നിന്റെ മകന്റെ ചോരയല്ല, മറിച്ച് അല്ലാഹുവിനായി എന്തും സമർപ്പിക്കാനുള്ള നിന്റെ ആത്മാർത്ഥമായ മനസ്സാണ് റബ്ബിനാവശ്യം" എന്നായിരുന്നു അല്ലാഹുവിന്റെ അരുളപ്പാട്.

​പ്രിയ സഹോദരാ, സഹോദരീ... അല്ലാഹുവിനായി എനിക്ക് എന്ത് നൽകാനാകും എന്നൊരു ആത്മപരിശോധന ഈ പെരുന്നാൾ ദിനത്തിൽ നമ്മിലുണ്ടാകണം. ഇന്നത്തെ ആൾദൈവങ്ങളും സിദ്ധന്മാരും മന്ത്രവാദികളും അവർക്ക് ഓശാന പാടുന്ന ഉന്നതരുമെല്ലാം ഇബ്രാഹീമീ ആദർശത്തിൽ നിന്ന് നമ്മെ അകറ്റാൻ ശ്രമിക്കുന്ന ആധുനിക നംറൂദുമാരാണ്. നംറൂദുമാരുടെ പരമ്പരകൾ അവസാനിക്കുന്നില്ല എന്നതുപോലെ തന്നെ, ഇബ്രാഹീം നബി (അ) ഉയർത്തിപ്പിടിച്ച ആദർശത്തിന്റെ ഓർമ്മകളും ഒരിക്കലും അവസാനിക്കുകയില്ല.

​അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ,
ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ,
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്.

അബ്ദുൽ അസീസ്‌ സുല്ലമി, യാമ്പു
https://whatsapp.com/channel/0029Va4l32xD8SDvaurLbz3y/195

27/05/2026

മക്ക ഹറം ഖുതുബ /15/5/2026
https://whatsapp.com/channel/0029Va4l32xD8SDvaurLbz3y/195

"ദുൽഹിജ്ജയിലെ പുണ്യദിനങ്ങളും വിശ്വാസിയുടെ സുവർണ്ണാവസരവും"

ശൈഖ് ഫൈസൽ അൽ ഗസ്സാവി حفظه الله
പരിഭാഷയും ആശയ സംഗ്രഹവും - അബ്ദുൽ അസീസ് സുല്ലമി, യാമ്പു

​തന്റെ രക്ഷിതാവിനെ ആര് ഭയപ്പെടുന്നുവോ, അവന് സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള വിവേകം അല്ലാഹു നൽകുകയും, അവൻ ആഗ്രഹിക്കുന്ന നന്മകളിലേക്ക് എത്തിച്ചേരാനുള്ള വഴികൾ എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യും. അല്ലാഹുവിന്റെ യുക്തിയുടെയും അവന്റെ പരമാധികാരത്തിന്റെയും ഏകത്വത്തിന്റെയും സമ്പൂർണ്ണ ഗുണവിശേഷങ്ങളുടെയും തെളിവുകളിൽ പെട്ടതാണ്, അവൻ തന്റെ ചില സൃഷ്ടികൾക്ക് പ്രത്യേകമായ സവിശേഷതകളും പുണ്യങ്ങളും നൽകി അനുഗ്രഹിച്ചിരിക്കുന്നു എന്നത്. കാലങ്ങളെയും സ്ഥലങ്ങളെയും അല്ലാഹു തെരഞ്ഞെടുത്തത് ഇതിന് ഉദാഹരണമാണ്. മറ്റു മാസങ്ങളെക്കാൾ ഹജ്ജിന്റെ മാസങ്ങൾക്കും യുദ്ധം നിഷിദ്ധമാക്കപ്പെട്ട വിലക്കപ്പെട്ട മാസങ്ങൾക്കും (അൽ-അശ്ഹുറുൽ ഹുറം) അല്ലാഹു പ്രാധാന്യം നൽകി. വർഷത്തിലെ ഇതര മാസങ്ങളെക്കാൾ റമദാനിനെയും, ആഴ്ചയിലെ മറ്റു ദിവസങ്ങളെക്കാൾ വെള്ളിയാഴ്ചയെയും, മറ്റു ദിവസങ്ങളെക്കാൾ ബലിപെരുന്നാൾ ദിനത്തെയും, ബാക്കി രാത്രികളെക്കാൾ ലൈലത്തുൽ ഖദ്റിനെയും അവൻ ശ്രേഷ്ഠമാക്കി. ഭൂമിയിലെ നാടുകളിൽ വെച്ച് ഏറ്റവും ഉത്തമവും ആദരണീയവുമായ നാടായി അല്ലാഹു വിശുദ്ധ മക്കയെ തെരഞ്ഞെടുക്കുകയും ചെയ്തു.

​വിലക്കപ്പെട്ട മാസങ്ങൾക്ക് ഇസ്‌ലാമിന് മുൻപുള്ള ജാഹിലിയ്യാ കാലത്തെ അറബികൾ വലിയ ആദരവ് നൽകിയിരുന്നു. ആ മാസങ്ങളിൽ അവർ രക്തച്ചൊരിച്ചിൽ നടത്തിയിരുന്നില്ല, ശത്രുക്കളോട് യുദ്ധം ചെയ്തിരുന്നില്ല, ഒരു തരത്തിലുള്ള പവിത്രതയും ലംഘിച്ചിരുന്നില്ല. ആരും ആരോടും അതിക്രമം കാണിച്ചിരുന്നില്ലാത്ത ആ കാലത്ത് സ്വന്തം പിതാവിനെ കൊന്നവനെ ഈ മാസങ്ങളിൽ കണ്ടുമുട്ടിയാൽ പോലും അവർ പ്രതികാരം ചെയ്യുമായിരുന്നില്ല. അല്ലാഹു തന്റെ ദാസന്മാർക്ക് പുണ്യകർമ്മങ്ങൾ ചെയ്യാനും പരസ്പരം മത്സരിക്കാനുമായി മഹത്തായ സന്ദർഭങ്ങളും ശ്രേഷ്ഠമായ ദിനങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ട്. മാസങ്ങളിലെയും ദിവസങ്ങളിലെയും മണിക്കൂറുകളിലെയും ഈ സുവർണ്ണാവസരങ്ങൾ മുതലെടുക്കുകയും, വിവിധങ്ങളായ ആരാധനകളിലൂടെ തന്റെ നാഥനിലേക്ക് അടുക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ ഭാഗ്യവാൻ. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഈ കുളിർക്കാറ്റ് അവന് ലഭിച്ചേക്കാം, നരകാഗ്നിയിൽ നിന്നും അതിന്റെ കഠിനമായ ചൂടിൽ നിന്നും അവൻ രക്ഷപ്പെടുകയും ചെയ്യും.

​അല്ലാഹുവിന്റെ ദാസന്മാരേ, നാം ഇപ്പോൾ എത്തിനിൽക്കുന്നത് ദുൽഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങളുടെ പടിവാതിൽക്കലാണ് എന്ന് നാം തിരിച്ചറിയണം. വിശുദ്ധ ഖുർആനിൽ അല്ലാഹു ഇതിനെക്കുറിച്ച് സത്യം ചെയ്ത് പറഞ്ഞിട്ടുണ്ട്: (പ്രഭാതം തന്നെയാണ് സത്യം, പത്തു രാത്രികൾ തന്നെയാണ് സത്യം - അൽ ഫജ്ർ: 1-2). നിങ്ങളുടെ ഈ പത്തു ദിവസങ്ങൾ എന്നത് അല്ലാഹു നിശ്ചയിച്ച അറിയപ്പെട്ട മാസങ്ങളുടെ സമാപ്തിയാണ്. ദുൽഹിജ്ജയിലെ ഈ പത്തു ദിനങ്ങൾ ഓരോ മിനിറ്റും മണിക്കൂറും കൃത്യമായി വിനിയോഗിക്കേണ്ട ഏറ്റവും നല്ല സമയമാണെന്ന കാര്യം നാം വിസ്മരിക്കരുത്. അറഫ ദിനവും ബലി ദിനവും ഈ ദിവസങ്ങളിലാണ്. ഇഹലോകത്തിലെ ദിനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ദുൽഹിജ്ജയിലെ ആദ്യത്തെ പത്ത് ദിനങ്ങളാകുന്നു എന്ന് നബി ﷺ അരുളിയിട്ടുണ്ട്. നബി ﷺ വീണ്ടും പറഞ്ഞു: "ഈ പത്ത് ദിവസങ്ങളില്‍ നി൪വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേ‍ഷ്ടകരമായ മറ്റൊരു ദിവസത്തെ സല്‍ക൪മ്മങ്ങളുമില്ല". അപ്പോൾ സഹാബികൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?". നബി ﷺ പ്രതിവചിച്ചു: "അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ല; എന്നാല്‍ ഒരാള്‍ സ്വന്തം ശരീരവും സമ്പത്തുമായി അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് പുറപ്പെടുകയും, അവയില്‍ നിന്ന് ഒന്നും തിരിച്ചു കൊണ്ടുവരാതെ അവിടെ രക്തസാക്ഷിയാകുകയും ചെയ്താലല്ലാതെ."

​ഈ ദിനങ്ങളുടെ മഹത്വം ഉൾക്കൊണ്ട് മഹാൻമാരായ ഇബ്നു ഉമർ (റ), അബൂഹുറൈറ (റ) എന്നിവർ അങ്ങാടിയിലേക്ക് ഇറങ്ങുകയും തക്ബീർ മുഴക്കുകയും ചെയ്യുമായിരുന്നു; അവരിരുവരുടെയും തക്ബീർ കേട്ട് ജനങ്ങളും തക്ബീർ ചൊല്ലുമായിരുന്നു. ദുൽഹജ്ജ് ആദ്യത്തെ പത്ത് ദിവസങ്ങൾ സമാഗതമായാൽ, താബിഉകളിൽ പ്രമുഖനായ സഈദുബ്നു ജുബൈർ (റ) തനിക്ക് സാധ്യമാകുന്നതിന്റെ പരമാവധി സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കാനായി കഠിനമായി പരിശ്രമിക്കാറുണ്ടായിരുന്നു. തീർച്ചയായും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തേടാൻ ഏറ്റവും അനുയോജ്യമായ സന്ദർഭമാണിത്. ഇമാം ഇബ്നു ഹജർ (റ) പറഞ്ഞതുപോലെ, ദുൽഹിജ്ജയിലെ ആദ്യ പത്തു ദിവസങ്ങൾ ഇത്രയേറെ സവിശേഷമാകാൻ കാരണം, ഇസ്‌ലാമിലെ പ്രധാന ആരാധനാ കർമ്മങ്ങളായ നമസ്കാരം, നോമ്പ്, ദാനം, ഹജ്ജ് എന്നിവയെല്ലാം ഇതിൽ ഒരുമിച്ചുകൂടുന്നു എന്നതിനാലാണ്; ഈയൊരു പ്രത്യേകത മറ്റ് ദിവസങ്ങൾക്കൊന്നുമില്ല.

​ജീവിതത്തിൽ വന്ന വീഴ്ചകൾ പരിഹരിക്കാനുള്ള സുവർണ്ണാവസരമാണ് ഈ രാപ്പകലുകൾ. ഈ പത്തു പുണ്യദിനങ്ങൾ വർഷത്തിന്റെ അവസാനത്തിലാണ് വരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ജീവിതത്തിൽ വീഴ്ച വരുത്തിയവർക്കും പോരായ്മകൾ സംഭവിച്ചവർക്കും തങ്ങൾക്ക് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനും, വരാനിരിക്കുന്ന നാളുകൾക്കായി ഒരുങ്ങാനുമുള്ള ഒരു പകരമായാണ് ഇത് വരുന്നത്. തന്റെ നാഥന്റെ മഹത്വം മനസ്സിലാക്കിക്കൊണ്ടും, അവന്റെ മാപ്പിനും പ്രീതിക്കും ആശിച്ചുകൊണ്ടും വേണം നാം ഇത് ചെയ്യാൻ. കാരണം ആയുസ്സ് വേഗത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്, സമയം വേഗത്തിൽ കടന്നുപോവുകയാണ്. ഓരോ ദിവസം കടന്നുപോകുമ്പോഴും നമ്മുടെ ആയുസ്സ് കുറയുകയാണ്, മരണം അടുത്തുവരികയാണ്, ശരീരം ബലഹീനമാവുകയാണ്, ആരോഗ്യം ക്ഷയിക്കുകയാണ്, തടസ്സങ്ങൾ വർദ്ധിക്കുകയാണ്, അവസരങ്ങൾ കുറയുകയാണ്. അതിനാൽ നമുക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിൽ നാം അതീവ ശ്രദ്ധാലുക്കളാവുക. നാമെല്ലാവരും അല്ലാഹുവിലേക്ക് നിർവ്യാജമായ പശ്ചാത്താപത്തോടെ മടങ്ങുക, കാരണം അല്ലാഹു അത് നമ്മളോട് എല്ലാവരോടും കൽപ്പിച്ചിട്ടുള്ളതാണ്.

18/05/2026

ഖുർആൻ പഠന ക്ലാസ്. 34
അൻഫസ് നന്മണ്ട

17/05/2026

ഖുർആൻ പഠന ക്ലാസ്. 33
അൻഫസ് നന്മണ്ട

16/05/2026

ഖുർആൻ പഠന ക്ലാസ്. 32
അൻഫസ് നന്മണ്ട

15/05/2026

ഖുർആൻ പഠന ക്ലാസ്. 31
അൻഫസ് നന്മണ്ട

14/05/2026

ഖുർആൻ പഠന ക്ലാസ്. 30
അൻഫസ് നന്മണ്ട

Address

Kozhikode
Feroke
673314

Website

Alerts

Be the first to know and let us send you an email when Misbah Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share