26/07/2025
25-07-2025
വൈപ്പിൻ കാളമുക്ക് ജംഗ്ഷനിൽ മാളികം വീട്ടിൽ ട്രീസയെയും വികലാംഗയായ മകൾ ഷിനിയും, 7വയസ്സുള്ള കുട്ടിയേയും ഉൾപ്പെടെ മണപ്പുറം ഫിനാൻസിൽ നിന്നും ഹൗസിങ് ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് ജപ്തി ചെയ്ത് സീൽ വെച്ച് പുറത്താക്കി. യാതൊരു മനുഷ്യത്വവും കാണിക്കാതെ ആരോരും ഇല്ലാത്ത ഇ കുടുംബത്തിനെ പെരുവഴിയിൽ ഇറക്കി വിട്ട മണപ്പുറം ഫിനാൻസിന്റെ ക്രൂരതയിൽ പ്രതിഷേധിച്ച് സിപിഐ എം പുതുവൈപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീട് തുറന്ന് കുടുംബത്തിനെ സുരക്ഷിതമായി അകത്തേക്ക് കയറ്റി.
26-07-2025
മാളികം വീട്ടിൽ ട്രീസയും മകൾ ഷിനിയും, 7 വയസുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയും വഴിയാധാരമാകില്ല. പാർട്ടിയുണ്ട് കൂടെ...
Ap.പ്രനിൽ
CPIM വൈപ്പിൻ A/C