02/06/2025
മഹാത്മാഗാന്ധിയെ സ്മരിച്ച് പ്രതിഭകൾക്ക് ആദരംനൽകി ശ്രദ്ധേയമായി ഗാന്ധി കുടുംബസംഗമവും, പ്രതിഭാദരവുമായി നഗരസഭ പതിമൂന്നാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റി.... കാലവും.ലോകവും കണ്ട മഹാത്മാവായ ഗാന്ധിജി പ്രസ്ഥാനത്തിന്റെ അമൂല്യമായ അമരക്കാരനായിരുന്നതിന്റെ നൂറാം വാർഷിക നിറവിൽ ഗാന്ധി സ്മരണകളുമായി വ്യത്യസ്ത തലങ്ങളിലുളള നീണ്ട നിരയിലെ പ്രതിഭാധനർക്ക് സ്നേഹാദരം നൽകി ഗുരുവായൂർ നഗരസഭ വാർഡ് 13 കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഒരുക്കിയ ഗാന്ധി കുടുംബ - പ്രതിഭാ സംഗമം വേറിട്ട ശ്രദ്ധേയമായ വേളയായി. കാരക്കാട് ഗോൾഡൻ -പേൾ റസിഡൻസിയിൽ വാർഡ് നഗരസഭ കൗൺസിലർ സി.കെ. സൂരജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമ സദസ്സ് മുൻ ഡി.സി.സി പ്രസിഡണ്ടും, മുൻ യൂഡിഎഫ് ചെയർമാനുമായ എം.പി.വിൻസന്റ് എക്സ് എം.എൽ.എ. ഉൽഘാടനം ചെയ്തു. പ്രതിഭാ സംഗമത്തിൽ എണ്ണിയാൽ ഒടുങ്ങാത് തപ്രതിഭാ നിരയുമായും, ഉന്നത വിദ്യാർത്ഥി ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ സ്നേഹാദരമായും, വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണവിതരണം, കുട്ടികൾക്ക് കരിയർ ഗൈഡൻസ് കൺസൾട്ടിങ്ങ് തുടങ്ങി വിത്യസ്തമായി നടത്തിയ സംഗമ സദസ്സിൽ വിവിധ രംഗങ്ങളിലുള്ള പ്രഗൽഭരായ ഡോ.ഡി.എം.വാസുദേവൻ, കീഴേടം രാമൻ നമ്പൂതിരി, ഡോ. ശിവകുമാർ , ഡോ.അച്ചുതൻ കുട്ടി മാസ്റ്റർ, സരളസിസ്റ്റർ, . ശോഭന ചക്രവർത്തി , കോമത്ത് നാരായണ പണിക്കർ ,കാരയിൽ ശ്രീനിവാസൻ ഉണ്ണികൃഷ്ണൻ.വി തുടങ്ങി നിരവധി വിദ്യാർത്ഥി നിരയിലുള്ളവർ വരെ മാററുരച്ച പ്രതിഭകൾക്ക് സ്നേഹാദരം നൽകി. നേരത്തെ ഗാന്ധി ചിത്രത്തിന് മുന്നിൽപുഷ്പാർച്ചന നടത്തി ഗാന്ധി സ്മരണ പ്രാർത്ഥനയുമായി തുടക്കം കുറിച്ച വേദിയിൽ ഉന്നത വിദ്യാർത്ഥി വിജിയകൾക്ക് നഗരസഭപ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉപഹാര സമർപ്പണവും,മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും സമ്മാനിച്ചു. ഹരിത കർമ്മസേന, ആശാ വർക്കർ , അംഗൻവാടി അദ്ധ്യാപിക എന്നിവരെയും അനുമോദിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി.ഡോ.ഹനിനി.എം .രാജ് കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു.കെ.വി.സത്താർ,ടി.എൻ.മുരളി,വി.എസ്.നവനീത്, പ്രതീഷ് ഓടാട്ട്,ടി.കെ.ഗോപാലകൃഷ്ണൻ,ഷൈലജ ദേവൻ, കെ.എം.ഷിഹാബ്, സുഷ ബാബു,രാജലക്ഷ്മി,ശശി വല്ലാശ്ശേരി,ബാബുരാജ് ഗുരുവായൂർ,കൃഷ്‌ണകുമാർ ചെമ്പകശ്ശേരി,കെ.സലിൽ കുമാർ,പ്രേംകുമാർ ജി മേനോൻ ,പി.എം.മുഹമ്മദുണ്ണി ,കൃഷ്ണകുമാർ.പി,വി.എ.ഉദയൻ,ശ്രീന എന്നിവർ സംസാരിച്ചു.