Guruvayur News

Guruvayur News ഗുരുവായൂരപ്പാ ശരണം...���
ഗുരുവായൂരില?

പള്ളിവേട്ട രജിസ്ട്രേഷൻ നാളെ മുതൽഗുരുവായൂർ ഉത്സവത്തിൻ്റെ ഭാഗമായുള്ള പള്ളിവേട്ട മാർച്ച് 18 ന് നടക്കുകയാണ്. പള്ളിവേട്ടയുമായ...
12/03/2025

പള്ളിവേട്ട രജിസ്ട്രേഷൻ നാളെ മുതൽ

ഗുരുവായൂർ ഉത്സവത്തിൻ്റെ ഭാഗമായുള്ള പള്ളിവേട്ട മാർച്ച് 18 ന് നടക്കുകയാണ്. പള്ളിവേട്ടയുമായി ബന്ധപ്പെട്ട് നാളെ മുതൽ (മാർച്ച് 12) ഓഫീസ് റിസപ്ഷനിലെത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. മാർച്ച് 17 ന് ഉച്ചയ്ക്ക് ഒരു മണി വരെ രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഹരേ കൃഷ്ണാ...
#ഗുരുവായൂർഉത്സവം2025 #ഗുരുവായൂർഉത്സവം #ഗുരുവായൂരപ്പൻ #
#പള്ളിവേട്ട2025

ഗുരുവായൂരപ്പന്റെ പ്രസാദ ഊട്ട്...
12/03/2025

ഗുരുവായൂരപ്പന്റെ പ്രസാദ ഊട്ട്...

ഗുരുവായൂർ ഉത്സവം:പ്രസാദ ഊട്ട് തുടങ്ങിഗുരുവായൂർ ഉത്സവത്തിൻ്റെ സവിശേഷതയായ ഉത്സവ കഞ്ഞിയും മുതിര പുഴുക്കും ഉൾപ്പെടുന്ന പ്രസാ...
11/03/2025

ഗുരുവായൂർ ഉത്സവം:
പ്രസാദ ഊട്ട് തുടങ്ങി

ഗുരുവായൂർ ഉത്സവത്തിൻ്റെ സവിശേഷതയായ ഉത്സവ കഞ്ഞിയും മുതിര പുഴുക്കും ഉൾപ്പെടുന്ന പ്രസാദ ഊട്ട് വിതരണം തുടങ്ങി. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ഇലയിട്ട പാള പാത്രത്തിൽ കഞ്ഞിയും മുതിര ഇടിച്ചക്ക പുഴുക്കും വിളമ്പി. നാളികേര പൂളും ശർക്കരപ്പൊടിയും പിന്നാലെയെത്തി. ആയിരങ്ങളാണ് പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ ഉത്സവവിശേഷമായ കഞ്ഞിയും മുതിര പുഴുത്തിനും പുറമെ രാവിലെയും വൈകിട്ടും ഉത്സവ പകർച്ചയും ഭക്തർക്ക് നൽകുന്നു. രാവിലത്തെ പകർച്ചയ്ക്ക് രാവിലത്തെ വിഭവങ്ങളും വൈകിട്ട് ചോറ്, രസ കാളൻ, ഓലൻ, പപ്പടം എന്നിവയുമുണ്ടാകും. പ്രസാദ ഊട്ടിനു മാത്രം 3.34 കോടി രൂപയാണ് എസ്റ്റിമേറ്റ്.

ഹരേ കൃഷ്ണാ...
#ഗുരുവായൂർഉത്സവം2025 #ഗുരുവായൂർഉത്സവം #ഗുരുവായൂരപ്പൻ #ഗുരുവായൂർആനയോട്ടം2025 #ആനയോട്ടം2025

തിരുനക്കരയിലെ നന്ദികേശ്വരൻ ..ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീപരമ ശിവന്റെ നടയ്ക്ക് നേരെമുന്നിലോ, അല്പം മാറിയോ ശിവ...
11/03/2025

തിരുനക്കരയിലെ നന്ദികേശ്വരൻ ..

ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീപരമ ശിവന്റെ നടയ്ക്ക് നേരെമുന്നിലോ, അല്പം മാറിയോ ശിവവാഹനമായ നന്ദിയുടെ പ്രതിഷ്ഠയുണ്ടാകും. ശിവക്ഷേത്രങ്ങളിലെ കൊടിമരത്തിന് മുകളിലും ശ്രീ നന്ദിയുടെ രൂപമുണ്ടാകാറുണ്ട്. ശ്രീ പരമശിവനെ തൊഴുന്നതിനുമുമ്പ് ശ്രീ നന്ദിയെ തൊഴണമെന്നാണ് ചിട്ട. ശ്രീ നന്ദിയുടെ ചെവിയിൽ ഭക്തർ ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാന്റെ അടുത്തുചെന്ന് പറയുമെന്നാണ് വിശ്വാസം. എങ്കിലും ശ്രീ നന്ദിയ്ക്ക് വിശേഷാൽ പ്രാധാന്യം ലഭിയ്ക്കുന്ന ക്ഷേത്രങ്ങൾ കുറവാണ്. തിരുനക്കര ക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രത്തിലെ ശിവലിംഗത്തോടൊപ്പം ഉദ്ഭവിച്ചതാണ് ഇവിടത്തെ ശ്രീ നന്ദിവിഗ്രഹവും. മാത്രവുമല്ല, ശ്രീ നന്ദിയെ ഒരു ദേവനായിത്തന്നെ ഇവിടെ ആരാധിച്ചുവരുന്നു. ശ്രീ നന്ദിയ്ക്ക് നിത്യവും വിളക്കുവയ്പും നിവേദ്യവുമുണ്ട്. ഇത്തരത്തിൽ വരാൻ കാരണമായ ഒരു സംഭവമുണ്ട്. മേല്പറഞ്ഞ ഐതിഹ്യത്തിന്റെ തുടർച്ചയായി
🌹കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പറയുന്ന കഥയാണിത്.🌹 അതിങ്ങനെ:
തിരുനക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞപ്പോൾ അന്നാട്ടുകാർക്ക് ഒരു വലിയ ഉപദ്രവമുണ്ടായി. തിരുനക്കരയിലും അടുത്തുള്ള സ്ഥലങ്ങളിലും നെല്ലോ സസ്യലതാദികളോ കൃഷിചെയ്താൽ എത്രയൊക്കെ വേലികെട്ടി വച്ചാലും അവയെല്ലാം പൊളിച്ചുകൊണ്ട് രാത്രിയിൽ ഒരു വെളുത്ത കാള കടന്നുവന്ന് അവയെല്ലാം തിന്നാൻ തുടങ്ങി. ഈ കാള ആരുടേതാണെന്നോ എവിടെനിന്ന് വരുന്നുവെന്നോ ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. നല്ല നിലാവുള്ള രാത്രികളിൽ ദൂരെനിന്ന് നോക്കിയാൽ അവനെ കാണാൻ കഴിയുമായിരുന്നു. എന്നാൽ, അടുത്തെത്തുമ്പോഴേയ്ക്കും അവൻ അപ്രത്യക്ഷനായിക്കളയും! ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചപ്പോൾ ജനങ്ങൾ കഷ്ടപ്പെട്ടു. അവർ രാജാവിനടുത്ത് പരാതി പറയുകയും രാജാവ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഉപദ്രവങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിയ്ക്കേ നല്ല നിലാവുള്ള ഒരു രാത്രിയിൽ, തിരുനക്കരയിൽ നിന്ന് അല്പം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന 'വേളൂർ' എന്ന സ്ഥലത്ത് ഒരു പാടത്ത് മേല്പറഞ്ഞ കാള പ്രത്യക്ഷപ്പെടുകയും വിളകൾ തിന്നാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്ത് കാഴ്ച കണ്ട അവിടത്തെ പണിക്കാരൻ കാളയ്ക്കുനേരെ കല്ലെറിയുകയും അതിനെ ആട്ടിയോടിയ്ക്കുകയും ചെയ്തു. ആ സമയത്തുതന്നെ രാജാവിന് ഒരു സ്വപ്നദർശനമുണ്ടായി. ഒരു വെളുത്ത കാള തന്റെയടുത്തുവന്ന് ഇങ്ങനെ പറയുന്നതായായിരുന്നു സ്വപ്നം:
മഹാരാജൻ, അങ്ങ് ഭഗവാന് വേണ്ടതെല്ലാം ഒരുക്കിവയ്ക്കുന്നുണ്ടല്ലോ. ഉപദേവതകൾക്കും ആവശ്യത്തിനുണ്ടാകുന്നുണ്ടല്ലോ. എന്താണ് എനിയ്ക്കുമാത്രം ഇല്ലാത്തത്? ഞാൻ ഭഗവാന്റെ വാഹനമല്ലേ? എനിയ്ക്കൊന്നും കിട്ടാത്തതുകൊണ്ടല്ലേ ഞാൻ നാട്ടുകാരുടെ വിളവുമുഴുവൻ തിന്നുതീർക്കുന്നത്. അതുമൂലം എനിയ്ക്കിന്ന് ഒരു തൊഴിലാളിയുടെ കല്ലേറ് കൊള്ളുകയും ചെയ്തു. ഇങ്ങനെയൊക്കെയായാൽ എന്തുചെയ്യും? കഷ്ടം തന്നെ!
പിറ്റേന്ന് രാവിലെ, സ്ഥലത്തെ പ്രധാന ജ്യോത്സ്യരെ വിളിപ്പിച്ച രാജാവ് തനിയ്ക്കുണ്ടായ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത്, സ്വപ്നത്തിൽ കണ്ട കാള, ശിവവാഹനമായ ശ്രീ നന്ദി തന്നെയാണെന്നും അതിനുകൂടി നിവേദ്യം വേണമെന്നാണ് ദേവഹിതമെന്നുമാണ്. തുടർന്ന് രാജാവ്, വേളൂരിൽ കാളയ്ക്ക് ഏറുകൊണ്ട സ്ഥലം തിരുനക്കര ദേവസ്വം വകയാക്കുകയും, അവിടത്തെ നെല്ലുകൊണ്ട് നിവേദ്യമുണ്ടാക്കണമെന്ന് നിർദ്ദേശിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് നന്ദിയ്ക്ക് നിവേദ്യം തുടങ്ങിയത്.

*ഗുരുപവനപുരേശാ ശരണം* 🐘🌴🕉️🕉️🕉️🕉️🕉️🌴🐘*38 ഗജരാജന്മാരുള്ള ഭഗവാനു ആണ്ടിലൊരിക്കൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചുള്ള ഒന്നാം ദിവ...
10/03/2025

*ഗുരുപവനപുരേശാ ശരണം*
🐘🌴🕉️🕉️🕉️🕉️🕉️🌴🐘
*38 ഗജരാജന്മാരുള്ള ഭഗവാനു ആണ്ടിലൊരിക്കൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചുള്ള ഒന്നാം ദിവസത്തെ ആനയില്ലാ ശീവേലി............*
🐘🌴🐘🌴🐘🌴🐘🌴🐘

*ഗുരുപവനപുരേശാ ശരണം*🙏🌹🕉️🕉️🕉️🕉️🕉️🌹🙏*ഗുരുവായൂർ ഉത്സവം............*                      *ഉത്സവങ്ങൾ മൂന്നുതരം.മുളയിട്ട് കൊട...
10/03/2025

*ഗുരുപവനപുരേശാ ശരണം*
🙏🌹🕉️🕉️🕉️🕉️🕉️🌹🙏
*ഗുരുവായൂർ ഉത്സവം............*

*ഉത്സവങ്ങൾ മൂന്നുതരം.മുളയിട്ട് കൊടികയറുന്ന അങ്കുരാദി.മുളയിടാതെ കൊടികയറുന്ന ധ്വജാദി.മുളയിടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ.*

*വിശ്വപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവം അങ്കുരാദിയാണ്.ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു.ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്.അവസാനദിവസം രാത്രി ആറാട്ടോടുകൂടി സമാപിക്കുന്നു.*

*ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു.കലശം ഉത്സവം കൊടികയറുന്നതിന്റെ എട്ടു ദിവസം മുമ്പ് ആരംഭിക്കും.കലശം തുടങ്ങിയാൽ ഉൽസവം കഴിയുന്നതു വരെ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെ അമ്പലത്തിൽ പ്രവേശിപ്പിക്കുകയില്ല.ഉത്സവം കൊടികയറിയാൽ ഉത്സവം കഴിയുന്നതു വരെ തൃപ്പുക* *ഉണ്ടാവുകയില്ല.ഗുരുവായൂർ ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്............*

*ഒന്നാം ദിവസം*

*ഒന്നാം ദിവസം രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു.അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആനയോട്ടം നടക്കുന്നു.വൈകീട്ട് ആചാര്യവരണ്യവും കൊടിപൂജയും.പിന്നീട് കൊടിയേറ്റവും നടക്കുന്നു.ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയ്ക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണം.അന്നത്തെ വിളക്കിന് കൊടിപ്പുറത്ത് വിളക്ക് എന്നു പറയുന്നു.കിഴക്കേ നടപ്പുരയ്ക്കകത്തുതന്നെ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു സ്വർണ്ണക്കൊടിമരമുണ്ട്.ഉത്സവത്തിന് "മുളയിടൽ" ചടങ്ങുണ്ട്.നാലമ്പലത്തിനകത്ത് വടക്കേ ഭാഗത്ത് മണിക്കിണറിനു സമീപത്താണ് മുളയറ ഒരുക്കുന്നത്.മുറി പ്രത്യേകം അലങ്കരിച്ച് ശുദ്ധി ചെയ്യ്ത് പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ,ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ.എല്ലാദിവസവും മുളയിൽ പൂജനടക്കുന്നു.*

*രണ്ടാം ദിവസം*

*രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്കുകൊടിയും കൂറയും സ്ഥാപിക്കുന്നു.ഉത്സവക്കാലത്ത് എല്ലാ ദിവസവും കാലത്ത് പന്തീരടി പൂജയ്ക്ക് ശേഷം കാലത്ത് 11 മണിയ്ക്ക് നാലമ്പലത്തിനകത്ത് ശ്രീഭൂതബലി ദർശനവും രാത്രി അത്താഴ പൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്കുഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കലുമുണ്ട്.ദീപാരാധനയ്ക്കു ശേഷം പ്രാസാദശുദ്ധിക്രിയകൾ നടക്കും.ഇതോടേ ക്ഷേത്ര പ്രദേശത്തിന് അറിയാതെയെങ്കിലും സംഭവിച്ച അശുദ്ധികൾ നീക്കപ്പെടും.*

*മൂന്നാം ദിവസം*

*മൂന്നാം ദിവസം ബിംബശുദ്ധികളാണ്.ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നീ കലശങ്ങൾ പൂജിച്ച് അഭിഷേകം ചെയ്യും.അന്ന് മഹാകുംഭപൂജയും വൈകുന്നേരം അധിവാസഹോമവും ഹോമകുണ്ഠശുദ്ധിയും നടക്കുന്നു.*

*നാലാം ദിവസം*

*നാലാം ദിവസം മഹാകുംഭപ്രോക്ഷണവുംപ്രായശ്ചിത്തഹോമങ്ങളും കലശാഭിഷേകങ്ങളും നടക്കുന്നു.*

*അഞ്ചാം ദിവസം*

*അഞ്ചാം ദിവസത്തിൽ ശാന്തി അത്ഭുതശാന്തി ഹോമങ്ങളും കലശാഭിഷേകങ്ങളും നടക്കുന്നു.*

*ആറാം ദിവസം*

*ആറാം ദിവസം കാലത്ത് കൂത്തമ്പലത്തിൽ പത്മമിട്ട് സഹസ്രകലശത്തിനുള്ള കുടങ്ങൾ ഒരുക്കി വയ്ക്കുന്നു.*

*ഏഴാം ദിവസം*

*ഏഴാം ദിവസം പന്തീരടി പൂജയ്ക്കുശേഷം മണ്ഡപത്തിൽ തയ്യാറക്കിയ ഹോമകുണ്ഡത്തിൽ തത്ത്വഹോമവും ഹോമകലശപൂജയും നടത്തുന്നു.*

*എട്ടാം ദിവസം*

*എട്ടാം ദിവസം പന്തീരടി പൂജയ്ക്കുശേഷം 26 സ്വർണ്ണക്കുടങ്ങളും 975 വെള്ളിക്കുടങ്ങളും അഭിഷേകത്തിനായെടുക്കുന്നു.തൈലകഷായങ്ങൾ, നെയ്യ്, തേൻ, എണ്ണ, പഞ്ചാമൃതം എന്നിവയും അഭിഷേകത്തിനുണ്ടാവും.അന്നു മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ഭഗവാനെ സാക്ഷി നിർത്തി പാണികൊട്ടി പൂജയോടുകൂടി ബലി ഇടുന്നു.ഉത്സവകാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്.ആ ദിവസം എട്ടാം വിളക്ക് എന്ന് അറിയപ്പെടുന്നു.ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം.*

*ഒമ്പതാം ദിവസം*

*ഒൻപതാം ദിവസം പള്ളിവേട്ട.അന്ന് ഭഗവാൻ ദീപാരാധനയ്ക്ക് ശേഷം നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു.കിഴക്കേ ഗോപുരം വഴി പുറത്തിറങ്ങി കുളം പ്രദക്ഷിണം വച്ച് കിഴക്കേ നടയിലൂടെ അകത്തു പ്രവേശിച്ച് വടക്കേ നടയിൽ എഴുന്നെള്ളിപ്പ് തീരും.ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു.പിന്നീട് ആനപ്പുറത്തു കയറി പള്ളിവേട്ടയ്ക്കായി ഭഗവാൻ ഇറങ്ങുന്നു.ക്ഷേത്രത്തിലെ കഴകക്കാരനായ പിഷാരടി പന്നിമാനുഷങ്ങളുണ്ടോ എന്നു ചോദിക്കുന്നതോടെ "പള്ളിവേട്ട" തുടങ്ങും.ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ്,പ്രത്യേകിച്ച് പന്നിയുടെ വേഷമണിഞ്ഞ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് 09 പ്രദക്ഷിണം നടത്തുന്നു.ഒമ്പതാം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു.വേട്ടമൃഗത്തെ ക്ഷേത്രപലകന് കാഴ്ചവെച്ച് അകത്തേക്ക് എഴുന്നെള്ളുന്നു.അന്ന് മണ്ഡപത്തിൽ പ്രത്യേക അലങ്കരിച്ച സ്ഥലത്ത് വെള്ളിക്കട്ടിലിൽ പട്ടുതലയിണയും വെച്ച് പള്ളിയുറക്കമാണ്.അന്ന് 12 പാരമ്പര്യക്കാർ നിശ്ശബ്ദരായി ഭഗവാന് കാവലിരിയ്ക്കും.നാഴികമണി അബദ്ധത്തിൽ പോലും ശബ്ദിയ്ക്കാതിരിക്കാൻ കെട്ടിയിടും.*

*പത്താം ദിവസം*

*പത്താം ദിവസം ആറാട്ട്.പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേദിവസം രാവിലെ 6 മണിക്ക് ഉണരുന്നു.ഉഷപൂജയും എതിരേറ്റുപൂജയും ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്.അന്ന് സ്വർണ്ണത്തിൽ തീർത്ത ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്.വൈകീട്ട് നഗരപ്രദക്ഷിണം തുടങ്ങുന്നു.പഞ്ചവാദ്യത്തോടുകൂടിയാണ് പ്രദക്ഷിണം നടത്തുന്നത്.പുരാണങ്ങളിലെ നിരവധി സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നത് കാണാം.പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി അപമൃത്യുവടഞ്ഞ കണ്ടിയൂർ പട്ടത്തെ ന‌മ്പീശന്റെ ഓർമ്മ പുതുക്കുന്നു.ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന നമ്പീശൻ പണ്ടൊരു ആറാട്ടുനാളിൽ എഴുന്നള്ളിപ്പിനിടയിലാണ് കുളത്തിന്റെ വടക്കുഭാഗത്തെ അത്താണിക്കല്ല് നില്ക്കുന്ന സ്ഥലത്തുവച്ച് കൊല്ലപ്പെട്ടത്.ന‌മ്പീശന്റെ അനന്തരാവകാശികൾ വന്ന് സങ്കടമില്ലെന്ന് അറിയിച്ചതിനുശേഷം എഴുന്നെള്ളിപ്പ് തുടരും.അതിനുശേഷം തിടമ്പ് ഭഗവതി അമ്പലത്തിലൂടെ ആറാട്ടുകടവിൽ എത്തിയ്ക്കും.ഇരിങ്ങപ്പുറത്തെ തമ്പുരാൻപടിയ്ക്കൽ കിട്ടയുടെ അനന്തരാവകാശികളും ഭക്തജനങ്ങളും ഇളനീർ കൊണ്ടുവന്നിട്ടുണ്ടാവും.തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ തീർത്ഥങ്ങളേയും രുദ്രതീത്ഥത്തിലേക്ക് ആവാഹിയ്ക്കും.ആറാട്ടുതിടമ്പിൽ മഞ്ഞളും ഇളനീരുംകൊണ്ട് അഭിഷേകം നടത്തുന്നു.അതിനുശേഷം രുദ്രതീർത്ഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രിയും മേൽശാന്തിയും ഓതിക്കന്മാരും.കീഴ്ശാന്തിക്കാരും മുങ്ങുന്നു.*

*ഭഗവാന്റെ ആറാട്ടോടെ പരിപാവനമായ തീർത്ഥത്തിൽ ഭക്തജനങ്ങൾ ആറാടുന്നു.ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ*

*ഉച്ചപ്പൂജ.*

*ആറാട്ടുദിവസം മാത്രമേ ഭഗവാനു ശ്രീലകത്തിനു പുറത്ത് ഉച്ചപ്പൂജ പതിവുള്ളു.ആറാട്ട് ദിവസം രാത്രി 11 മണിയോടെയാണ് ഉച്ചപ്പൂജ.അതിനുശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്,11 വട്ടം ഓട്ടപ്രദക്ഷിണം.അവസാനം കൊടിയിറക്കത്തോടെ ഉത്സവത്തിനു പരിസമാപ്തിയാകും............*
ഹരേ കൃഷ്ണാ...
#ഗുരുവായൂർഉത്സവം2025 #ഗുരുവായൂർഉത്സവം #ഗുരുവായൂരപ്പൻ #ഗുരുവായൂർആനയോട്ടം2025 #ആനയോട്ടം2025

കലശം എട്ടാം ദിവസമായ നാളെ ശ്രീഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകവും ബ്രഹ്മ കലശാഭിഷേകവും നടക്കും. ബ്രഹ്മകലശ അഭിഷേ...
08/03/2025

കലശം എട്ടാം ദിവസമായ നാളെ ശ്രീഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകവും ബ്രഹ്മ കലശാഭിഷേകവും നടക്കും. ബ്രഹ്മകലശ അഭിഷേകത്തിന് ശേഷം കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപം ഉത്സവ പ്രാരംഭ ചടങ്ങായ ആനയോട്ടത്തിൽ പങ്കെടുക്കേണ്ട ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം
ചിത്രം
മുളപ്പിച്ച ധാന്യങ്ങൾ കൂത്തമ്പലത്തിൽ സൂക്ഷിച്ചിട്ടുള്ള ബ്രഹ്മകലശകുടങ്ങൾക്ക് ചുറ്റും അലങ്കരിക്കുന്നതിനായി കീഴ്ശാന്തിമാർ എഴുന്നള്ളിക്കുന്നു
ഹരേ കൃഷ്ണാ

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹ഗുരു മഹാഭാരതം കഥ വിവരിക്കുകയായിരുന്നു.  ശിഷ്യന്മാര്‍ ആ കഥ സാകൂതം കേട്ടുകൊണ്ടിരി്ക്കുന്നു.  ഇടയ്...
17/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

ഗുരു മഹാഭാരതം കഥ വിവരിക്കുകയായിരുന്നു. ശിഷ്യന്മാര്‍ ആ കഥ സാകൂതം കേട്ടുകൊണ്ടിരി്ക്കുന്നു. ഇടയ്ക്ക് ഒരു ശിഷ്യന്‍ ചോദിച്ചു: ' ഗുരോ, എത്ര മഹാനാണ് കര്‍ണ്ണന്‍, എന്നിട്ടും എല്ലാവരും അദ്ദേഹത്തെ നിന്ദിച്ചു സംസാരിക്കുന്നു. ഇത് ശരിയാണോ? അപ്പോള്‍ ഗുരു പറഞ്ഞു: 'നീ കര്‍ണ്ണനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. കര്‍ണ്ണന്റെ അപകര്‍ഷതാ ബോധമാണ് കര്‍ണ്ണനെ പരിഹാസ്യനാക്കിയത്. സൂതപുത്രന്‍ എന്ന് ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാല്‍ അത് അദ്ദേഹത്തിന് അസഹ്യമായിത്തോന്നും. എന്നാല്‍ കൃഷ്ണനെ ദുര്യോധനന്‍ ഇടയനെന്നുവിളിച്ചിട്ടുപോലും അദ്ദേഹത്തിന് ഒരു നാണക്കേടും തോന്നിയില്ല. സൂതനാകാനും സാരഥിയാകാനും കൃഷ്ണന്‍ ഒരു മടിയും കാണിച്ചിട്ടില്ല. രാജസൂയത്തില്‍ എച്ചിലില എടുത്തുമാറ്റുന്നത് പോലും കൃഷ്ണനായിരുന്നില്ലേ? ' ഗുരു തുടര്‍ന്നു: പ്രശ്നങ്ങളെ വ്യക്തിത്വം കൊണ്ടാണ് കൃഷ്ണന്‍ നേരിട്ടത്. തന്റെ സകല പരിമിതികളേയും കൃഷ്ണന് നേരിടാനായത് സാഹചര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കൃഷ്ണന് കഴിഞ്ഞതുകൊണ്ട് മാത്രമാണ്. എല്ലാ കഴിവുകളുമുണ്ടായിരുന്ന കര്‍ണ്ണന്‍, പക്ഷേ, അപകര്‍ഷതാ ബോധത്തിന്റെ ചുഴിയില്‍ സ്വയം ചാടി നശിച്ചുപോവുകയായിരുന്നു. മനസ്സ് തൊട്ടാവാടിയാകാതിരിക്കാന്‍ നമുക്കും ശ്രമിക്കാം. സകല പരിമിതികളേയും നമ്മുടെ വ്യക്തിത്വം കൊണ്ട് തുടച്ചുമാറ്റാന്‍ നമുക്കാകട്ടെ .

രാധേ കൃഷ്ണാ..🌹

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹ഒരു ദിവസം രാവിലെ കൃഷ്ണനും കൂട്ടരും പശുക്കിടാങ്ങളെ മേയ്ക്കാൻപോകുന്നതിനുമുൻപ്, അമ്പാടിക്കടുത്തു ത...
17/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

ഒരു ദിവസം രാവിലെ കൃഷ്ണനും കൂട്ടരും പശുക്കിടാങ്ങളെ മേയ്ക്കാൻപോകുന്നതിനുമുൻപ്, അമ്പാടിക്കടുത്തു താമസിക്കുന്ന പൂക്കാരിയായ ജയന്തി എന്ന വൃദ്ധയും ദരിദ്രയും അനാഥയുമായ സ്ത്രീ, ഒരു കൂടയിൽ കുറേ വെളുത്ത മുരിക്കിൻപൂക്കൾ വിൽക്കാൻ കൊണ്ടുവന്നു. യശോദയോ മറ്റു ഗോപസ്ത്രീകളോ പൂക്കൾ വാങ്ങാൻ താൽപ്പര്യം കാണിച്ചില്ല. പൂക്കൾ വിൽക്കാൻ കഴിയാതെ ആ സാധു സ്ത്രീ നിരാശയും സങ്കടവുംമൂലം തലയിൽ കൈകൾ ചേർത്തുവെച്ച് മണ്ണിലേക്കിരുന്നു.

അതുകണ്ട് കൃഷ്ണൻ അവർക്കരികിലേക്കു ചെന്നു. 'അമ്മേ, ഇതുവരെ ഞാൻ ചുവന്ന മുരിക്കിൻ പൂക്കൾ മാത്രമേ കണ്ടിട്ടുള്ളു, വെളുത്ത പൂക്കളുണ്ടാവുമെന്ന് തനിക്കറിയില്ല. അതിനാൽ ഈ അത്യപൂർവ്വമായ പൂക്കൾ തനിക്ക് വേണ'മെന്ന് അവരോട് പറഞ്ഞു.

കൃഷ്ണൻ, ആ പൂക്കൾ മുഴുവൻ തൻ്റെ വലതു കൈപ്പിടിയിലൊതുക്കി. പൂക്കളുടെ വിലയായി ഇടതുകൈയ്യിലെ ചെറുവിരലിൽ ഇട്ടിരുന്ന സ്വർണ്ണമോതിരമൂരി ആ വൃദ്ധക്കു കൊടുത്തു.

സന്തോഷത്തോടെ അവർ കൃഷ്ണൻ്റെ കാൽക്കൽ വീണ് നമസ്ക്കരിച്ച് എഴുന്നേറ്റപ്പോൾ ബാലകൃഷ്ണൻ്റെ സ്ഥാനത്ത് ശംഖുചക്രഗദാധാരിയായ വിഷ്ണുവിനെയാണ് കണ്ടത്. ഭക്തിയോടെ വീണ്ടും നമസ്ക്കരിച്ച അവരെ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ ഉണ്ണികൃഷ്ണൻതന്നെയായി അവരുടെ മുന്നിൽ പുഞ്ചിരി തൂകിനിന്നു.

ഭഗവാൻ്റെ മായയാൽ അവരുടെ മനസ്സിൽ നിന്നും വിഷ്ണുരൂപം മാഞ്ഞു പോവുകയും ചെയ്തു. കൃഷ്ണൻ അവരെ പുറത്തുതട്ടി ആശ്വസിപ്പിച്ച് പറഞ്ഞയച്ചു.

അതോടെ അവരുടെ ദാരിദ്ര്യം നീങ്ങി. അകലെ താമസിച്ചിരുന്ന അവരുടെ മക്കൾ തിരികെവന്ന് അവരുടെ അനാഥത്വം മാറ്റി. വാർദ്ധക്യത്തിൻ്റെ അവശതകളിൽ നിന്ന് അവർക്ക് സമാധാനം കിട്ടി.

തൻ്റെ മോതിരം പൂക്കൾക്കു പകരം കൊടുത്തത് യശോദ അറിഞ്ഞതേയില്ല. അമ്മയുടെ അടുത്തെത്തിയപ്പോഴേക്കും കൃഷ്ണൻ്റെ കൈവിരലിൽ അതുപോലെത്തന്നെയുള്ള ഒരു മോതിരം ഉണ്ടായിരുന്നു.

രാധേ കൃഷ്ണാ..🌹

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹ഗരുഡൻഗരുഡ ഉപാസന വളരെ കേരളത്തിൽ കുറവാണ്. താന്ത്രികത്തിൽ ഹനുമാൻ, കാളി, തുടങ്ങിയ ഉഗ്രമൂർത്തികൾക്കൊ...
17/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

ഗരുഡൻ

ഗരുഡ ഉപാസന വളരെ കേരളത്തിൽ കുറവാണ്. താന്ത്രികത്തിൽ ഹനുമാൻ, കാളി, തുടങ്ങിയ ഉഗ്രമൂർത്തികൾക്കൊപ്പം ഗരുഡൻ സ്ഥാനം പിടിച്ചിരിക്കുന്നു. ക്ഷിപ്ര പ്രസാദി ആണ് ഗരുഡൻ. ക്ഷിപ്ര കോപി അല്ലതാനും. തെറ്റ് പറ്റിയാൽ നാരായണ നാമം മാത്രം മതി ഗരുഡൻ ക്ഷമിക്കാൻ.
വിഷ്ണു ക്ഷേത്രങ്ങളിൽ ഗരുഡൻ പ്രതിഷ്ഠക്കു നേരെ മുന്നിൽ തന്നെ കാണും. നാം പരിഗണിക്കാറില്ല എന്നത് സത്യം.

ആരാണ് ഗരുഡൻ എന്ന് അറിഞ്ഞാൽ നമ്മൾ ഒന്നു ബഹുമാനിക്കും.

ഗരുഡ കഥ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. വൈഷ്ണവ പുരാണമായ ഗരുഡ പുരാണം 18 പുരാണങ്ങളിൽ ഒന്നാണ്.
ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു.... പക്ഷികളിൽ ഗരുഡൻ ഞാനാണെന്ന്.
അതെ ഗരുഡൻ വൈഷ്ണവംശമാണ്.
അമ്മയുടെ ദാസ്യം അവസാനിപ്പിക്കാൻ ഇന്ദ്രൻ, ആദിത്യ വരുണ അഗ്നി മുതലായ ദേവകളെ പരാജിതരാക്കി ദേവലോകത്തുനിന്നും അമൃത് കൈക്കലാക്കിയ ഗരുഡൻ നിസ്സാരനല്ല എന്ന് മനസ്സിലാക്കിയാണ് മഹാവിഷ്ണു തന്റെ വാഹനമാക്കിയതും തന്റെ കൊടിയടയാളമാക്കിയതും. മഹാവിഷ്ണു ഗരുഡ വാഹനനും ഗരുഡ ധ്വജനും ആണ്.
തക്ഷകൻ, ശിവനെ അഭയം പ്രാപിച്ചു കണ്ഠാഭരണമായ വാസുകി, വിഷ്ണു വിനെ അഭയം പ്രാപിച്ച ആയിരം ഫണമുള്ള അനന്തൻ, കാളിന്ദിയിലൊളിച്ച കാളിയൻ, രാഹു, കേതു, തുടങ്ങിയ സർപ്പങ്ങളെല്ലാം ഗരുഡ കോപം ഭയന്ന് രക്ഷപെട്ടവരാണ്. സകല സര്പ്പദോഷത്തിനും വിഷദോഷത്തിനും രോഗ ശമനത്തിനും ഗരുഡ സേവ ഫലദായകമാണ്. തിരുപ്പതി യിൽ പിതൃ ദോഷ ത്തിനും ഗരുഡ സേവ നടത്തി വരുന്നു.
പക്ഷിരാജനായ ഗരുഡൻ തടസ്സങ്ങൾ മാറ്റുന്നതിനും തൊഴിൽ തടസ്സങ്ങൾക്കും, യാത്രയിൽ രക്ഷക്കും ആശ്രയിയ്ക്കാം. വിദ്യാർഥികൾ വിജയത്തിന്റെ കൊടിയടയാളമായ ഗരുഡനെ സേവിച്ചാൽ വിജയം സുനിശ്ചിതം.

ഗരുഡന് പഞ്ചാക്ഷരി ആണ് മന്ത്രം
ഗരുഡ പഞ്ചാക്ഷരി - 'ക്ഷിപ ഓം സ്വാഹാ'

രാധേ കൃഷ്ണാ..🌹

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദ...
16/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.

രോഗങ്ങൾ രണ്ടുവിധത്തിൽ മനുഷ്യനെ അലട്ടുന്നു, ഭൗതികപരവും ആത്മപരവും .ഇതിൽ ഭൗതികപരമായ രോഗങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍, അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഒന്നിലും താൽപര്യമില്ലായ്മ എന്നിവ ഉണ്ടാകുന്നത് ഈശ്വരഭക്തിയിലൂടെ മാത്രമേ മാറ്റാൻ സാധിക്കൂ. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർത്ഥിക്കുന്നത് ഏറെ ഗുണം ചെയ്യും.

ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. ഭഗവാന്റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കാവുന്നതാണ്. പാൽപ്പായസം ,കദളിപ്പഴം എന്നിവയാണ് പ്രധാന നേദ്യങ്ങള്‍.

ആയുർവേദാധിപനായ ശ്രീധന്വന്തരീ മൂര്‍ത്തിയെ നിത്യവും ഭജിക്കുന്നത് സർവരോഗമുക്തിക്കും, സർവൈശ്വര്യത്തിനും കാരണമാകുന്നു. ഔഷധസേവയോടൊപ്പം ധന്വന്തരീമന്ത്രം ജപിക്കുന്നത് അതിവേഗ രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. ആകുലത, മാനസിക സംഘർഷം, രോഗദുരിതം എന്നിവ അലട്ടുന്നവർക്കുള്ള കൈക്കൊണ്ട ഔഷധമാണ് ശ്രീ ധന്വന്തരീ മന്ത്രം. നിത്യവും കുറഞ്ഞത് ഒൻപത് തവണയെങ്കിലും ഭക്തിയോടെ ധന്വന്തരീ മന്ത്രം ജപിക്കണം

ധന്വന്തരിമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരേ അമൃതകലശ ഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമ.

രാധേ കൃഷ്ണാ..🌹

 #പത്മനാഭസ്വാമി ക്ഷേത്രത്തിൽ  എത്തുന്ന കൃഷ്ണന്‍‌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️അത്താഴപൂജയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ...
16/09/2022

#പത്മനാഭസ്വാമി ക്ഷേത്രത്തിൽ
എത്തുന്ന കൃഷ്ണന്‍‌
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

അത്താഴപൂജയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാ‌ടി കോവിലിലും എത്തുന്നു.

ആചാരങ്ങളിലും വിശ്വാസങ്ങളിലും കേരളത്തില്‍ അറെ വ്യത്യസ്ഥത പുലര്‍ത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേതം. ഉണ്ണിക്കണ്ണന്റെ ഗുരുവായൂര്‍ ക്ഷേത്രത്തിനൊപ്പം തന്നെ വിശ്വാസികളുടെ മനസ്സില്‍ ഇടം നേടിയ തിരുവാര്‍പ്പ് ക്ഷേത്രത്തിന് പ്രത്യേകതകള്‍ നിരവധി ഉണ്ട്.

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിരവധി കാര്യങ്ങള്‍ തിരുവാര്‍പ്പ് ക്ഷേത്രത്തിനെ പ്രസിദ്ധമാക്കുന്നു. ക്ഷേതത്തിന്റ നിര്‍മ്മാണവും പ്രതിഷ്ഠയും നട തുറക്കുന്ന സമയവും ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥകളുമെല്ലാം ഇവിടെ ഏറെ പ്രത്യേകതയുള്ളവയാണ്. ഇവിടുത്തെ വിഗ്രഹം ആദ്യകാലത്ത് ആലപ്പുഴ മുഹമ്മയ്ക്ക് സമീപത്തുള്ള ഏതോ ക്ഷേത്രത്തിലായിരുന്നുവത്രെ പ്രതിഷ്ഠിച്ചിരുന്നത്. അവിടെ തീപിടുത്തമോ മറ്റ് അത്യാഹിതമെന്തോ സംഭവിച്ചപ്പോള്‍ ഈ വിഗ്രഹം ഒരു വാര്‍പ്പില്‍, അതായത് ഉരുളിയില്‍ കയറ്റി കായലിലൂടെ ഒഴുക്കിവിട്ടു. ഇങ്ങനെ വാര്‍പ്പില്‍ ഒഴുകി നടക്കുന്ന വിഗ്രഹം വില്ല്യമംഗലം സ്വാമി കാണുകയും അദ്ദേഹം അതെടുക്കുകയും ചെയ്തു. അത് പ്രതിഷ്ഠിക്കുന്നതിനു മുന്‍പായി ഉരുളിയില്‍തന്നെ വെച്ച് അദ്ദേഹം കുളിക്കുവാന്‍ പോവുകയും തിരികെ വന്നപ്പോള്‍ വിഗ്രഹം ഉരുളിയില്‍ ഉറച്ചിരിക്കുന്നത് കാണുകയും ചെയ്തു എന്നാണ് വിശ്വാസം. ശേഷം പ്രദേശ വാസികളുടെ സഹായത്തോടെ അദ്ദേഹം ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അതാണ് ഇന്നു കാണുന്ന തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

ബാലനായ കൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. കംസവധത്തിനു ശേഷം വിശന്ന് വലഞ്ഞ് നില്‍ക്കുന്ന കൃഷ്ണനായതിനാല്‍ നിവേദ്യം എന്തു സംഭവിച്ചാലും മുടക്കരുത് എന്നുമുണ്ട്. അതിനു കണക്കാക്കിയാണ് ഇവിടെ പൂജയും മറ്റു കാര്യങ്ങളും. ഇതേ വിശ്വാസം കൊണ്ടാണ് ഗ്രഹണ സമയത്ത് മറ്റു ക്ഷേത്രങ്ങള്‍ നടതുറക്കാത്തപ്പോള്‍ പോലും ഇവിടെ നടതുറന്ന് സാധാരണ പോലെ പൂജകള്‍ നടത്തുന്നത്

പണ്ട് കാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ പൂജാരിയെ നിയമിക്കുമ്പോള്‍ താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നുവത്രെ. എന്തു സംഭവിച്ചാലും പുലര്‍ച്ചെ നട കൃത്യ സമയത്ത് തുറക്കണമെന്നാണ്. താക്കോല്‍ കൊണ്ട് തുറക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കോടാലി കൊണ്ട് ക്ഷേത്രത്തിന്റെ നട പൊളിച്ച് പൂജ നടത്തുവാനായിരുന്നുവത്രെ ഇത്. മേല്‍ശാന്തിക്കോ പൂജാരിമാര്‍ക്കോ നടതുറക്കുവാന്‍ കഴിയാതെ വന്നാല്‍ ഈ കോടാലി ഉപയോഗിച്ച് ആര്‍ക്കും നട തുറക്കുന്നതിന് അനുമതിയുണ്ട്.

എന്തുസംഭവിച്ചാലും പുലര്‍ച്ചെ രണ്ട് മണിക്ക് ഇവിടെ നട തുറന്നിരിക്കണം എന്നാണ്. ഗ്രഹണം ആയാലും മറ്റു എന്തു സംഭവിച്ചാലും ഇവി‌ടെ ന‌‌ട തുറക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പുലര്‍ച്ചെ രണ്ടിന് കൃഷ്ണനെ പള്ളിയുണണര്‍ത്തി രണ്ടര മണിക്ക് നട തുറക്കും. മൂന്നരയ്ക്ക് ഉഷപ്പായസം നിവേദിക്കും. കൃത്യ സമയത്ത് നിവേദ്യം കിട്ടിയില്ലെങ്കില്‍ വിശന്നുവലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്റെ ഊര്‍ന്നു പോകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്

അമ്പലപ്പുഴയിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തുന്ന കൃഷ്ണന്‍‌ ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ കൃഷ്ണന്‍ ഉച്ചപൂജയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലും അത്താഴപൂജയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാ‌ടി കോവിലിലും എത്തുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഈ രണ്ടു ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഉച്ചപൂജയും അത്താഴ പൂജയും വളരെ നേരത്തേയാണ് നടക്കുന്നത്.

ക്ഷേത്രത്തിന്റെ പഴക്കം ഏകദേശം രണ്ടായിരത്തിലധികം വര്‍ഷമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ സ്ഥാപകദിനത്തെ ഓര്‍മ്മിപ്പിച്ച് രേഖപ്പെടുത്തിയിരിക്കുന്ന കലിദിന സംഖ്യയില്‍ നിന്നുമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 'പാലക്കോല്‍ വേലിക്കാകാ' എന്നാണ് ഇവിടുത്തെ കലിദിന സംഖ്യ. അങ്ങനെ നോക്കുമ്പോള്‍ രണ്ടായിരത്തിലധികം വര്‍ഷം ക്ഷേത്രത്തിനുണ്ട് എന്നു കണക്കാക്കാം

മഹാത്മാ ഗാന്ധി തന്റെ കേരളാ സന്ദര്‍ശനത്തിനിടയില്‍ ഒരിക്കല്‍ ഈ ക്ഷേത്രവും സന്ദര്‍ശിച്ചിട്ടുണ്ട്. 1937 ജനുവരി 19നാണ് ഗാന്ധിജി തിരുവാര്‍പ്പ് ക്ഷേത്രം സന്ദര്‍ശിച്ചത്.

കോട്ടയംകാര്‍ക്കും ആലപ്പുഴക്കാര്‍ക്കും ഇടയില്‍ ഏറെ പ്രസിദ്ധമായ ഉത്സവമാണ് തിരുവാര്‍പ്പ് ഉത്സവം. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം അഞ്ചാം പുറപ്പാട്, മാതൃക്കയില്‍ ദര്‍ശനം, ആനയോട്ടം, പുറത്തേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഉത്സവത്തിന്റെ പത്തു ദിവസവും നീണ്ടുനില്‍ക്കുന്ന വിളപ്പെടുപ്പാണ് മറ്റ‌ൊരു പ്രധാന ച‌ടങ്ങ്.

പുലർച്ചെ രണ്ടിന് (പത്തു വെളുപ്പിന്) പള്ളിയുണർത്തലോടെ ക്ഷേത്രം തുറക്കും. പൂജകൾക്ക് ശേഷം ഉച്ചക്ക് 12.15-ന് പൂജ കഴിഞ്ഞ് നടയടയ്ക്കും. പിന്നീട് വൈകിട്ട് അഞ്ചു മണിക്ക് വീണ്ടും നട തുറക്കും. ശേഷം രാത്രി ഏഴരയോടെ അത്താഴബലി കഴി‍ഞ്ഞ് നട അടയ്ക്കും.🙏

ഓം നമോ നാരായണ
❤❤❤❤❤❤❤❤

Address

Guruvayur
680101

Telephone

+919037319026

Website

Alerts

Be the first to know and let us send you an email when Guruvayur News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share