News One Kerala

News One Kerala വാർത്തകളുടെ ലോകം ഇനി മുതൽ ന്യൂസ് വൺ കേരളയിലൂടെ .
എഡിറ്റർ : അലി ആസാദ്, WhatsApp 9847075196

BJP നേതാവ് സി കൃഷ്ണ കുമാറിനെതിരെയും പരാതി
27/08/2025

BJP നേതാവ് സി കൃഷ്ണ കുമാറിനെതിരെയും പരാതി

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: സെപ്റ്റംബർ 1 വരെ അപേക്ഷിക്കാംമുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ...
23/08/2025

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: സെപ്റ്റംബർ 1 വരെ അപേക്ഷിക്കാം
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ 1 വരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിംങ്/ ഫിനിഷിംങ്/ പ്ലംബിംങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വയർഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ, അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, ഏക വരുമാനദായക, പെൺകുട്ടികൾ മാത്രമുള്ള /മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2025-26 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളിൽ നിന്നോ / സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ / പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോം www.minoritywelfare.kerala.gov.in ൽ ലഭിക്കും.

A Minority Cell was constituted under General Administration Department Kerala Government Secretariat, during April 2008

23/08/2025

ഗണേശോത്സവം: പരിസ്ഥിതി സൗഹൃദമായ ആഘോഷത്തിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ
പരിസ്ഥിതി സൗഹൃദമായ ഗണേശോത്സവം ഉറപ്പാക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പൊതുജനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2010-ൽ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തിറക്കിയതും 2020-ൽ പുതുക്കിയതുമായ മാർഗരേഖകൾ അടിസ്ഥാനമാക്കിയാണ് ഈ നിർദേശങ്ങൾ. വിഗ്രഹ നിമജ്ജനത്തിനായി പരമാവധി ചെറുതും കളിമണ്ണിൽ നിർമിച്ചതുമായ വിഗ്രഹങ്ങൾ മാത്രം ഉപയോഗിക്കണം. പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ എന്നിവകൊണ്ടുള്ള വിഗ്രഹങ്ങൾ ഒഴിവാക്കണം. വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനുമുമ്പ് അതിലെ അലങ്കാരങ്ങൾ, പൂക്കൾ, മാലകൾ, തുണികൾ എന്നിവയെല്ലാം നീക്കം ചെയ്യണം. ഈ മാലിന്യങ്ങൾ ജലാശയങ്ങളിൽ കലരാത്ത രീതിയിൽ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി നിർമാർജനം ചെയ്യണം. വിഗ്രഹങ്ങൾ നിർമ്മിക്കാൻ വിഷമയമല്ലാത്ത പ്രകൃതിദത്ത ചായങ്ങൾ മാത്രം ഉപയോഗിക്കുക. കിണറുകൾ, നദികൾ, തടാകങ്ങൾ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിൽ വിഗ്രഹം നിമജ്ജനം ചെയ്യാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദിഷ്ട സ്ഥലങ്ങളിൽ തയ്യാറാക്കുന്ന പ്രത്യേക കുളങ്ങൾ മാത്രം ഇതിനായി ഉപയോഗിക്കുക. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. കൂടാതെ, വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ, അമിതമായി പുക പുറത്തുവിടുന്ന പടക്കങ്ങൾ എന്നിവ ഒഴിവാക്കണം. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ഉത്സവം ആഘോഷിച്ച് ഭൂമിയെ സംരക്ഷിക്കുന്നതിൽ സഹകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

23/08/2025

മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ; ഡോക്യുമെന്ററി ചിത്രത്തിന് നിറഞ്ഞ സദസ്സിന്റെ കയ്യടി
കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ ജോഗപ്പ ആയി മാറിയ മഞ്ചമ്മയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി ചിത്രം കൈരളി തിയേറ്ററിൽ നിറഞ്ഞ സദസിന്റെ കയ്യടി നേടി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ രണ്ടാം ദിനം ഷോർട് ഡോക്യുമെന്ററി മത്സര വിഭാഗത്തിലാണ് ചിത്രം മത്സരിച്ചത്.

ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ട മഞ്ചമ്മ, പിന്നീട് പ്രശസ്തയായ ഒരു ഫോക്ക് കലാകാരിയും കർണാടക ഫോക്ക്‌ലോർ അക്കാദമിയുടെ പ്രസിഡന്റുമായി മാറിയ കഥയാണ് ഹൈദർ ഖാൻ സംവിധാനം ചെയ്ത 'മഞ്ജുനാഥ് ടു മഞ്ചമ്മ: ക്രോണിക്കിൾസ് ഓഫ് എ ട്രാൻസ്‌ജെൻഡർ'. സ്ത്രീയായി ജീവിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും പിന്നീട്ട് മഞ്ജുനാഥിൽ നിന്ന് ജോഗതി നൃത്തത്തിലെ പ്രശസ്തയായ കലാകാരി മഞ്ചമ്മയായി മാറിയ ജീവിതവുമാണ് ചിത്രം പറയുന്നത്. അതിജീവനത്തിന്റെയും വിജയത്തിന്റെയും സാക്ഷ്യപത്രമാണ് അവരുടെ ജീവിതം.

ജോഗപ്പയെന്നത് രേണുക യെല്ലമ്മ എന്ന ദേവിക്ക് വേണ്ടി ജീവിതം സമർപ്പിച്ച പുരാതനമായ ഒരു ട്രാൻസ്‌ജെൻഡർ സമൂഹമാണ്. ഒരു വ്യക്തി അതിന്റെ ഭാഗമാകുന്നതോടെ പിന്നീട് തിരിച്ച് തങ്ങളുടെ വീടുകളിലേക്ക് പോകാൻ സാധിക്കാതെ ശിഷ്ടകാലം ആ സമൂഹത്തെ സേവിച്ച് ജീവിക്കണം.

2010-ൽ കർണാടക സർക്കാരിന്റെ രാജ്യോത്സവ പുരസ്‌കാരം മഞ്ചമ്മയെ തേടിയെത്തി. തുടർന്ന് 2019-ൽ കർണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റായി നിയമിക്കപ്പെട്ടു. അതോടെ ആ സ്ഥാനത്തേക്ക് എത്തുന്ന ചരിത്രത്തിലെ ആദ്യ ട്രാൻസ്‌ജെൻഡറായി അവർ മാറി. 2021-ൽ അവർ പദ്മ പുരസ്‌കാരത്തിന് അർഹയായി. ട്രാൻസ്ജിൻഡർ സമൂഹത്തിൽ നിന്ന് പദ്മ പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ വ്യക്തി കൂടിയാണ് മഞ്ചമ്മ. 2019-ൽ തമിഴ് നാട്ടിൽ നിന്നുള്ള നർത്തകി നടരാജ് ആണ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാൻസ്ജിൻഡർ

23/08/2025

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അപൂർവ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി
നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അഖിലേന്ത്യാ പര്യടനത്തിന്റെ ഭാഗമായി പൂനെയിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ് തന്റെ ശിഷ്യയെ കണ്ടുമുട്ടി. പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സന്ദർശനത്തിനിടേയാണ് പഴയ ശിഷ്യയായ ഡോ. അനീഷയെ കണ്ടത്. തികച്ചും അപ്രതീക്ഷിത കൂടിക്കാഴ്ച്ചയായിരുന്നു. മന്ത്രി തന്റെ ഫേസ്ബുക്കിലാണ് കൂടിക്കാഴ്ച പങ്കുവച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അഭിമാനവും സന്തോഷവും ഹൃദയം നിറച്ച ഒരു നിമിഷമായിരുന്നു അത്. പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സന്ദർശനത്തിനിടെ ബയോ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ശാസ്ത്രജ്ഞയായ ഡോ. അനീഷയെ കണ്ട നിമിഷം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എന്റെ വിദ്യാർത്ഥിനിയായിരുന്നു പ്രിയപ്പെട്ട അനീഷ. കോളേജിൽ അനീഷ ബിരുദ പഠനം നടത്തുമ്പോഴാണ് ഞാൻ അനീഷയുടെ ഫിസിക്സ് അധ്യാപികയായത്. അനീഷയുമായുള്ള കൂടിക്കാഴ്ച അപ്രതീക്ഷിതമായിരുന്നു. അനീഷ അവിടെ ഉണ്ടെന്നുള്ളത് അറിയില്ലായിരുന്നു. സബ്ജക്ട് കമ്മിറ്റി അംഗങ്ങളായ എംഎൽഎമാർ പികെ ബഷീർ, യു. പ്രതിഭാ, കെകെ രമ, ജോബ് മൈക്കിൾ എന്നിവർ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു

23/08/2025

സമുദ്ര മേഖലയുമായി ബന്ധപ്പെട്ട സമഗ്ര വിവരശേഖരണത്തിന് സംസ്ഥാനതല നയരൂപീകരണം
സമുദ്ര മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക പാരിസ്ഥിതിക വിഷയങ്ങളിൽ സമഗ്ര വിവരശേഖരണത്തിന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവ്വഹണ മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ദേശീയതല ശില്പശാല സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 29 ന് നെടുമ്പാശ്ശേരി ഫ്‌ലോറ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സെമിനാറിൽ ബഹു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവ്വഹണ മന്ത്രാലയം സെക്രട്ടറി ശ്രീ.ഡോ.സൗരഭ് ഗാർഗ് ഐഎഎസ്, ബഹു. സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ.ജയതിലക് ഐഎഎസ് എന്നിവർ പങ്കെടുക്കും. രാജ്യത്താകെയുള്ള 9 തീരദേശ സംസ്ഥാനങ്ങൾ, 4 കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള 70 പ്രതിനിധികളും ഈ മേഖലയിലെ വിദഗ്ദരുമുൾപ്പെടെ 100 ഓളം പേരാണ് ഈ ശില്പശാലയിൽ പങ്കെടുക്കുന്നത്.

സമുദ്ര മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ സമുദ്ര ആവാസ വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ പഠന വിധേയമാക്കുകയാണ് സമുദ്ര പാരിസ്ഥിതിക വിവരശേഖരണത്തിന്റെ (Ocean Ecosystem Account) ലക്ഷ്യം. ഐക്യരാഷ്ട്ര സഭയുടെ പാരിസ്ഥിതിക സാമ്പത്തിക വിവരശേഖരണത്തിന്റെ (United Nations System of Environmental Economic Accounting [SEEA] ഭാഗമായാണ് രാജ്യത്ത് ഈ വിവരശേഖരണ സംവിധാനം നടപ്പിലാക്കുന്നത്. 2023 ൽ ദേശീയ തലത്തിൽ ഇതിനായി വിദഗ്ദ സമിതി (Expert Group on Ocean Ecosystem Accounts) രൂപീകരിച്ചിരുന്നു. 2025 ൽ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് തീരദേശ സംസ്ഥാനങ്ങളെ, സംസ്ഥാനതല റിപ്പോർട്ട് തയ്യാറാക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ശില്പശാല സംഘടിപ്പിക്കുന്നത്.

സമുദ്ര ആവാസവ്യവസ്ഥയുടെ വ്യാപനം, സ്ഥിതി, ആസ്തി, സേവനങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് ഈ റിപ്പോർട്ട് വിശകലനം ചെയ്യുന്നത്. ഈ മേഖലകളിൽ കാലാനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി ശേഖരിക്കുന്നതിനുള്ള ഒരുസംവിധാനമാണ് സമുദ്ര പാരിസ്ഥിതിക വിവരശേഖരണം (Ocean Ecosystem Account). വിവരശേഖരണത്തിലൂടെ ലഭ്യമാകുന്ന ഡാറ്റയും പാരിസ്ഥിതിക ആഘാതങ്ങളും തുലനം ചെയ്യുകയാണ് സമുദ്ര പാരിസ്ഥിതിക വിവരശേഖരണം എന്നതിലൂടെ ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക ആഘാതങ്ങൾ പരമാവധി കുറയ്ക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ നയരൂപീകരണമാണ് ഈ റിപ്പോർട്ടിന്റെ പ്രധാന ലക്ഷ്യങ്ങളിൽ മറ്റൊന്ന്.

സംസ്ഥാനതലത്തിൽ തമിഴ്‌നാട് തയ്യാറാക്കിയ Tamilnadu Ocean Accounting Pilot റിപ്പോർട്ട് ഈ ശില്പശാലയിൽ അവതരിപ്പിക്കും. ഈ റിപ്പോർട്ട് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട തമിഴ്‌നാട് സംസ്ഥാനത്തിന്റെ അനുഭവ സമ്പത്ത് ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്ന് കരുതപ്പെടുന്നു.

ആഗോള രീതിശാസ്ത്രങ്ങൾ അവലോകനം ചെയ്ത് ദേശീയ ചട്ടക്കൂട് തയ്യാറാക്കുക, സൂചകങ്ങളും ഡാറ്റ സ്രോതസ്സുകളും ശുപാർശ ചെയ്യുക, സമുദ്ര ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സേവനങ്ങളും മൂല്യനിർണ്ണയ സാങ്കേതിക വിദ്യകളും തിരിച്ചറിയുക എന്നിവയാണ് ദേശീയതല റിപ്പോർട്ട് ഉൾക്കൊള്ളുന്നത്. വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന വിവരങ്ങളെ നയരൂപീകരണത്തിനും, സുസ്ഥിര സമുദ്ര മാനേജ്‌മെന്റിനും, ഉചിത തീരുമാനങ്ങൾ കൈകൊള്ളുന്നതിനും പ്രയോജനപ്പെടുത്തുകയാണ് ശിൽപ്പശാല ലക്ഷ്യമിടുന്നത്.

23/08/2025

സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് (ഞായറാഴ്ച, ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്‌സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകുന്നുണ്ട്.

23/08/2025

സപ്ലൈകോക്ക് വേണ്ടി കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്, സംസ്‌കരിച്ച് അരിയാക്കാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 25 മുതൽ നവംബർ 15 വരെ സപ്ലൈകോയുടെ കൊച്ചി കടവന്ത്ര കേന്ദ്രകാര്യാലയത്തിൽ മില്ലുടമകൾക്ക് അപേക്ഷ സമർപ്പിക്കാം.

  നാണം കെട്ട രാജിയിലേക്ക്, എം എൽ എ സ്ഥാനം രാജിവെക്കാൻ രാഹുലിന് നിർദേശം.
23/08/2025



നാണം കെട്ട രാജിയിലേക്ക്, എം എൽ എ സ്ഥാനം രാജിവെക്കാൻ രാഹുലിന് നിർദേശം.



യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്തേക്ക്Who Care ?
21/08/2025

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്തേക്ക്
Who Care ?

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ: ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അ.ന്തരിച്ചുലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം നേട...
21/08/2025

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ: ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അ.ന്തരിച്ചു

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം നേടിയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു.

പാൻക്രിയാറ്റിക്ക് കാൻസറിന് ചികിത്സയിലായിരുന്നു അദ്ദേഹം.എമ്മി നോമിനേഷൻ ലഭിച്ച കോട്ട് ഇൻ പ്രോവിൻസ് എന്ന ഷോ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

ദയയും മനുഷ്യത്വം ഉണ്ടായിരുന്ന ആളുകളുടെ നന്മ ആഗ്രഹിച്ചിരുന്ന ജഡ്ജ് കാപ്രിയോ.

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം അദ്ദേഹം നേടിയിരുന്നു.

3.2 മില്യൺ ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റഗ്രാം പേജിൽ അദ്ദേഹം നിരന്തരം അപ്പ്‌ഡേറ്റുകൾ പങ്കുവയ്ക്കുമായിരുന്നു.

മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർഥിക്കണമെന്ന് ഫോളോവേഴ്‌സിനോട് പറയുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

KPCC പ്രസിഡൻ്റായി കെ മുരളിധരൻ വരുന്നതല്ലേ കോൺഗ്രസിന് ഗുണം ?
08/05/2025

KPCC പ്രസിഡൻ്റായി കെ മുരളിധരൻ വരുന്നതല്ലേ കോൺഗ്രസിന് ഗുണം ?




















Address

Guruvayur

Telephone

919847075196

Website

http://newsonekerala.com/

Alerts

Be the first to know and let us send you an email when News One Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News One Kerala:

Share