Yathralekha

Yathralekha Yathralekha a tourism related literary magazine is a publication of Green Kerala Destination whiich

''യാത്രലേഖ' എന്ന പേരിൽ ഒരു സഞ്ചാര സാഹിത്യ മാസിക മലയാളത്തിൽ ഞാൻ ആരംഭിക്കുന്നത് 2013 ലാണ്. അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത...
20/12/2023

''യാത്രലേഖ' എന്ന പേരിൽ ഒരു സഞ്ചാര സാഹിത്യ മാസിക മലയാളത്തിൽ ഞാൻ ആരംഭിക്കുന്നത് 2013 ലാണ്. അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി സർവ്വശ്രീ ഉമ്മൻചാണ്ടിയാണ് മാസിക പ്രകാശനം ചെയ്തത്. 2020ൽ കോറോണ കാലത്ത് മാസികയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സാമ്പത്തിക ക്ലേശം മുലം അതു പുനരാരംഭിക്കുവാൻ സാധിച്ചതുമില്ല. വിനോദ-സഞ്ചാര രംഗത്തെ സംബന്ധിക്കുന്ന ഈടുറ്റ ലേഖനങ്ങളും, യാത്രവിവരണങ്ങളും, വിവിധ മെഖലകളിലുള്ള പ്രമുഖരുമായിട്ടുള്ള അഭിമുഖങ്ങളും മാസികയിൽ പ്രസിദ്ധീകരിക്കാനായി എന്നതിൽ ഞങ്ങൾക്ക് അഭിമാനവുമുണ്ട്.

അതിൽ സ്ഥിരമായിട്ടായി പ്രസിദ്ധീകരിച്ചിരുന്ന ഒരു പംക്തി ''ലാസറ്റ ബസ് '' കൈകാര്യം ചെയ്തിരുന്നത് മൂത്തകുന്നം ബിഎഡ് ട്രേനിയിങ്ങ് കോളേജിലെ അദ്ധ്യാപകനായ ഡോ കെ. എസ്. Krishna Kumar ആണ്. അന്ന് മാസികയിൽ ഖണ്ഡശ പ്രസിദ്ധികരിച്ച എല്ലാം ലേഖനങ്ങളും കൂടി ക്രോഡീകരിച്ച് ഒരു പുസ്തക രൂപത്തിൽ മാതൃഭൂമി പബ്ലികേഷൻസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു എന്നറിഞ്ഞതിൽ ഞങ്ങൾ ടീം യാത്രലേഖ സന്തോഷിക്കുന്നു.

ഗ്രന്ഥകാരനും മാതൃഭൂമി പബ്ലീകേഷ്ൻസിനും ഞങ്ങളുടെ എല്ലാ ആശംസകളും നേരുന്നു. Jayaprakash Kesav Arun Ambal V Balan

ഹൃദയം നിറഞ്ഞ ഓണാശംസകൾ !!
29/08/2023

ഹൃദയം നിറഞ്ഞ ഓണാശംസകൾ !!

     #സ്വാതന്ത്ര്യദിനാശംസകൾ #स्वतंत्रतादिवसकीहार्दिकशुभकामनाएँ
15/08/2023


#സ്വാതന്ത്ര്യദിനാശംസകൾ
#स्वतंत्रतादिवसकीहार्दिकशुभकामनाएँ

കേന്ദ്ര ടുറിസം മന്ത്രാലയം യുവ ടൂറിസം" എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിക്കുന്നു. ന്യുഡൽഹി :  ''ആസാദി കാ അമൃത് മഹോത്സവ് '' എന...
17/12/2021

കേന്ദ്ര ടുറിസം മന്ത്രാലയം യുവ ടൂറിസം" എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിക്കുന്നു.

ന്യുഡൽഹി : ''ആസാദി കാ അമൃത് മഹോത്സവ് '' എന്ന പേരിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ടുറിസം മന്ത്രാലയം "യുവ ടൂറിസം" എന്ന പേരിൽ ഒരു പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ജവഹർ നവോദയ സ്കൂളുകളിൽ ദേശീയ ടൂറിസം ക്ലബ്ബുകൾ ആരംഭിക്കും.
ഇന്ത്യൻ ടൂറിസത്തിന്റെ യുവ അംബാസഡർമാരെ സൃഷ്ടിക്കുക, ചെറുപ്പത്തിൽ തന്നെ വിനോദസഞ്ചാരത്തോടുള്ള താൽപ്പര്യവും അതിനുസൃതമായ മൂല്യങ്ങൾ വികസിപ്പിക്കുക, ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയും വൈവിധ്യമാർന്ന പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകങ്ങളെ പഠിപ്പിക്കുക, ഉത്തരവാദിത്ത ടൂറിസം രീതികൾ പരിശീലിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിൽ യാത്രയുടെയും ടൂറിസത്തിന്റെയും പ്രാധാന്യത്തെ മനസിലാക്കുന്നതിനുമുളള സാഹചര്യം ഒരുക്കുക, സാഹസിക വിനോദസഞ്ചാരത്തിലൂടെയും യാത്രകളിലൂടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യം.

കേരള ട്രാവൽ മാർട്ടിന്റെ പതിനൊന്നാം പതിപ്പ് കൊച്ചിയിൽ.തിരുവനന്തപുരം : കേരള ട്രാവൽ മാർട്ടിന്റെ പതിനൊന്നാം പതിപ്പിന്റെ  ഉൽഘ...
15/12/2021

കേരള ട്രാവൽ മാർട്ടിന്റെ പതിനൊന്നാം പതിപ്പ് കൊച്ചിയിൽ.

തിരുവനന്തപുരം : കേരള ട്രാവൽ മാർട്ടിന്റെ പതിനൊന്നാം പതിപ്പിന്റെ ഉൽഘാടനം 2022 മാർച്ച് 24ന് കൊച്ചി ഗ്രാന്റ് ഹയാത്തിൽ വെച്ച് നടക്കും. തുടർന്ന് 25 മുതൽ 27 വരെ കൊച്ചി വെല്ലിംങ്ങ്ടൺ ഐലന്റിലുള്ള
സമുദ്രിക കൺവെൻഷൻ സെന്ററിൽ സെമിനാറുകളും എക്സിബിഷനുകളും നടക്കും. കേരള ടുറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസാണ് വാർത്ത സമ്മേളനത്തിൽ ഇതു അറിയിച്ചത്.

സുപ്രധാന ടുറിസം ഉൽപന്നങ്ങളായ കാരവാൻ ടുറിസവും സാഹസിക ടുറിസവും ആയിരിക്കും ഇപ്രാവശ്യത്തെ ട്രാവൽ മാർട്ടിന്റെ പ്രമേയം. കൂടാതെ വർഷങ്ങളായി കേരളത്തിൽ വിജയകരമായി നടത്തി വരുന്ന ഉത്തരവാദിത്ത ടുറിസം ഇത്തവണയും ചർച്ചാ വിഷയമാകും. ആഭ്യന്തര ബയർമാർക്ക് കുടുതൽ പ്രാധാന്യം നൽകിയാണ് KTM പതിനൊന്നാം പതിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഇപ്രാവശ്യത്തെ മാർട്ടിൽ വിദേശരാജ്യങ്ങളിൽ നിന്നും ആഭ്യന്തര വിഭാഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ബയർമാരുടെ പ്രാതിനിധ്യം മേളയിൽ ഉണ്ടാകുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

വാർത്താ സമ്മേളനത്തിൽ ടുറിസം വകുപ്പു സെക്രട്ടറി ഡോ വി വേണു ഐഎഎസ്, ടുറിസം ഡയറക്ടർ കൃഷ്ണ തേജ ഐഎഎസ്, കെടിഎം പ്രസിഡണ്ട് ബേബി മാത്യു, കെടിഎം സിക്രട്ടറി ജോസ് പ്രദീപ്, മുൻ പ്രസിഡണ്ടുമാരായ എബ്രഹാം ജോർജ്ജ്, ഇ എം നജീബ് എന്നിവർ സന്നിഹിതരായിരുന്നു.

സംബിത് പത്ര പുതിയ ഐടിഡിസി ചെയർമാൻ; ജി കമല വർധന റാവു മാനേജിംഗ് ഡയറക്ടറായി തുടരും. സംബിത് പത്രയെ ഐ.ടി.ഡി.സി ചെയർമാനായി കാബ...
15/12/2021

സംബിത് പത്ര പുതിയ ഐടിഡിസി ചെയർമാൻ;
ജി കമല വർധന റാവു മാനേജിംഗ് ഡയറക്ടറായി തുടരും.

സംബിത് പത്രയെ ഐ.ടി.ഡി.സി ചെയർമാനായി കാബിനറ്റിന്റെ അപ്പോയിന്റ്മെന്റസ് കമ്മിറ്റി നിയമിച്ചു.
ഐടിഡിസി ചെയർമാൻ മാനേജിംഗ് ഡയറക്‌ടർ തസ്തികകൾ വിഭജിക്കാനുള്ള ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം എസിസി അംഗീകരിച്ചതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു. കേരള കേഡർ ഐഎഎസ് ഉദ്ധ്യോഗസ്ഥൻ ജി കമല വർധന റാവു ഐടിഡിസി എംഡിയായി തുടരും.

ടൂറിസം വകുപ്പ്' സ്ട്രീറ്റ് ' പദ്ധതി ആരംഭിക്കുന്നു....പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍ക...
01/12/2021

ടൂറിസം വകുപ്പ്
' സ്ട്രീറ്റ് ' പദ്ധതി ആരംഭിക്കുന്നു....

പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'സ്ട്രീറ്റ്'. ടൂറിസത്തിന്‍റെ വൈവിധ്യങ്ങള്‍ സഞ്ചാരികള്‍ക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതായിരിക്കും ഈ പദ്ധതി.

കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ, കണ്ണൂര്‍ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത്, മാഞ്ചിറ, കാസര്‍കോട് ജില്ലയിലെ വലിയ പറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകള്‍ കണ്ടറിയാനും അനുഭവിക്കാനും സാധിക്കുന്ന തെരുവുകള്‍ സജ്ജീകരിക്കുകയാണ് സ്ട്രീറ്റിന്‍റെ ലക്ഷ്യം. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യുസീന്‍ / ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്/ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെയുള്ള തെരുവുകള്‍ പദ്ധതിയുടെ ഭാഗമായി നിലവില്‍ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിന്‍റെ ഓരോ പ്രദേശങ്ങളും ഓരോ ടൂറിസം സ്ട്രീറ്റായി മാറുന്ന പദ്ധതി കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ച് ചാട്ടത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ നാടിന്‍റെ തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം വികസനം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കും. പുതിയ ടൂറിസം സംസ്‌ക്കാരത്തിലേക്കുള്ള കേരളത്തിന്‍റെ ചുവടുവെയ്പായിരിക്കും ഈ പദ്ധതി.

ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിഞ്ഞു; ഇനി സംഗീത സാന്ദ്രമായ രാപകലുകൾ............വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീത ഉൽസവം...
01/12/2021

ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിഞ്ഞു; ഇനി സംഗീത സാന്ദ്രമായ രാപകലുകൾ............

വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീത ഉൽസവം തുടങ്ങി. സംഗീത മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,കെ.അജിത് എക്സ് എം എൽ എ ,ഇ പി ആർ വേശാല, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ചെമ്പൈ സുരേഷ്, ഡോ.ഗുരുവായൂർ മണികണ്ഠൻ,എൻ. ഹരി എന്നിവർ സന്നിഹിതരായി.ഇനി പതിനഞ്ചു രാപകലുകൾ ഗുരുപവനപുരി സംഗീത സാഗരമാകും.

ഭദ്രദീപ പ്രകാശനാന്തരം ക്ഷേത്രം വാദ്യകലാനിലയത്തിലെ ജീവനക്കാരുടെ നേതൃത്തിലുള്ള' മംഗളവാദ്യത്തോടെ സംഗീതയർച്ചനയ്ക്ക് തുടക്കമായി. ടി. സേതുമാധവൻ, വടശേരി', സുഭാഷ്‌ കോട്ടപ്പുറം എന്നിവർ നാഗസ്വരത്തിലും ശിവശങ്കരൻ ഓങ്ങല്ലൂർ, സതീഷ് കരിയന്നൂർ എന്നിവർ തവിലിലും അണി നിരന്നു. നവനീത് കൃഷ്ണൻ ആയിരുന്നു താളം. കൃഷ്ണദാസ് പുറമേരി ശ്രുതി മീട്ടി. തുടർന്ന് ഹംസധ്വനി രാഗത്തിൽ വാതാപി ഗണപതീം സ്തുതിയോടെ ചെമ്പൈ സംഗീതോൽസവ സബ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ആദ്യ കച്ചേരി നടന്നു. തിരുവിഴ ശിവാനന്ദൻ, ഗുരുവായൂർ മണികണ്ഠൻ, ചെമ്പൈ സുരേഷ്, പട്ടാഴി ഉണ്ണിക്കൃഷ്ണൻ എന്നിവർ വായ്പാട്ടിലും നെടുമങ്ങാട് ശിവാനന്ദൻ വയലിനിലും എൻ .ഹരി മൃദംഗവാദനത്തിലും അണി നിരന്നു. ആലപ്പുഴയിൽ നിന്നുള്ള സുലേഖ പദ്മകുമാറാണ് തുടർന്ന് സംഗീതയർച്ചന നടത്തിയത്.

29/11/2021
On World Tourism Day, Ministry of Tourism , Government of India launches SAATHI application to ensure safety preparednes...
27/09/2020

On World Tourism Day, Ministry of Tourism , Government of India launches SAATHI application to ensure safety preparedness in the hospitality industry. To know more, please visit: https://t.co/F5dYTQRJ3Z

Incredible India wishes you a very Happy World Tourism Day from the place called ‘Heaven on Earth!’   PC: Dharma Chandru...
27/09/2020

Incredible India wishes you a very Happy World Tourism Day from the place called ‘Heaven on Earth!’




PC: Dharma Chandru.

Address

1st Floor, Ezhuvapadi House
Guruvayur
680101

Alerts

Be the first to know and let us send you an email when Yathralekha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yathralekha:

Share