Minnal Idukki - മിന്നൽ ഇടുക്കി

  • Home
  • India
  • Idukki
  • Minnal Idukki - മിന്നൽ ഇടുക്കി

Minnal Idukki - മിന്നൽ ഇടുക്കി Minnal Idukki Provides latest updates from Idukki District

05/08/2025

ഉത്തരകാശിയിൽ മേഘവിസ്ഫോടനം; അറുപതോളം പേരെ കാണാതായി

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്, ഭക്ഷണം ചപ്പാത്തി മാത്രം, ശരീരഭാഗം കുറച്ചു:ഗോവിന്ദച്ചാമി ജയിൽചാടിയത്          കണ്ണൂര്‍: ഗോ...
25/07/2025

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്, ഭക്ഷണം ചപ്പാത്തി മാത്രം, ശരീരഭാഗം കുറച്ചു:ഗോവിന്ദച്ചാമി ജയിൽചാടിയത്

കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങള് നീണ്ട തയ്യാറെടുപ്പ്. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ഇന്ന് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയത് 1.15 ഓടെയാണ്. ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയത്. കനത്ത മഴയായിരുന്നു. അതിനാല്‍ പുതച്ചുമൂടിയാണ് കിടന്നത്. കൊതുകുവലയും ഉണ്ടായിരുന്നു. ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ല. 1.10-ന് ഒരു വാര്‍ഡന്‍ വന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ പുതച്ചുമൂടിയ നിലയില്‍ രൂപമുണ്ടായിരുന്നു

സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്. ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെനിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കുറച്ച് കുറച്ചായി കമ്പികള്‍ മുറിക്കാനുളള ശ്രമം നടത്തി. ഉപ്പുവെച്ച് കമ്പികള്‍ തുരുമ്പടിപ്പിച്ചതായും സംശയമുണ്ട്. രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്. ജയിലിലെ വരാന്തയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെല്ലുകളില്‍ സിസിടിവി ഇല്ല. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഫെൻസിംഗിൽ വൈദ്യുതിയില്ല.

മിന്നൽ⚡ഇടുക്കി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ 👇👇👇

https://chat.whatsapp.com/HwoSagTNEBE3knG1Rv8Zbv

കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു
17/07/2025

കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തേവലക്കര ∙ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) സ്കൂളിൽ ഷോക്കേറ്റ് മരണപ്പെ....

ChatGPT down: ചാറ്റ് ജിപിടി പ്രവർത്തനരഹിതം
16/07/2025

ChatGPT down: ചാറ്റ് ജിപിടി പ്രവർത്തനരഹിതം

ജൂലൈ 16-ന് പുലർച്ചെ ആരംഭിച്ച സാങ്കേതിക തകരാറുകൾ കാരണം, OpenAIയുടെ ഫ്‌ളാഗ്ഷിപ്പ് ചാറ്റ്‌ബോട്ട് ആയ ChatGPT ഉൾപ്പെടെയുള്ള ന...

അടിമാലി ടൗണിന് സമീപം അപ്‌സരകുന്നില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രദീപിന്റെ ബന്ധുക്കളെ തേടി അടിമാലി പൊലീസ് അന്...
15/07/2025

അടിമാലി ടൗണിന് സമീപം അപ്‌സരകുന്നില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രദീപിന്റെ ബന്ധുക്കളെ തേടി അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. നാളുകളായി അടിമാലിയില്‍ താമസിച്ച് വന്നിരുന്ന കിടു എന്ന് വിളിപ്പേരുള്ള പ്രദീപ് അബദ്ധത്തില്‍ കാല്‍വഴുതി തോട്ടില്‍ വീണ് അപകടത്തില്‍ പെട്ടതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അടിമാലിയിൽ മേസ്തിരി പണി ചെയ്തു വന്നിരുന്ന ടിയാൻ്റെ ബന്ധുക്കളെ തിരിച്ചറിയാൻ കഴിയുന്നവർ അടിമാലി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

094979 80361

094979 87093

മിന്നൽ ഇടുക്കി വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ 👇👇👇👇

https://chat.whatsapp.com/HwoSagTNEBE3knG1Rv8Zbv

കാന്തപുരത്തിന്റെ ഇടപെടൽ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി
15/07/2025

കാന്തപുരത്തിന്റെ ഇടപെടൽ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി

സനാ: വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ കോടതി താ...

09/07/2025

കുമളിയിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് പണിമുടക്കിൽ സഹകരിക്കാത്തതിൽ മർദ്ദനം.
സിപിഐഎം പ്രവർത്തകനാണ് മർദ്ദിച്ചത് ദൃശ്യങ്ങൾ അടുത്ത കെട്ടിടത്തിൽ നിന്നും മൊബൈലിൽ ഒരാൾ പകർത്തുകയും ചെയ്തിരുന്നു.

മിന്നൽ ഇടുക്കി വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ 👇👇👇👇

https://chat.whatsapp.com/HwoSagTNEBE3knG1Rv8Zbv

ഈ ഫോട്ടോയില്‍ കാണുന്ന മഞ്ചുമല പുതുലയം സ്വദേശിയായ ജോബ്പാസ്റ്റര്‍ (55)ഇന്നലെ 6.7.2025മുതൽ കാണ്മാനില്ല  ഇന്നലെ വൈകിട്ട് 4.3...
07/07/2025

ഈ ഫോട്ടോയില്‍ കാണുന്ന മഞ്ചുമല പുതുലയം സ്വദേശിയായ ജോബ്പാസ്റ്റര്‍ (55)
ഇന്നലെ 6.7.2025മുതൽ കാണ്മാനില്ല ഇന്നലെ വൈകിട്ട് 4.30 ന് അരണക്കല്ലിൽ ജീപ്പിൽ ചെന്ന് ഇറങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട് എന്തെങ്കിലും വിവരം ലഭിക്കുന്ന വര്‍ ഈ നമ്പറിലേക്ക് വിവരം അറിയിക്കുക
9895588789
9447687095
6282264845

മിന്നൽ ഇടുക്കി വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ 👇👇👇👇

https://chat.whatsapp.com/HwoSagTNEBE3knG1Rv8Zbv

കൊച്ചി~ധനുഷ്കോടി ദേശീയപാതയിൽ പത്താംമൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടം ആർക്കും പരിപരിക്കില്ല .രാജാക്ക...
04/07/2025

കൊച്ചി~ധനുഷ്കോടി ദേശീയപാതയിൽ പത്താംമൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടം ആർക്കും പരിപരിക്കില്ല .രാജാക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ അമ്യത ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. Mപെരുമ്പാവൂരിൽ നിന്ന് അടിമാലിക്ക് വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്... അപടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു....

മിന്നൽ⚡ഇടുക്കി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ 👇👇👇

https://chat.whatsapp.com/HwoSagTNEBE3knG1Rv8Zbv

'മകനേ മടങ്ങിവരൂ...'; കേരളത്തിലുള്ള ബ്രിട്ടീഷ് യുദ്ധവിമാനത്തെ 'പരസ്യമോഡലാക്കി' യുകെയിലെ റെസ്റ്ററന്റും
04/07/2025

'മകനേ മടങ്ങിവരൂ...'; കേരളത്തിലുള്ള ബ്രിട്ടീഷ് യുദ്ധവിമാനത്തെ 'പരസ്യമോഡലാക്കി' യുകെയിലെ റെസ്റ്ററന്റും

രണ്ടാഴ്ചയായി കേരളത്തിൽ സന്ദർശനത്തിൽ കഴിയുന്ന ‘വിശിഷ്ടാതിഥി’ ഒരു വ്യക്തിയല്ല – ബ്രിട്ടീഷ് നാവികസേനയുടെ ആധുന.....

*കോട്ടയം മെഡിക്കൽ കോളേജിലെ തകർന്നുവീണ കെട്ടിടം*  🗓️ 3/7/26കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥ...
03/07/2025

*കോട്ടയം മെഡിക്കൽ കോളേജിലെ തകർന്നുവീണ കെട്ടിടം*

🗓️ 3/7/26
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം
മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ മൂന്നുപേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്.
അപകടവിവരമറിഞ്ഞ് മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമാണ്. വാർഡ് അപ്പുറത്താണ്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ ആളുകൾ സ്ഥലത്തില്ലാത്തതുകൊണ്ട് വൻദുരന്തമാണ് ഒഴിവായത്. മ്യഖ്യമന്ത്രിയുടെ നേതൃത്യത്തിൽ നാല് ജില്ലകളിലെ സർക്കാർ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കൽ കോളജിലെ അപകടം.

മിന്നൽ ഇടുക്കി വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ 👇👇👇👇

https://chat.whatsapp.com/HwoSagTNEBE3knG1Rv8Zbv

*രാജാക്കാട് :* ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരിച്ചു.... രാജകുമാരി മുരിക്കുംതൊട്ടി മണിയാട്ട് ജോയി ഭാര്യ എൽസി എ...
03/07/2025

*രാജാക്കാട് :* ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരിച്ചു.... രാജകുമാരി മുരിക്കുംതൊട്ടി മണിയാട്ട് ജോയി ഭാര്യ എൽസി എന്നിവരാണ് ഒന്നിച്ചു യാത്രയായത്.. വാർദ്ധക്യ സഹചമായി കിടപ്പിലായിരുന്നു ഇരുവരും... കഴിഞ്ഞ ദിവസമാണ് എൽസി മരിച്ചത്.. പുറത്ത് ജോലി ചെയ്യുന്ന മകന് വേണ്ടി ഇന്നാണ് സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നത്.. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് എൽസിയുടെ സംസ്കാര ദിവസം ഭർത്താവ് ജോയിയുടെ മരണം... ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് മുരിക്കുംതൊട്ടി സെന്റ്. മരിയഗൊരേത്തി പള്ളി സെമിത്തെരിയിൽ നടക്കും...പരേതനായ ഫാ.ജോസ് മണിയാട്ട്, ഷിബി, സനീഷ്, ജ്യോതിഷ് എന്നിവരാണ് മക്കൾ.... ജീവിതത്തിൽ ഒന്നിച്ച ഇവർ മരണത്തിലും ഒന്നിച്ചു തന്നെ യാത്രയാകുന്നു......

മിന്നൽ⚡ഇടുക്കി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ 👇👇👇

https://chat.whatsapp.com/HwoSagTNEBE3knG1Rv8Zbv

Address

Idukki
685602

Alerts

Be the first to know and let us send you an email when Minnal Idukki - മിന്നൽ ഇടുക്കി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share