Murickassery Town

Murickassery Town Connecting People

07/07/2022

ഓൾഡ് മൂന്നാർ ദേവികുളം റോഡിൽ കാലവർഷത്തെ തുടർന്ന് ഗതാഗത നിയന്ത്രണം

ഓൾഡ് മൂന്നാർ ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ മൂലം വാഹന ഗതാഗതം സാധ്യമല്ലാത്ത സാഹചര്യം ഉള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
അടിമാലിയിൽ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി-ഇരുട്ടുകാനം-ആനച്ചാൽ-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്നും തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ രാജാക്കാട് - കുഞ്ചിത്തണ്ണി ആനച്ചാൽ വഴിയും വഴി തിരിച്ചു വിടാൻ മൂന്നാർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് നിർദേശം നൽകി.

06/07/2022

കാലവര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (07/07/2022) അവധി

ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ് ഇ, ഐസി എസ് ഇ സ്‌കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (07.07 ) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

ഇടുക്കി ജില്ലയില്‍ മഴയും, കാറ്റും, മണ്ണിടിച്ചിലും തുടരാൻ സാധ്യതയുള്ളതിനാലും ജില്ലയില്‍ ജൂലൈ 07 ന് ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് അവധി. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം*വിവിധ  ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വക...
03/07/2022

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം*

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ* പ്രഖ്യാപിച്ചിരിക്കുന്നു.

*03-07-2022: ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്*

*04-07-2022: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്*

*05-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്*

*06-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്*

എന്നീ ജില്ലകളിൽ *ഓറഞ്ച് അലേർട്ട്* കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

*03-07-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, മലപ്പുറം, വയനാട്*

*04-07-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, വയനാട്*

*05-07-2022: പത്തനംതിട്ട, പാലക്കാട്, വയനാട്*

*06-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്*

*07-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *മഞ്ഞ (Yellow) അലെർട്* പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2022 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

*പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ*

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾhttps://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2022 ൽ വിശദീകരിക്കുന്നുണ്ട്. അത്https://sdma.kerala.gov.in/wp-content/uploads/2022/06/Orange-Book-of-Disaster-Management-2-2022.pdf ഈ ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

*പുറപ്പെടുവിച്ച സമയം- 3 PM, 03/07/2022*

*IMD-KSEOC-KSDMA*

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര...
02/07/2022

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങി. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതില്‍ ഇതുവരെ 519 ഹോട്ടലുകള്‍ക്കാണ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തിരുവനന്തപുരം 5, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31, കോട്ടയം 44, ഇടുക്കി 20, എറണാകുളം 57, തൃശൂര്‍ 59, പാലക്കാട് 60, മലപ്പുറം 66, കോഴിക്കോട് 39, വയനാട് 12, കണ്ണൂര്‍ 46, കാസര്‍ഗോഡ് 25 എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ബാക്കിയുള്ളവ പരിശോധനകളുടെ വിവിധ ഘട്ടങ്ങളിലാണ്.

ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്ത് സര്‍ട്ടിഫിക്കറ്റുകളുള്ള ഹോട്ടലുകളറിയാന്‍ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് കണ്ടെത്താന്‍ കഴിയുന്നതാണ്.

പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിംഗാണ് നല്‍കുന്നത്. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് വളരെ പ്രധാനം. വൃത്തിയോടൊപ്പം നാല്‍പ്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേറ്റിംഗ് നല്‍കുന്നത്. ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്ററിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ യെല്ലോ കാറ്റഗറിയിലുമാണ് വരിക. ത്രീ സ്റ്റാറിന് താഴെയുള്ളവര്‍ക്ക് റേറ്റിംഗ് നല്‍കുന്നതല്ല. അവര്‍ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നാണ് അര്‍ത്ഥമാക്കുന്നത്.

ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് അപേക്ഷ നല്‍കിയ സ്ഥാപനങ്ങളില്‍ ശുചിത്വ മാനദണ്ഡ പ്രകാരം പ്രീ ഓഡിറ്റ് നടത്തുന്നത്. പ്രീ ഓഡിറ്റില്‍ കണ്ടെത്തുന്ന നൂനതകളും അത് പരിഹരിച്ച് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും നല്‍കുന്നു. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉള്‍പ്പെയുള്ളവ പരിശോധിക്കും. മാത്രമല്ല ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും. അതിന് ശേഷം എഫ്.എസ്.എസ്.എ.ഐ.യുടെ നേതൃത്വത്തില്‍ ഫൈനല്‍ ഓഡിറ്റ് നടത്തിയാണ് സര്‍ട്ടിഫിറ്റ് നല്‍കുന്നത്.

രണ്ട് വര്‍ഷത്തേയ്ക്കുള്ള സ്റ്റാര്‍ റേറ്റിംഗാണ് നല്‍കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും റേറ്റിംഗ് നിലനിര്‍ത്താവുന്നതാണ്. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ്, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം. ഈ സ്ഥാപനങ്ങളെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരീക്ഷിക്കുന്നതാണ്. ഓരോ ഹോട്ടലിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയര്‍ത്താവുന്നതാണ്. ഇതിലൂടെ ഹോട്ടലുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഉണ്ടാക്കാനും അവരുടെ കച്ചവടം ഉയര്‍ത്താനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും സാധിക്കും.

പേവിഷബാധ-യഥാസമയം കുത്തിവയ്പ്പെടുക്കാം മരണം ഒഴിവാക്കാം പേവിഷബാധാ രോഗലക്ഷണങ്ങൾ പ്രകടമായാൽ മരണം സുനിശ്ചിതമാണ്.വളർത്തു മൃഗങ്...
01/07/2022

പേവിഷബാധ-യഥാസമയം കുത്തിവയ്പ്പെടുക്കാം മരണം ഒഴിവാക്കാം

പേവിഷബാധാ രോഗലക്ഷണങ്ങൾ പ്രകടമായാൽ മരണം സുനിശ്ചിതമാണ്.

വളർത്തു മൃഗങ്ങൾ, തെരുവിലെ മൃഗങ്ങൾ, വന്യ മൃഗങ്ങൾ എന്നിവയിൽ നിന്നും കടി, മാന്തൽ, പോറൽ,മുറിവുള്ള ഭാഗങ്ങളിൽ നക്കൽ എന്നിവ ഏറ്റാൽ ഉടനടി പ്രതിരോധകുത്തിവയ്പ്പെടുക്കുക.

സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ പ്രതിരോധകുത്തിവയ്പ്പ് തികച്ചും സൗജന്യമാണ്.

അലംഭാവം മരണം വിളിച്ചുവരുത്തും

01/07/2022

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ ശനിയാഴ്ച (2/7/22), രാവിലെ 10 മുതൽ 11 വരെ, സിറ്റിംഗ് നടത്തുന്നു .

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഓംബുഡ്സ് മാൻ ശ്രീ PG രാജൻ ബാബു, ശനിയാഴ്ച (2/7/22), രാവിലെ 10 മുതൽ 11 വരെ, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ, സിറ്റിംഗ് നടത്തുന്നതാണ്. തൊഴിൽ ഉറപ്പു പദ്ധതി സംബന്ധിച്ച, പരാതികളും, ആക്ഷേപങ്ങളും സിറ്റിംഗ് സമയത്ത് അദ്ദേഹത്തിന്, നേരിട്ട് സമർപ്പിക്കാവുന്നതാണ്.

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ.കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ...
01/07/2022

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ.

കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ. അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ/ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

2020 ജനുവരി മുതൽ കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനം ശക്തമായി നടപ്പായില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പുതിയ ഉത്തരവ് പ്രകാരം മിഠായി കോൽ (കാൻഡി സ്റ്റിക്ക്) മുതൽ ചെവിത്തോണ്ടി (ഇയർ ബഡ്സ്) വരെയുള്ള വിവിധ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കും. ഇവയുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കും നിരോധനം ബാധമാണ്. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്.

നിരോധനം ബാധമാകുന്ന ഉൽപ്പന്നങ്ങൾ:
മിഠായി, ഐസ്ക്രീം, ചെവിത്തോണ്ടി, അലങ്കാരവസ്തുക്കൾ, ബലൂൺ എന്നിവയിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കപ്പുകൾ, സ്പൂൺ, സ്ട്രോ, ട്രേ, പാത്രങ്ങൾ തുടങ്ങിയ വസ്തുക്കൾ. സിഗരറ്റ് കൂടുകൾ പൊതിയുന്ന നേരിയ പ്ലാസ്റ്റിക് കവർ, വിവിധ തരം കാർഡുകളിൽ ഉപയോഗിക്കുന്ന നേരിയ പ്ലാസ്റ്റിക്, മിഠായി കവറിലെ പ്ലാസ്റ്റിക്. 100 മൈക്രോണിൽ താഴെയുള്ള പിവിസി, പ്ലാസ്റ്റിക് ബാനറുകൾ.

പിഴ 10,000 മുതൽ:
ആദ്യഘട്ടത്തിൽ പതിനായിരവും രണ്ടാംഘട്ടത്തിൽ 25,000 രൂപയും തുടർന്ന് അമ്പതിനായിരവുമാണ് പിഴത്തുക. മൂന്ന് തവണ നിയമം ലംഘിക്കുന്ന സ്ഥാപനത്തിന്റെ നിർമ്മാണ/പ്രവർത്തനാനുമതി റദ്ദാക്കാൻ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ്, തദ്ദേശ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് അധികാരമുണ്ട്.

വാഹനങ്ങളിലെ സൺ ഫിലിം , ഇന്ന് മുതൽ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്.സണ്‍ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്...
09/06/2022

വാഹനങ്ങളിലെ സൺ ഫിലിം , ഇന്ന് മുതൽ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്.

സണ്‍ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ​ഗതാ​ഗത വകുപ്പ്.

ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നു മുതല്‍ പരിശോധന നടത്താന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കരുതെന്നാണ് കോടതി വിധി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷല്‍ ഡ്രൈവ് നടത്താനാണ് ഗതാഗത കമ്മിഷണര്‍ക്ക് മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കിയത്.

പരിശോധനാ വിവരം റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെയാണ് പരിശോധനാ നടപടികള്‍ വേ​ഗത്തിലാക്കുന്നത്. വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളില്‍ രൂപമാറ്റങ്ങളൊന്നും അനുവദിക്കില്ല.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (25.05.2022)---------* കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരംകൃഷിക്കും...
25/05/2022

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (25.05.2022)
---------
* കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം

കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാവുന്നതാണ്.

നൂറ് ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടര്‍ ഉറപ്പുവരുത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്‍റെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.

* സ്റ്റാഫ് പാറ്റേണ്‍ പുതുക്കി

മലബാര്‍ സിമന്‍റ്സ് ലിമിറ്റഡിലെ നോണ്‍-മാനേജീരിയല്‍ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു.

* ഭൂമി അനുവദിക്കും

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു.

* സേവന കാലാവധി നീട്ടി

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ കോര്‍ട്ട് ഓഫീസറായ ജെ. ഉപേന്ദ്രനാഥിന്‍റെ സേവന കാലാവധി രണ്ടു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.

* തസ്തിക

സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ നിരീക്ഷിക്കുന്നതിനായി പ്രോജക്ട് കോ-ഓഡിനേറ്റര്‍, ജൂനിയര്‍ റിസോഴ്സ് പേഴ്സണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

* ഐ.ടി.ഐ. നിര്‍മ്മാണത്തിന് ഉപയോഗാനുമതി

ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ ഏലപ്പാറ വില്ലേജില്‍ സര്‍വ്വെ നം. 787/2 ല്‍പ്പെട്ട 80.94 ആര്‍ സ്ഥലം രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി വ്യാവസായിക പരിശീലന വകുപ്പിന് ഏലപ്പാറ ഐ.ടി.ഐ. നിര്‍മ്മാണത്തിന് ഉപയോഗാനുമതി നല്‍കും.

* ബെന്നിച്ചന്‍ തോമസ് വനംവകുപ്പ് മേധാവി

വനംവകുപ്പ് മേധാവിയായി ബെന്നിച്ചന്‍ തോമസിനെ നിയമിക്കാന്‍ തീരുമാനിച്ചു.

* താത്കാലിക തസ്തിക സൃഷ്ടിക്കും

കെ.എ.എസ്സ് ഓഫീസര്‍മാരുടെ പരിശീലന കാലത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിന് പരിശീലന കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ സ്വമേധയാ ഇല്ലാതാകുമെന്ന വ്യവസ്ഥയില്‍ പുതിയ കെ.എ.എസ്സ് (ജൂനിയര്‍ ടൈം സ്കെയില്‍) ട്രെയ്നി നിയമനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പൊതുഭരണ വകുപ്പില്‍ താത്ക്കാലിക തസ്തികകള്‍ സൃഷ്ടിക്കും. ഭാവിയിലുണ്ടാകുന്ന എല്ലാ കെ.എ.എസ്. നിയമനങ്ങള്‍ക്കും ഇത് ബാധകമാകും.

* മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കും

2021 ഒക്ടോബര്‍ മാസത്തെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ മുണ്ടക്കയം പഞ്ചായത്തുകളിലെ 32 കുടുംബങ്ങളുടെ പുനരധിവാസത്തിന് ദാനാധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും. കൂട്ടിക്കല്‍ വില്ലേജിലെ 160 സെന്‍റ് ഭൂമിയാണ് നല്‍കുക.

* നിയമനം

കേരള നിയമപരിഷ്ക്കരണ കമ്മീഷനില്‍ ഒരു ലീഗല്‍ അസിസ്റ്റന്‍റിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

* ഷിഫ്റ്റ് ഡ്യൂട്ടിയില്‍ ഇളവ്

ഫുള്‍ടൈം പി.എച്ച്.ഡി ചെയ്യുന്നതിന് തിരുവനന്തപുരം ഗവ. സെന്‍ട്രല്‍ പ്രസ്സില്‍ ബൈന്‍ഡറായ എം. സുധീറിന് മൂന്നു വര്‍ഷത്തേക്ക് സെക്കന്‍റ് ഷിഫ്റ്റ് ഡ്യൂട്ടി പ്രത്യേക കേസ്സായി പരിഗണിച്ച് ഇളവ് ചെയ്തുനല്‍കാന്‍ തീരുമാനിച്ചു.

* ആശ്രിത നിയമനം

11.10.2021 ല്‍ ജമ്മുകശ്മീരില്‍ സൈനികസേവനത്തിനിടെ മരണപ്പെട്ട എച്ച്. വൈശാഖിന്‍റെ സഹോദരി കൊട്ടാരക്കര ഓടനാവട്ടം വില്ലേജിലെ ശില്പ ഹരിക്ക് കൊല്ലം ജില്ലയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ തൊഴില്‍ നല്‍കാന്‍ തീരുമാനിച്ചു.

* പി.എസ്.സി. ആക്ടില്‍ ഉള്‍പ്പെടുത്തും

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിന് സ്ഥാപനത്തെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്താനുള്ള കരട് ഭേദഗതി അംഗീകരിച്ചു.

* സാധൂകരിച്ചു

കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ക്വാറിയിംഗ് ലീസ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഒരു വര്‍ഷം കാലാവധി നീട്ടിനല്‍കി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

2022 ലെ മണ്‍സൂണ്‍ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നദികളില്‍ ഡീസില്‍റ്റേഷന്‍ നടത്തി വെള്ളപ്പൊക്കം തടയുന്നതിനും വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കി ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

* പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തും

കഴക്കൂട്ടം സൈനിക സ്കൂളിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി കരാറില്‍ ഒപ്പുവെയ്ക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തും.

★ബ്ലൂഹിൽ BLUEHILL"ഡബിൾ സ്ട്രോങ്ങ് ആവാൻ വരുന്നു""" ബ്ലൂഹിൽ ബ്രോസ് "1)തോപ്രാംകുടി-തൊടുപുഴ (blue hill permit               ...
25/05/2022

★ബ്ലൂഹിൽ BLUEHILL

"ഡബിൾ സ്ട്രോങ്ങ് ആവാൻ വരുന്നു"
"" ബ്ലൂഹിൽ ബ്രോസ് "
1)തോപ്രാംകുടി-തൊടുപുഴ (blue hill permit
(തോപ്രംകുടി -എരുമേലി)
2)തൊടുപുഴ-കോട്ടയം (supriya permit)
( പഴയരിക്കണ്ടം- കോട്ടയം)

തോപ്രാംകുടി മുരിക്കാശ്ശേരി ചെറുതോണി യാത്രക്കാർക്ക് ഇനി തൊടുപുഴയിൽ ഇറങ്ങി ബസ് കാത്തു നിൽക്കണ്ട. തോപ്രാംകുടി യിൽ നിന്നും രാവിലെ 5:50 ന് പുറപ്പെട്ട് 9 മണിക്ക് തൊടുപുഴയിൽ എത്തിച്ചേരുമ്പോൾ ബ്ലൂ ഹിലിൻ്റെ തന്നെ ബസ് 09:10 ന് തൊടുപുഴയിൽ നിന്നും കോട്ടയത്തിന് പുറപ്പെടുന്നു .

ഇനി മുതൽ truecaller വേണ്ട!!Unknown number ആരുടെ എന്ന് truecaller ഒ അതു പോലുള്ള മറ്റു app കളുടെയോ സഹായം ഇല്ലാതെ പേര് അറിയ...
21/05/2022

ഇനി മുതൽ truecaller വേണ്ട!!

Unknown number ആരുടെ എന്ന് truecaller ഒ അതു പോലുള്ള മറ്റു app കളുടെയോ സഹായം ഇല്ലാതെ പേര് അറിയാം.

Sim എടുത്ത ID നെ അടിസ്ഥാനപ്പെടുത്തിയാകും ഇത് പ്രവർത്തിക്കുക. Id ലെ അതെ പേര് തന്നെ കാണിക്കും. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടക്കുവാൻ പോകുന്നു. മാസങ്ങൾക്കകം ഈ സംവിധാനം നിലവിൽ വരുത്താൻ ടെലികോം വകുപ്പ് തയാറാകുന്നത്.

ജാമ്യം നിൽക്കും മുമ്പ് ഇത് ഒന്ന് വായിക്കുക.....ബന്ധങ്ങളുടെ പുറത്താണ് പലരും ബാങ്കുകളിലെ വായ്പയ്ക്ക് ജാമ്യക്കാരാവുന്നത്. സ...
21/05/2022

ജാമ്യം നിൽക്കും മുമ്പ് ഇത് ഒന്ന് വായിക്കുക.....
ബന്ധങ്ങളുടെ പുറത്താണ് പലരും ബാങ്കുകളിലെ വായ്പയ്ക്ക് ജാമ്യക്കാരാവുന്നത്. സുഹൃത്തല്ലേ പറ്റില്ലെന്ന് പറഞ്ഞാല്‍ എന്ത് കരുതും.ബന്ധുക്കാരോട് എങ്ങനെയാണ് പറ്റില്ലെന്ന് പറയുക. ഈ ചിന്തയിലാണ് മിക്കവരും ജാമ്യകടലാസില്‍ ഒപ്പിട്ടു നല്‍കുന്നത്.

വായ്പയെടുക്കുന്നവന്റെ സ്വഭാവം പോലെയാണ് പിന്നെ നിങ്ങളുടെ മനസമാധാനം. വായ്പയെടുത്തയാള്‍ അടവ് മുടക്കിയാല്‍ പിടിവരുന്നത് ജാമ്യക്കാരനാണ്. അയ്യോ ഞാനൊന്നു മറിയില്ലെയെന്ന് പറയാനുമാകില്ല, ആദ്യം ഒപ്പിട്ട നല്‍കിയ രേഖകള്‍ പ്രകാരം വായ്പക്കാരന്‍ അടവ് മുടക്കിയാല്‍ ഉത്തരവാദിത്വം ജാമ്യക്കാരനാണ്. ഇത് മറികടക്കാന്‍ ജാമ്യം നില്‍ക്കുന്നതിന് മുന്‍പ് പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പ നില്‍ക്കുന്നയാളിന്റെ വായ്പ തിരിച്ചടവ് ശേഷിയാണ് അതില്‍ പ്രധാനം.

ഒരാളുടെ സാമ്ബത്തിക ശേഷിയുടെ പരിധിക്കപ്പുറത്തേക്ക് വായ്പ അപേക്ഷയുമായി ബാങ്കില്‍ ചെല്ലുമ്ബോഴാണ് സാധാരണയായി ജാമ്യക്കാരനെ ബാങ്ക് ആവശ്യപ്പെടുന്നത്. വായ്പയെടുക്കുന്നയാളുടെ ആരോഗ്യം, ജോലി സ്ഥിരത, 650ന് താഴെയുള്ള സിബില്‍ സ്‌കോര്‍ എന്നിവ ജാമ്യക്കാരനെ വേണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങളാണ്. എന്നുകരുതി ആര്‍ക്കുമങ്ങനെ ജാമ്യക്കാരമാകാനും പറ്റില്ല. വായ്പക്കാരന്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ അടക്കാന്‍ സാമ്ബത്തിക ശേഷിയുള്ളയാളെയാണ് ബാങ്കുകള്‍ ജാമ്യക്കാരനായി ആവശ്യപ്പെടുക.

വായ്പ തിരിച്ചടവ് വായ്പക്കാരന്‍ മുടക്കിയാല്‍ ആദ്യം അയാളുടെ ആസ്തി പിടിച്ചെടുത്ത് പണം തിരിച്ചെടുക്കുകയാണ് ചെയ്യുക. അത് സാധ്യമല്ലെങ്കിലാണ് ജാമ്യക്കാരന്റെ റോള്‍. പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ജാമ്യക്കാരന് നോട്ടീസ് ലഭിക്കും. ഇതോടെ തിരിച്ചടവ് ചുമതല ജാമ്യക്കാരനാകും.ഇതിനാല്‍ ബന്ധങ്ങളുടെ പുറത്ത് ജാമ്യം നിന്നാല്‍ നല്ലൊരു പണികിട്ടും. മറിച്ച്‌ ജാമ്യം നില്‍ക്കുന്നതിന് മുന്‍പ് വായ്പക്കാരന്റെ തിരിച്ചടവ് ചരിത്രവും തൊഴില്‍ സ്ഥിരതയും പരിശോധിക്കണം. വായ്പ സംരക്ഷണത്തിന് ഇന്‍ഷൂറന്‍സെടുക്കാന്‍ വായ്പക്കാരനോട് ആവശ്യപ്പെടുന്നതും സ്വന്തം ഭാഗം സംരക്ഷിക്കാനാകും.

തിരിച്ചടവ് ശേഷി അറിയുക

എത്ര അടുത്ത സുഹൃത്തായാലും തിരിച്ചടക്കാന്‍ പറ്റുമോയെന്ന് തുറന്ന് ചോദിക്കുക. വായ്പക്കാരന്റെ തിരിച്ചടവ് ശേഷി, വായ്പ മുടങ്ങിയാല്‍ ബാങ്ക് ജപ്തി ചെയ്യാനുള്ള ആസ്തിയുണ്ടോ എന്നിവ ചോദിച്ച്‌ മനസിലാക്കണം. വായ്പക്കാരന്റെ ക്രെഡിറ്റ് റിപ്പോര്‍ട്ടും അതുവരെ ബാക്കിയുള്ള വായ്പ തിരിച്ചടവുകളെ പറ്റിയും ധാരണ വേണം. ക്രെഡിറ്റ് റിപ്പോര്‍ട്ട് മോശമാണെങ്കില്‍ നോ പറയുന്നതാകും ബുദ്ധി.

വായ്പ വേണോ ജാമ്യം അരുത്
വായ്പ വേണോ ജാമ്യം അരുത്

വീട് വെക്കാനോ, വാഹനം വാങ്ങാനോ അതുമല്ല ഒരു വ്യക്തി​ഗത വായ്പയ്ക്കോ ബാങ്കിനെ സമീപിക്കാനൊരുങ്ങുകയാണെങ്കില്‍ ജാമ്യം നില്‍ക്കാതരിക്കുന്നതാണ് ബുദ്ധി. മറ്റൊരാള്‍ക്ക് ജാമ്യക്കാരനായതിന്റെ പേരില്‍ വായ്പ ലഭിക്കാനുളള സാധ്യത കുറയാം. പലിശ ആനുകൂല്യങ്ങള്‍ കുറയും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളയാള്‍ക്ക് പ്രത്യേക നിരക്കിലുള്ള പലിശ ബാങ്കുകള്‍ നല്‍കുന്നുണ്ട്.

വായ്പയെടുത്തയാള്‍ തിരിച്ചടവ് മുടക്കുകയാണെങ്കില്‍ അത് ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്‌കോറിനെ‌യാണ് ബാധിക്കുക. ഇത് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. വായ്പ സംരക്ഷണ ഇന്‍ഷൂറന്‍സ് എടുക്കാന്‍ വായ്പയെടുക്കുന്നയാളോട് ആവശ്യപ്പെടണം. വായ്പക്കരാന്‍ മരണപ്പെട്ടാലോ അപകടം സംഭവിച്ചാലോ ഈ വായ്പ സഹായകമാകും.

കരാറില്‍ ഏര്‍പ്പെടുക

ഇനി ജാമ്യം നില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ വായ്പക്കാരന്‍ കുടിശ്ശിക വരുത്തിയാല്‍ എങ്ങനെ ഇടപെടാമെന്നതിനെ പറ്റി ഒരു പ്ലാനുണ്ടാക്കണം. ജാമ്യക്കാരനായാല്‍ വായ്പ കാലാവധിക്ക് ഇടയില്‍ പിന്മാറ്റം ബുദ്ധിമുട്ടാണ്. വായ്പക്കാരന്‍ പുതിയ ജാമ്യക്കാരനെ കണ്ടെത്തി ബാങ്ക് അംഗീകാരം നല്‍കിയാലും ഇത് നടപ്പാകാന്‍ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തില്‍ വായ്പ തിരിച്ചടവിന് വായ്പക്കാരനില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മറ്റു സുഹൃത്തു്ക്കളുടെയും സഹായം തേടണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇതോടൊപ്പം വായ്പയെടുത്തയാളുമായി ജാമ്യക്കാരന്‍ ഒരു കരാറിലെത്തുന്നത് നന്നാകും. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജാമ്യക്കാരന്‍ അടക്കുന്ന തുക തിരിച്ചു തരുമെന്ന കരാര്‍ ജാമ്യക്കാരന് സുരക്ഷയാണ്.

Address

Murickassery
Idukki

Website

Alerts

Be the first to know and let us send you an email when Murickassery Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Murickassery Town:

Share