11/08/2026
മരത്തിൽ നിന്ന് വൈദ്യുതി കമ്പിയിലേക്ക് വീണ് ഷോക്കേറ്റ് യുവാവ് മരിച്ചു
ശാന്തൻപാറ: കടശിക്കടവിലെ എസ്റ്റേറ്റിൽ രുദ്രാക്ഷത്തിന്റെ കായ് പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വൈദ്യുതി കമ്പിയിലേക്ക് വീണ് ഷോക്കേറ്റ് ശാന്തൻപാറ സ്വദേശി ഭാരതി (39) മരിച്ചു.
സുഹൃത്തുക്കളോടൊപ്പം രുദ്രാക്ഷത്തിന്റെ കായ് പറിക്കാനെത്തിയ ഭാരതി മരത്തിൽ കയറിയിരുന്നു. ഇതിനിടെ കാൽ തെന്നി വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു.
ഷോക്കേറ്റ ഉടൻ ഒപ്പമുണ്ടായിരുന്നവർ പുറ്റടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.