27/04/2023
കൈകോർക്കാം നൽകാം ജീവന്റെ വിലയുള്ള ഒരു കൈ സഹായം... 🙏
പ്രിയപ്പെട്ടവരെ ഈ കഴിഞ്ഞ ഞായറാഴ്ച 23/04/2023 വൈകുന്നേരം കൽപ്പറ്റക്ക് സമീപം പുഴമുടി എന്ന സ്ഥലത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ മരിച്ച കാര്യം നാം എല്ലാവരും അറിഞ്ഞു കാണുമല്ലോ മരിച്ചവരിൽ ഒരാൾ പാലത്തിൻകടവ് സ്വദേശി അഡോണ്‍ ബെസ്റ്റി ചെന്നേലിൽ ആണ്. ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് അഡോൺ കടന്നുപോയത്. ഈ അപകടത്തിൽ പരിക്കേറ്റ അഡോണിന്റെ സഹോദരി ഡിയോണ ചെന്നേലിൽ അതീവ ഗുരുതരാവസ്ഥയിൽ കൽപ്പറ്റക്ക് സമീപമുള്ള മേപ്പാടി wims ഹോസ്പിറ്റലിൽ ചികിത്സയിലാണ്. രണ്ടു മക്കളുള്ള കുടുംബത്തിൽ ഒരാൾ മരിക്കുകയും മറ്റേയാൾ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയും ചെയ്യുന്നത് വളരെ വേദനാജനകമായ സാഹചര്യമാണ്. അതികഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മാതാപിതാക്കന്മാർക്ക് നമുക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യമെന്നത് ഡിയോണയെ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ്. ഡിയോണയെ തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുവാനായി ചികിത്സ ചിലവായി വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട് ഏകദേശം 50 ലക്ഷത്തിലധികം രൂപയാണ് ചികിത്സയ്ക്കായി ആവശ്യമുള്ളത് തീർത്തും നിസഹായ അവസ്ഥയിൽ ഉള്ള കുടുംബത്തെ സഹായിക്കുക നാടിന്റെ ഉത്തരവാദിത്വം ആയതിനാൽ പേരാവൂർ MLA അഡ്വ. സണ്ണിജോസഫ്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പൈമ്പളിക്കുന്നേൽ എന്നിവർ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി റെജി കോട്ടയിൽ കൺവീനറായും പാലത്തിൻകടവ് ഇടവക വികാരി ഫാ ജിന്റോ പന്തലാനിക്കൽ ചെയർമാനായും വാർഡ് മെമ്പർ ബിജോയ് പ്ലാത്തോട്ടത്തിൽ ട്രഷററായും സിജു കൊച്ചുപുരയിൽ സെക്രട്ടറിയായും ഡിയോണ ചെന്നേലിൽ ചികിത്സാസഹായ സമിതി രൂപീകരിച്ച് ഈ ഭാരിച്ച തുക കണ്ടെത്തുക എന്ന പരിശ്രമത്തിലേക്ക് പ്രവേശിക്കുകയാണ് എല്ലാ സുമനസ്സുകളുടെയും നിസ്വാർത്ഥമായ സഹകരണം സ്നേഹപൂർവ്വം പ്രതീക്ഷിക്കുന്നു എന്ന് ഡിയോണ ചെന്നേലിൽ ചികിത്സ സഹായ സമിതി Jinto Joseph ,Federal Bank, Vallithode branch, account number: 11740100177219 Ifsc code -FDRL0001174 Google