Malayalam Films

Malayalam Films Malayalam Films is a film company supported by Malayalam Television.

Based in Kerala it is engaged in making feature films, tele-films, television programmes, serials, short films, life story documentaries, stage shows, events and trade fairs. കൂട്ടായ്മയിലൂടെ രൂപം കൊണ്ട് ദിനംപ്രതി വിപുലപ്പെട്ടു വരുന്ന മലയാളം ഫിലിംസ് എന്ന ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് കമ്പനി ബഹുമുഖങ്ങളായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ചു സമാനമനസ്കരുടേയും സിനിമയേയും കലകളേയും സ്നേഹിക്കുന്നവര

ുടേയും കലാകാരന്മാരുടേയും ഉപദേശങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ച് ചർച്ചകൾ സംഘടിപ്പുക്കുന്നു.
ഹ്രസ്വചിത്രങ്ങൾ, ലൈഫ് സ്റ്റോറി ഡോക്യുമെന്ററികൾ , ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, പരസ്യചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ എന്നിവയുടെ നിർമാണം, മറുനാട്ടിലെ ചലച്ചിത്രവിതരണം, ഇവന്റ് മാനേജ്മെന്റ്റ്, സ്റ്റേജ് ഷോകൾ സംഘടിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ബഹുമുഖങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനെക്കുറിച്ച് മലയാളം ഫിലിംസ് ആസൂത്രണം ചെയ്തു വരുന്നു.
അതാതു രംഗത്ത്‌ പ്രവർത്തിച്ച് കഴിവു തെളിയിച്ച പ്രശസ്തരുടെയും പരിചയസമ്പന്നരുടെയും പ്രതിഭാധനരുടെയും സേവനങ്ങൾ ഇതിനായി കമ്പനി വിനിയോഗിക്കും.
ഇപ്പോൾ കമ്പനിയുടെ അടിത്തറ ദൃഡമാക്കുന്നതിന് വേണ്ടി മൂലധനം വർദ്ധിപ്പിക്കുന്നതിന്നായാണ് അടിയന്തര ശ്രദ്ധ നൽകുന്നത്. സാധാരണക്കാരനു പോലും ചെറിയ പണം മുടക്കി കമ്പനിയിൽ പങ്കാളിയാകാൻ പറ്റും.
കമ്പനിയുടെ പ്രവർത്തനം ലാഭമായാലും നഷ്ടമായാലും മുടക്കുമുതലിന് നിശ്ചിതലാഭം കിട്ടും. ഇതേക്കുറിച്ചൊക്കെ കൂടുതൽ അറിഞ്ഞ് പങ്കാളിയകാനും താൽപര്യമുള്ളവർ [email protected] എന്ന ഇമെയലിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. പങ്കാളിയാകാൻ താൽപര്യമുള്ളവർ അവരുടെ പാൻകാർഡിന്റേയും ആധാർ കാർഡിന്റേയും pdf ഫോർമാറ്റിൽ സ്കാൻ ചെയ്ത കോപ്പി സഹിതം ബന്ധപ്പെടുക.

🌹🌹 സിനിമ എല്ലാവർക്കും 🌹🌹ഏതു പ്രായത്തിലുള്ളവർക്കും സിനിമാരംഗത്ത് പ്രവർത്തിക്കാം. അഭിനയം, തിരക്കഥാരചന, സംവിധാനം ഇവയിൽ ഏതു ...
02/05/2025

🌹🌹 സിനിമ എല്ലാവർക്കും 🌹🌹

ഏതു പ്രായത്തിലുള്ളവർക്കും സിനിമാരംഗത്ത് പ്രവർത്തിക്കാം. അഭിനയം, തിരക്കഥാരചന, സംവിധാനം ഇവയിൽ ഏതു രംഗത്ത് പ്രവർത്തിക്കാനാണ് നിങ്ങൾക്ക് താല്പര്യം? മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് നിങ്ങളുടെ അഭിരുചിക്കൊത്ത ഏറ്റവും മികച്ച ഓൺലൈൻ കോഴ്സ് ഏറ്റവും കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു.

അഭിനയം: രണ്ടു മാസത്തെ 60 മണിക്കൂർ ഓൺലൈൻ പഠനവും 20 മണിക്കൂർ വർക്ക്ഷോപ്പും പ്രവേശനം 10 പേർക്ക് മാത്രം. അടുത്ത ബാച്ച് 2025 ജൂണിൽ ആരംഭിക്കുന്നു.

തിരക്കഥാരചന: മൂന്നു മാസം 90 മണിക്കൂർ ഓൺലൈനായി തിരക്കഥാരചന പഠി പ്പിക്കുന്ന കോഴ്സും 20 മണിക്കൂർ പ്രാക്ടിക്കൽ വർക്ക്‌ഷോപ്പും. പ്രവേശനം: 10 പേർക്ക് മാത്രം. അടുത്ത ബാച്ച് 2025 ജൂണിൽ ആരംഭിക്കുന്നു.

സംവിധാനം: 6 മാസത്തെ 180 മണിക്കൂർ ഓൺലൈൻ ക്ലാസ്സും 20 മണിക്കൂർ പ്രാക്ടിക്കൽ വർക്ക്‌ ഷോപ്പും. പ്രവേശനം: 8 പേർക്ക് മാത്രം. അടുത്ത ബാച്ച് 2025 ജൂണിൽ ആരംഭിക്കുന്നു.

18 വയസ്സ് പൂർത്തിയായ ആർക്കും മുകളിൽ പറഞ്ഞ ഏതു കോഴ്സിനും അപേക്ഷിക്കാം. കോഴ്സ് മെറ്റീരിയലും സർട്ടിഫിക്കറ്റും നൽകും. കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9326547092 എന്ന വാട്സാപ്പിൽ മെസേജ് അയക്കുക.

Team MFTC
www.malayalamfilmtvchamber.com

19/04/2025

🌹🌹 അഭിനയം ആധികാരികമായി പഠിക്കാം 🌹🌹

അദ്ധ്യാപകരിൽ നിന്നു ലഭിക്കുന്ന ശിക്ഷണം നാലിലൊന്ന്, വിദ്യാർത്ഥി സ്വപ്രയത്നം കൊണ്ട് ആർജിക്കുന്നത് നാലിലൊന്ന്, പരിശീലനം കൊണ്ടും ചിന്തകൊണ്ടും കലക്രമേണ നേടുന്നത് നാലിലൊന്ന്, സഹപാഠികളിൽ നിന്ന് ലഭിക്കുന്നത് നാലിലൊന്ന്. ഇപ്രകാരം നാലുവിധത്തിൽ ഒരു വ്യക്തി കാലങ്ങളിലൂടെ വിദ്യയിൽ പൂർണത നേടുന്നു എന്നാണ് ആചാര്യമതം. അഭിനയത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. ശിക്ഷണവും പരിശീലനവും അഭിനയത്തിൽ അത്യന്താപേക്ഷിതമാണ്.

കലാകാരന്മാരുടെ സംഘടനയായ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് രണ്ടു മാസത്തെ ഓൺലൈൻ കോഴ്സിലൂടെയും 20 മണിക്കൂർ വർക്ക്‌ ഷോപ്പിലൂടെയും ആധികാരികമായി സിനിമാഭിനയം ഏറ്റവും ചുരുങ്ങിയ ഫീസിൽ പഠിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9326547092 എന്ന വാട്ട്‌സാപ്പിൽ മെസേജ് അയക്കുകയോ 9833566504 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

Team MFTC
www.malayalamfilmtvchamber.com

🌹🌹 ആഗ്രഹവും കഴിവും ഉള്ളവർക്ക് ഡയറക്ടറാകാം. വീട്ടിലിരുന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ പഠിക്കാം. പ്രമുഖ സംവിധായകർ ഗസ്റ്റ് ലെക്ച...
11/03/2025

🌹🌹 ആഗ്രഹവും കഴിവും ഉള്ളവർക്ക് ഡയറക്ടറാകാം. വീട്ടിലിരുന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ പഠിക്കാം. പ്രമുഖ സംവിധായകർ ഗസ്റ്റ് ലെക്ചറന്മാരായി പങ്കെടുക്കും. അധികാരികമായ പഠനവും മാർഗദർശനവും. 🌹🌹

23/09/2024

ചലച്ചിത്ര - ടെലിവിഷൻ രംഗത്തുള്ളവർക്കും ആ രംഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നവർക്കും കലാകാരന്മാരുടെ അമ്പ്രല ഓർഗനൈസേഷനായ *മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ്* എന്ന അംഗീകൃത സംഘടനയിൽ സുതാര്യമായ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ നിരക്കിൽ അംഗമാകാം.

🌹 രണ്ടു കാറ്റഗറികൾ 🌹

1. ലൈഫ് മെമ്പർഷിപ്പ്

2. അസോസിയേറ്റ്
ലൈഫ്
മെമ്പർഷിപ്പ്
(വർഷം തോറും
പുതുക്കണം)

അതുപോലെ നിങ്ങൾ എഴുത്തുകാരനാണോ? നിങ്ങളുടെ കഥയോ സ്ക്രിപ്റ്റോ മലയാളത്തിലെ ഏക ഡിജിറ്റൽ സ്ക്രിപ്റ്റ് രജിസ്ട്രേഷൻ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിന് അപേക്ഷിക്കാനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://malayalamfilmtvchamber.com/

22/09/2024

ചലച്ചിത്ര - ടെലിവിഷൻ രംഗത്തുള്ളവർക്കും ആ രംഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നവർക്കും കലാകാരന്മാരുടെ അമ്പ്രല ഓർഗനൈസേഷനായ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് എന്ന അംഗീകൃത സംഘടനയിൽ സുതാര്യമായ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ നിരക്കിൽ അംഗമാകാം.

അതുപോലെ നിങ്ങൾ എഴുത്തുകാരനാണോ? നിങ്ങളുടെ കഥയോ മലയാളത്തിലെ ഏക ഡിജിറ്റൽ സ്ക്രിപ്റ്റ് രജിസ്ട്രേഷൻ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിന് അപേക്ഷിക്കാനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://malayalamfilmtvchamber.com/

12/06/2024

🌹🌹മുംബൈയിലെ ചലച്ചിത്ര പഠിതാക്കൾ പ്രഗത്ഭ സംവിധായകനായ പി. ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ അഭിനയിക്കുന്ന ചിത്രത്തിലേക്ക് അഭിനയിക്കുവാൻ മുംബൈയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന 20 പേരെ ആവശ്യമുണ്ട് 🌹🌹

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് നേതൃത്വം നൽകുന്ന സംരംഭത്തിൽ നിങ്ങൾക്കും പങ്കെടുക്കാം.

പ്രധാന നിബന്ധനകൾ

1. കല്യാണിലോ അംബർനാഥിലോ അല്ലെങ്കിൽ മുംബൈയിൽ മറ്റെവിടെയെങ്കിലുമോ സംഘടിപ്പിക്കുന്ന 15 ദിവസത്തെ ചലച്ചിത്ര വർക്ക്‌ഷോപ്പിൽ സ്വന്തം ചെലവിൽ നിർബന്ധമായും 15 ദിവസം തുടർച്ചയായി പങ്കെടുക്കണം. വർക്ക്‌ഷോപ്പ് ആഗസ്റ്റ് അവസാനവാരമോ സെപ്റ്റംബർ അദ്യവാരമോ സംഘടിപ്പിക്കും.

2. വർക്ക്‌ഷോപ്പ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സംവിധായകൻ ചിത്രത്തിലേക്കു തിരഞ്ഞെടുക്കും.

3. Screen age 18 നും 40 നും ഇടയ്ക്കുള്ള യുവതീയുവാക്കളെയാണ് വർക്ക്‌ഷോപ്പിലേക്കും തുടർന്നു ചിത്രത്തിലേക്കുമായി പരിഗണിക്കുക.

4. വിദ്യാഭ്യാസം, നിറം, അഭിനയത്തിലുള്ള മുൻപരിചയം ഇവയൊന്നും വർക്ക്‌ഷോപ്പിൽ പങ്കെടുക്കാനും തുടർന്നു ചിത്രത്തിലേക്കുള്ള സെലക്ഷനും പരിഗണിക്കുന്ന ഘടകങ്ങളല്ല.

5. പി. ചന്ദ്രകുമാർ സാറിന്റെ നേതൃത്വത്തിൽ വർക്ക്‌ ഷോപ്പിലെ ശിക്ഷണം തികച്ചും സൗജന്യമായിരിക്കും. എന്നാൽ ചായ/കാപ്പി, വെള്ളം, ഊണ് എന്നിവക്കുള്ള ചെലവുകൾ പങ്കെടുക്കുന്നവർ സ്വയം വഹിക്കണം.

6. ആരുടെയും ശുപാർശയില്ലാതെ, ഇടനിലക്കാർക്കോ മാറ്റാർക്കെങ്കിലുമോ പണം നൽകാതെ നിങ്ങളുടെ അഭിനയമോഹം സഫലമാക്കാൻ ഇത് മറ്റാരും നൽകാത്ത അസുലഭ അവസരമാണ്. പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

7. മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

8. താല്പര്യമുള്ളവർ 9757281837എന്ന വാട്ട്‌സാപ്പിൽ 15 ദിവസത്തിനുള്ളിൽ അപേക്ഷിക്കുക.

9. രണ്ടു ദിവസം പങ്കെടുത്തു നാലു ദിവസം പങ്കെടുക്കാതെ പിന്നെ ഇടയ്ക്കു വരുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും.

10. ഈ അറിയിപ്പ് copy ചെയ്തു ഇടുന്നവരെയും, Hi എന്നു പറഞ്ഞു ചാറ്റ് ചെയ്യാൻ ശ്രമിക്കുന്നവരെയും പരിഗണിക്കില്ല. ആദ്യത്തെ മെസേജിൽ തന്നെ അപേക്ഷിക്കുന്ന ആളുടെ വിവരങ്ങൾ കൃത്യമായി ഉണ്ടായിരിക്കണം.

22/03/2024

🌹🌹 കംപ്ലീറ്റ് ഫിലിം മേക്കിങ് കോഴ്സ് സൗജന്യമായി ഓൺലൈനിൽ പഠിക്കാം 🌹🌹

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് അംഗങ്ങൾക്കായി മൂന്നു മാസത്തെ കംപ്ലീറ്റ് ഫിലിംമേക്കിങ് കോഴ്സ് ഓൺലൈനിലൂടെ സൗജന്യമായി നടത്തുന്നു. അഭിനയം, തിരക്കഥ, ഡയറക്ഷൻ, സിനിമോട്ടോഗ്രാഫി, എഡിറ്റിംഗ് എന്നിവയെല്ലാം സൗജന്യമായി പ്രഗത്ഭ ചലച്ചിത്രകാരൻ *പി. ചന്ദ്രകുമാറും അദ്ദേഹത്തിന്റെ സംഘവും* പഠിപ്പിക്കുന്നു. രജിസ്ട്രേഷൻ ഫീസ്: ₹300. താല്പര്യമുള്ളവർ പേരും വാട്ട്‌സാപ്പ് നമ്പറും ജിമെയിൽ ഐഡിയും മാർച്ച് 31 ന് മുൻപായി +919757281837 എന്ന വാട്ട്‌സാപ്പിൽ തന്ന് രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക മാത്രമേ സീറ്റ്‌ ലഭ്യമാകൂ. ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങുന്നത് 2024 ഏപ്രിൽ 10 ന്. സമയം രാത്രി 9:30 മുതൽ 10:30 വരെ. (IST)

കോഴ്സിന് ഫീസില്ല. 15 വയസ്സിനു മുകളിൽ ഏതു പ്രായത്തിലുള്ളവർക്കും കോഴ്സിൽ ചേരാം. മുടങ്ങാതെ 90% അറ്റന്റൻസ് ഉള്ളവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ. തിങ്കൽ മുതൽ വെള്ളി വരെ ദിവസേന ഒരു മണിക്കൂർ ക്ലാസ്സ്‌. മാസം 20 മണിക്കൂർ. മൂന്നു മാസം 60 മണിക്കൂർ ക്ലാസ്സ്‌.

സംഘടനയിൽ അംഗമല്ലാത്തവർക്ക്‌ ലളിതമായ നടപടി ക്രമങ്ങളിലൂടെ അംഗമാകാം. അംഗത്വം എടുക്കുന്നതിന് +919757281837 എന്ന വാട്ട്‌സാപ്പിൽ മെസേജ് അയക്കുക.

രജിസ്ട്രേഷൻ ഫീസ് ₹300 താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് അയക്കുക.

*Malayalam Film and Television Chamber of Commerce*
*Federal Bank*
*Statue Branch*
*A/c No. 10300200057562*
*IFS Code: FDRL0001030*

ഈ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫർ / IMPS/ UPI / ഗൂഗിൾ പേ ഇതിൽ ഏതെങ്കിലും മാർഗത്തിലൂടെ അടച്ച് അതിന്റെ സ്ക്രീൻ ഷോട്ട് 9757281837 എന്ന വാട്ട്‌സാപ്പിലേക്കു അയച്ചു തരിക.

അല്ലെങ്കിൽ +919757281837 എന്ന നമ്പറിലേക്കു ഗൂഗിൾ പേ ചെയ്ത് അതേ നമ്പറിലേക്ക്‌ പേമെന്റ് ചെയ്ത സ്ക്രീൻ ഷോട്ട് വാട്ട്‌ സാപ്പിൽ അയച്ചു തരിക.

10/05/2023

🌹🌹****ll ഷോർട് ഫിലിമിലോ ടെലിഫിലിമിലോ അഭിനയിക്കാനോ സാങ്കേതിരംഗത്തു പരിശീലനത്തിനോ ആളുകളെ വേണമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ വേണ്ട വിവരങ്ങൾ സഹിതം അപേക്ഷ അയക്കാൻ പോലും അറിയാത്തവരാണ് സിനിമാമോഹികളായി നടക്കുന്നത് ll****🌹🌹

1. ബയോഡാറ്റയും ഒരു ഫോട്ടോയും അയക്കാൻ പറഞ്ഞാൽ ബയോഡാറ്റ എന്തെന്നറിയാത്തവരാണ് ഭൂരിപക്ഷവും. രണ്ടോ മൂന്നോ ഫോട്ടോയും രണ്ട് ചെറിയ വിഡിയോയും അയക്കും. പേരോ മേൽവിലാസമോ വയസ്സോ എഴുതുന്നില്ല.ഒരു ബയോഡാറ്റയിൽ എന്തൊക്കെ വിവരങ്ങൾ ഉണ്ടായിരിക്കണമെന്ന് ഇവർക്ക് ധാരണയില്ല. വിദ്യാഭ്യാസയോഗ്യത ഭൂരിപക്ഷവും എഴുതില്ല. 45, 50, 60 വയസ്സായ ഇക്കൂട്ടർ ഇതൊന്നും അറിയാതെ എന്തു അഭിനയിക്കും? ഏതു വിധത്തിൽ സാങ്കേതികജോലികളിൽ സഹായിയായി പ്രവർത്തിക്കും?

ആവശ്യമില്ലാത്ത വിവരങ്ങൾ അയച്ച് ഇവർ നമ്മുടെ വാട്ട്‌സാപ്പ് ഹാങ്ങാക്കും.

എന്തെങ്കിലും വിവരം അയച്ചവർ രണ്ടു ദിവസം കഴിഞ്ഞ് അവരുടെ കാര്യം എന്തായി എന്ന് തിരക്കും. വിവരം തിരക്കുന്നതോ ഫോൺ ചെയ്യുന്നതോ അയോഗ്യതയായി കണക്കാക്കും എന്ന് പറഞ്ഞാലും കുറേ പേരെങ്കിലും വിവരങ്ങൾ തിരക്കും, ഫോൺ ചെയ്യും. ചിലർ സങ്കടത്തോടെയാണ് തിരക്കുന്നത്, ഞാൻ ഇതിന് യോഗ്യനല്ല അല്ലേ?

അഭിനേതാക്കൾക്കാണ് ഷോർട് ഫിലിമാണെങ്കിലും ടെലിഫിലിമാണെങ്കിലും ഏറ്റവും വലിയ മൈലേജ് ലഭിക്കുന്നത്. ഒരു രൂപ പോലും മുടക്കാതെ അഭിനയത്തിന്റെ ഹരിശ്രീ അറിയാതെ, അതിന് ശ്രമിക്കാതെ അഭിനയിക്കാൻ വരുന്നു. അവർക്ക് പ്രതിഫലം കൊടുക്കുകില്ലെന്നു പറഞ്ഞാലും ചായ, സ്നാക്ക്സ്, ഊണ് എന്നിവ കിട്ടും. ഷൂട്ടിംഗ് രണ്ടാമത്തെ ദിവസത്തേക്ക് നീണ്ടുപോയാൽ ഇടത്തരം സൗകര്യങ്ങളോടെയുള്ള ലോഡ്ജ് സൗകര്യപ്പെടുത്തി കൊടുക്കും. ഇതിനൊന്നിനും ഒട്ടും അർഹതയില്ലാത്ത സിനിമാമോഹികളാണ് എത്തുന്നത്. കുടം കമഴ്ത്തിവെച്ച് വെള്ളം കഴിക്കരുത്.

ഒന്നിനെക്കുറിച്ചും സീരിയസ്നെസ്സോ കഴിവോ ഇല്ലാത്തവർക്ക് അച്ചടക്കം വേണം. അവർ അഭിനയത്തിന്റെ പ്രാഥമിക കാര്യങ്ങൾ പഠിച്ചിരിക്കണം. അതില്ലാത്തവരെ അഭിനയിപ്പിക്കരുത്.

Crowd, കോടതി, hospital, സൂപ്പർ മാർക്കറ്റ്, പൊതുവഴി എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നു പറയുന്നവരുടെ അഭിനയം അഭിനയമല്ല. നാട്ടുമ്പുറത്തെ നാടകത്തിൽ പ്രാധാന്യം കുറഞ്ഞ കഥാപാത്രമായി ഒരു രംഗത്തിൽ പ്രത്യക്ഷപ്പെടുന്ന നടൻ പോലും ഈ അഭിനയമോഹികളേ ക്കാൾ പറ്റിന്മടങ്ങു ഭേദമാണ്.

അതിനാൽ അഭിനയമോഹികളേ, പഠിക്കാതെ പരിശീലിക്കാതെ ഷോർട് ഫിലിമിൽ പോലും അഭിനയിക്കാമെന്നു വ്യാമോഹിക്കേണ്ട. നിങ്ങളെ പഠിപ്പിക്കണമെങ്കിലും പരിശീലിപ്പിക്കണമെങ്കിലും പണം മുടക്കണം.

അല്ലെങ്കിൽ അഭിനയിക്കുന്നവർ എല്ലാവരും പണം മുടക്കി ഷോർട് ഫിലിമോ ടെലിഫിലിമോ ചെയ്യട്ടെ. ഷോർട് ഫിലിം നിർമിച്ചാൽ 10 രൂപ വരുമാനമില്ല. അഭിനയം അറിയാത്ത നന്ദിയില്ലാത്ത വല്ലവർക്കും വേണ്ടി ഷോർട് ഫിലിം പ്രൊഡ്യൂസർ പണം മുടക്കരുത്.

06/05/2023

*മലയാളം ഫിലിംസ് സിനിമ നിർമ്മാണരഗത്തേക്ക്*

*ഷോർട് ഫിലിമുകളിലേക്ക് അഭിനേതാക്കളെയും സാങ്കേതികപ്രവർത്തകരെയും ക്ഷണിക്കുന്നു*

വാർത്തമാനകാല കേരളത്തിന്റെ നേരനുഭവങ്ങളുടെ കലാത്മകമായ ആവിഷ്കാരങ്ങളുമായി നാല് സിനിമകൾ ഒരുങ്ങുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ സിനിമകൾ നിർമ്മിക്കുന്നത് മലയാളം ഫിലിംസാണ്. സമൂഹത്തിന് നന്മ ചെയ്യുന്നതും ആളുകൾക്ക് തിരിച്ചറിവും ജാഗ്രതയും കൈവരുത്തുന്നതുമായ കഥാതന്തുക്കളുമായാണ് ചിത്രങ്ങൾ ഒരുങ്ങുന്നത്.

മലയാളം ഫിലിംസിന്റെ ബാനറിൽ കേരളത്തിന്റെ പല ഭാഗങ്ങളിയായി ചിത്രീകരണം പ്ലാൻ ചെയ്യുന്ന സിനിമകളിൽ ആദ്യത്തെ സിനിമ ജൂൺ അവസാനമോ ജൂലൈയിലോ ഷൂട്ടിംഗ് നടത്തും. ആദ്യത്തെ പടത്തിന്റെ പ്രി-ഷൂട്ടിംഗ് വർക്കുകൾ നടന്നു വരുന്നു.

സിനിമ passion ആയ അഭിനേതാക്കൾ, ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, ക്യാമറ കൈകാര്യം ചെയ്യുന്നവർ, എഡിറ്റിംഗ്,
അസിസ്റ്റന്റ് ഡയറക്ടർ, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി എല്ലാ വിഭാഗത്തിലുള്ള ആർട്ടിസ്റ്റുകളെയും ടെക്‌നിഷ്യന്മാരെയും ആവശ്യമുണ്ട്. പൊതുവിൽ പെൺകുട്ടികൾ സാങ്കേതികരംഗത്തേക്ക് കടന്നു വരാറില്ല. അതിനാൽ സാങ്കേതികരംഗത്തേക്ക് വരുന്ന പെൺകുട്ടികൾക്ക് മുൻഗണന.

ടൈറ്റ് ബഡ്ജറ്റിൽ ചെയ്യുന്ന ഈ സിനിമകൾക്ക് പ്രതിഫലം നാമമാത്രമായിരിക്കും. ജോലി പഠിക്കാനും പരിശീലിക്കാനും തയ്യാറുള്ളവർ മാത്രം ബന്ധപ്പെടുക. അഭിനയിക്കാനോ സാങ്കേതികവിഭാഗത്തിൽ പ്രവർത്തിക്കാനോ പണമൊന്നും നൽകേണ്ട. പൂർണവിവരങ്ങളും ഒരു ഫോട്ടോയും സഹിതമുള്ള അപേക്ഷയാണ് വാട്ട്‌സാപ്പിൽ അയക്കേണ്ടത്. അഭിനേതാക്കളിൽ നിന്ന് പിന്നീട് ഒരു മിനിറ്റുള്ള സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ ആവശ്യപ്പെടും.

Hello, Hi എന്നു പറഞ്ഞു ചാറ്റിനു വരരുത്. അതുപോലെ ഇതു സംബന്ധിച്ച് വാട്ട്‌സാപ്പ് കോളോ ആ നമ്പറിൽ ഫോണോ ചെയ്യരുത്. ഇപ്രകാരം ചെയ്യുന്നവരെ അയോഗ്യരായി കണക്കാക്കും. ഒരു മാസത്തിനുള്ളിൽ അറിയിപ്പൊന്നും ലഭിച്ചില്ലെങ്കിൽ നിങ്ങളെ തിരഞ്ഞെടുത്തില്ല എന്ന് ദയവായി മനസ്സിലാക്കുക.

നിർമിക്കുന്ന നാലു ചിത്രങ്ങളെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടന്നു വരുന്നു. നൂറിലധികം കലാകാരന്മാർക്ക് അഭിനയിക്കാൻ അവസരം.

കേരള സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് എന്നിവരുടെ പിന്തുണയും സഹകരണവും മലയാളം ഫിലിംസ് തേടുന്നുണ്ട്.

*അപേക്ഷ അയക്കേണ്ട വാട്ട്‌സാപ്പ് നമ്പർ +919757281837*

Address

Kakkanad
682030

Alerts

Be the first to know and let us send you an email when Malayalam Films posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Films:

Share