24 spot news malayalam

24 spot news malayalam "നമ്മളാണ് ലോകം" നമ്മൾ ഈ ലോകത്തിത്തിന് എന്ത് നൽകണം എന്ന് തീരുമാനമെടുക്കുമ്പോൾ ലോകം നമ്മോടൊപ്പം

"We are the world" The world is with us when we decide what to give to the world
"നമ്മളാണ് ലോകം" നമ്മൾ ഈ ലോകത്തിത്തിന് എന്ത് നൽകണം എന്ന് തീരുമാനമെടുക്കുമ്പോൾ ലോകം നമ്മോടൊപ്പം

31/07/2025

ഇങ്ങനെയുള്ള ഞരമ്പൻമാരെയെല്ലാം പൊതുസമൂഹത്തിൽ തുറന്നുകാട്ടണം ☹️🙁

രാവിലെ കണ്ണൂര്‍  കവലയിൽ കടകൾക്ക് മുൻപിലെ  വില വിവര പട്ടിക കണ്ട ചാമി ഞെട്ടി 😦വെളിച്ചെണ്ണ കിലോ 540അരി കിലോ 75ചിക്കൻ കിലോ 2...
25/07/2025

രാവിലെ കണ്ണൂര്‍ കവലയിൽ കടകൾക്ക് മുൻപിലെ വില വിവര പട്ടിക കണ്ട ചാമി ഞെട്ടി 😦
വെളിച്ചെണ്ണ കിലോ 540
അരി കിലോ 75
ചിക്കൻ കിലോ 200
മട്ടൻ കിലോ 1200
കറണ്ട് ചാർജ്ജ് വെള്ളക്കരം
വീട്ട് വാടക etc...,
എല്ലാം നോക്കിയപ്പോൾ അത്യാവശ്യം പട്ടിണിയോടെ ഒരു മാസം കഴിഞ്ഞു കൂടാൻ ചുരുങ്ങിയത് 25000 രൂപയെങ്കിലും വേണം..
ചാടിയ ദുർബല നിമിഷത്തെ പഴിച്ചു കൊണ്ട്, സുരക്ഷ ഉൾപ്പെടെ എല്ലാം സൗജന്യമായി കിട്ടുന്ന.. ഇടത്തിലേക്ക് തന്നെ പോകുന്നതല്ലേ ബുദ്ധി...
ഉറച്ച തീരുമാനത്തോടെ
ഫോൺ കൈയ്യിലിലാത്ത ചാമി,
വിളിച്ചു കൂവി പിടികൊടുത്തു,,
സമാധാനത്തോടെ ഒരിക്കലും തിരികെ വരില്ല എന്ന് പ്രതിജ്ഞയോടെ ജയിലിലേയ്ക്ക്....

എവിടെ കണ്ടാലും ജനം വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം ഇനിയും സുഖവാസത്തിന് വിടരുത്
25/07/2025

എവിടെ കണ്ടാലും ജനം വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം ഇനിയും സുഖവാസത്തിന് വിടരുത്

ജില്ലയിൽവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂലൈ 25) അവധിശക്തമായ കാറ്റും മഴയും  കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ  ഓ...
24/07/2025

ജില്ലയിൽ
വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക്
വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.എറണാകുളം ജില്ലാ കളക്ടറുടെ അറിയിപ്പ്

24/07/2025

യുകെയിൽ നദീതീരത്ത് വാവുബലി; കെൻ്റ് അയ്യപ്പക്ഷേത്രം പിതൃപൂജ ചെങ്കടൽ പോലെ ഭക്തിസാന്ദ്രം വ്യാഴാഴ്ച രാവിലെ 11:30 മുതൽ ആരംഭിച്ച ചടങ്ങുകളിൽ നുറുക്കണക്കിന് ഭക്തർ പങ്കെടുത്തു.

24/07/2025

ഹോസ്പിറ്റലിനു മുന്നിൽ ആത്മഹത്യ ശ്രമം തലശ്ശേരി ഗൈനക്കോളജിസ്റ്റ് Dr വേണുഗോപാലിന്റെ ചികിത്സാ പിഴവ് മൂലം കുട്ടി മരണപ്പെട്ട ഒരു ഉപ്പയുടെ പ്രതികരണം ആളുകൾ ചേർന്ന് തടഞ്ഞു വെക്കുന്നു..

24/07/2025

വർക്കല പാപനാശത്ത് ബലിതർപ്പണ കർമം ചെയ്തുകൊണ്ടിരിരുന്ന... ഭക്തർ തിരയിൽപ്പെട്ടു
അപകടം ഒഴിവായി! തിരയിൽപ്പെട്ട ഭക്തരെ രക്ഷിച്ചത് വോളന്റിയർമാർ ഭക്തർ ബലിതർപ്പണ കർമം ചെയ്യുന്നതിനിടെയാണ് ശക്തമായ തിരമാല അടിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേർ തിരയിൽ മറിഞ്ഞുവീഴുകയായിരുന്നു

24/07/2025

പാലക്കാട് നെല്ലിയാമ്പതിയിൽ കാട്ടാന ഇറങ്ങി. നെല്ലിയാമ്പതി സീതാർക്കുണ്ട് പോബ്സ് എസ്റ്റേറ്റ് പുതിയപാടിയിൽ ഇന്നലെ രാത്രിയാണ് കാട്ടാന ഇറങ്ങിയത്.

വി. എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് നടൻ മമ്മൂട്ടിക്ക് കൊക്കകോളയിൽ നിന്ന് ഒരു ലാഭകരമായ ഓഫർ ലഭിച്ചത്. ...
24/07/2025

വി. എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് നടൻ മമ്മൂട്ടിക്ക് കൊക്കകോളയിൽ നിന്ന് ഒരു ലാഭകരമായ ഓഫർ ലഭിച്ചത്. കമ്പനി അദ്ദേഹത്തെ അവരുടെ ബ്രാൻഡ് അംബാസഡറാകാൻ സമീപിച്ചിരുന്നു. അദ്ദേഹം ഓഫർ സ്വീകരിച്ചു, കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
വാർത്ത പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അതേ ദിവസം, വി. എസ്. കോട്ടയം ഗസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു, അവിടെ അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടു. ഒരു റിപ്പോർട്ടർ ചോദിച്ചു,
“കൈരളി ടിവിയുടെ ചെയർമാനായ മമ്മൂട്ടി കൊക്കകോളയുടെ ബ്രാൻഡ് അംബാസഡറാകുന്നതിനെ കുറിച്ച് നിങ്ങങ്ങളുടെ അഭിപ്രായം എന്താണ്?”
വി. എസിന്റെ മറുപടി തൽക്ഷണം വന്നു:
“രണ്ടും ഒരുമിച്ച് പറ്റില്ല. മമ്മൂട്ടിക്ക് ഒന്നുകിൽ കൈരളി ടിവിയുടെ ചെയർമാനായി തുടരാം, അല്ലെങ്കിൽ കൊക്കകോളയുടെ അംബാസഡറാകാം.”
പ്ലാച്ചിമടയിൽ കൊക്കകോളയ്ക്കെതിരായ ചരിത്രപരമായ പ്രതിഷേധത്തോട് ഉറച്ചു നിന്ന വി. എസിന് മറ്റൊരു മറുപടി സാധ്യമല്ലായിരുന്നു.
അടുത്ത ദിവസം തന്നെ, മമ്മൂട്ടി കൊക്കകോളയുടെ ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്ന് പിന്മാറുന്നതായി ഒരു പ്രസ്താവന പുറപ്പെടുവിച്ചു.
ഈ തീരുമാനം വി. എസിനോടുള്ള മമ്മൂട്ടിയുടെ ബഹുമാനത്തിന്റെ പ്രതിഫലനമായും കാണപ്പെട്ടു. പ്ലാച്ചിമട ആന്റി കൊക്കകോള സമരസമിതി നയിച്ച പ്രതിഷേധം ഒരു വൻ ജനകീയ പ്രസ്ഥാനമായി മാറി, അതിൽ പ്രതിപക്ഷ നേതാവായ വി. എസ്. നിർണായക പങ്ക് വഹിച്ചു.
2004-ലാണ് മമ്മൂട്ടിക്ക് കൊക്കകോളയിൽ നിന്ന് ഓഫർ ലഭിച്ചത്. അക്കാലത്തെ റിപ്പോർട്ടുകൾ പറഞ്ഞത്, ഈ കരാർ 2 കോടി രൂപയുടേതാണെന്നാണ്, അന്നത്തെ മലയാളം വ്യവസായത്തിൽ ഒരു വമ്പൻ തുക, ഏതാണ്ട് ചിന്തിക്കാനാവാത്തവിധം. അത് ഒരു ദക്ഷിണേന്ത്യൻ നടന് അന്ന് വാഗ്ദാനം ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയായി പോലും വിശേഷിപ്പിക്കപ്പെട്ടു.
എന്നിട്ടും, വി. എസിന്റെ ഒരു വാക്കിൽ മമ്മൂട്ടി ആ ഓഫർ നിരസിച്ചു.

ഇവിടെ വന്നാൽ ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണ്നിങ്ങളോട് ഒരു കഥ പറയും.....ഒരു ജനതയുടെ വിപ്ലവവും, സമരവുംആശയും , അഭിലാഷവും എല്ലാം ...
23/07/2025

ഇവിടെ വന്നാൽ ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണ്
നിങ്ങളോട് ഒരു കഥ പറയും.....
ഒരു ജനതയുടെ വിപ്ലവവും, സമരവും
ആശയും , അഭിലാഷവും എല്ലാം .....
കാറ്റായി അത് നിങ്ങൾ തിരിച്ചറിയും.....
കണ്ണിൽ നനവ് പടരും.....

കേരളക്കരയുടെ കണ്ണും കരളും ആയിരുന്ന അഴിമതിയില്ലാത്ത ഒരു മഹാപ്രതിഭ......
വേലിയ്ക്കകത്ത് ശങ്കരൻ അച്ച്യുതാനന്ദൻ
എന്ന വി.എസ്സ് . അച്ച്യുതാനന്ദൻ......
വരും തലമുറയ്ക്ക് പുതു വെളിച്ചമേകി
വഴി കാട്ടിയായി.....
ജനകോടികളുടെ മനസ്സിൽ അമരനായി.....
പ്രിയങ്കരനായ വി.എസ്സ് ഒരു ചരിത്ര പുരുഷനായി......
ഇനി ഇവിടെ ഉറങ്ങും🌹
വിപ്ലവ കേരളത്തിന് ഒരു കാവലാളായി

സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും രാഷ്ട്രീയ പക്വത നിറഞ്ഞ വ്യക്തി ആരാണെന്ന് ചോദിച്ചാൽ അതിന് എന്റെ ആദ്യത്തെ ഉത്തരം രമേശ്...
23/07/2025

സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും രാഷ്ട്രീയ പക്വത നിറഞ്ഞ വ്യക്തി ആരാണെന്ന് ചോദിച്ചാൽ അതിന് എന്റെ ആദ്യത്തെ ഉത്തരം രമേശ്‌ ചെന്നിത്തല എന്നായിരിക്കും.
ആ ഉത്തരത്തിലേക്ക് എത്താൻ വിഎസിന്റെ വിലാപ യാത്രയെ കുറിച്ച് ചെന്നിത്തല പറഞ്ഞ ഈ ഒരു വാക്കുകൾ മാത്രം മതി.
"വിഎസിന്റെ അന്ത്യയാത്ര ഹരിപ്പാട് കൂടി കടന്നു പോകുമ്പോൾ ഞാൻ അവിടെ ഉണ്ടാവേണ്ടതുണ്ട്.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരു നാടിൻറെ മൊത്തം ഉപചാരമർപ്പിക്കാൻ !
പ്രിയ സഖാവിന് ഹരിപ്പാടിൻ്റെ അന്ത്യാഭിവാദനങ്ങൾ!" എന്നാണ് രമേശ്‌ ചെന്നിത്തല സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വിഎസിന്റെ വിലാപ യാത്ര ഹരിപ്പാട് എത്തിയപ്പോൾ ജന കൂട്ടത്തിന് ഒപ്പം ചെന്നിത്തലയും ഹരിപ്പാട് ഉണ്ടായിരുന്നു.
ചെന്നിത്തല, വിഎസിന് അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തിരുന്നു.

Address

Ernakulam
Kakkanad
682032

Telephone

+917561881470

Website

Alerts

Be the first to know and let us send you an email when 24 spot news malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 24 spot news malayalam:

Share