WE 1 Media

WE 1 Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WE 1 Media, Media/News Company, Kakkanad.

വൈറൽ ഗായിക മീരയുടെ ശബ്ദം ഇനി വെള്ളിത്തിരയിലും..'ആടുജീവിതം' സിനിമയിലെ സൂപ്പർ ഹിറ്റായ  'പെരിയോനെ' എന്ന ഗാനത്തിന്റെ കവർ സോങ...
18/01/2025

വൈറൽ ഗായിക മീരയുടെ ശബ്ദം ഇനി വെള്ളിത്തിരയിലും..

'ആടുജീവിതം' സിനിമയിലെ സൂപ്പർ ഹിറ്റായ 'പെരിയോനെ' എന്ന ഗാനത്തിന്റെ കവർ സോങ്ങിലൂടെ സാക്ഷാൽ എ. ആർ റഹ്മാനെ പോലും കയ്യിലെടുത്ത മിടുക്കി മീരയുടെ ശബ്ദം ഇനി സിനിമയിലൂടെയും ആസ്വദിക്കാം.

യുവനടൻ ബിബിൻ ജോർജ് നായകനായി ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന 'കൂടൽ' എന്ന സിനിമയിലെ മനോഹരമായൊരു ഗാനത്തിലൂടെയാണ് മലപ്പുറം മഞ്ചേരി സ്വദേശിനി മീര പിന്നണി ഗായികയാവുന്നത്. സിബു സുകുമാരൻ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അബി അബ്ബാസ് ആണ്.
മമ്പാട് എം. ഇ. എസ് കോളേജിലെ ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിനിയായ മീര തന്റെ ഗാനം എ. ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നിവർ ഷെയർ ചെയ്തതും,സംവിധായകൻ ബ്ലസിയുടെ മുൻപിൽ പാടാൻ കഴിഞ്ഞതും വലിയൊരു അംഗീകാരമായി കരുതുന്നുവെന്നും മീര പറയുന്നു.

ക്യാമ്പിങ് പശ്ചാത്തലമാക്കിയൊരുങ്ങുന്ന 'കൂടൽ' അഞ്ചോളം ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. മീരയുടെ കൂടെ സഹ്റാ മറിയം എന്ന ഗായിക കൂടി ഈ ഗാനത്തിലൂടെ പിന്നണി ഗായികയാവുകയാണ്.

മണികണ്ഠൻ പെരുമ്പടപ്പ്, യാസിൻ നിസാർ, ഇന്ദുലേഖ വാര്യർ, അഫ്സൽ എപ്പിക്കാട് എന്നിവർക്ക് പുറമേ നായകൻ ബിബിൻ ജോർജും കൂടലിൽ ഗാനം ആലപിച്ചിട്ടുണ്ട്.

ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ 'ചെക്കൻ' സിനിമയിലൂടെ സംവിധാന രംഗത്തേക്ക് വന്ന ഷാഫി എപ്പിക്കാട് ആണ് കൂടലിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധാനം ഷാനു കാക്കൂർ & ഷാഫി എപ്പിക്കാട്.ക്യാമറ ഷജീർ പപ്പ. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമ്മിക്കുന്നത്.

മറീന മൈക്കിൾ,നിയ വർഗ്ഗീസ്,അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം പ്രശസ്ത മോഡലും, ട്രാൻസ് വുമണുമായ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ്,വിജിലേഷ്,വിനീത് തട്ടിൽ,വിജയകൃഷ്ണൻ,കെവിൻ,റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ ,സ്നേഹ വിജയൻ,അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ - സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ - ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ,
എഡിറ്റിങ് - ജർഷാജ് കൊമ്മേരി, കലാ സംവിധാനം - അസീസ് കരുവാരകുണ്ട്, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം - ആദിത്യ നാണു, സംഗീത സംവിധാനം - സിബു സുകുമാരൻ,ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം - സിബു സുകുമാരൻ, ഗാനരചന - ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, ഷാഫി,നിഖിൽ അനിൽകുമാർ,അബി അബ്ബാസ്, ഗായകർ - യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ബിബിൻ ജോർജ്ജ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്,ശില്പ അഭിലാഷ്, മീര,സഹ്റാ മറിയം, കോറിയോഗ്രാഫർ - വിജയ് മാസ്റ്റർ,
സംഘട്ടനം - മാഫിയ ശശി, കാളറിസ്റ്റ് : അലക്‌സ് തപസി, ഫിനാൻസ് കണ്ട്രോളർ - ഷിബു ഡൺ, അസോസിയേറ്റ് ഡയറക്ടർ - മോഹൻ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടർസ് - യാസിർ പരതക്കാട്,
അനൈകശിവ രാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, സ്റ്റിൽസ്‌ - രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ - ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ - മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ

29/07/2024

*ഭരതനാട്യം*
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
"""""""""""""""""""""""""""""'
പ്രശസ്ത നടൻ സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
"ഭരതനാട്യം" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ,സോഹൻ സീനുലാൽ,ദിവ്യ എം നായർ,പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ
ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ
എന്നിവർ ചേർന്ന് ഒരുക്കുന്ന
"ഭരതനാട്യം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു.
മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എ ബി ഈണം പകരുന്നു.
എഡിറ്റിംഗ്-ഷഫീഖ് വി ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രീജിത്ത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-
ജിതേഷ് അഞ്ചുമന,
കലാസംവിധാനം - ബാബു പിള്ള,
മേക്കപ്പ്-മനോജ് കിരൺ രാജ്,
കോസ്റ്റ്യൂംസ് ഡിസൈൻ -സുജിത് മട്ടന്നൂർ,
സ്റ്റിൽസ്-
ജസ്റ്റിൻ ജയിംസ്,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ,അസോസിയേറ്റ് ഡയറക്ടർ-
അർജ്ജുൻ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ-
അൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്,സൗണ്ട് ഡിസൈനർ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, കൊറിയോഗ്രാഫി-അനഘ,റിഷ്ദൻ,വിഎഫ്എക്സ്-ജോബിൻ ജോസഫ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീസ്.- കല്ലാർ അനിൽ,ജോബി ജോൺ,പരസ്യക്കല-യെല്ലോ ടൂത്ത്സ്, ഓഗസ്റ്റ് 23 നു തോമസ്തിരുവല്ല ഫിലിംസ്തീയേറ്ററുകളിൽ എത്തിക്കുന്നു
പി ആ ർ ഒ-എ എസ് ദിനേശ്.

Media/news company

11/06/2024

For your next ‘ride-venture’, hit the road with our quick and easy car rentals with unbeatable rates and exceptional service. Drive more and save more!
 

05/06/2024

Haters ൻ്റെ പോലും favourite ലിസ്റ്റിൽ ഉള്ള ഒരു THALAPATHY സിനിമ 'കത്തി'💯♥️ സിനിമയിലെ ചില Mass Action സീനുകൾ
PART- 2

THALAPATHY VIJAY Screen presence😎+ anirudh BGM💥 = The best theatre experience 💯🔥

05/06/2024

Haters ൻ്റെ പോലും favourite ലിസ്റ്റിൽ ഉള്ള ഒരു THALAPATHY സിനിമ 'കത്തി'💯♥️ സിനിമയിലെ ചില Mass Action സീനുകൾ
PART - 1

THALAPATHY VIJAY Screen presence😎+ anirudh BGM💥 = The best theatre experience 💯🔥

03/06/2024

2 Years for VIKRAM💥
A LOKESH KANAGARAJ സംഭവം 💯🔥

01/06/2024

Reel Name❌ vs Real Name✅

കൂടുതൽ അറിയുന്നവർ comment ഇട്ടോളൂ 👍🏻

Address

Kakkanad
682037

Telephone

+918593811118

Website

Alerts

Be the first to know and let us send you an email when WE 1 Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share