Four Tv News

Four Tv News വാർത്തകളുടെ നേർകാഴ്ചകളുമായി FOURTV LIVE News

26/09/2025

നാഷണല്‍ എക്സ് സര്‍വീസ്‌മെന്‍ കോര്‍ഡിനേഷന്‍ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി വാര്‍ഷിക പൊതുയോഗം ഞായറാഴ്ചപെരു...

നവരാത്രി മഹോത്സവത്തിന്റെ നാലാം ദിനമാണിന്ന്. നാടെങ്ങും ഭക്തിസാന്ദ്രമാണ്. സാധാരണ വർഷത്തിൽ നാലു തവണ നവരാത്രി ആഘോഷിക്കാറുണ്ട...
25/09/2025

നവരാത്രി മഹോത്സവത്തിന്റെ നാലാം ദിനമാണിന്ന്. നാടെങ്ങും ഭക്തിസാന്ദ്രമാണ്. സാധാരണ വർഷത്തിൽ നാലു തവണ നവരാത്രി ആഘോഷിക്കാറുണ്ട്. എന്നാൽ, ഈ സമയത്ത് വരുന്ന നവരാത്രിക്കാണ് ഏറെ പ്രാധാന്യമുള്ളത്. ഇക്കുറി നവരാത്രി ആഘോഷങ്ങൾ ഒമ്പത് ദിവസമല്ല, 11 ദിവസമുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നു വരെയാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്.

നവമി രണ്ടു ദിവസം വരുന്നുണ്ട് അതുകൊണ്ടാണ് ഇത്തവണത്തെ നവരാത്രി ദിനങ്ങൾ 11 ആയത്. പത്തം ദിവസമാണ് ഇത്തവണ മഹാനവമി. പതിനൊന്നാം ദിനം വിജയ ദശമിയും. അതായത് ഇത്തവണ 10 രാത്രിയും 11 പകലുമാണ് നവരാത്രി ആഘോഷം. നവരാത്രി ആഘോഷങ്ങൾക്കിടെ മനുഷ്യർ ഉപയോഗിക്കാൻ പാടുള്ളതും അല്ലാത്തതുമായ വസ്തുക്കളുണ്ട്. അത് എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്.

ഈ സമയം കടുക് അല്ലെങ്കിൽ എള്ളെണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ എണ്ണകൾ ചൂട് ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾ നിലക്കടല എണ്ണയോ നെയ്യോ ഉപയോഗിക്കാം. ഇതിനുപുറമെ നവരാത്രി സമയത്ത് മദ്യവും പുകയിലയും പാടുള്ളതല്ല. വെളുത്തുള്ളി, ഉള്ളി, ഗോതമ്പ്, അരി, പയർവർഗ്ഗങ്ങൾ, മാംസം, മുട്ട എന്നിവ നവരാത്രി വ്രതകാലത്ത് കഴിക്കരുത് എന്നാണ്. ഇതോടൊപ്പം മഞ്ഞൾ, മല്ലി, കായം, ഗരം മസാല, കടുക്, ഗ്രാമ്പൂ എന്നിവയുടെ ഉപയോഗവും ഒഴിവാക്കണമെന്നും പറയുന്നുണ്ട്. ഇവയുടെ ഉപയോഗം ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കും. ഇത് വ്യക്തിയുടെ ആത്മീയ ജീവിതത്തെ ബാധിക്കും.

ഈ സമയം ഭക്തർ ഗോതമ്പ് മാവ്, മൈദ, അരി, റവ, ധന്യ പൊടികൾ കഴിക്കില്ല. മാത്രമല്ല ഈ സമയത്ത് നാം സാധാരണ ഉപ്പും ഉപയോഗിക്കാറില്ല. പകരം നിങ്ങൾക്ക് വ്രതത്തിന് ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിക്കാം. ഇനി നവരാത്രി സമയത്ത് എന്തൊക്കെയാണ് കഴിക്കാനാകുക എന്ന് നോക്കാം..

നവരാത്രി ഉപവാസം എടുക്കുന്ന സമയത്ത് നിങ്ങൾക്ക് പഴങ്ങളും പച്ചക്കറികളും ഡ്രൈ ഫ്രൂട്ട്സും കഴിക്കാം. അതുപോലെ ഗോതമ്പ് മാവിന് പകരം വ്രതത്തിന് ഉപയോഗിക്കുന്ന മാവ് തേനിറഞ്ഞെടുക്കാം. കുട്ടു ആട്ട, കപ്പലണ്ടി, മക്കാന, ചൗവ്വരി, പാൽ, തൈര് എന്നിവ ഉപയോഗിക്കാം.

തിരുവനന്തപുരം: എൻഎസ്എസ് ഇടത് അനുകൂല നിലപാട് സ്വീകരിച്ചതോടെ കോൺ​ഗ്രസ് നേതൃത്വം കടുത്ത ആശങ്കയിൽ. സമദൂരം എന്ന രാഷ്ട്രീയ സിദ...
25/09/2025

തിരുവനന്തപുരം: എൻഎസ്എസ് ഇടത് അനുകൂല നിലപാട് സ്വീകരിച്ചതോടെ കോൺ​ഗ്രസ് നേതൃത്വം കടുത്ത ആശങ്കയിൽ. സമദൂരം എന്ന രാഷ്ട്രീയ സിദ്ധാന്തമാണ് കാലങ്ങളായി എൻഎസ്എസ് പിന്തുടരുന്നതെങ്കിലും പലപ്പോഴും യുഡിഎഫിന് സഹായകരമായ നിലപാടായിരുന്നു എൻഎസ്എസ് സമുദായാം​ഗങ്ങളിൽ ഭൂരിപക്ഷവും സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ എൻഎസ്എസ് സമദൂരം വിട്ട് ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടുന്നത് രാഷ്ട്രീയമായി തങ്ങൾക്ക് ദോഷം ചെയ്യുമെന്ന നി​ഗമനത്തിലാണ് കോൺ​ഗ്രസ് നേതൃത്വം. ഇതോടെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് നേതൃത്വം നീക്കം തുടങ്ങി.എൻഎസ്എസ് സെക്രട്ടറി ജി.സുകുമാരൻ നായരുമായി കെ.സി.വേണുഗോപാൽ കുടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ ചർച്ച നടത്താമെന്ന നിലപാടിലാണ് എൻഎസ്എസുമായി അടുപ്പം പുലർത്തുന്ന രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിലെ നിലപാട് നേരിട്ട് വ്യക്തമാക്കുന്നതിനൊപ്പം വിശ്വാസ സമൂഹത്തോടൊപ്പമാണ് കോൺഗ്രസും യുഡിഎഫും നിൽക്കുന്നതെന്നും എൻഎസ്എസിനെ ധരിപ്പിക്കും.

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ തങ്ങൾ സർക്കാരിനൊപ്പമാണെന്നും. എൻഎസ്എസിന് സർക്കാരിനെ വിശ്വാസമാണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമെന്നുമായിരുന്നു ജി സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാംഅത് ചെയ്തില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായ വിമർശമാണ് അദ്ദേഹം ഉയർത്തിയത്. വിശ്വാസപ്രശ്നത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ലായെന്നും. കോൺഗ്രസിൻറേത് കള്ളക്കളിയാണെന്നുമായിരുന്നു പ്രതികരണം. കോൺഗ്രസ് ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല കേന്ദ്രസർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. നിയമം കൊണ്ടുവരുമെന്ന ഉറപ്പ് പോലും പാലിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സുകുമാരൻ നായരുടെ സമീപനം സന്തോഷകരമെന്നാണ് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചത്. ആഗോള അയ്യപ്പ സംഗമത്തിന് സുകുമാരൻ നായർ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. എൻഎസ്എസ് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉയർത്തിയത് സൃഷ്ടിപരമായ വിമർശനമാണ് എല്ലാ അർത്ഥത്തിലും സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകളുൾപ്പെടെ വാഹനങ്ങൾ നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ചെന്ന കേസിൽ അന്വേഷണം ഊർജ്ജിതമാക്...
24/09/2025

കൊച്ചി: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകളുൾപ്പെടെ വാഹനങ്ങൾ നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ചെന്ന കേസിൽ അന്വേഷണം ഊർജ്ജിതമാക്കാൻ കസ്റ്റംസ്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇത്തരം വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. എന്നാൽ, ദുൽഖർ സൽമാന്റെ വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് നോട്ടീസ് നൽകും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും എന്നാണ് സൂചന.

ദുൽഖർ സൽമാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതിൽ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ ഒരു വാഹനമാണ് മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം നടൻ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങൾ കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം.

ഇന്നലെയായിരുന്നു ദുൽഖർ സൽമാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. നടൻ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

ഇന്നലെ നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് 150 മുതൽ 200 വരെ എസ്‌യുവികൾ എത്തിച്ചെന്നാണ് കസ്റ്റംസ് കരുതുന്നത്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്ന് അർത്ഥം വരുന്ന നുംഖോർ എന്നാണ് കസ്റ്റംസ് സംഘം ഓപ്പറേഷന് നൽകിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂർ കണ്ണികളെ ഒരു വർഷം മുൻപ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളിൽ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. കൊച്ചിക്ക് പുറമേ തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോർവാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്.

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണിത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു.സ...
20/09/2025

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണിത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു.സ്വര്‍ണ്ണ കമലം,പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. 2004 ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിലൂടെ പുരസ്‌കാരം ഒരിക്കല്‍ കൂടി കേരളത്തിലേക്ക് എത്തുകയാണ്

അങ്കമാലി: വർഷങ്ങളായി ഉപയോ​ഗിക്കാതെ കിടക്കുന്ന പാറമടയിൽ പാതി മുറിഞ്ഞ അജ്ഞാത മൃതദേഹം. അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളി...
20/09/2025

അങ്കമാലി: വർഷങ്ങളായി ഉപയോ​ഗിക്കാതെ കിടക്കുന്ന പാറമടയിൽ പാതി മുറിഞ്ഞ അജ്ഞാത മൃതദേഹം. അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപത്തെ പാറമടയിലാണ് അരയ്ക്കു താഴേക്കുള്ള മൃതദേഹ​ ഭാ​ഗം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മൃതദേഹ ഭാ​ഗം കണ്ടെത്തിയത്. രണ്ടാഴ്ച്ചയിലേറെ പഴക്കമുള്ളതാണ് മൃതേദഹ ഭാ​ഗം. കൊലപാതകം എന്നാണ് പ്രാഥമിക നി​ഗമനം.
മൃതദേഹത്തിന്റെ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക്ക് സ്യൂട്ടാണ് വേഷം. ഇന്നലെ വൈകിട്ട് ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇരുട്ട് വീണതിനാൽ മൃതദേഹം ഇന്നലെ കരയ്ക്കു കയറ്റാനായില്ല. ഇന്ന് രാവിലെ മൃതദേഹം പാറമടയിൽ നിന്നു പുറത്തെടുക്കും. ബാക്കി ശരീരഭാഗത്തിനായി തിരച്ചിൽ നടത്തുകയും ചെയ്യും. അരഭാഗം മീനുകൾ കൊത്തി വേർപ്പെടുത്തിയതിനെ തുടർന്നാകാം വെള്ളത്തിനു മുകളിലേക്കു പൊങ്ങിവന്നതെന്നാണു നിഗമനം.

70 മീറ്ററിലേറെ ആഴമുള്ള പാറമടയാണിത്. പാറമടയുടെ 100 മീറ്റർ അപ്പുറത്തു വരെയെ വാഹനങ്ങൾ എത്തുകയുള്ളു. പാറമടയുടെ സമീപപ്രദേശങ്ങൾ കാ‌ടുപിടിച്ചുകിടക്കുകയാണ്. ആൾ സഞ്ചാരമില്ലാത്ത പ്രദേശവുമാണിത്.

ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പരാതികളൊന്നും നിലവിലില്ല. എഎസ്പി ഹാർദിക് മീണ, അയ്യമ്പുഴ ഇൻസ്പെക്ടർ ടി.കെ.ജോസി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്തീയ കുറ്റാന്വേഷണവിദഗ്ധരും മറ്റും ഇന്നു പരിശോധന നടത്തും.

18/09/2025

ഒക്കല്‍ വൈ.എം.സി.എ. രജത ജൂബിലി സമാപനവും ജൂബിലി സ്മാരകഭവനങ്ങളുടെ താക്കോല്‍ ദാനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹി...

മഹാനവമി, വിജയദശമി അവധി  ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു2025-ലെ മഹാനവമി, വിജയദശമി ...
18/09/2025

മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു

2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 25.09.2025 മുതൽ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ടി സർവ്വീസുകളുടെ സമയക്രമം ചുവടെ ചേർക്കുന്നു.

ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ...
25.09.2025 മുതൽ 14.10.2025 വരെ

1. 19.45 ബാംഗ്ലൂർ - കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി

2. 20.15 ബാംഗ്ലൂർ - കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി

3. 21.15 ബാംഗ്ലൂർ - കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി

4. 23.15 ബാംഗ്ലൂർ - കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി

5. 20.45 ബാംഗ്ലൂർ - മലപ്പുറം(SF)
കുട്ട, മാനന്തവാടി വഴി

6. 19.15 ബാംഗ്ലൂർ - തൃശ്ശൂർ(SF)
മൈസൂർ, കുട്ട വഴി

7. 18.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി

8. 19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി

9. 17.00 ബാംഗ്ലൂർ - അടൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി

10. 17.30 ബാംഗ്ലൂർ - കൊല്ലം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി

11. 18.20 ബാംഗ്ലൂർ - കൊട്ടാരക്കര (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി

12. 18.00 ബാംഗ്ലൂർ - പുനലൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി

13. 19.10 ബാംഗ്ലൂർ - ചേർത്തല (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി

14. 19.30 ബാംഗ്ലൂർ - ഹരിപ്പാട്(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി

15. 19.10 ബാംഗ്ലൂർ - കോട്ടയം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി

16. 20.30 ബാംഗ്ലൂർ - കണ്ണൂർ(SF)
ഇരിട്ടി, മട്ടന്നൂർ വഴി

17. 21.45 ബാംഗ്ലൂർ - കണ്ണൂർ (SF)(S/Dlx.)
ഇരിട്ടി, മട്ടന്നൂർ വഴി

18. 22.00 ബാംഗ്ലൂർ - പയ്യന്നൂർ(S/Dlx.)
ചെറുപുഴ വഴി

19. 21.40 ബാംഗ്ലൂർ - കാഞ്ഞങ്ങാട്
ചെറുപുഴ വഴി

20. 19.30 ബാംഗ്ലൂർ - തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി

21. 18.30 ചെന്നൈ - തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി

22. 19.30 ചെന്നൈ - എറണാകുളം(S/DIx.)
സേലം, കോയമ്പത്തൂർ വഴി

കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ...
24.09.2025 മുതൽ 13.10.2025 വരെ

1. 20.15 കോഴിക്കോട് - ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി

2. 21.45 കോഴിക്കോട് - ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി

3. 22.15 കോഴിക്കോട് - ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി

4. 22.30 കോഴിക്കോട് - ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി

5. 20.00 മലപ്പുറം - ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി

6. 21.15 തൃശ്ശൂർ - ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

7. 19.00 എറണാകുളം - ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

8. 19.30 എറണാകുളം - ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

9. 17.30 അടൂർ - ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

11. 15.10 പുനലൂർ - ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

10. 18.00 കൊല്ലം - ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

12. 17.20 കൊട്ടാരക്കര - ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

13. 17.30 ചേർത്തല - ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

14. 17.40 ഹരിപ്പാട് - ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

15. 18.10 കോട്ടയം - ബാംഗ്ലൂർ
(S/Dlx.)
കോയമ്പത്തൂർ, സേലം വഴി

16. 20.10 കണ്ണൂർ - ബാംഗ്ലൂർ(SF)
മട്ടന്നൂർ, ഇരിട്ടി വഴി

17. 21.40 കണ്ണൂർ - ബാംഗ്ലൂർ(SF)
ഇരിട്ടി, കൂട്ടുപുഴ വഴി

18. 20.15 പയ്യന്നൂർ - ബാംഗ്ലൂർ(S/Dlx.)
ചെറുപുഴ, മൈസൂർ വഴി

19. 18.40 കാഞ്ഞങ്ങാട് - ബാംഗ്ലൂർ
(S/Dlx.)
ചെറുപുഴ, മൈസൂർ വഴി

20. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.)
നാഗർകോവിൽ, മധുര വഴി

21. 18.30 തിരുവനന്തപുരം - ചെന്നൈ(S/Dlx.)
നാഗർകോവിൽ വഴി

22. 19.30 എറണാകുളം - ചെന്നൈ (S/Dlx.)
കോയമ്പത്തൂർ, സേലം വഴി

18/09/2025

മദ്ഹുറസൂല്‍ മീലാദ് മീറ്റ് 'തിരുവസന്തം - 1500' നാളെ (വെള്ളിയാഴ്ച)പെരുമ്പാവൂര്‍: വിശ്വപ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-....

17/09/2025

ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ് കൊച്ചി റമദ റിസോർട്ടിൽ വെച്ച് ഒക്ടോബർ 16 മുതൽ 18 വരെ നടക്കും.....ജപ്പാനിലെയും കേരളത്ത....

ന്യൂഡൽഹി: രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഇന്നും കൂടി റിട്ടേണ്‍ ...
16/09/2025

ന്യൂഡൽഹി: രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഇന്നും കൂടി റിട്ടേണ്‍ സമര്‍പ്പിക്കാം. പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് വ്യാപകമായി വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയർന്നത് പരിഗണിച്ചാണ് ആദായ നികുതി വകുപ്പ് സമയപരിധി നീട്ടാൻ തീരുമാനിച്ചത്.
ഇതുവരെ 7.3 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു. സമയപരിധിക്കുളളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ദായകര്‍ക്ക് പിഴ അടയ്ക്കേണ്ടി വരും. ഇതിനു പുറമെ ആനൂകൂല്യങ്ങളും നഷ്ടമാകും. ഈ നീട്ടൽ സൈറ്റിലെ തിരക്ക് കുറയ്ക്കുന്നതിന് കാരണമാകും. ഇതുവരെ റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഇന്നൊരു ദിവസം കൂടി നീട്ടിക്കിട്ടുന്നത് വലിയ ആശ്വാസമാണ്.
നേരത്തെ ജൂലൈ 31 ആയിരുന്നു ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമയപരിധി. പിന്നീടിത് സെപ്തംബര്‍ 15 ആക്കിയിരുന്നു. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യാൻ നിർബന്ധമില്ലാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ സമയപരിധി നീട്ടൽ.

16/09/2025

Address

Okkal
Kalady
683550

Alerts

Be the first to know and let us send you an email when Four Tv News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share