Lakshya News

Lakshya News Lakshya News is a News and Infotainment Channel, is a unit of OUTLIVE MEDIA Private limited

എംടി പോയിട്ട് 10 ദിവസമായി.. മറക്കാത്തത് കൊണ്ടാണല്ലോ വന്നത്.. മറക്കാന്‍ പറ്റാത്തത് കൊണ്ട്’ ; സിതാരയിലെത്തി മമ്മൂട്ടിഎം ടി...
03/01/2025

എംടി പോയിട്ട് 10 ദിവസമായി.. മറക്കാത്തത് കൊണ്ടാണല്ലോ വന്നത്.. മറക്കാന്‍ പറ്റാത്തത് കൊണ്ട്’ ; സിതാരയിലെത്തി മമ്മൂട്ടി

എം ടി വാസുദേവന്‍നായരുടെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. ഷൂട്ടിംഗ് തിരക്കുമായി ബന്ധപ്പെട്ട് നാട്ടിലില്ലാത്തതിനാല്‍ മരണ സമയത്ത് അദ്ദേഹത്തിന് എത്താന്‍ സാധിച്ചിരുന്നില്ല. രമേഷ് പിഷാരടിക്കൊപ്പമാണ് അദ്ദേഹം നടക്കാവിലെ എംടിയുടെ വസതിയായ സിതാരയില്‍ എത്തിയത്. എംടിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

എംടി പോയിട്ട് 10 ദിവസമായി. മറക്കാത്തത് കൊണ്ടാണല്ലോ വന്നത്. മറക്കാന്‍ പറ്റാത്തത് കൊണ്ട് – അദ്ദേഹം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുപ്രധാന കഥാപാത്രങ്ങള്‍ പലതും എംടി വാസുദേവന്‍ നായരുടേതാണ്. എംടിയുടെ കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി ജീവന്‍ പകര്‍ന്നപ്പോഴെല്ലാം ഇരുവര്‍ക്കും ഇടയിലെ വിസ്മയിപ്പിക്കുന്ന ഇഴയടുപ്പം പ്രേക്ഷകര്‍ അനുഭവിച്ചു. വടക്കന്‍ പാട്ടുകളില്‍ ക്രൂരനും ചതിയനുമായ ചന്തുവിന് നായകപരിവേഷമാണ് എം ടി നല്‍കിയത്. അതുവരെ കണ്ടുംകേട്ടും പരിചയിച്ച കഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തം. എംടിയുടെ തൂലികയില്‍ വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങള്‍ പുനര്‍ജനിച്ചപ്പോള്‍ പ്രേക്ഷകര്‍ അത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. മുഖസൗന്ദര്യവും ആകാരസൗഷ്ഠവവും ഒത്തുചേര്‍ന്ന ചന്തുവിന്റെ രൂപം മമ്മൂട്ടിയെന്ന മഹാനടന്റെ കയ്യില്‍ ഭദ്രമായിരുന്നു. മലയാളസിനിമക്കും മമ്മൂട്ടിക്കും നിരവധി നേട്ടങ്ങള്‍ നേടിക്കൊടുത്തു ഒരു വടക്കന്‍ വീരഗാഥ.
എംടിയുടെ മരണ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവച്ചിരുന്നു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു – എന്നാണ് എംടി തന്റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.

SDPI നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ പഴനിയിൽ അറസ്റ്റിൽഎസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോട...
03/01/2025

SDPI നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ പഴനിയിൽ അറസ്റ്റിൽ

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ഇവർ പിടിയിലായത്.
പിടികൂടിയത് മണ്ണഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു ഇവരെ രക്ഷിക്കാൻ സഹായിച്ചതിന് കഴിഞ്ഞ ഒരു ആറു വരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളായ അഞ്ച് പേരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. ജാമ‍്യം റദ്ദാക്കിയതിന് പിന്നാലെ ഇവർ ഒളിവിലായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇവർക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.

പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

90's കിഡ്‌സ് ഒക്കെ ഇനി തന്തവൈബ്, ജെൻ സി, ആൽഫാ സീരിസുകളിലേക്ക് ജെൻ ബീറ്റയുംദൂരദർശനും ചിത്ര​ഗീതവും പാടവരമ്പുമൊക്കെ നോസ്റ്...
03/01/2025

90's കിഡ്‌സ് ഒക്കെ ഇനി തന്തവൈബ്, ജെൻ സി, ആൽഫാ സീരിസുകളിലേക്ക് ജെൻ ബീറ്റയും

ദൂരദർശനും ചിത്ര​ഗീതവും പാടവരമ്പുമൊക്കെ നോസ്റ്റാൾജിയ ആക്കി മില്ലേനിയന്‍സുകളെ (90's കിഡ്‌സ്) തള്ളിമാറ്റി എത്തിയ ജെൻ സി, ആൽഫാ സീരിസുകളിലേക്ക് പുതിയ ടീം എത്തിയിട്ടുണ്ട്, ജെൻ ബീറ്റ. 2025 ജനുവരി ഒന്ന് മുതൽ ജനിക്കുന്നവരാണ് ജെനറേഷൻ ബീറ്റ. ഇതിന് മുൻപ് 2010 ലാണ് ലോകം ഒരു തലമുറമാറ്റത്തിലൂടെ കടന്നു പോയത്. ജെൻ ആൽഫ ആയിരുന്നു അത്. 2025 മുതല്‍ 2039 വരെ ജനിക്കുന്ന കുട്ടികളാണ് ജെന്‍ ബീറ്റയില്‍ ഉള്‍പ്പെടുക. ജെന്‍ ബീറ്റ തലമുറയിൽ ജനിക്കുന്ന കുട്ടികൾ ലോക ജനസംഖ്യയുടെ 13 ശതമാനം മുതൽ 16 ശതമാനം വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷ.

വെർച്വൽ റിയാലിറ്റിക്കും എഐ സാങ്കേതിക വിദ്യയ്ക്കും ആധിപത്യമുള്ള ഒരു ലോകമാണ് ജെൻ ബീറ്റയെ വരവേൽക്കുന്നത്. തൊഴിലിടം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങി സര്‍വ മേഖലകളിലും എഐ, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ പൂര്‍ണമായി ഉപയോഗിക്കുന്ന ആദ്യ തലമുറ ജെന്‍ ബീറ്റ ആയിരിക്കും. എന്നാൽ കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ പെരുപ്പം, നഗരവല്‍ക്കരണം തുടങ്ങിയ വെല്ലുവിളികൾ ജെൻ ബീറ്റയെ കാത്തിരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാൻ ജെൻ ബീറ്റയക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

'എട്ടാമത്തെ അത്ഭുതമോ?, ഉറുമ്പുകളിലെ സിവില്‍ എഞ്ചിനീയര്‍മാര്‍'; വെള്ളത്തിന് മീതെ ഫ്‌ളോട്ടിങ് ബ്രിഡ്ജ്‌‍, വിഡിയോ

ജെന്‍ ബീറ്റ പേര് വന്ന വഴി

ജെൻ ആൽഫയെ പിന്തുടർന്ന് ഗ്രീക്ക് അക്ഷരമാലയിൽ നിന്നാണ് ജെൻ ബീറ്റ എന്ന പേര് എടുത്തിരിക്കുന്നത്. 2010 നും 2024നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ ആല്‍ഫ. ആല്‍ഫ ജനറേഷന് മുമ്പ് ജനറേഷന്‍ സീ ആയിരുന്നു. 1995 നും 2009 നും ഇടയിൽ ജനിച്ചവരാണ് ഇക്കൂട്ടര്‍. അതിന് മുമ്പ് 1980 നും 1994 നും ഇടയിൽ ജനിച്ചവരെ ജനറേഷന്‍ വൈ അല്ലെങ്കില്‍ മില്ലേനിയന്‍സ് എന്നാണ്

എനിക്ക് സ്വന്തമായി ഒരു ആഡംബര കൊട്ടാരം നിര്‍മ്മിക്കാന്‍ കഴിവുണ്ട്, എന്നാല്‍ ഒരു വീടുംപോലും പണിതിട്ടില്ല: മോഡിന്യൂഡല്‍ഹി: ...
03/01/2025

എനിക്ക് സ്വന്തമായി ഒരു ആഡംബര കൊട്ടാരം നിര്‍മ്മിക്കാന്‍ കഴിവുണ്ട്, എന്നാല്‍ ഒരു വീടുംപോലും പണിതിട്ടില്ല: മോഡി

ന്യൂഡല്‍ഹി: സ്വന്തമായി ഒരു ആഡംബര കൊട്ടാരം നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നിട്ടും ഒരു ചെറിയ വീടുപോലും പണിയാത്ത ആളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മ്മിച്ചു, താന്‍ ഇതുവരെ സ്വന്തമായി ഒരു വീടുപോലുമുണ്ടാക്കിയില്ലെന്നും അതെല്ലാം രാജ്യത്തെ ജനങ്ങള്‍ക്കറിയാമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ജനങ്ങളോട് ആംആദ്മി പാര്‍ട്ടി ശത്രുത കാണിക്കുകയാണ്. ആയുഷ്മാന്‍ യോജന പദ്ധതി രാജ്യം മുഴുവന്‍ നടപ്പാക്കിയപ്പോഴും ഡല്‍ഹി സര്‍ക്കാര്‍ മാറി നിന്നു. എഎപി ഡല്‍ഹിയില്‍ ദുരന്തമായി മാറിയെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ആചാരം മാറ്റിയില്ലെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഉണ്ടാകില്ലായിരുന്നു; എംവി കോട്ടയം: ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട...
03/01/2025

ആചാരം മാറ്റിയില്ലെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഉണ്ടാകില്ലായിരുന്നു; എംവി

കോട്ടയം: ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട്ടാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍എസ്എസ്സിന്റെ 100-ാം വാര്‍ഷികത്തില്‍ ഹിന്ദുത്വരാഷ്ട്രം ഉണ്ടാക്കാം എന്നതായിരുന്നു ബിജെപിയുടെ അജണ്ട. ഇതിനായി രാമക്ഷേത്രത്തെ വരെ വര്‍ഗീയപരമായി അവര്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു. എന്നിട്ടും രാമക്ഷേത്ര ഭൂമി ഉള്‍പ്പെടുന്ന ഫാസിയാബാദില്‍ സമാജ്‌വാദി പാര്‍ട്ടി ജയിച്ചു. ബിജെപിയുടെ വര്‍ഗീയ അടവ് നയത്തിന് ഏറ്റ തിരിച്ചടിയാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പാമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയായ രീതിയില്‍ ബിജെപിയെ പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ചാതുര്‍വര്‍ണ്യ സ്വഭാവത്തില്‍ അടിസ്ഥിതമായ ഒരു ഭരണഘടന വേണമെന്ന് പറയുന്ന അമിത്ഷാ യ്ക്ക് അംബേദ്കര്‍ എന്ന പേര് കേള്‍ക്കുന്നത് പോലും സഹിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. മനുസ്മൃതിയെ അടിസ്ഥാന ബാക്കിയുള്ള ഭരണഘടന വേണം എന്നു പറയുന്ന അവര്‍ സനാതനധര്‍മ്മം വാക്കിന്റെ അര്‍ത്ഥം പോലും മനസിലാക്കാതെ യാണ് ഈ വാക്ക് അവര്‍ പ്രയോഗിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വടകരയിൽ വിറ്റ ടിക്കറ്റിന്; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചുതിരുവനന്തപുരം: കേരള സംസ്ഥാന ഭാ...
03/01/2025

70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വടകരയിൽ വിറ്റ ടിക്കറ്റിന്; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 413 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വടകരയിൽ വിറ്റ NU 827858 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ ആലപ്പുഴയിൽ വിറ്റ NW 502115 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.03 Jan 2025, 4:43 pm

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്‌കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കാ...
02/01/2025

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്‌കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച രണ്ടു സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. തിരുന്നാവായ നാവ മുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എറണാകുളത്തു നടന്ന കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് സ്‌കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കായികമേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും ജനറല്‍ സ്‌കൂള്‍ എന്നും വേര്‍തിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്നായിരുന്നു രണ്ട് സ്‌കുളുകളുടെയും നിലപാട്. രണ്ട് സ്‌കൂളുകളും ചേര്‍ന്നു സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍നിന്ന് വിലക്കിയ സര്‍ക്കാരിന്റെ നടപടി.

അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി, 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണംബെംഗളൂരു: കര്‍ണാട...
02/01/2025

അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി, 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം

ബെംഗളൂരു: കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിലാണ് ദാരുണ സംഭവം ഉണ്ടായ്. അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്പളപ്പെനവര്‍ ആണ് മരിച്ചത്. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു.

അതേ സമയം കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റിവെനം നല്‍കാതെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു.

പ്രാദേശിക ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാര്‍ ആരോപിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെടാമെന്ന് ഇറാന്‍; 'മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം'ന്യൂഡല്‍ഹി: യെമനില്‍ വധശ...
02/01/2025

നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെടാമെന്ന് ഇറാന്‍; 'മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം'

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനയിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി രം​ഗത്തു വന്നിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാന്‍ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു. നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടിരുന്നു.

ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തകര്‍ന്നു; രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചുചെന്നൈ: തമ...
02/01/2025

ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തകര്‍ന്നു; രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട്് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തിരുച്ചിറപ്പള്ളിയില്‍ മിഥുന്‍ രാജ് എന്ന ബന്ധുവിനെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. പരിക്കേറ്റവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വര്‍ണവില ഇന്നും കൂടി; 57,500ലേക്ക്കൊച്ചി: പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് വര...
02/01/2025

സ്വര്‍ണവില ഇന്നും കൂടി; 57,500ലേക്ക്

കൊച്ചി: പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് വര്‍ധിച്ചത്. 57,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്.

ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

വിള ഇന്‍ഷുറന്‍സ് പദ്ധതി 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനംന്യൂഡല്‍ഹി: പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന വരുമാന ന...
02/01/2025

വിള ഇന്‍ഷുറന്‍സ് പദ്ധതി 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി: പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിന് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ) നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതി 2025-2026 സാമ്പത്തിക വര്‍ഷം വരെ തുടരാനാണ് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്. തടയാന്‍ കഴിയാത്ത പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള വിള നാശത്തിന് കര്‍ഷകര്‍ക്ക് പരിരക്ഷ ലഭിക്കുന്നത് തുടരുമെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

2021-22 മുതല്‍ 2025-26 വരെയുള്ള പദ്ധതിക്ക് ആകെ 69,515.71 കോടി രൂപയാണ് ചെലവഴിക്കുന്നത്. വിള ഇന്‍ഷുറന്‍സിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ക്ലെയിമുകളില്‍ സംയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനുമായി ഫണ്ട് ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി (എഫ്‌ഐഎറ്റി) രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി 824.77 കോടി രൂപ നീക്കിവെക്കും.

ക്ലെയിം സെറ്റില്‍മെന്റുകളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള YES-TECH (സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിളവ് കണക്കാക്കല്‍ സംവിധാനം), WINDS (കാലാവസ്ഥാ വിവരവും നെറ്റ്വര്‍ക്ക് ഡാറ്റാ സിസ്റ്റംസ്) എന്നിവയും പോലുള്ള സാങ്കേതിക സംരംഭങ്ങള്‍ക്ക് ഈ ഫണ്ട് വിനിയോഗിക്കാനാകും. കൂടാതെ ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളങ്ങളുടെ സബ്‌സിഡി തുടരാന്‍ 3850 കോടിയും അനുവദിച്ചിട്ടുണ്ട്.

Address

Kalamassery

Website

Alerts

Be the first to know and let us send you an email when Lakshya News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lakshya News:

Share

The Judgment News

മാധ്യമങ്ങളെ രാഷ്ട്രീയ നിറങ്ങൾ വിഴുങ്ങുന്ന ഈ കാലഘട്ടത്തിൽ പക്ഷഭേതങ്ങളില്ലാതെ വാർത്ത അതിന്റെ പൂർണരൂപത്തിൽ എത്തിക്കുക എന്നതാണ് Judgement News യിന്റെ ലക്‌ഷ്യം. ഇവിടെ കലർപ്പില്ലാത്ത "യഥാർഥ" വാർത്തകൾ മാത്രം. സത്യസന്ധമായ വാർത്തകൾ അതിന്റെ പൂർണ രൂപത്തിൽ അറിയുവാൻ ഫോളോ ചെയൂ Judgement News.

Judgement News aims to deliver news in its purest form without adulterating by any political flavours. When news channels became PR agencies for political parities, Judgement News is here with an obligation only for the public and justice. To find truth in its purest form - follow Judgement News.