Salman acdy

Salman acdy എൻ്റെ മതവും രാഷ്ട്രീയ്യവും .....
(3)

റിഫ് പർവതനിരകളിൽ നിന്ന് വീശുന്ന കാറ്റിന്റെ വിദൂര ശബ്ദം ഒഴികെ, രാത്രി നിശബ്ദമായിരുന്നു. വെടിമരുന്നിന്റെയും ദൃഢനിശ്ചയത്തിന...
28/07/2025

റിഫ് പർവതനിരകളിൽ നിന്ന് വീശുന്ന കാറ്റിന്റെ വിദൂര ശബ്ദം ഒഴികെ, രാത്രി നിശബ്ദമായിരുന്നു. വെടിമരുന്നിന്റെയും ദൃഢനിശ്ചയത്തിന്റെയും ഗന്ധം വായുവിൽ നിറഞ്ഞിരുന്നു. മുഹമ്മദ് ഇബ്‌നു അബ്ദുൽകരീം അൽ-ഖത്താബി ഒരു പാറക്കെട്ടുള്ള കുന്നിന്റെ അരികിൽ നിന്നു, കൊളോണിയൽ സൈന്യം കൂട്ടംകൂടുന്ന താഴ്‌വരയിലേക്ക് നോക്കി.

ശത്രുസൈന്യം എണ്ണത്തിലും ആയുധങ്ങളിലും മികച്ചതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നിട്ടും, ഒരു കാര്യത്തിൽ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു: അദ്ദേഹം ഒരിക്കലും കീഴടങ്ങില്ല. അദ്ദേഹത്തിന്റെ ജന്മദേശം വിൽക്കാനോ വിലപേശാനോ ഉള്ള ഒരു വസ്തുവായിരുന്നില്ല, അത് രക്തവും ഉരുക്കും ഉപയോഗിച്ച് സംരക്ഷിക്കപ്പെടും!

മൊറോക്കൻ റിപ്ളവത്തെ ഭയന്ന കൊളോണിയൽ ശക്തികൾ
1906-ൽ അൽജെസിറാസ് സമ്മേളനം സംഘടിപ്പിച്ച് 12 യൂറോപ്യൻ രാജ്യങ്ങൾ ഇസ്ലാമിക വിപ്ലവ ഭീഷണി അവസാനിപ്പിക്കാൻ തീരുമാനിച്ചു

ഇതിൻ്റെ ഭാഗമായി മൊറോക്കോയുടെ പടിഞ്ഞാറൻ സഹാറ സ്പെയിൻ കൈവശപ്പെടുത്തി. ഫ്രാൻസ് സഹാറയുടെ വടക്കൻ ഭാഗം കൈവശപ്പെടുത്തി, അത് ഇപ്പോൾ മൊറോക്കോയുടെ കേന്ദ്രമാണ്. മൊറോക്കോയുടെ വടക്കൻ തീരമായ മൊറോക്കൻ റിഫ് സ്പെയിൻ വീണ്ടും കൈവശപ്പെടുത്തി, അതേസമയം ജർമ്മനിയും ബ്രിട്ടനും വിവിധ പ്രദേശങ്ങളിലെ നഗരങ്ങൾ കൈവശപ്പെടുത്തി. ഇതോടെ, മഗ്രിബിലെ ഇസ്ലാമിക സാന്നിധ്യം എന്നെന്നേക്കുമായി അവസാനിപ്പിച്ചുവെന്ന് എല്ലാവരും കരുതി.
എന്നാൽ ഷെയ്ഖ് അബ്ദുൾകരീം ഖത്താബും മകൻ മുഹമ്മദും അങ്ങനെ കരുതിയില്ല.

അവർ എതിരാളികളായ ഗോത്രങ്ങളെ ഇസ്ലാമിന്റെ കൊടിക്കീഴിൽ ഒന്നിപ്പിക്കുകയും ഒട്ടോമൻ ഖലീഫയ്ക്ക് ടെലിഗ്രാമുകൾ അയയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഈ ശ്രമങ്ങൾക്ക് ശേഷം, സ്പാനിഷുകാർ മുജാഹിദീൻ ഷെയ്ഖ് അബ്ദുൾകരീം അൽ-ഖത്താബിയെ കൊന്നു
മകൻ മുഹമ്മദിനെ ജയിലിലടച്ചു

ശിക്ഷാ കാലാവധിക് ശേഷം അദ്ധേഹം
മൊറോക്കൻ റിഫിലെ ഗോത്രങ്ങളിൽ നിന്ന് മൂവായിരം യോദ്ധാക്കളുടെ ഒരു സൈന്യത്തെ രൂപീകരിച്ചു; യുദ്ധചരിത്രത്തിൽ ആദ്യമായി "ഗറില്ലാ യുദ്ധം" എന്ന പുതിയ സൈനിക കല സൃഷ്ടിച്ച് ഉപയോഗിച്ചത് അദ്ദേഹമായിരുന്നു.

മുഹമ്മദിൻ്റെ സൈന്യത്തിൻ്റെ പ്രവർത്തനങ്ങൾ മൂലം റീഫിലെ സ്പാനിഷ് നഷ്ടങ്ങൾ വർദ്ധിച്ചു തുടർന്ന്, സ്പാനിഷ് രാജാവ് അൽഫോൻസോ പതിമൂന്നാമൻ രാജാവ് തന്റെ സുഹൃത്ത് ജനറൽ മാനുവൽ ഫെർണാണ്ടസ് സിൽവെസ്ട്രെയുടെ നേതൃത്വത്തിൽ മാഡ്രിഡിൽ നിന്ന് ഒരു മുഴുവൻ സൈന്യത്തെയും അയച്ചു. "ആനുവൽ" എന്ന നിത്യ യുദ്ധക്കളത്തിൽ രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടി.

സ്പാനിഷ് സൈന്യത്തിൽ 60 ആയിരം സൈനികരും വിമാനങ്ങളും ടാങ്കുകളും ഉണ്ടായിരുന്നു. നേരെമറിച്ച്, അൽ-ഖത്താബിയുടെ സൈന്യത്തിൽ ലളിതമായ റൈഫിളുകൾ ധരിച്ച 3,000 മുസ്ലീം മുജാഹിദീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിഭാഗം അല്ലാഹുവിന്റെ മാർഗത്തിനും മറുവിഭാഗം ഭൂമിക്കും കുരിശിനും വേണ്ടി പോരാടുകയായിരുന്നു. അതിനാൽ, വിശ്വാസികൾക്ക് അല്ലാഹുവിന്റെ പിന്തുണ അനിവാര്യമായിരുന്നു. തീർച്ചയായും, ഇതിഹാസനായ ഖത്താബിയുടെ നേതൃത്വത്തിൽ മൂവായിരം മുജാഹിദീനുകൾ 60,000 കുരിശുയുദ്ധക്കാരുടെ മുഴുവൻ സൈന്യത്തിന്റെയും മേൽ യഥാർത്ഥ വിജയം നേടി. മുഴുവൻ സൈന്യവും നിലംപരിശായി.

മുസ്ലീങ്ങൾ 18,000 സ്പെയിൻകാരെ കൊന്നൊടുക്കുകയും പതിനായിരക്കണക്കിന് അധിനിവേശക്കാരെ പിടികൂടുകയും ചെയ്തു. 600 സ്പാനിഷ് പട്ടാളക്കാർക്ക് മാത്രമേ രക്ഷപ്പെടാൻ കഴിഞ്ഞുള്ളൂ, അവർ സ്പെയിനിലേക്ക് പിൻവാങ്ങുകയും ചെയ്തു

ജീവിക്കുന്ന ഗസ്സ  മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് സങ്കടപ്പെടുന്ന ഗസ്സയിൽ ജീവൽ പ്രതീക്ഷകൾ പകരുന്ന കുറെ സജീവകഥകളുണ്ട്. അതിലൊ...
27/07/2025

ജീവിക്കുന്ന ഗസ്സ

മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് സങ്കടപ്പെടുന്ന ഗസ്സയിൽ ജീവൽ പ്രതീക്ഷകൾ പകരുന്ന കുറെ സജീവകഥകളുണ്ട്. അതിലൊന്നാണ് ഹയ്യു സൈത്തൂനിൽ നിന്നുള്ള ഫുൾടൈം വളണ്ടിയർ നഴ്സ് ഈമാൻ സഗബൂതിന്റെയും തുർക്കിയിൽ നിന്നു വന്ന സന്നദ്ധ സേവക ശിശുരോഗവിദഗ്ധൻ പ്രൊ. ഇബ്രാഹിം ഒയ്‌ഗാന്റെയും പ്രണയ കഥ. അൽപം നീളമുള്ള അനുഭവങ്ങളാണ്. അവസാന ഭാഗം മിസ്സാവരുത്.

തൂഫാനുൽ അഖ്സ്വയുടെ ഒന്നാം നാൾ മുതൽ സന്നദ്ധ സേവനത്തിൽ തിരക്കിലായിരുന്നു ഈമാൻ. 2014ൽ നഴ്‌സിംഗ് യോഗ്യത നേടിയത് മുതൽ ഉണ്ടായ ഓരോ യുദ്ധ കാലത്തും അവർ സന്നദ്ധസേവനത്തിൽ മുഴുകിയിരുന്നു. തൂഫാൻ യുദ്ധത്തിൽ കാലത്ത് 8-9 മണിക്ക് തുടങ്ങി അടുത്ത പുലർച്ചെ ഒരുമണി വരെയോ ചിലപ്പോൾ അഞ്ചുമണി വരെയോ നീളുന്ന സേവനം. ഓരോ ദിവസവും രണ്ടു ആശുപതികളിലെങ്കിലും. അധിനിവേശം ആശുപത്രികൾ ആക്രമിക്കുമ്പോൾ മരണത്തെ മുഖാമുഖം കണ്ടത് പലതവണ. അൽഷിഫയിൽ. ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ. പൂർണമായി ബോംബിട്ടു തകർത്ത് വെറും പറമ്പായി മാറിയ സൈത്തൂൻ ഡിസ്പെൻസറിയിൽ.. അങ്ങിനെ മരണം എപ്പോഴും മുന്നിലും മുഖാമുഖവും കണ്ട് മടുപ്പോ ഭയമോ ഇല്ലാതെ അല്ലാഹു നിശ്ചയിച്ച സമയം വന്നെത്തുംവരെ ഈ പോരാട്ടത്തിൽ തന്റെ റോൾ നിർവഹിച്ചു കൊണ്ടിരിക്കുകയായിരുന്നു പേരിനെ അന്വർത്ഥമാക്കിയ ഈമാൻ.

അതിനിടക്കാണ്, 2025 തുടക്കത്തിൽ ഗസ്സയിൽ സന്നദ്ധസേവനത്തിന് WHO വഴി പ്രൊ ഇബ്രാഹിം ഒയ്‌ഗാൻ എത്തുന്നത്. ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ പ്രത്യേക ശിശുരോഗ വിഭാഗത്തിൽ ചേർന്ന അതിവിദഗ്ധനായ ഈ മെഡിക്കൽ കോളജ് പ്രൊഫസർ നടുനിവരാൻ ഇടം കൊടുക്കാതെ സേവനം ചെയ്തു. വിവാഹവും ജീവിതവുമൊന്നും അജണ്ടയിലേ ഇല്ലാതെ യുദ്ധം തീരുവോളം സേവനം മാത്രം നിയ്യത്തുമായി നടന്നിരുന്ന അത്യുത്സാഹിയായ ഈമാനെ മനുഷ്യസ്നേഹിയായ ഇബ്രാഹിം ജീവിതത്തിലേക്ക് തിരഞ്ഞെടുത്തത് 'എന്റെ ജീവിതത്തിലെ അല്ലാഹുവിന്റെ ഇടപെടൽ' ആണെന്നതിൽ ഈമാന് സംശയമില്ല.

സാധാരണയായി രണ്ടോ മൂന്നോ ആഴ്ചയോ കൂടിയാൽ രണ്ടു മാസമോ ഒക്കെയാണ് വിദേശ ഡോക്ടർമാർ സേവനത്തിന് എത്തുക. ഗസ്സക്കാർ ആണെങ്കിൽ സ്വന്തം ഗോത്രത്തിന് പുറത്ത് വിവാഹം കഴിക്കുന്നത് തന്നെ കുറവാണ്. പക്ഷെ, അറബി പോലും അറിയാത്ത തുർക്കിക്കാരനെയായിരുന്നു ഈമാന് അല്ലാഹു വിധിച്ചത്.

ഡോ ഇബ്രാഹിം ഒരു വൈകുന്നേരം ഈമാനോട് തന്റെ പ്രണയം പറഞ്ഞു, ഈമാൻ തന്റെ വേണ്ടപ്പെട്ടവരുമായി ആലോചിച്ചു അവർ വിവാഹിതരാവാൻ തീരുമാനിച്ചു, ലളിതമായ ചടങ്ങിൽ, ഒരിക്കൽ തകർന്ന് പുനർജനിച്ച ആശുപത്രിയിൽ വച്ച് ലളിതമായി വിവാഹകർമ്മം കഴിഞ്ഞു. ആ സമയത്ത് തന്നെയായിരുന്നു അധിനിവേശം വെടിനിർത്തൽ ലംഘിച്ചു യുദ്ധം പുനരാരംഭിച്ച് അവരുടെ വിവാഹത്തിന് ഫയർവർക്കെന്നോണം ആശുപത്രി അടങ്ങുന്ന പ്രദേശത്ത് ഫയർ ബെൽറ്റ് തീർത്തത്!

അധികനാൾ കഴിയും മുമ്പ് മണവാളന് മടങ്ങുവാനായി. അദ്ദേഹത്തോടൊപ്പം പോവാൻ എന്തായാലും പറ്റില്ല. ഇനി എപ്പോൾ പോവും? ഗസ്സയിൽ നിന്ന് പുറത്തുകടക്കാൻ പറ്റുമോ.. ഒന്നും നിശ്ചയമില്ല. അതിനിടെയാണ് ഈമാൻ ഒരുകാര്യം ഓർത്തത്. തന്റെ പാസ്പോർട്ട് എന്നോ കാലാവധി തീർന്നിരിക്കുന്നു. എല്ലാം അല്ലാഹുവിൽ ഭരമേല്പിച്ചു, സാധിക്കുന്ന ആദ്യനിമിഷം ഒന്നിക്കാമെന്ന ഉറപ്പോടെ ഇബ്രാഹിം യാത്രപറഞ്ഞു വടക്കൻ ഗസ്സയിലേക്ക് തിരിച്ചു. രണ്ടുനാളുകൾക്ക് ശേഷം അവിടെനിന്ന് യാത്ര തിരിക്കും.

അതിനിടക്ക് ഡോ ഇബ്രാഹിം ഒരുകാര്യം ചെയ്തിരുന്നു. ഈമാനോടൊപ്പം അവർ ജോലിയെടുക്കുന്ന ആശുപത്രീയുടെ പരിസരത്തു നിന്ന് ഒരു ചെറിയ വീഡിയോ റിക്വസ്റ്റ് ഉണ്ടാക്കി. അത് തുർക്കി പ്രസിഡന്റിനെ ടാഗ് ചെയ്ത് അയച്ചിരുന്നു. അതുഫലം ചെയ്തു. ഡോ ഇബ്രാഹിം യാത്ര പറഞ്ഞു മണിക്കൂറുകൾക്കകം ഈമാനെ ജോർദാനിലെ തുർക്കി എംബസിയിൽ നിന്ന് വിളിക്കുന്നു. പിന്നീട് എല്ലാം ശടപടെ. രണ്ടു ദിവസങ്ങൾക്കകം അവർ പ്രത്യേക അനുമതിയോടെ ജോർദാനിൽ എത്തുന്നു. അവിടെ നിന്ന് പുതിയ പാസ്പോർട്ട് സംഘടിപ്പിച്ചു ഭർത്താവുമൊന്നിച്ചു ഇസ്താംപൂളിൽ. ഒരു സ്വപ്നം പോലെ നടന്ന ഇക്കാര്യങ്ങൾ എങ്ങിനെ സംഭവിച്ചുവെന്ന് ചോദ്യത്തിന് ഈമാന്റെ ഉത്തരം جَزَاءً بِمَا كَانُوا يَعْمَلُونَ ചെയ്ത നന്മകൾക്ക് ചിലപ്പോൾ ഇവിടെയും പ്രതിഫലം കിട്ടും.

തൻ ഒരിക്കലും ഗസ്സ വിട്ടു പുറത്തുപോവുന്നത് സ്വപനം പോലും കണ്ടിട്ടില്ല. വേറൊരിടത്ത് അന്യനാട്ടുകാരനുമായൊരു കുടുംബജീവിതം. അതും മാസങ്ങൾക്കുള്ളിൽ... ഇപ്പോൾ വ്യക്തിപരമായി തന്റെ ജീവിതം സൈഫാണ്. പക്ഷെ, എനിക്ക് സന്തോഷമില്ല. എന്റെ യഥാർത്ഥ ഹണിമൂൺ തുടങ്ങുക യുദ്ധം അവസാനിച്ചതായി ഗസ്സയിൽ നിന്ന് വാർത്ത വരുമ്പോൾ മാത്രമാണ്...എന്റെ വീട്ടുകാരും കുടുംബക്കാരുമെല്ലാം അവിടെയാണ് എന്നത് മാത്രമല്ല വിഷമം, ഈ യുദ്ധകാലത്ത് ഗസ്സയിൽ നിന്ന് പുറത്തുകടക്കുന്നവരെ തിരിച്ചുചെല്ലാൻ പാടില്ലെന്ന നിബന്ധനയോടെയാണ് വിടുന്നത്. സാങ്കേതികമായി അതംഗീകരിക്കുമ്പോഴും എനിക്ക് എന്റെ ഗസ്സയിലേക്ക് തിരിച്ചു പോവണം. അതിന് സാധിക്കുന്ന വിധം സ്വാതന്ത്ര്യം നേടണം. അപ്പോഴാണ് യഥാർത്ഥ ജീവിതം തുടങ്ങുക.

ജിസ്ർ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ യുദ്ധകാലത്തെ തന്റെ അനുഭവങ്ങൾ വിവരിക്കുമ്പോൾ സ്വജീവിതത്തിൽ അനുഭവിച്ച അല്ലാഹുവിന്റെ സഹായങ്ങൾക്കപ്പുറം കണ്ടനുഭവിച്ച ചില കറാമത്തുകൾ (ദിവ്യാൽഭുതങ്ങൾ) വിവരിക്കുന്നുണ്ട് ഈമാൻ.
സൈത്തൂൻ ക്ലിനിക്കിൽ സേവനത്തിനിടെ അവിടേക്ക് കൊണ്ടുവന്ന ഖസ്സാമി ശഹീദുകളുടെ ശരീരങ്ങളിൽ നിന്ന് ശരിക്കും അനുഭവിച്ച കസ്തൂരി ഗന്ധമാണ് അതിലൊന്ന്. ആ ശഹീദുകളുടെ ശരീരങ്ങൾ ക്ലിനിക്കിൽ കൊണ്ടുവന്നപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും ചോര വാർന്നുകൊണ്ടിരുന്ന ആ ശരീരങ്ങളിൽ നിന്ന് കസ്തൂരി മണം അനുഭവിച്ച് അതേക്കുറിച്ചു പരസ്പരം പറഞ്ഞിരുന്നു. അതിലൊരാളിൽ നിന്ന് കൂടുതൽ കസ്തൂരി ഗന്ധം പുറത്തുവന്നിരുന്നു. അദ്ദേഹത്തെ ചെറുപ്പം മുതൽ എനിക്കറിയാം. അത്രയും നല്ലൊരു മനുഷ്യൻ അവിടെ വേറെയില്ലെന്ന് പറയാം. അദ്ദേഹം അല്ലാഹു ഏറ്റെടുത്ത ശഹീദാണെന്നതിൽ എനിക്ക് സംശയമില്ല.

മറ്റൊന്ന്, ബോംബിങ്ങിൽ തകർന്ന കെട്ടിടാവശിഷ്ഷ്ടങ്ങൾക്ക് അടിയിൽ നിന്ന് പൊടിതട്ടിയെടുത്ത നാലുമാസം പ്രായമുള്ള കൊച്ചുപെൺകുട്ടി. ആ കെട്ടിടത്തിൽ ഉണ്ടായിരുന്ന അധികപേരും ശഹീദുകളായിട്ടുണ്ട്. നാലുദിവസങ്ങൾക്ക് ശേഷം അവളെ തപ്പിയെടുത്ത് കൊണ്ടുവന്നപ്പോൾ ആംബുലൻസിൽ നിന്ന് ഞാൻ എന്റെ കൈകളിൽ വാരിയെടുത്തപ്പോൾ ഒരു തൊട്ടിലിൽ നിന്നെടുക്കുന്ന അനുഭവം. ഗുരുതരമായി പരുക്കേറ്റ ഉമ്മക്കൊപ്പമാണ് ആ പൈതലിനെ കിട്ടിയത്. അവൾ ശാന്തമായി ഉറങ്ങുന്നു. അവളുടെ വസ്ത്രത്തിന് മുകളിലെ പൊടിപടലങ്ങളൊക്കെ ഒഴിവാക്കിയെടുത്തപ്പോൾ കുളിപ്പിച്ചെടുത്തു തൊട്ടിലിൽ കിടത്തിയ പോലെ. രണ്ടുമണിക്കൂറിന് ശേഷം ഉറക്കമുണർന്ന അവൾ തൊട്ടിലിൽ നിന്നെഴുന്നേറ്റ പോലെ. ചതച്ചു കൊടുത്ത കാരക്ക തിന്ന്, പാൽ കുടിച്ചും കളിച്ചു ചിരിച്ചും അവൾ എല്ലാവരുടെയും ഓമനയായി. റഹ്‌മാന്റെ സംരക്ഷണത്തിൽ കഴിയുക എങ്ങിനെയാണെന്ന് കാണിച്ചു തന്ന അനുഭവം.

മറ്റൊരനുഭവം - അസ്സ്വഹാബ മസ്ജിദ് അധിനിവേശം ബോംബിട്ടു തകർക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ഖുർആൻ മനഃപാഠം പഠിക്കുന്ന പെൺകുട്ടികൾ ശഹീദുകളായി. മാരകമായ ബോംബ് വീണ് ദേഹങ്ങൾ കത്തിക്കരിഞ്ഞിട്ടുണ്ട്. എന്നാൽ ആ ഹാഫിസകളുടെ മുഖങ്ങൾക്ക് ഒരു പോറലുമില്ല. പുഞ്ചിരിച്ചുറങ്ങുന്ന ആ മുഖങ്ങളിൽ നിന്നുയരുന്ന പ്രകാശം.. യാ അല്ലാഹ്!

ഈമാന്റെ വിവരണങ്ങൾ തീരുന്നില്ല. ഗസ്സയുടെ അതിജീവന കഥകളും. അത് നശ്വരമായ ഈ ലോകത്തെ വിജയത്തിനപ്പുറം നീണ്ടുകിടക്കുകയാണ്. ശാശ്വതമായ പരലോകത്തെ സുഖസുന്ദര സ്വർഗ്ഗലോകത്തുകൂടെ. പക്ഷേ, “മനുഷ്യരിൽ അധികപേർക്കും അതറിയില്ല. ലൗകിക ജീവിതത്തിന്റെ പോലും ഉപരിപ്ലവതകൾ മാത്രമല്ലേ മനുഷ്യരിലധികവും കാണുന്നുള്ളൂ”.



✍️
DrCK Abdulla

24/07/2025

ജോറം ക്ലാവറൺ എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചു ....💖

14/07/2025

പരപ്പനങ്ങാടിക്കാരൻ സകരിയ്യ
16 വർഷമായി ജയിലിൽ കിടക്കുന്നത് കുറ്റം ചെയ്തതിനല്ല, വിചാരണത്തടവുകാരനായാണ് .....

12/07/2025

പോപുലർ ഫ്രണ്ട് കേസിൽ NIA ക്ക് തിരിച്ചടി സ്വത്തുക്കൾ വിട്ട് കൊടുക്കാൻ ഉത്തരവിട്ട് കോടതി ....

10/07/2025

ആദ്യം ആടിനെ പട്ടിയാക്കുക! പിന്നെ പേപ്പട്ടി യാക്കുക!

ഒടുവിൽ ചോദ്യോത്തരങ്ങൾക്കുള്ള ഇടം പോലും കൊടുക്കാതെ തല്ലി കൊല്ലുക

നിരുപാധികം  C ദാവൂദിനൊപ്പം മുസ്ലിം സ്വത്വങ്ങളിൽ നിന്നുയർന്ന് വരുന്നവർക്ക് നേരെ എളുപ്പം പ്രയോഗിക്കാവുന്ന ആയുധമാണ് തീവ്രവാ...
09/07/2025

നിരുപാധികം C ദാവൂദിനൊപ്പം
മുസ്ലിം സ്വത്വങ്ങളിൽ നിന്നുയർന്ന് വരുന്നവർക്ക് നേരെ എളുപ്പം പ്രയോഗിക്കാവുന്ന ആയുധമാണ് തീവ്രവാദ ചാപ്പ .....
കമ്യൂണിസ്റ്റ് പാർട്ടിയും സഘപരിവാരവും ഒരെ അളവിൽ ഇത് പ്രയോഗിച്ചിട്ടുണ്ട് ....

റിപ്പോർട്ടർ പോലുള്ള കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വേണ്ടി മൂന്നാംകിട മാധ്യമ നിലവാരം പുലർത്തുന്ന വാർത്തകൾ പടച്ച് വിടുന്നുവെങ്കിൽ മീഡിയ വൺ ശരിയായ ദിശയിലാണെന്നെ പറയാൻ കഴിയൂ...

ഇന്ത്യയിലെ 'നീതിയുടെ പ്രതീകം കണ്ണ് മൂടിയ 'ദേവതയായത് ചിലരുടെ കാര്യത്തിൽ സത്യമാണ് മലേഖാവിലും മക്കാ മസ്ജിദിലും ആളുകളെ' ചുട്...
09/07/2025

ഇന്ത്യയിലെ 'നീതിയുടെ പ്രതീകം കണ്ണ് മൂടിയ 'ദേവതയായത് ചിലരുടെ കാര്യത്തിൽ സത്യമാണ് മലേഖാവിലും മക്കാ മസ്ജിദിലും ആളുകളെ' ചുട്ടുകൊന്ന സന്യാസിമാർ രാജ്യത്തിൻ്റെ ഭരണ സിരാകേന്ദ്രങ്ങളിൽ വിഹരിക്കുമ്പോൾ പാർശ്വവത്ക്കരിപ്പെട്ട ജനങ്ങൾക്ക് വേണ്ടി തെരുവുകളിൽ ശബ്ദിച്ച ഒരു മനുഷ്യൻ തീഹാർ ജയിലിൻ്റെ ഇരുമ്പഴിക്കുള്ളിലാണ്

പ്രീയ്യപ്പെട്ട അബൂ സാഹിബ് പറയാറുള്ളത് പോലെ മൂല്യമുള്ള നേതാക്കൾ കൊട്ടാര അന്തപുരങ്ങളിൽ നിന്ന് തിരസ്ക്കരിക്കപ്പെടുമെന്നത് എത്ര സത്യമാണ്
ജനങ്ങൾക്കിടയിൽ മൂലമുള്ള നേതാക്കൾ ഇന്നും ബെൻസുകളിലും അന്തപുരങ്ങളിലുമായി വിലസുമ്പോൾ അങ്ങയെ പോലെ സാധാരണക്കാർക്ക് വേണ്ടി ശബ്ദിച്ച നേതാവ് ജയിലറ പുൽകുന്നു

ഇ അബൂബക്കർ ജയിലിലായത് ഒരു സമൂഹത്തെ ഉന്നതിക്ക് വേണ്ടി പ്രയത്നിച്ചതിനാലാണെന്ന് എല്ലാവർക്കു മറിയാം എന്നിട്ടും കൊട്ടാര വിദൂഷകരായ നേതാക്കൾ എല്ലാവരും നിശബ്ദരാണ്
ഇന്ത്യയിൽ ഫാഷിസ്റ്റുകളുടെ ഒന്നാമത്തെ ലക്ഷ്യം എന്തു കൊണ്ട് ഇ അബൂബക്കർ എന്ന മനുഷ്യനെ തേടിയെത്തിയെന്ന് ചിന്തിച്ചിട്ടുണ്ടൊ

അദ്ധേഹം സത്യത്തിൻ്റെ മാർഗത്തിൽ നില കൊണ്ടു എന്ന കാരണത്താലാണ് ഫാഷിസ്റ്റുകൾ അദ്ധേഹത്തെ തേടിയെത്തിയത്
അത് അദ്ധേഹത്തിൻ്റെ പ്രവർത്തനങ്ങൾക്കുള്ള അഗീകാരം കൂടിയാണ്
അതാണ് കൊട്ടാര നേതാക്കളും മൂല്യമുള്ള പണ്ഡിതരും തമ്മിലുള്ള മാറ്റം ...!

ഇസ്രയേൽ തകർത്ത് തരിപ്പണമാക്കിയ വടക്കൻ ഗാസയുടെ ചിത്രമാണിത്. വടക്കൻ ഗാസയാണ് ഇസ്രയേലിനോട് ചേർന്ന് കിടക്കുന്ന പ്രദേശം. സ്വന്...
08/07/2025

ഇസ്രയേൽ തകർത്ത് തരിപ്പണമാക്കിയ വടക്കൻ ഗാസയുടെ ചിത്രമാണിത്.
വടക്കൻ ഗാസയാണ് ഇസ്രയേലിനോട് ചേർന്ന് കിടക്കുന്ന പ്രദേശം.

സ്വന്തമായി പ്രതിരോധ സേനയില്ലാത്ത രാജ്യമാണ് പാലസ്തീൻ. സൈന്യമില്ലാത്ത രാജ്യത്തെ അതായത്, ജനങ്ങളെ ആക്രമിക്കുന്നതിനെയാണ് ഭീകരാക്രമണം എന്ന് പറയുന്നത്. അതുകൊണ്ടാണ് ഇസ്രയേൽ ഒരു ഭീകരരാജ്യമാണ് എന്ന് ലോകം വിശ്വസിക്കുന്നത്.

അതുകൊണ്ടാണ്, ഇന്ത്യ കൂടി പങ്കെടുത്ത BRICS യോഗത്തിൽ

- ഗാസ പാലസ്തീനിൻ്റെ അവിഭാജ്യ ഘടകമാണ്
- ഇസ്രയേൽ സിറിയയിൽ നടത്തുന്ന കടന്ന് കയറ്റം അവസാനിപ്പിക്കണം
- സിറിയയിലെ ഭീകര പ്രവർത്തനം അവസാനിപ്പിക്കണം
- ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണം അവരുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണ്

എന്നിങ്ങനെയുള്ള പ്രമേയങ്ങൾ പാസ്സാക്കിയത്.

ഈ പോസ്റ്റ് ഇന്നത്തെ പത്രം വായിക്കാത്ത മിത്രങ്ങൾക്ക് വേണ്ടിയാണ് .

തത്സുക്കി എന്നല്ല ലോകത്ത് ഒരു ജോത്സ്യനും ഭാവി പ്രവചിക്കാനാവില്ലെന്നും പോവരുതെന്നും  എന്നെ എൻ്റെ മതം എന്നെ പഠിപ്പിക്കുന്ന...
05/07/2025

തത്സുക്കി എന്നല്ല ലോകത്ത് ഒരു ജോത്സ്യനും ഭാവി പ്രവചിക്കാനാവില്ലെന്നും പോവരുതെന്നും എന്നെ എൻ്റെ മതം എന്നെ പഠിപ്പിക്കുന്നു ....♥️

യാസിർ കുടുബമെ ക്ഷമിച്ചാലും നിങ്ങൾക്ക് സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നുമുത്ത് റസൂലിൻ്റെ യഥാർത്ഥ അനുയായികളെ കണ്ടിട്...
04/07/2025

യാസിർ കുടുബമെ ക്ഷമിച്ചാലും നിങ്ങൾക്ക് സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു

മുത്ത് റസൂലിൻ്റെ യഥാർത്ഥ അനുയായികളെ കണ്ടിട്ടുണ്ടൊ നിങ്ങൾ...?
ദിവസവും മൂന്ന് നേരമുണ്ണാത്ത ഓയിലും ഉണക്ക റൊട്ടിയും ഭക്ഷണമാക്കിയ മദീനയിലെ രാജകുമാരൻ്റെ അനുയായികളെ
വയറ്റത്ത് പട്ടിണി മുലം ഹന്ധക് യുദ്ധത്തിൽ കല്ല് വയറ്റത്ത് വെച്ച് കെട്ടി യുദ്ധം ചെയ്ത മുഹാജിറുകളുടെയും അൻസാറുകളുടെയും പിൻമുറക്കാരെ
അവർ അങ്ങകലെ ബൈത്തുൽ മുഖദ്ധസിൻ്റെ ചാരത്തുണ്ട്

പരീക്ഷണത്തിൻ്റെ തീച്ചൂളയിൽ പോലും അവർ സൃഷ്ടാവുമായുള്ള വാഗ്ദാനം തള്ളിക്കളയാൻ തയ്യാറായില്ല
അവരിൽ ചിലർ അല്ലാഹുവുമായുള്ള കരാർ പാലിച്ചു
മറ്റു ചിലർ കരാർ പൂർത്തീകരിക്കാൻ കാത്തിരിക്കുന്നു
അവർക്കത്രെ ഉത്തമമായ സ്വർഗം വാഗ്ദാനം നൽകപ്പെട്ടത്

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:

സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു). എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ്‌ ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം.
സൂറ: തൗബ 73

03/07/2025

മരുന്നില്ലന്ന് ഡോക്ടർ പറഞ്ഞാൽ ഡോക്ടർക്ക് എതിരെ നടപടി ഉണ്ടാകും

എനിക്കും എന്റെ മക്കൾക്കും ഡാൻസ് ചെയ്യാൻ താല്പര്യമില്ലന്ന് പറഞ്ഞാൽ അതിനും നടപടി ഉണ്ടാകും

വർഗീയ പോസ്റ്റ്‌ (കാഫിർ സ്ക്രീൻഷോർട്)ഉണ്ടാക്കി പ്രചരിപ്പിച്ചാൽ സഖാവ് (വടകര ) ആണെകിൽ കേസ് ഉണ്ടാകില്ല 😁

എൻ്റെ മതവും രാഷ്ട്രീയ്യവും .....

Address

Kalikavu
676525

Website

Alerts

Be the first to know and let us send you an email when Salman acdy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share